Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിസ്ഥിതിക്ക് 75,000 കോടി രൂപ ചെലവാക്കിയെന്നോ? കേന്ദ്രത്തോട് സുപ്രീം കോടതി

Supreme Court of India

 ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ 75,000 കോടി രൂപ പരിസ്ഥിതി സംരക്ഷണത്തിനായി ചെലവഴിച്ചു! ഈ ഭീമമായ തുക എങ്ങനെയൊക്കെയാണ് ഉപയോഗിച്ചു തീർത്തതെന്ന് അറിയാൻ സുപ്രീം കോടതിക്ക് ആഗ്രഹം. ചെലവഴിച്ച തുക ചെറുതല്ലെന്നും ഈ തുക മുഴുവൻ പരിസ്ഥിതി സംരക്ഷണത്തിനു മാത്രമായി ഉപയോഗിച്ചെങ്കിൽ ഇതിനകം ‘വലിയ മാറ്റം’ ഉണ്ടാകുമായിരുന്നുവെന്നും ജസ്റ്റിസ് മദൻ ബി.ലോക്കൂർ അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ചെലവഴിച്ച ഈ ഫണ്ടിന്റെ വിശദാംശം പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച മന്ത്രാലയം ഉടൻ അറിയിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു. ഈ വിഷയം സ്വമേധയാ ഏറ്റെടുത്തതായി പരിഗണിക്കാൻ റജിസ്ട്രിയോട് ആവശ്യപ്പെടുകയും ചെയ്തു. ഏപ്രിൽ ആദ്യആഴ്ചയിൽ ഈ കേസു കേൾക്കും. ജസ്റ്റിസുമാരായ കുര്യൻ‌ ജോസഫ്, ദീപക് ഗുപ്ത എന്നിവരാണു ബെഞ്ചിലെ മറ്റു രണ്ടു ജഡ്ജിമാർ.

related stories