Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി തരംഗം തീർന്നു: ഉദ്ധവ് താക്കറെ

Uddhav-Thackeray

മുംബൈ ∙ മോദി തരംഗം അവസാനിച്ചെന്നും തിരഞ്ഞെടുപ്പു ജയിക്കാൻ സഹതാപ തരംഗത്തെ ആശ്രയിക്കുകയാണിപ്പോൾ ബിജെപിയെന്നും ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ. ശിവസേനയുടെ ശക്തി വർധിക്കുന്നത് അവർക്കു വയറുവേദന ഉണ്ടാക്കുന്നുവെങ്കിൽ എന്തുതരം സഖ്യകക്ഷികളാണവരെന്ന രൂക്ഷമായ ചോദ്യവും ഉന്നയിച്ചു. മുംബൈ നഗരസഭയിലെ ആറു മഹാരാഷ്ട്ര നവനിർമാൺ സേനാ കോർപറേറ്റർമാർ ശിവസേനയിൽ ചേർന്നതു കുതിരക്കച്ചവടത്തിലൂടെയാണെന്ന ബിജെപിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു ഉദ്ധവ്. 

അതിനിടെ, നഗരസഭാ ഭാണ്ഡൂപ് വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ പണവും അധികാര ദുർവിനിയോഗവുമാണു ബിജെപി സ്ഥാനാർഥിയുടെ വിജയത്തിലേക്കു നയിച്ചതെന്നു ശിവസേനാ മുഖപത്രം സാമ്ന കുറ്റപ്പെടുത്തി. 

related stories