Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നയതന്ത്ര’ ഉപദേശവുമായി സുഷമ സ്വരാജ്: ‘സ്ത്രീകൾ ദോക് ലാ നയം മാതൃകയാക്കൂ’

Sushma Swaraj

അഹമ്മദാബാദ് ∙ ജോലി ചെയ്യാൻ ആഗ്രഹമുള്ള സ്ത്രീകൾ വീട്ടുകാരുടെ സമ്മതം നേടാൻ ദോക്‌ ലായിൽ ഇന്ത്യ സ്വീകരിച്ച അനുനയത്തിന്റെ പാത മാതൃകയാക്കണമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ജോലി ചെയ്യുന്ന സ്ത്രീ വീട്ടിൽ എന്തു നേട്ടമാണു കൊണ്ടുവരികയെന്ന് അവരെ ബോധ്യപ്പെടുത്താനാകണം. എന്നിട്ടും കഴിഞ്ഞില്ലെങ്കിൽ അനുനയ നിലപാടു സ്വീകരിക്കുക.

ഗുജറാത്തിൽ ബിജെപി സംഘടിപ്പിച്ച ‘മഹിള ടൗൺഹാൾ‌’ പരിപാടിയിൽ സ്ത്രീകളുടെ ചോദ്യങ്ങൾക്കു മറുപടിയായി സുഷമ സ്വരാജ് പറഞ്ഞു. സ്ത്രീ ശാക്തീകരണം, സ്ത്രീ സുരക്ഷ, സ്ത്രീ സ്വാതന്ത്ര്യം എന്നിവ ഏറെ പ്രധാനമാണെന്നും പെൺകുഞ്ഞുങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനാണു സർക്കാർ ശ്രമമെന്നും അവർ പറഞ്ഞു.