Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി കൈപ്പുസ്തകത്തിൽ ഗാന്ധിജിയുമില്ല, നെഹ്റുവുമില്ല; കാവി ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള തന്ത്രമെന്ന് കോൺഗ്രസ്

Gandhi

ന്യൂഡൽഹി ∙ മഹാത്മാഗാന്ധി മഹാഭൂരിപക്ഷത്തിനും ‘മഹാപുരുഷ’നാണ്. പക്ഷേ ഉത്തർപ്രദേശിലെ ബിജെപി നേതൃത്വം തയാറാക്കിയ 72 പേജുള്ള കൈപ്പുസ്തകത്തിൽ രാഷ്ട്രപിതാവുമില്ല, രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റുവുമില്ല.  

ദീൻ ദയാൽ ഉപാധ്യായയുടെ ജൻമശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിലെ ഒൻപത്, പത്ത് ക്ലാസുകളിലെ 10 ലക്ഷം വിദ്യാർഥികൾക്കു വേണ്ടിയാണു കൈപ്പുസ്തകം തയാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷ നടത്തി വിജയികൾക്കു പുരസ്കാരങ്ങൾ നൽകുകയാണു ലക്ഷ്യം. 

സ്വാമി വിവേകാനന്ദൻ, ഡോ. ബി.ആർ. അംബേദ്കർ, മദൻ മോഹൻ മാളവ്യ, വീർ സവർക്കർ, ശ്യാമപ്രസാദ് മുഖർജി, ഗുരു ഗോവിന്ദ് സിങ്, ബിർസ മുണ്ട, കെ.ബി. ഹെഡ്ഗേവാർ, സർദാർ വല്ലഭ് ഭായ് പട്ടേൽ, നാനാജി ദേശ്മുഖ് തുടങ്ങിയവർ മഹാപുരുഷൻമാരുടെ കൂട്ടത്തിലുണ്ട്. മോദി സർക്കാരിന്റെ ക്ഷേമപദ്ധതികളെക്കുറിച്ചും പുസ്തകം വിശദീകരിക്കുന്നു. 

കാവി ആശയങ്ങൾ കുട്ടികളിൽ പ്രചരിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ മഹാൻമാരെ പരിചയപ്പെടുത്താനുള്ള ശ്രമം മാത്രമാണിതെന്നാണു ബിജെപിയുടെ വിശദീകരണം.