Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയോടുള്ള ക്രൂരത: നേവി ഓഫിസർക്ക് എതിരെ റിപ്പോർട്ട്

കൊച്ചി ∙ നേവി ഉദ്യോഗസ്‌ഥൻ ഭാര്യയെ സഹപ്രവർത്തകർക്കു പങ്കുവച്ചെന്നും കൂട്ടംചേർന്നു പീഡിപ്പിച്ചെന്നുമുള്ള കേസിൽ ഭർത്താവിനെതിരെ മാത്രം അന്വേഷണ റിപ്പോർട്ട്. മറ്റ് ഓഫിസർമാർക്കു പങ്കില്ലെന്നാണു സുപ്രീംകോടതി നിർദേശപ്രകാരം കേസന്വേഷിച്ച പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്.

ആരോപണ വിധേയരായ മറ്റു നേവി ഓഫിസർമാരുടെ ഹർജി അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി തീർപ്പാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നേവി ഓഫിസർമാർ സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിച്ചത്. ഭാര്യയോടുള്ള ക്രൂരതയുടെ പേരിൽ ഐപിസി 498 എ പ്രകാരം ഭർത്താവ് ലഫ്. രവി കിരൺ കബ്‌ദൗളയ്ക്കെതിരെയാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിട്ടുള്ളത്.

എഫ്ഐആർ റദ്ദാക്കാൻ ക്യാപ്‌റ്റൻ അശോക് കെ. ഓക്‌ത, ഭാര്യ പ്രീണ ഓക്‌ത, ലഫ്. ഈശ്വർചന്ദ് വിദ്യാസാഗർ, ലഫ്. അജയ് ജയകൃഷ്‌ണൻ, കമ്മഡോർ ആനന്ദ് ബാലകൃഷ്‌ണൻ തുടങ്ങിയവർ ഹർജി നൽകിയിരുന്നു. നിരപരാധികളെ കേസിൽ കുടുക്കിയതാണെന്നും പരാതി ദുരുദ്ദേശ്യപരവും ബാഹ്യപ്രേരണയിലുള്ളതാണെന്നും ഹർജിക്കാർ ആരോപിച്ചു.