Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാണ്ഡവവേഷം അപഹാസ്യം: ബിജെപി

nirmala

ന്യൂഡൽഹി ∙ ശ്രീരാമൻ ജീവിച്ചിരുന്നോ എന്നുപോലും സംശയിക്കുന്ന കോൺഗ്രസ് പാർട്ടി ഇപ്പോൾ സ്വയം പാണ്ഡവരായി ചമയുന്നത് അപഹാസ്യമാണെന്നു ബിജെപി നേതാവും പ്രതിരോധമന്ത്രിയുമായ നിർമല സീതാരാമൻ കുറ്റപ്പെടുത്തി. അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം പണിയുന്ന കാര്യത്തിൽ കോൺഗ്രസിന്റെ നിലപാടിനെ പരോക്ഷമായി പരാമർശിക്കുകയായിരുന്നു മന്ത്രി.

അധികാര ദുര മൂത്ത കൗരവരെപ്പോലെയാണു ബിജെപിയെന്നും സത്യത്തിനു വേണ്ടി പോരാടുന്ന പാണ്ഡവരാണു കോൺഗ്രസെന്നും എഐസിസി സമ്പൂണ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പരാജിതന്റെ ശബ്ദമാണു രാഹുലിന്റേതെന്നു നിർമല കുറ്റപ്പെടുത്തി.