Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ടാബ്ലോയ്ഡിന് ഗൗരി ലങ്കേഷിന്റെ പേര് പാടില്ല: കോടതി

Gauri-Lankesh

ബെംഗളൂരു ∙ കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹപ്രവർത്തകർ തുടങ്ങുന്ന പുതിയ ടാബ്ലോയ്ഡിനു ഗൗരിയുടെ പേര് ഉപയോഗിക്കരുതെന്നു കോടതി നിർദേശം. ഗൗരിയുടെയോ അച്ഛൻ ലങ്കേഷിന്റെയോ പേര് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് അമ്മ ഇന്ദിര ലങ്കേഷ് നൽകിയ ഹർജിയിലാണു സെഷൻസ് കോടതിയുടെ വിധി.

ഗൗരി പിന്തുടർന്നിരുന്ന ഇടതു പുരോഗമനാശയങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ ഗൗരി ലങ്കേഷ് പത്രികെയിലെ ചന്ദ്രെഗൗഡയും മറ്റു ജീവനക്കാരും ചേർന്ന് ‘നാനു ഗൗരി’ എന്ന പുതിയ ടാബ്ലോയ്ഡ് തുടങ്ങുന്നതായി വാർത്തയുണ്ടായിരുന്നു. ഗൗരിയുടെ പിതാവ് ആരംഭിച്ച ലങ്കേഷ് പത്രികെ നിലവിൽ സഹോദരൻ ഇന്ദ്രജിത് ലങ്കേഷാണു നടത്തുന്നത്.