Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈനിക ബഹുമതി: തുക ഇരട്ടിയാക്കി

Indian-Military Representative Image

ന്യൂഡൽഹി∙ സൈനിക ബഹുമതികളുടെ അവാർഡ് തുക ഇരട്ടിയാക്കി. പരം വീർചക്ര ജേതാക്കൾക്ക് ഇനി മാസം 20,000 രൂപ (നേരത്തേ 10,000) ലഭിക്കും. പുതിയ തുക: അശോകചക്ര 12,000 രൂപ, മഹാവീർ ചക്ര 10,000, കീർത്തിചക്ര 9,000. വീർചക്ര 7,000, ശൗര്യചക്ര 6,000. സേനാ മെഡൽ 2000 രൂപ. 

കഴിഞ്ഞ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യമുണ്ടാകുമെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2012ലാണ് തുക ഇതിനു മുൻപ് പരിഷ്കരിച്ചത്. 

വീരചരമം പ്രാപിച്ചവരുടെ മക്കൾക്ക് ഫീസ് ഇനത്തിൽ നൽകുന്ന ആനുകൂല്യം മാസം പരമാവധി 10,000 ആയിരുന്നു. ഇതും പുനഃപരിശോധിക്കും.