Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിക്കെതിരെ പോസ്റ്റിട്ട ജവാൻ അറസ്റ്റിൽ

ഗുവാഹത്തി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനു സിആർപിഎഫ് കോൺസ്റ്റബിൾ അറസ്റ്റിൽ. അസമിലെ ജോർഹട്ട് ജില്ലയിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശി പങ്കജ് മിശ്രയ്ക്ക് എതിരെ ഐടി ആക്ട് പ്രകാരമാണു കേസെടുത്തിരിക്കുന്നത്.

ഛത്തീസ്ഗഡിലെ സുഖ്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ സിആർപിഎഫ് ജവാനായ ബന്ധു മരിച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനുമെതിരെ സർക്കാർ വിരുദ്ധ വിഡിയോ ക്ലിപ്പുകളും പോസ്റ്റുകളും പ്രചരിപ്പിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.

related stories