Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുല്‍ അടുത്ത വാരം ബഹ്റൈനില്‍

rahul-gandhi 133–ാമത് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാൻ അധ്യക്ഷൻ രാഹുൽ ഗാന്ധി കോൺഗ്രസ് ആസ്ഥാനത്ത് എത്തിയപ്പോൾ.

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ ആദ്യ വിദേശ സന്ദർശനം ബഹ്റൈനിലേക്ക്. തിങ്കളാഴ്ച പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തിൽ പ്രസംഗിക്കുന്ന രാഹുൽ, ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ചയും നടത്തും. 

പ്രവാസി സമൂഹത്തിന്റെ ക്ഷണമനുസരിച്ചാണു രാഹുൽ ബഹ്റൈനിലെത്തുന്നതെന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹം രാജ്യത്തിന്റെ അതിഥിയായിരിക്കും. 10നു തിരിച്ചെത്തും. ദുബായ് സന്ദർശിക്കാനും പരിപാടിയിട്ടിരുന്നെങ്കിലും പിന്നീട് മാറ്റിവച്ചു.