Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്ത് കയ്യേറ്റം, സർവത്ര..!

encroachment-3

തിരുവനന്തപുരം∙ കയ്യേറ്റം എന്നു കേട്ടാൽ മൂന്നാർ എന്നു വിചാരിക്കാൻ വരട്ടെ! മൂന്നാറിൽ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ വ്യാജ പട്ടയങ്ങളും കൃത്രിമരേഖകളും ചമച്ച് വനഭൂമി കയ്യേറ്റം വ്യാപകം

encroachment
encroachment-2

കയ്യേറ്റം ഒഴിപ്പിക്കൽ എങ്ങനെ? 

പുതുതായി ശ്രദ്ധയിൽപ്പെടുന്ന വനം കയ്യേറ്റങ്ങൾ വേഗം ഒഴിപ്പിക്കാറുണ്ട്. ഒഴിപ്പിക്കലിനെതിരെ കോടതി ഉത്തരവു നിലവിലുണ്ടെങ്കിൽ അതു നീക്കി, നടപടി സ്വീകരിക്കും. എന്നാൽ 1977 ജനുവരി ഒന്നിനു ശേഷമുള്ള വനഭൂമി കയ്യേറ്റം ഒഴിപ്പിക്കാൻ 2015ൽ ഹൈക്കോടതി, 1957–ലെ കേരള ലാൻഡ് കൺസർവൻസി ആക്ട്, 1961ലെ കേരള ഫോറസ്റ്റ് ആക്ട് എന്നിവ അനുസരിച്ചു നടപടി സ്വീകരിക്കാൻ ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കയ്യേറ്റക്കാർക്ക് നോട്ടിസ് നൽകുന്നതിനുള്ള നടപടികൾ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ‌കഴിഞ്ഞ 11 മാസത്തിനിടെ വനം കൊള്ളയ്ക്കെതിരെ റജിസ്റ്റർ ചെയ്തത് 510 കേസുകളാണ്.