ചെന്നൈ∙ അണ്ണാഡിഎംകെ വിമതനേതാവ് വി.കെ.ശശികലയുടെ ഭർത്താവ് എം.നടരാജൻ ശ്വാസകോശ അണുബാധയെ തുടർന്ന് അതീവ ഗുരുതരനിലയിൽ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തുന്നതെന്നു ചെന്നൈയിലെ ഗ്ലെനീഗിൾസ് ഗ്ലോബൽ ആശുപത്രി അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ നടരാജനു മാറ്റിവച്ച വൃക്കയും കരളും പ്രവർത്തനരഹിതമാവുകയും ശ്വാസകോശ അണുബാധ മൂർച്ഛിക്കുകയും ചെയ്തതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അനധികൃത സ്വത്തു സമ്പാദനക്കേസിൽ ബെംഗളൂരു ജയിലിലുള്ള ശശികല ഭർത്താവിനെ കാണാനായി പരോൾ അപേക്ഷ നൽകി. ജയിൽ അധികൃതർ ഇന്നു തീരുമാനമെടുത്തേക്കും.