Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുൽ ഇന്ന് അമേഠിയിൽ

Rahul Gandhi

ലക്നൗ ∙ കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റശേഷം ആദ്യമായി സ്വന്തം മണ്ഡലമായ അമേഠിയിൽ രാഹുൽ ഗാന്ധി എത്തുന്നു. ഇന്നുമുതൽ രണ്ടുദിവസം ഏഴിടത്ത് അദ്ദേഹം റോഡ് ഷോ നടത്തും. രാഹുലിനു വൻ സ്വീകരണം നൽകാൻ ഒരുങ്ങുകയാണ് അനുയായികൾ. ഗുജറാത്തിലെ മെച്ചപ്പെട്ട പ്രകടനത്തിന്റെ ബലത്തിൽ യുപിയിൽ അണികളെ ഉഷാറാക്കാനാണു രാഹുൽ ലക്ഷ്യമിടുന്നത്.