Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ: മാർച്ച് അഞ്ചിന് തുടക്കം

CBSE Exam may become compulsary Representative Image

ന്യൂഡൽഹി ∙ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ മാർച്ച് അഞ്ചിനു തുടങ്ങും. പത്താം ക്ലാസ് പരീക്ഷ ഏപ്രിൽ നാലിനും 12-ാം ക്ലാസിലേത് ഏപ്രിൽ 12നും അവസാനിക്കും. പ്രധാന പരീക്ഷാ തീയതികൾ ഇവയാണ്. 10-ാം ക്ലാസ്: ഹിന്ദി (മാർച്ച് ആറ്), ഇംഗ്ലിഷ് (12), സയൻസ് (16), മലയാളം (20), സാമൂഹിക ശാസ്ത്രം (22), ഹോം സയൻസ് (24), ഗണിതശാസ്ത്രം (28). 12-ാം ക്ലാസ്: ഇംഗ്ലിഷ് (മാർച്ച് അഞ്ച്), ഫിസിക്സ് (ഏഴ്), ബിസിനസ് സ്റ്റഡീസ് (ഒൻപത്), കെമിസ്ട്രി (13), അക്കൗണ്ടൻസി (15), ജിയോഗ്രഫി (17), ഹിസ്റ്ററി (20), ഗണിതശാസ്ത്രം (21), കംപ്യൂട്ടർ സയൻസ് (23), സാമ്പത്തിക ശാസ്ത്രം (26), ബയോളജി (27), മലയാളം (ഏപ്രിൽ മൂന്ന്), പൊളിറ്റിക്കൽ സയൻസ് (ഏപ്രിൽ ആറ്), സോഷ്യോളജി (10), ഹോം സയൻസ് (12). കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. www.cbse.nic.in