Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗിയുടെ റാലിയിൽ ദേശീയപതാകയ്ക്കു മീതെ ബിജെപി പതാക

bjp-national-flag

ലക്നൗ ∙ ഗാസിയാബാദിലെ രാംലീല മൈതാനത്തു ബിജെപി പതാക ദേശീയപതാകയ്ക്കു മീതെ പാറി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത റാലിയിൽ അരമണിക്കൂറോളം ബിജെപി പതാകയായിരുന്നു ദേശീയപതാകയ്ക്കു മീതെ ഉയർന്നുനിന്നത്. സംഭവം വിവാദമായപ്പോൾ ജില്ലാ ഭരണകൂടം ഇടപെട്ടു ബിജെപി പതാക താഴ്ത്തി. റാലിയിൽ പങ്കെടുക്കാൻ യോഗി എത്തുന്നതിനു തൊട്ടുമുൻപായിരുന്നു ഇത്. ദേശീയപതാകയുടെ അതേ ഉയരത്തിലോ അതിനു മീതെയോ മറ്റു പതാകകൾ പാടില്ലെന്നാണു പതാകച്ചട്ടം അനുശാസിക്കുന്നത്.