Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാടക അമ്മയിൽ സണ്ണി ലിയോണിന് ഇരട്ടക്കുട്ടികൾ

Sunny Leone with family ഇരട്ടക്കുട്ടികൾക്കും മൂത്തകുട്ടി നിഷയ്ക്കുമൊപ്പം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും.

മുംബൈ ∙ ബോളിവുഡ് താരം സണ്ണി ലിയോണിന്റെയും ഭർത്താവ് ഡാനിയൽ വെബറിന്റെയും സ്വപ്നക്കൂട്ടിലേക്ക് ‘ഇരട്ടമധുര’വുമായി ആഷറും നോഹയുമെത്തി. നിഷ രണ്ട് അനുജന്മാരുടെ ചേച്ചിയായി. വാടക ഗർഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികളുടെ അമ്മയായ വിവരം, നടി തന്നെയാണു സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പൊന്നോമനകൾക്ക് ഒപ്പമുള്ള ചിത്രവും പങ്കുവച്ചു.

‘എല്ലാം ദൈവനിശ്ചയം. വലുതും സന്തുഷ്ടവുമായ ഒരു കുടുംബം ഞങ്ങൾക്കുണ്ടാകുമെന്നു കരുതിയിരുന്നില്ല. ആഴ്ചകൾക്കു മുൻപാണു ഞങ്ങളുടെ ആൺകുട്ടികൾ പിറന്നത്. ഞങ്ങളുടെ കണ്ണുകളിലും ഹൃദയങ്ങളിലും വർഷങ്ങളായി അവർ ഉണ്ടായിരുന്നു’– സണ്ണി പറയുന്നു. ഇതോടെ സണ്ണി–വെബർ ദമ്പതികൾക്കു മക്കൾ മൂന്നായി; ആഷർ സിങ് വെബർ, നോഹ സിങ് വെബർ, നിഷ കൗർ വെബർ. നിഷയെ കഴിഞ്ഞവർഷം മഹാരാഷ്ട്രയിലെ ലാത്തൂരിൽനിന്നു ദത്തെടുത്തതാണ്.