Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടൻ വിജയിന്റെ പിതാവിനെതിരെ ഹിന്ദു മക്കൾ മുന്നണിയുടെ പരാതി

ചെന്നൈ ∙ തമിഴ് സംവിധായകനും നടൻ വിജയിന്റെ പിതാവുമായ എസ്.എ.ചന്ദ്രശേഖറിനെതിരെ, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചു ഹിന്ദു മക്കൾ മുന്നണി പൊലീസിൽ പരാതി നൽകി. തിരുപ്പതി ക്ഷേത്രത്തിൽ എത്തുന്നതു മുഴുവൻ കള്ളപ്പണമാണെന്ന പരാമർശമാണു പ്രകോപനം. മറ്റൊരു മതത്തിൽപ്പെട്ട ചന്ദ്രശേഖറിനു ഹിന്ദുക്കളുടെ വിശ്വാസകാര്യങ്ങളിൽ ഇടപെടാൻ അനുവാദമില്ലെന്നും പരാതിയിൽ പറയുന്നു.

വിജയ് ചിത്രം മെർസലിൽ കേന്ദ്ര സർക്കാരിനെതിരെ പരാമർശമുണ്ടെന്നാരോപിച്ചു ബിജെപി നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണു പുതിയ വിവാദം.