ചെന്നൈ ∙ വിമാനത്താവളത്തിലെ കാനറ ബാങ്ക് എടിഎമ്മിൽ പണം നിറയ്ക്കാൻ എത്തിയ വാഹനത്തിന്റെ ഡ്രൈവർ 28 ലക്ഷം രൂപയുമായി കടന്നു. പണം നിറയ്ക്കുന്ന സ്വകാര്യ ഏജൻസിയുടെ താൽക്കാലിക ഡ്രൈവർ ഉദയകുമാറാണ് (37) മുങ്ങിയത്. എടിഎമ്മിൽ ഏഴുലക്ഷം രൂപ നിറയ്ക്കാനായി ബാങ്ക് ഉദ്യോഗസ്ഥരും സുരക്ഷാ ഏജൻസിയുടെ ജീവനക്കാരും പോയപ്പോഴാണ് ഇയാൾ വാഹനവുമായി കടന്നത്.
Advertisement