Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൂതി മിസൈൽ തകർത്ത് സൗദി; ഇന്ത്യക്കാരന് പരുക്ക്

റിയാദ് ∙ യെമനിലെ ഹൂതികൾ തൊടുത്ത ബാലിസ്റ്റിക് മിസൈൽ തകർത്തതായും അതിനിടയിൽ മിസൈൽ അവശിഷ്ടങ്ങൾ ദേഹത്തു വീണു പ്രവാസി ഇന്ത്യക്കാരനു പരുക്കേറ്റതായും സൗദി അധികൃതർ അറിയിച്ചു. അതിർത്തി പ്രദേശമായ നജ്റാനിലുള്ള സൗദി നാഷനൽ ഗാർഡ് ആസ്ഥാനം ലക്ഷ്യമാക്കിയാണു മിസൈൽ അയച്ചതെന്നാണു വിവരം. കഴിഞ്ഞയാഴ്ചയുൾപ്പെടെ ഒട്ടേറെത്തവണയാണു ഹൂതി മിസൈസുകൾ സൗദി സേന തകർത്തത്.