Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീം കോടതിയിലെ പ്രതിസന്ധി തുടരുന്നു; പരിഹാര നിർദേശങ്ങളെക്കുറിച്ച് ചീഫ് ജസ്റ്റിസ് പ്രതികരിച്ചില്ല

SC Judges

ന്യൂഡൽഹി∙ നാലു ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിഷേധിച്ചതിനെ തുടർന്നു സുപ്രീം കോടതിയിലുണ്ടായ പ്രതിസന്ധിക്ക് അയവില്ല. ജഡ്ജിമാർ മുന്നോട്ടുവച്ച പരിഹാര നിർദേശങ്ങളെക്കുറിച്ചു ചീഫ് ജസ്റ്റിസ് ഇനിയും പ്രതികരിച്ചിട്ടില്ല.

വിമർശനമുന്നയിച്ചുള്ള പത്രസമ്മേളനത്തിനു പിന്നാലെ ചീഫ് ജസ്റ്റിസുമായി രണ്ടാം തവണ കൂടിക്കണ്ടപ്പോഴാണു ജഡ്ജിമാർ പരിഹാര നിർദേശം മുന്നോട്ടുവച്ചത്. ‘പരിശോധിച്ചിട്ട് അറിയിക്കാം’ എന്നല്ലാതെ, വീണ്ടും ചർച്ചയ്ക്കു തയാറാണെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞിട്ടില്ലെന്നു കോടതി വൃത്തങ്ങൾ സൂചിപ്പിച്ചു. സുപ്രീം കോടതിയിലെ മുൻ ജഡ്ജിമാരിൽ പലരും പ്രതിഷേധിച്ച ജഡ്ജിമാരെ പിന്തുണയറിയിച്ചതായി സൂചനയുണ്ട്.

related stories