Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് ഭരണം പുതുച്ചേരിയിൽ മാത്രമാകും: മോദി

Narendra Modi

പുതുച്ചേരി ∙ ജൂണിനുശേഷം രാജ്യത്തെ ഏക കോൺഗ്രസ് മുഖ്യമന്ത്രിയായിരിക്കും പുതുച്ചേരിയിലെ വി. നാരായണസാമിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുച്ചേരി ബിജെപി ഘടകം സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു രൂക്ഷ പരിഹാസം. എന്നാൽ, പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചില്ല. 

ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിൽ തുടങ്ങി ഒരു കുടുംബം നേരിട്ടും അല്ലാതെയും 48 വർഷം രാജ്യം ഭരിച്ചു. അവരുടെ 48 വർഷത്തേക്കാൾ മികച്ച കാര്യങ്ങൾ അടുത്ത മേയിൽ 48 മാസം പൂർത്തിയാക്കുന്ന തന്റെ സർക്കാർ ചെയ്തതായും മോദി അവകാശപ്പെട്ടു. 

അതേസമയം, സംസ്ഥാനം ആരു ഭരിക്കണമെന്നു തീരുമാനിക്കേണ്ടതു പ്രധാനമന്ത്രിയല്ല, സംസ്ഥാനത്തെ ജനങ്ങളാണെന്നു പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി പ്രതികരിച്ചു. കോൺഗ്രസ് കൂടുതൽകാലം ഭരിച്ചതു ജനങ്ങൾ തിരഞ്ഞെടുത്തതു കൊണ്ടാണ്. പ്രധാനമന്ത്രിപദത്തിനു നിരക്കാത്ത നിലയിലാണ് മോദി സംസാരിച്ചതെന്നും കുറ്റപ്പെടുത്തി.

related stories