Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറന്നുയരുമ്പോൾ ടയർ പൊട്ടി; വിമാനം തിരിച്ചിറക്കി

ചെന്നൈ∙ പറന്നുയരുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്നു വിമാനം അടിയന്തരമായി തിരിച്ചിറക്കി. 199 യാത്രക്കാരുമായി ഡൽഹിയിലേക്കു തിരിച്ച സ്പൈസ് ജെറ്റ് എസ്ജി 106 വിമാനം, ചെന്നൈ വിമാനത്താവളത്തിൽ നിന്ന് ഉയർന്നുപൊങ്ങിയതിനു തൊട്ടുപിന്നാലെയാണു പിൻ ടയറുകൾ രണ്ടും പൊട്ടിത്തെറിച്ചത്. ആർക്കും പരുക്കില്ല.

തിരികെ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ പിൻചക്രങ്ങൾ പൂർണമായും നശിച്ചു. സംഭവത്തെ തുടർന്നു പ്രധാന റൺവേ മൂന്നു മണിക്കൂറോളം അടച്ചിട്ടതുമൂലം 27 വിമാനങ്ങൾ വൈകി. രണ്ടു വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. ഒരെണ്ണം റദ്ദാക്കി.