നാവിക സേനയെ നയിക്കാൻ 2 മലയാളികൾ

SHARE

ന്യൂഡൽഹി ∙ നാവികസേനയുടെ നേതൃനിരയിൽ 2 മലയാളികൾ. സേനയുടെ സഹമേധാവിയായി (വൈസ് ചീഫ്) വൈസ് അഡ്മിറൽ ജി. അശോക് കുമാർ ചുമതലയേറ്റു. സഹമേധാവി പദവിയൊഴിഞ്ഞ വൈസ് അഡ്മിറൽ പി. അജിത് കുമാർ മുംബൈ ആസ്ഥാനമായുള്ള പശ്ചിമ കമാൻഡിന്റെ നേതൃസ്ഥാനം ഇന്ന് ഏറ്റെടുക്കും.

മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയായ അശോക് കുമാർ, 2016 ജൂണിൽ സേനയുടെ ഉപമേധാവിയായി. കൊച്ചി ആസ്ഥാനമായുള്ള ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ്, നാഷനൽ ഡിഫൻസ് അക്കാദമി കമൻഡാന്റ്, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ് (ട്രെയിനിങ്) മേധാവി എന്നീ പദവികളും വഹിച്ചു. ഐഎൻഎസ് വിക്രാന്ത്, ബിയാസ്, നീലഗിരി, രൺവീർ എന്നിവയുടെ നാവിഗേറ്റിങ് ഓഫിസറായിരുന്നു. 1982 ൽ സേനയിൽ ചേർന്ന അദ്ദേഹത്തിന്, സേവന മികവിനുള്ള അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യ: ഗീത.

ഇന്ത്യൻ നാവിക അക്കാദമി കമൻഡാന്റ് ആയി സേവനമനുഷ്ഠിച്ചിട്ടുള്ള അജിത് കുമാറിനെ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ പരമവിശിഷ്ട സേവാ മെഡൽ നൽകി ആദരിച്ചു. കൊച്ചി സ്വദേശിയായ അദ്ദേഹം, ഡപ്യൂട്ടി ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ഓപ്പറേഷൻസ്, പോളിസി പ്ലാനിങ്), കൊച്ചിയിൽ െഎഎൻഎസ് ദ്രോണാചാര്യയുടെ കമാൻഡിങ് ഓഫിസർ, പശ്ചിമ സേനാ കമാൻഡ് ചീഫ് സ്റ്റാഫ് ഓഫിസർ (ഓപ്പറേഷൻസ്) തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 1981ൽ സേനയിൽ ചേർന്ന അദ്ദേഹം, യുദ്ധക്കപ്പൽ ഉൾപ്പെടെയുള്ളവയുടെ കമാൻഡിങ് ഓഫിസറായിരുന്നു. നാവികസേനയിലെ മിസൈൽ സാങ്കേതിക വിദഗ്ധനുമാണ്. 2017 ഒക്ടോബറിലാണ് സഹമേധാവിയായത്. ഭാര്യ: സുനിത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA