Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടൽക്കയ്യേറ്റം ചെറുക്കും: ലോക മൽസ്യത്തൊഴിലാളി ഫോറം

ന്യൂഡൽഹി∙ സർക്കാരുകളും കോർപറേറ്റ് സ്ഥാപനങ്ങളും കടൽ കയ്യടക്കുന്നതിനെ സംഘടിതമായി ചെറുക്കാൻ ലോക മൽസ്യത്തൊഴിലാളി ഫോറം പൊതുസഭാ സമ്മേളനം തീരുമാനിച്ചു. ജനങ്ങളുടെ ഉപജീവനമാർഗവും പരമ്പരാഗത അവകാശങ്ങളും ജീവിതവും തകർക്കുന്നതാണു കടൽക്കയ്യേറ്റമെന്നു ശ്രീലങ്കയിലെ മൽസ്യത്തൊഴിലാളി സംഘടനാ നേതാവ് ഹെർമൻ കുമാര കുറ്റപ്പെടുത്തി.

സ്വകാര്യവൽക്കരണം, സൈനികവൽക്കരണം, തീരസംരക്ഷണം തുടങ്ങിയവയുടെ പേരിലാണു മൽസ്യത്തൊഴിലാളികൾക്കു കടലിലുള്ള അവകാശം സർക്കാരുകളും കോർപറേറ്റുകളും കയ്യടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 42 വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.