Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസുമായി സഹകരിക്കണം: കാരാട്ടിനോട് അശോക് ചവാൻ

Ashok-Chavan

മുംബൈ∙ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന നിലപാട് സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്‌ പുനഃപരിശോധിക്കണമെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അശോക് ചവാൻ. ദലിത് പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറോടും കോൺഗ്രസ് വിരുദ്ധ സമീപനം ഉപേക്ഷിക്കണമെന്ന് ചവാൻ ആവശ്യപ്പെട്ടു.

അടുത്ത വർഷം നടക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ വിശാല പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കാനുള്ള നീക്കങ്ങളുടെ ചുവടുപിടിച്ചാണ് ചവാന്റെ അഭ്യർഥന. കോൺഗ്രസിനോട് യച്ചൂരിക്കും സിപിഐയ്ക്കും ഇല്ലാത്ത തൊട്ടുകൂടായ്മ പ്രകാശ് കാരാട്ട് ഉപേക്ഷിക്കണമെന്നും അശോക് ചവാൻ ബ്ലോഗിൽ എഴുതി.

related stories