Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീഫ് ജസ്റ്റിസും ജഡ്ജിമാരും വീണ്ടും ചർച്ചയ്ക്ക്

SC Judges

ന്യൂഡൽഹി ∙ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും അദ്ദേഹത്തിന്റെ ഭരണരീതിക്കെതിരെ പ്രതിഷേധിച്ച നാലു ജഡ്ജിമാരും ബുധനാഴ്ച വീണ്ടും ചർച്ച നടത്തിയേക്കും. ഇവർ നേരത്തേ ഏതാനും തവണ കൂടിക്കാണുകയും ചർച്ച നടത്തുകയും ചെയ്തെങ്കിലും പ്രശ്നപരിഹാരത്തിന്റെ സൂചനകളില്ല.

ജഡ്ജിമാരുടെ ജോലി വിഭജനത്തിൽ ചീഫ് ജസ്റ്റിസ് അധികാര ദുർവിനിയോഗം നടത്തുന്നുവെന്നാണു പ്രതിഷേധിച്ചവരുടെ ആരോപണം. തങ്ങൾ ഉന്നയിച്ച പ്രശ്നം പരിഹരിക്കുന്നതിനു താരതമ്യേന ജൂനിയറായ ജഡ്ജിമാർക്കുകൂടി പ്രാതിനിധ്യമുള്ള സംവിധാനമാണു പ്രതിഷേധിച്ചവർ മുന്നോട്ടുവച്ചിട്ടുള്ളതെന്നാണു സൂചന. അതേക്കുറിച്ചു ചീഫ് ജസ്റ്റിസ് നിലപാടു വ്യക്തമാക്കിയിട്ടുമില്ല.

related stories