Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: ബിഹാറിൽ 37 മരണം കൂടി

ലക്നൗ∙ ഉത്തരേന്ത്യയിൽ വെള്ളപ്പൊക്ക ദുരിതം മാറ്റമില്ലാതെ തുടരുന്നു. ബിഹാറിൽ 37 പേർകൂടി മരിച്ചു. യുപിയിൽ പത്തു പേരും. നദികളെല്ലാം അപായകരമാംവിധം കരകവിഞ്ഞൊഴുകുന്ന യുപിയിൽ ദുരന്ത നിവാരണ സേനയും പട്ടാളവും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. യുപിയിൽ ആകെ മരണം 82 ആയി. 18 ജില്ലകളിൽ പ്രളയം തുടരുന്ന ബിഹാറിൽ ആകെ മരണസംഖ്യ 341 ആയി. ബിഹാറിലെ ദുരിതബാധിത പ്രദേശങ്ങൾ 26നു പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കും.

അസമിൽ മിക്ക പ്രദേശങ്ങളിലും വെള്ളമിറങ്ങിയതോടെ സ്ഥിതി മെച്ചപ്പെട്ടു. ട്രാക്കുകൾ മൂടി കിടക്കുന്നതിനാൽ ട്രെയിൻ ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിക്കാനായിട്ടില്ല.