Activate your premium subscription today
ലോകത്ത് ഏറ്റവും ആഡംബരമായി ജീവിക്കുന്ന മനുഷ്യൻ. മുന്തിയ ആഡംബരം കൊണ്ട് ലോകത്തിൽ ഒന്നാമതായി നിൽക്കുന്ന കൊട്ടാരം. ഇതുരണ്ടും ബ്രൂണെയിലാണ്. ബ്രൂണെ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഇസ്താനാ നൂറുൽ ഇമാൻ എന്ന രാജകീയ സൗധത്തെ 'കൊട്ടാരങ്ങളുടെ കൊട്ടാര'മെന്ന് വിശേഷിപ്പിക്കേണ്ടിവരും. കാരണം വലുപ്പവും
മുംബൈയുടെ പല മേഖലകളിലായി ബോളിവുഡ് താരങ്ങൾ വീടുകൾ വാങ്ങുന്നതും വാടകയ്ക്ക് എടുക്കുന്നതും അടുത്തകാലങ്ങളിലായി പുതുമയല്ല. എന്നാൽ ഇതിനിടെ മുംബൈയിലെ ഏറ്റവും പോഷ് ഏരിയകളിൽ ഒന്നായ ജുഹുവിൽ സ്ഥിതി ചെയ്യുന്ന തൻ്റെ വീട് വാടകയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് നടൻ കാർത്തിക് ആര്യൻ. പ്രസിഡൻസി കോ-ഓപ്പറേറ്റീവ്
ബോളിവുഡ് താരങ്ങളുടെ ജീവിതത്തിലെ ഓരോ കാര്യവും ആരാധകർക്ക് സുപരിചിതമാണ്. അക്കൂട്ടത്തിൽ ഒന്നാണ് കോടികൾ മുടക്കി താരങ്ങൾ സ്വന്തമാക്കിയ ആഡംബര ഭവനങ്ങൾ. മുൻനിര താരങ്ങളുടെ വീടുകൾക്ക് മുൻപിൽ അവരെ ഒരു നോക്കു കാണാനായി ആരാധകരുടെ തിരക്കും ഉണ്ടാകാറുണ്ട്. എന്നാൽ സമൂഹമാധ്യമ പേജുകളിലൂടെ മാത്രമാണ് അത്യാഡംബരങ്ങൾ നിറഞ്ഞ
ബോളിവുഡിൽ ചുവടുറപ്പിച്ചു കഴിഞ്ഞാൽ അടുത്ത പടി മുംബൈയിൽ ഒരു വീട് സ്വന്തമാക്കുക എന്നതാണ്. എന്നാൽ മുംബൈയിൽ സെലിബ്രിറ്റികൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സ്ഥലമുണ്ട്- ജുഹു. അമിതാഭ് ബച്ചൻ മുതലിങ്ങോട്ട് ബോളിവുഡിലെ മുൻനിര താരങ്ങളിൽ പലരും വീടുകളോ അപാർട്മെന്റുകളോ ജുഹുവിൽ സ്വന്തമാക്കിയിട്ടുണ്ട്.
മുംബൈയിലെ ജുഹുവിൽ സ്ഥിതി ചെയ്യുന്ന ഹൃതിക് റോഷൻ്റെ ആഡംബര അപ്പാർട്ട്മെൻ്റ് ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂർ വാടകയ്ക്കെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ശ്രദ്ധ കപൂർ അഭിനയിച്ച സ്ത്രീ 2 എന്ന ചലച്ചിത്രത്തിൻ്റെ വിജയത്തിളക്കത്തിനിടെയാണ് താരം ഹൃതിക് റോഷൻ്റെ അപ്പാർട്ട്മെൻ്റ് വാടകയ്ക്കെടുക്കുന്നതായി
മുംബൈയിൽ ആദ്യമായി സന്ദർശനത്തിന് എത്തുന്നവരെല്ലാം കാണാനെത്തുന്ന ഒരു സ്ഥലമുണ്ട്. സാക്ഷാൽ ഷാറുഖ് ഖാന്റെ മന്നത്ത് എന്ന ബംഗ്ലാവ്. താരത്തെ ഒരുനോക്ക് കാണാനായില്ലെങ്കിലും മന്നത്ത് ബംഗ്ലാവിനു മുന്നിൽനിന്ന് ഒരുചിത്രം പകർത്തുക എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ സിനിമയിൽ ചുവടുവയ്ക്കുന്ന സമയത്ത് ഷാറുഖ്
മലയാളികളെ ചിരിപ്പിച്ച കലാകാരൻ കൊല്ലം സുധി കഴിഞ്ഞ വർഷമാണ് വാഹനാപകടത്തിൽ വിടവാങ്ങിയത്. തണൽ നഷ്ടമായ സുധിയുടെ കുടുംബത്തിന് ഒരുകൂട്ടം മനുഷ്യസ്നേഹികൾ ചേർന്ന് വീടൊരുക്കി. സുധിയുടെ ഭാര്യ രേണു വിശേഷങ്ങൾ പങ്കു വയ്ക്കുന്നു.
ബോളിവുഡ് സെലിബ്രിറ്റി വീടുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് ഷാറുഖ് ഖാന്റെ 'മന്നത്ത്' എന്ന ആഡംബരബംഗ്ലാവാകും. ദൂരദേശങ്ങളിൽ നിന്നുപോലും മന്നത്ത് കാണാൻ മുംബൈയിൽ എത്തുന്നവരുണ്ട്. സമാനമാണ് അമിതാഭ് ബച്ചന്റെ ജൽസ എന്ന വീടും. എന്നാൽ ഏറ്റവും വിലമതിപ്പുള്ള വീടിന്റെ ഉടമ ഷാറുഖോ ബിഗ് ബിയോ
അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഔദ്യോഗികമായി ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനി ആകാൻ ഒരാഴ്ച മാത്രം ശേഷിക്കെ കടന്നുവന്ന ജീവിത വഴികൾ വെളിപ്പെടുത്തിയിരിക്കുകയാണ് കമലാ ഹാരിസ്. ഇടത്തരക്കാരുടെ സാഹചര്യങ്ങൾ മനസ്സിലാക്കി ചിലവ് കുറയ്ക്കാനും എല്ലാ അമേരിക്കക്കാർക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും
നാട്ടുകാരാലും വീട്ടുകാരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടിവന്ന ആനി ശിവ ഇന്ന് പ്രചോദനകരമായ ഒരു ജീവിതത്തിന് ഉടമയാണ്. പൊലീസ് എസ്ഐ എന്ന സ്വപ്നം സഫലമാക്കിയതിനുശേഷം 'സ്വന്തമായി ഒരു വീട്'
വീട് വിലയ്ക്ക് വാങ്ങുന്നതാണോ വാടകവീട്ടിൽ കാലങ്ങളോളം താമസിക്കുന്നതാണോ കൂടുതൽ മെച്ചം എന്ന തരത്തിലുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമാണ്. സാമ്പത്തിക നില ഭദ്രമാകണമെങ്കിൽ വാടകവീടുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം എന്ന് പറയുന്നവരും അതല്ല സ്വന്തമായി വീടുണ്ടാവുന്നതിനോളം സുരക്ഷിതത്വം നൽകുന്ന മറ്റൊരു
ലോകത്തെവിടെ ജീവിച്ചാലും നാടിന്റെ പൈതൃകത്തിന് മറ്റെന്തിനേക്കാളും മൂല്യം നൽകുന്നവരുണ്ട്. നടി സോനം കപൂറും അക്കൂട്ടത്തിലാണ്. ലണ്ടനിലെ വീട് ഓരോ നിമിഷവും ഇന്ത്യയെ ഓർമപ്പെടുത്തുന്ന വിധത്തിലാണ് സോനം അണിയിച്ചൊരുക്കിയിരിക്കുന്നത്. അപ്പോൾ മുംബൈയിൽ സ്വന്തമാക്കിയ വീടിന്റെ കാര്യം പറയേണ്ടതുണ്ടോ? ഇന്ത്യയുടെ തനത്
വീട് എന്ന സ്വപ്നം ബാക്കിവച്ചായിരുന്നു കൊല്ലം സുധി വിടപറഞ്ഞത്. ആ സ്വപ്നം സഫലമാക്കാൻ മനുഷ്യർ ഒത്തുചേരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. താമസിയാതെ സ്ഥലം കണ്ടെത്തി കഴിഞ്ഞ വർഷം കല്ലിടൽ ചടങ്ങ് നടന്നു. ഇപ്പോൾ വീടിന്റെ നിർമാണം അവസാന ഫർണിഷിങ് ഘട്ടത്തിലാണ്. സുധിയുടെ സ്മരണയ്ക്കായി നിർമിച്ച വീടിന്റെ പേര്
ഹിന്ദി ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് രഷാമി ദേശായി. നടനായ നന്ദിഷ് സന്തുവുമായുള്ള വിവാഹവും പിന്നീട് ഇരുവരും ബന്ധം പിരിഞ്ഞതും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം നേരിടേണ്ടിവന്ന കനത്ത വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് രഷാമി.
മുംബൈയിലെ പാലി ഹിൽസിലുള്ള ആഡംബര വീട് വില്പനയ്ക്ക് വച്ച് നടി കങ്കണ റണൗത്ത്. വീടിൻ്റെ അകത്തളത്തിന്റെ ദൃശ്യങ്ങൾ ഒരു യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നതോടെയാണ് അത് വില്പനയ്ക്ക് വച്ചിരിക്കുന്ന വാർത്ത മാധ്യമങ്ങളിൽ ഇടം നേടിയത്. ഒരു റിയൽ എസ്റ്റേറ്റ് ചാനലാണ് ഹോം ടൂർ വിഡിയോ പകർത്തിയിരിക്കുന്നത്. കങ്കണയുടെ അടുത്ത
മുംബൈ നഗരം സെലിബ്രിറ്റികളെ കൊണ്ട് സമ്പന്നമാണ്. അടുത്തകാലങ്ങളിലായി ചലച്ചിത്ര താരങ്ങൾ മുംബൈയിൽ പുതിയ വീടോ പ്രോപ്പർട്ടിയോ സ്വന്തമാക്കുന്നത് ട്രൻ്റാണെണെന്നും പറയാം. മുൻനിര താരങ്ങളിൽ ഭൂരിഭാഗവും ഒന്നിലധികം വീടുകൾ ഇവിടെ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പാനിന്ത്യൻ താരം ആർ. മാധവനും ആ പട്ടികയിൽ ഇടം
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഒന്നിലധികം ആഡംബര വീടുകളാണ് ബോളിവുഡ് താരരാജാവ് ഷാരൂഖ് ഖാനുള്ളത്. മുംബൈയിലെ മന്നത്തും ദുബായിലെ ജന്നത്തും അടക്കമുള്ള അദ്ദേഹത്തിൻ്റെ വസതികൾ ആരാധകർക്ക് സുപരിചിതവുമാണ്. ഖാൻ കുടുംബത്തിന് സ്വന്തമായി ഡൽഹിയിൽ പുതിയൊരു വീട് കൂടി ലഭിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും ഒടുവിൽ
നടൻ ഹരിശ്രീ അശോകന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായിരുന്നു പഞ്ചാബി ഹൗസിലെ രമണൻ എന്ന കഥാപാത്രം. കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന് വർഷങ്ങൾക്കുശേഷം ജീവിതത്തിൽ സാമ്പത്തിക പുരോഗതി ഉണ്ടായപ്പോൾ താരം കൊച്ചിയിൽ നിർമിച്ച സ്വപ്നവീടിനും അശോകൻ 'പഞ്ചാബി ഹൗസ്' എന്നാണ് പേരുനൽകിയത്. ഇപ്പോൾ വീട് നിർമാണത്തിലെ അപാകതകളുടെ
കായിക രംഗത്തെയും ചലച്ചിത്രരംഗത്തെയും സെലിബ്രിറ്റികൾക്ക് എക്കാലവും പ്രിയപ്പെട്ട ഇടമാണ് മുംബൈ. പല സെലിബ്രിറ്റികളും മുംബൈയിൽ പലയിടങ്ങളിലായി വീടുകൾ സ്വന്തമാക്കിയിട്ടുമുണ്ട്. ഇതിന്റെ ചുവടുപിടിച്ച് മുംബൈയിൽ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് താരം കെ എല് രാഹുലും ഭാര്യ ആതിയ ഷെട്ടിയും.
അംബാനി കുടുംബത്തിൽ ഇന്ന് കല്യാണമേളമാണ്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത, ദൈർഘ്യമേറിയ ആഘോഷങ്ങളാണ് അനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹത്തോടനുബന്ധിച്ച് രാജ്യത്ത് അരങ്ങേറിയത്. ഇതിനുമുൻപ് ഇങ്ങനെയൊരു കല്യാണമേളം ഇഷ അംബാനി- ആനന്ദ് പിരാമൽ വിവാഹത്തോടനുബന്ധിച്ചായിരുന്നു. ആന്റിലിയയിൽ നിന്ന് പടിയിറങ്ങിയശേഷം
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹംപോലെ ഇത്രയുംനീണ്ട ആഘോഷം നിറഞ്ഞ ഒരു ചടങ്ങ് ഒരുപക്ഷേ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടാകില്ല. ആഘോഷങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവായി നിറഞ്ഞുനിൽക്കുകയാണ് മുകേഷ് അംബാനിയുടെ വീടായ ആന്റിലിയ.
മികച്ച ശമ്പളമുള്ള ജോലി നേടണമെന്ന് ആഗ്രഹം പലരും വെച്ചുപുലർത്തുന്നത് തന്നെ പുതിയ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ്. ഭവന വായ്പ അടച്ചു തീർക്കാനുള്ള പണം വരുമാനത്തിൽ നീക്കിവയ്ക്കാനാവുമെന്ന് കണ്ടാൽ പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ ആ സ്വപ്നത്തിലേക്ക് ഇറങ്ങിത്തിരിക്കുകയും ചെയ്യും. എന്നാൽ മഹീന്ദ്ര
തൊടുപുഴ മൂലമറ്റത്തുള്ള ഹണി റോസിന്റെ വീട്ടുവിശേഷങ്ങളിലേക്ക് ഒന്നുപോയിവന്നാലോ... പച്ചപ്പിനിടയിലെ കിളിക്കൂട് ഒരു വീട് വയ്ക്കണം എന്നൊരാഗ്രഹം തോന്നിയപ്പോൾ അത് വൈറ്റ് കളർ തീമിലാകാം എന്നു കരുതി. വെള്ളനിറം കാണുമ്പോൾ തന്നെ സന്തോഷവും സമാധാനവും ഫീൽ ചെയ്യും. പിന്നെ ചെടികൾ എനിക്കു ചെറുപ്പം മുതലേ ഇഷ്ടമാണ്. ഞാൻ
ചലച്ചിത്രതാരം തമന്ന ഭാട്ടിയ മുംബൈയിൽ ഒരു വാണിജ്യ പ്രോപ്പർട്ടി വാടകയ്ക്ക് എടുത്തതായി റിപ്പോർട്ട്. ജുഹു വെസ്റ്റേൺ വിൻഡ് ബിൽഡിങ്ങിലുള്ള പ്രോപ്പർട്ടിയാണ് തമന്ന വാടകയ്ക്ക് എടുത്തിരിക്കുന്നത്. 18 ലക്ഷം രൂപയാണ് സ്ഥലത്തിന്റെ പ്രതിമാസ വാടക എന്നും പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. വാടക കരാർ ജൂൺ 27നാണ്
കൊച്ചി ഉദയംപേരൂരിലാണ് പ്രിയനടി അനുശ്രീയുടെ പുതിയ വീട്. ഇവിടേക്കെത്തുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് 'അനുശ്രീ നായർ- എന്റെ വീട്' എന്ന നെയിംബോർഡാണ്. വീടിനോടുള്ള അനുവിന്റെ ഇഷ്ടം മുഴുവൻ ഈ പേരിലുണ്ട്. അതിന്റെ കഥ അനുശ്രീ പറയുന്നു. കൊച്ചിയിൽ ആദ്യം വാങ്ങിയത് ഒരു ഫ്ലാറ്റാണ്. ആറേഴ് വർഷങ്ങൾക്കു ശേഷമാണ് ഈ വീട് സ്വന്തമായത്. നാട്ടിലെ വീടിന്റെ പേര് 'അനുശ്രീ നിവാസ്' എന്നാണ്. അത് അച്ഛനും അമ്മയും കൂടി ഇട്ട പേരാണ്. ഈ വീടിന് എന്തു പേരിടും
ബോളിവുഡ് എന്നത് കോടിക്കണക്കിന് ഡോളറുകൾ ഒഴുകുന്ന വ്യവസായമാണ്. ബോളിവുഡിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തിയ താരങ്ങളെല്ലാം ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപമായി കണക്കാക്കുന്നത് റിയൽ എസ്റ്റേറ്റ് മേഖലയുമാണ്. ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും തുടങ്ങി ചലച്ചിത്ര മേഖലയിലെ തുടക്കക്കാർ വരെ സമ്പാദ്യത്തിന്റെ നല്ലൊരു
ബാർബഡോസിൽ നടന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ വിജയതിലകം ചൂടിയതിന് തൊട്ടു പിന്നാലെ മുൻനിർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും രവീന്ദ്ര ജഡേജയും വിരമിക്കലും പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്യത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതിന്റെ
ബോളിവുഡ് താരം വരുൺ ധവാനും ഫാഷൻ ഡിസൈനറായ ഭാര്യ നതാഷ ദലാലും ഹൃതിക് റോഷന്റെ വസതിയിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഹൃതിക് നിലവിൽ താമസിക്കുന്ന ജുഹുവിലെ വീടാണ് ബി ടൗണിൽ നിന്നും ഏറ്റവും ഒടുവിൽ പേരൻ്റ് ക്ലബ്ബിൽ ഇടം നേടിയ വരുൺ ധവാൻ വാടകയ്ക്ക് എടുത്തിരിക്കുന്നത്. ജൂൺ മൂന്നിനാണ് വരുണിനും
മുംബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്ന ബോളിവുഡ് താരങ്ങളുടെ നീണ്ട നിര അവസാനിക്കുന്നില്ല. സൂപ്പർ താരങ്ങൾ മുതൽ ബോളിവുഡിൽ ചുവട് വയ്ക്കുന്ന പുതുമുഖങ്ങൾവരെ മുംബൈയിലെ സുപ്രധാന മേഖലകളിൽ വീടോ സ്ഥലമോ സ്വന്തമാക്കുന്നുണ്ട്. ആ പട്ടികയിൽ ഏറ്റവും ഒടുവിൽ പുറത്തുവരുന്ന പേരാണ് രൺവീർ കപൂർ നായകനായി
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണം നടന്ന് നാലു വർഷങ്ങൾക്കിപ്പുറവും അതിന്റെ ഞെട്ടലിൽ നിന്നും ഇന്ത്യൻ ചലച്ചിത്രലോകം മുക്തമായിട്ടില്ല. സുശാന്തേമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും അടിക്കടി മാധ്യമശ്രദ്ധ നേടാറുണ്ട്. ബാന്ദ്രയിലെ മോണ്ട് ബ്ലാങ്ക് അപ്പാർട്ട്മെൻ്റ്സിലെ വീട്ടിലാണ് 2020 ജൂൺ 14
ഏതാണ്ട് ഒരു പതിറ്റാണ്ടിനടുത്തു നീണ്ട ഇടവേളയ്ക്കുശേഷം ബോളിവുഡിൽ തിരിച്ചെത്താൻ ഒരുങ്ങുകയാണ് ഇമ്രാൻ ഖാൻ. എന്നാൽ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളല്ല മറിച്ച് പുതിയതായി നിർമ്മിച്ച വീടിന്റെ വിശേഷങ്ങളിലൂടെയാണ് ഇപ്പോൾ ഇമ്രാൻ ഖാൻ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മറ്റു സെലിബ്രിറ്റി ഹോമുകളുടെ പകിട്ടൊന്നും പുറമേ
ടെന്നീസ് താരം സാനിയ മിർസയും ഭർത്താവും ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കും വിവാഹബന്ധം വേർപ്പെടുത്തിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. വിവാഹബന്ധം വേർപിരിഞ്ഞ ശേഷം മകൻ ഇസ്ഹാനൊപ്പം ദുബായിലാണ് സാനിയ മിർസ താമസിക്കുന്നത്. ദുബായിലെ തൻ്റെ വസതിക്ക് സാനിയ ഇപ്പോൾ പുതിയ പേര് നൽകിയിരിക്കുകയാണ്. ഇത്
ഷാരൂഖ് ഖാന്റെ മന്നത്തും അമിതാഭ് ബച്ചന്റെ ജൽസയും താരങ്ങളെപ്പോലെ തന്നെ ആരാധകർക്കിടയിൽ പ്രശസ്തമാണ്. ഇവ കാണാനായി മാത്രം മുംബൈയിലേക്ക് ആരാധകർ ഒഴുകിയെത്തുന്നുമുണ്ട്. എന്നാൽ ഇവയൊക്കെ പ്രശസ്തി നേടുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപ് ഇത്തരത്തിൽ ആരാധകർ ആവേശത്തോടെ തേടിയെത്തിയിരുന്ന മറ്റൊരു താരവസതി മുംബൈയിൽ
വാങ്ങാൻ ആളില്ലാത്തതിനെ തുടർന്ന് കൂറ്റൻ ബംഗ്ലാവ് ദാനമായി നൽകേണ്ടി വരിക. അത്തരമൊരു അവസ്ഥയാണ് അമേരിക്കൻ വ്യവസായിയും നാഷണൽ ഫുട്ബോൾ ലീഗിലെ മുൻ ടീമുടമയുമായ ഡാൻ സ്നൈഡറിന് നേരിടേണ്ടി വന്നത്. വാഷിംഗ്ടൺ കമാൻഡേർസ് എന്ന തൻ്റെ ഫുട്ബോൾ ടീം വിൽക്കുന്നതിനേക്കാൾ വലിയ ബുദ്ധിമുട്ടുകളാണ് സ്വന്തം വീട് കൈമാറ്റം ചെയ്യാൻ
ചുരുങ്ങിയ കാലംകൊണ്ട് ബോളിവുഡിൽ നായകനിരയിലേക്ക് ഉയർന്നുവന്ന് ജനപ്രീതി നേടിയ താരമാണ് രാജ്കുമാർ റാവു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലെ വ്യത്യസ്തത ജനങ്ങൾ ഇരുകയും നീട്ടി ഏറ്റെടുക്കുകയായിരുന്നു. ഈ നേട്ടങ്ങളുടെ ചുവടുപിടിച്ച് രണ്ടു വർഷങ്ങൾക്കു മുൻപ് ബോളിവുഡ് സെലിബ്രിറ്റികളുടെ ഇഷ്ടകേന്ദ്രമായ മുംബൈയിൽ
സെലിബ്രിറ്റികളെ അയൽക്കാരായി ലഭിക്കുന്നത് ഭാഗ്യമാണെന്ന് കരുതുന്നവരുണ്ട്. ആ സൗഭാഗ്യത്തെക്കുറിച്ച് ഇവർ മറ്റുള്ളവരോട് അഭിമാനത്തോടെപറയുകയും ചെയ്യും. എന്നാൽ ക്രിക്കറ്റ് ദൈവം സച്ചിൻ തെൻഡുൽക്കറുടെ അയൽക്കാരന്റെ കാര്യം ഇതിൽനിന്ന് വ്യത്യസ്തമാണ്.. സച്ചിനെ കുറിച്ചുള്ള പരാതിയാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ
സൂപ്പർതാരം രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ ചെന്നൈയിൽ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ്. കടൽതീരത്തോട് ചേർന്നാണ് ഐശ്വര്യയുടെ പുതിയ ഫ്ലാറ്റ് . നടൻ ധനുഷുമായി വേർപിരിഞ്ഞശേഷം
സെലിബ്രിറ്റികളുടെ വമ്പൻ ബംഗ്ലാവുകൾ ഒരു ദിവസം നേരിട്ട് കാണാൻ സാധിച്ചെങ്കിലെന്ന് ആഗ്രഹിക്കുന്ന ആരാധകർ ധാരാളമുണ്ടാകും. സെലിബ്രിറ്റി വീടുകളുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നതും ഈ കാരണങ്ങൾ കൊണ്ടാണ്. എന്നാൽ ബോളിവുഡ് താരസുന്ദരി ജാൻവി കപൂറിന്റെ കാര്യത്തിൽ അവരുടെ വീട്
മുംബൈ നഗരം ഇന്ത്യയിലെ സെലിബ്രിറ്റി ഹബ്ബാണ്. ബാന്ദ്രയിലും ജുഹുവിലുമായി ബോളിവുഡ് താരങ്ങൾ സ്വന്തമാക്കിയിരിക്കുന്ന കോടികൾ വിലമതിക്കുന്ന ബംഗ്ലാവുകൾ ഈ സ്ഥലങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയിട്ടുണ്ട്. എന്നാൽ ഈ നിരയിലേക്ക് തീരദേശ നഗരമായ അലിബാഗും മാറിക്കൊണ്ടിരിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അലിബാഗ് ബീച്ചും
ബോളിവുഡിന്റെ ഇഷ്ടകേന്ദ്രമായ മുംബൈയിൽ പുതിയ വീട് വാടകയ്ക്കെടുത്തിരിക്കുകയാണ് ബോളിവുഡ് താരം ഇമ്രാൻഖാനും കാമുകി ലേഖാ വാഷിംഗ്ടണും. വിവാഹബന്ധം വേർപ്പെടുത്തിയതായും ലേഖ വാഷിംഗ്ടണുമായി പ്രണയബന്ധത്തിലാണെന്നും ഇമ്രാൻ ഖാൻ തുറന്നുപറഞ്ഞ് ഏതാനും ആഴ്ചകൾക്കിപ്പുറമാണ് ഇരുവരും ചേർന്ന് പുതിയ വീട്
കുട്ടിക്കാലം ചിലവിട്ട വീടിന്റെ ഓർമ്മകൾ ഏതൊരു വ്യക്തിയും ജീവിതകാലം മുഴുവൻ ഹൃദയത്തോട് ചേർത്തുവയ്ക്കും. ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്റെ കാര്യവും വ്യത്യസ്തമല്ല. ചെറുപ്പകാലത്ത് താനും കുടുംബവും താമസിച്ചിരുന്ന വാടക വീട് വിലയ്ക്കു വാങ്ങാൻ ഒരുങ്ങുകയാണ് താരം. 500 രൂപ പ്രതിമാസ വാടകയ്ക്ക് താമസിച്ചിരുന്ന
ലോകത്തിലെ തന്നെ ഏറ്റവും വിലമതിപ്പുള്ള വീടുകളിൽ ഒന്നാണ് അംബാനി കുടുംബത്തിന്റെ ആന്റിലിയ. 15000 കോടി രൂപ വിലമതിപ്പുള്ള ആന്റിലിയക്ക് പുറമേ ലോകത്തിന്റെ പല ഭാഗങ്ങളിലുമായി അത്യാഡംബര പ്രോപ്പർട്ടികൾ അംബാനി കുടുംബത്തിലെ അംഗങ്ങളുടെ പേരിലുണ്ട്. ഇപ്പോഴിതാ അവയിൽ ഒന്ന് കൈമാറ്റം ചെയ്യപ്പെട്ടതായുള്ള
ബോളിവുഡ് താരകുടുംബങ്ങളിലെ പിൻതലമുറക്കാരുടെ വാർത്തകൾ എപ്പോഴും മാധ്യമങ്ങളുടെ ഇഷ്ടവിഷയമാണ്. കിംഗ് ഖാൻ്റെ മക്കളുടെ വിശേഷങ്ങളും സെയ്ഫ് അലിഖാന്റെ വീട്ടുവിശേഷങ്ങളുമെല്ലാം ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ വാർത്തകളിൽ ഇടം നേടുന്നത് രൺബീർ കപൂറിൻ്റെയും ആലിയ ഭട്ടിന്റെയും മകൾ രാഹാ കപൂറാണ്.
ചലച്ചിത്ര മേഖലയ്ക്കു പുറമേ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിലും ഭാഗ്യം പരീക്ഷിക്കുന്ന ബോളിവുഡ് താരങ്ങളുടെ പട്ടികയിൽ ടൈഗർ ഷ്രോഫും ഇടം നേടി. പൂനൈ നഗരത്തിലാണ് താരം പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഏഴരക്കോടി രൂപയാണ് ടൈഗർ ഷ്രോഫിൻ്റെ പുതിയ വീടിൻ്റെ വിലമതിപ്പ്. ഹഡാപ്സറിലെ യൂ പൂനൈ
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ് ഹോങ്കോങ്. വ്യത്യസ്തമായ കെട്ടിടങ്ങളുടെ സാന്നിധ്യത്താലുംഹോങ്കോങ് വേറിട്ടുനിൽക്കുന്നു. വാസ്തുവിദ്യശൈലികളുടെ കാര്യത്തിലും സാധാരണ കാഴ്ചയിൽ അതിശയിപ്പിക്കുന്ന അതിമനോഹരമായ വാസ്തുവിദ്യാ ശൈലി കൊണ്ടാണ് പല കെട്ടിടങ്ങളും സന്ദർശകരെ അവിടേയ്ക്ക് ആകർഷിക്കുന്നത്.
ടെക് ഭീമൻ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് ഹവായ് ദ്വീപിൽ ആയിരക്കണക്കിന് കോടികൾ ചെലവഴിച്ച് ആഡംബര എസ്റ്റേറ്റ് നിർമിക്കുന്നതായി റിപ്പോർട്ട്. ഹവായിലെ കവായിൽ സ്ഥിതി ചെയ്യുന്ന ഈ എസ്റ്റേറ്റിൽ, നിലവിൽ കൂറ്റൻ ഭൂഗർഭ ബങ്കർ നിർമിക്കുകയാണ് സക്കർബർഗ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒരു പതിറ്റാണ്ടായി സക്കർബർഗ് ഈ എസ്റ്റേറ്റിൻ്റെയും ബങ്കറിന്റെയും നിർമാണ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു.
ഭാഗ്യം കടന്നുവരുന്നത് പല രൂപത്തിലാണ്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ചാന്ദ്നി ഭഭ്ദയുടെ കാര്യത്തിൽ ഭാഗ്യം എത്തിയത് ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിലൂടെ ആയിരുന്നു. ആലിയയുടെ ശബ്ദം അനുകരിച്ച് ചെയ്ത ഒരു ഫോൺ കോളിലൂടെയാണ് ചാന്ദ്നിക്ക് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യത ലഭിച്ചത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന
മലയാള സിനിമാചരിത്രത്തിൽ ആദ്യമായി സിനിമാചിത്രീകരണത്തിന് വേണ്ടി പുതിയ ഒരു വീട് നിർമിക്കുകയും, ചിത്രീകരണത്തിനുശേഷം അർഹതപ്പെട്ട ഒരു കുടുംബത്തിന് ആ വീട് കൈമാറിയതോടെ തലശ്ശേരിയിൽ പുതിയൊരു മാതൃക സൃഷ്ടിക്കപ്പെടുകയാണ്. ക്രീയേറ്റീവ് ഫിഷി'ന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമിച്ച്, ലിജു തോമസ് സംവിധാനം ചെയ്യുന്ന,
എന്തുമേതും വീട്ടുമുറ്റത്ത് എത്തിക്കുന്ന ആമസോൺ സാധാരണക്കാർക്കുപോലും സുപരിചിതമാണ്. എന്നാൽ ഏതൊരു സംരംഭവും പോലെ ലളിതമായ രീതിയിലായിരുന്നു ആമസോണിന്റെയും തുടക്കകാലം. കൃത്യമായി പറഞ്ഞാൽ ലേക്ക് വാഷിങ്ടണിന് സമീപമുള്ള ഒറ്റനില വീടിന്റെ ഗാരിജിൽനിന്നുമായിരുന്നു ആമസോണിന്റെ യാത്ര ആരംഭം കുറിച്ചത്.
റഷ്യ- യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷം റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനെ കുറിച്ചുള്ള വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി പുടിനാണെന്ന തരത്തിൽ അഭ്യൂഹങ്ങളും ഇതിനിടയിൽ ചർച്ചകൾക്ക് ഇടനൽകിയിരുന്നു. എന്നാൽ ഫോർബ്സിന്റെ അടക്കം ഔദ്യോഗിക പട്ടികകളിൽ ഒന്നുംതന്നെ ഇതുവരെ പുടിൻ
70.83 കോടി രൂപയുടെ ആഡംബര വസതി ബോളിവുഡ് താരം ജോൺ ഏബ്രഹാം സ്വന്തമാക്കി. മുംബൈ ഖാറിലെ ലിങ്കിങ് റോഡിൽ 5416 ചതുരശ്രയടി വിസ്തീർണമുള്ള വസതിക്ക് നികുതിയായി മാത്രം 4.25 കോടി രൂപ അടച്ചതോടെ മൊത്തം ചെലവ് 75 കോടിയായി. യുഎസിൽ താമസിക്കുന്ന പ്രവീൺ നത്തലാൽ ഷായുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ഇരുനില
ആമുഖങ്ങൾ ആവശ്യമില്ലാത്ത ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാർ.താരപദവിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും രജനികാന്തിനെ വേറിട്ടുനിർത്തുന്നത് സാധാരണക്കാരനെ പോലെ എളിമയുള്ള ജീവിതശൈലിയും പെരുമാറ്റവുമാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വം പ്രതിഫലിക്കുംവിധമാണ് ചെന്നൈ പോയസ് ഗാർഡനിലുള്ളരജനിയുടെ വീട്
രൺബീർ കപൂറിന്റെ ഏറ്റവും പുതിയ ചിത്രമായ ആനിമൽകലക്ഷൻ റെക്കോർഡുകൾ സൃഷ്ടിക്കുന്നതിനിടെ താരങ്ങളുടെ അഭിനയവും പാട്ടുമെല്ലാം ജനശ്രദ്ധ നേടി കഴിഞ്ഞു. ഇതിനോടൊപ്പം ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനും ഏറെ പ്രശംസ നേടുന്നുണ്ട്. ചിത്രത്തിൽ രൺബീറിന്റെ കഥാപാത്രവും കുടുംബവും താമസിക്കുന്ന കൊട്ടാര സമാനമായ വീടായിരുന്നു
വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകസ്വീകാര്യതനേടിയ ബോളിവുഡ് താരമാണ് അനന്യ പാണ്ഡെ. ബോളിവുഡിലെ ട്രെൻഡിന്റെ ചുവടുപിടിച്ച് അനന്യയും മുംബൈയിൽ പുതിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ്. വീടിന്റെ ഗൃഹപ്രവേശനത്തിന്റെ ചിത്രങ്ങളും വിഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇപ്പോഴിതാ
മുംബൈയിലെജുഹുവിലുള്ള 'പ്രതീക്ഷ' എന്ന ബംഗ്ലാവ് അമിതാഭ് ബച്ചൻ മകൾ ശ്വേതാ ബച്ചന് സമ്മാനമായി നൽകിയതായി റിപ്പോർട്ട്. 50.63 കോടി രൂപ വിലമതിപ്പുള്ള ബംഗ്ലാവിന്റെ ഉടമസ്ഥത കൈമാറുന്നത് സംബന്ധിച്ച നടപടികൾ നവംബർ എട്ടിനാണ് പൂർത്തിയാക്കിയിരിക്കുന്നത്. ജുഹുവിൽ ബിഗ് ബി ആദ്യമായി സ്വന്തമാക്കിയ ബംഗ്ലാവാണ് പ്രതീക്ഷ.
മുംബൈയിൽ തന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന രണ്ട് വസതികൾ വിറ്റൊഴിഞ്ഞുബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്ര.അന്ധേരി മേഖലയിൽ സ്ഥിതിചെയ്യുന്ന രണ്ട് പെന്റ് ഹൗസുകളാണ് പ്രിയങ്ക കൈമാറിയിരിക്കുന്നത്. രണ്ടു വസതികൾക്കും ചേർത്ത് ആറു കോടി രൂപ വിലയായി ലഭിച്ചിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ
പോർച്ചുഗലിന്റെ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ജന്മനാടായ ലിസ്ബണിലെ കസ്കെയ്സിൽ കണ്ണഞ്ചിപ്പിക്കുന്ന ഒരു ബംഗ്ലാവ് പടുത്തുയർത്തുകയാണ്. റൊണാൾഡോയുടെ അയൽക്കാരാണെന്ന് അഭിമാനം കൊള്ളാമെങ്കിലും ഇന്നാട്ടുകാർ അത്ര സന്തോഷത്തിലല്ല. മൂന്നുവർഷങ്ങളായി വീടിന്റെനിർമാണം തുടരുന്നതു മൂലം ഒട്ടേറെ ബുദ്ധിമുട്ടുകൾ
ഒരേസമയം പലവിധ റോളുകൾ കൈകാര്യം ചെയ്യുന്നയാളാണ് ബോബി ചെമ്മണ്ണൂർ. അടിസ്ഥാനപരമായി ബിസിനസുകാരനാണെങ്കിലും ജീവകാരുണ്യം, സ്പോർട്സ് അടക്കമുള്ള മേഖലകളിലെല്ലാം ആരാധകരുടെ ബോചെ നിറഞ്ഞുനിൽക്കുന്നു. സ്വർണബിസിനസിൽനിന്ന് വിവിധ മേഖലകളിലേക്ക് പടർന്നുപന്തലിക്കുന്ന സാമ്രാജ്യമാണ് ബോചെയുടേത്. സമൂഹമാധ്യമത്തിൽ
സിനിമയിലെ ചിരിപ്പിക്കുന്ന സൗമ്യസാന്നിധ്യമായിരുന്നു ഇന്നലെ അന്തരിച്ച കലാഭവൻ ഹനീഫ്. മിമിക്രി വഴി സിനിമയിലെത്തിയിട്ട് 30ലേറെ വർഷങ്ങൾ. 175 ലേറെ സിനിമകളിൽ അഭിനയിച്ചു. എന്നിട്ടും ഒരു താരപരിവേഷവുമില്ലാതെ സാധാരണക്കാരനായി അദ്ദേഹം ജീവിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ഹനീഫ് നേരത്തെ നൽകിയ അഭിമുഖം
മുംബൈ എന്നാൽ ബോളിവുഡ് താരങ്ങളുടെ കേന്ദ്രമാണ്. അമിതാഭ് ബച്ചൻ മുതൽ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന യുവതാരങ്ങൾ വരെ താമസത്തിനായി മുംബൈ നഗരമാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ വില കൊടുത്ത് മുംബൈയിൽ ഒരു അപ്പാർട്ട്മെന്റോ വീടോ സ്വന്തമാക്കുന്ന മുൻനിര താരങ്ങളേക്കാൾ വാടക വീടുകളോട് താൽപര്യം കാണിക്കുന്നപുതുതലമുറ
മുംബൈയിൽ സ്വന്തമായി വീട് വാങ്ങിയ താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസന്റെ മകൾ അക്ഷര ഹാസൻ. മുംബൈയുടെ പടിഞ്ഞാറൻ മേഖലയിലുള്ള ഖറിലാണ് അക്ഷരയുടെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്. 2354 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലക്ഷ്വറി അപ്പാർട്ട്മെന്റാണ് താരം
ടിവി, വെബ് സീരിസുകളിലൂടെ ചുരുങ്ങിയ കാലംകൊണ്ട് വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ താരമാണ് മിഥില പൽക്കർ. ഹിന്ദി, മറാത്തി, തെലുങ്ക്, ഇംഗ്ലിഷ് എന്നിങ്ങനെ വ്യത്യസ്ത ഭാഷകളിലിറങ്ങിയ ഒരുപിടി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്ത് ചുവടുറപ്പിച്ചതിനൊപ്പം ബോളിവുഡ് താരങ്ങളുടെ സ്വപ്നനഗരമായ മുംബൈയിൽ
ഭൂമിയിലെ തന്നെ ഏറ്റവും വിലമതിപ്പുള്ള വീട് നിർമിക്കാൻ തയ്യാറെടുക്കുകയാണ് ഹെഡ്ജ് ഫണ്ട് ബില്യണയറും ലോകത്തിലെ ധനികരുടെ പട്ടികയിൽ 38 ാം സ്ഥാനക്കാരനുമായ കെന് ഗ്രിഫിൻ. ഫ്ലോറിഡയിലെ പാം ബീച്ചിൽ ഒരു ബില്യൺ ഡോളർ(8316 കോടി രൂപ) മുതൽമുടക്കിയാണ് മെഗാ എസ്റ്റേറ്റ് നിർമ്മിക്കാൻ അദ്ദേഹം പദ്ധതിയിടുന്നത്. ലോകത്തിന്റെ
നിലവിൽ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള നഗരമാണ് ന്യൂയോർക്ക്. എന്നാൽ ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പ്രാഥമിക വസതികൾ ന്യൂയോർക്കിലല്ല എന്നതാണ് കൗതുകകരമായ വസ്തുത. തീരദേശ മേഖലകളിലും താരതമ്യേന ഉൾപ്രദേശങ്ങളിലുമായാണ് ഒന്നാം നിരയിലുള്ള ധനികർ പ്രോപ്പർട്ടികൾ സ്വന്തമാക്കിയിരിക്കുന്നത്. അത്തരത്തിൽ
മലയാളികളുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. അമൃത ഒരുപാട് സ്നേഹത്തോടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന തന്റെ വീടോർമകളും സ്വപ്നങ്ങളും പങ്കുവയ്ക്കുന്നു. അമൃതവർഷിണി- എന്നും നെഞ്ചോട് ചേർക്കുന്ന വീട്... എന്റെ നാലുവയസ്സ് തുടങ്ങി റിയാലിറ്റി ഷോയിൽഎത്തുന്നതുവരെയുള്ള കുട്ടിക്കാലം എളമക്കര ഉള്ള അമൃതവർഷിണി എന്ന
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ ഉയർത്തുന്ന താരമാണ് കെഎൽ രാഹുൽ. ഭാര്യയും അഭിനേത്രിയുമായ ആതിയ ഷെട്ടിക്കൊപ്പം മുംബൈയിലെ ഫ്ലാറ്റിലാണ് നിലവിൽ രാഹുലിന്റെ താമസം. ബെംഗളൂരുവിൽ അരക്കോടിയിലേറെ വിലമതിക്കുന്ന വീട് സ്വന്തമായുണ്ടെങ്കിലും തിരക്കുകൾക്കൊപ്പം
ചുരുങ്ങിയ വർഷങ്ങൾകൊണ്ട് തമിഴകത്തിന് അനേകം സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി നൽകി ഇപ്പോൾ ജവാനിലൂടെ ഇന്ത്യൻ ചലച്ചിത്രമേഖലയിലെ തന്നെ മുൻനിരക്കാരിൽ ഒരാളായി മാറിയിരിക്കുകയാണ് അനിരുദ്ധ് രവിചന്ദർ. 3 എന്ന ധനുഷ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കിയതിനു
മുംബൈ നഗരത്തെ ബോളിവുഡ് താരങ്ങളോളം സ്നേഹിക്കുന്നവർ ഉണ്ടാകില്ല. ചലച്ചിത്ര മേഖലയിൽ ചുവടുറപ്പിക്കുന്ന താരങ്ങളെല്ലാം മുംബൈയിൽ സ്വന്തമായി ഒരുവീട് കണ്ടെത്തുന്നത് പതിവായി മാറിക്കഴിഞ്ഞു. ബോളിവുഡ് താരസുന്ദരി സൊനാക്ഷി സിൻഹയുടെ കാര്യവും വ്യത്യസ്തമല്ല.
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും ഭാര്യ ആന്റോണെല്ല റൊക്കുസോയും ഫ്ലോറിഡയിൽ കോടികൾ വിലമതിക്കുന്ന പുതിയ ബംഗ്ലാവ് സ്വന്തമാക്കിയതായി റിപ്പോർട്ട്. ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്ലിൽ സ്ഥിതിചെയ്യുന്ന ബംഗ്ലാവിനായി 10.8 മില്യൺ ഡോളറാണ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവതാരം യശസ്വി ജയ്സ്വാൾ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ്. മുംബൈയിലാണ് യശസ്വിയുടെ പുതിയ വീട്. തന്റെ കുടുംബചിത്രത്തോടൊപ്പം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെ താരം തന്നെയാണ് പുതിയ വീടിനെക്കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുന്നത്.
കുതിക്കുന്ന ഭവന വിലയും വാടകയും മൂലം ബെംഗളൂരു നഗരത്തിൽ ഒരു മുറിയോ വീടോ താമസത്തിനായി കണ്ടെത്തണമെങ്കിൽ എത്രത്തോളം ബുദ്ധിമുട്ടാണെന്ന് പലരുടെയും അനുഭവക്കുറിപ്പുകളിൽ നിന്ന് നമ്മൾ വായിച്ചറിഞ്ഞിട്ടുണ്ട്. അതേ ബെംഗളൂരു നഗരത്തിൽ ആഡംബരവീടുകളുള്ള
പ്രതിഫലത്തിന്റെ കാര്യത്തിൽ ലോകത്ത് ആദ്യ അഞ്ചിൽ ഇടം നേടിയ ഷാരുഖ് ഖാൻ പല രാജ്യങ്ങളിലായി ആഡംബര പ്രോപ്പർട്ടികളും സ്വന്തമാക്കിയിട്ടുണ്ട്. മുംബൈയിലെ മന്നത്ത് ബംഗ്ലാവ് തന്നെയാണ് കിംഗ് ഖാന്റെ പേരിൽ ഏറ്റവും പ്രശസ്തി നേടിയത്. എന്നാൽ ദുബായിലെ പാം ജുമൈറ ദ്വീപിൽ എസ് ആർ കെയുടെ ഉടമസ്ഥതയിലുള്ള ജന്നത്ത് എന്ന
ലോകത്തിലെ ഏറ്റവും വലിയ ധനികനായിട്ടും ഇലോൺ മസ്ക് ബോക ചിക്കയിൽ ലളിതമായ ഒരു വീട്ടിൽ താമസിക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിന്റെ അലയൊലികൾ അടങ്ങുന്നതേയുള്ളൂ. ഇതിന് തൊട്ടുപിന്നാലെ പുതിയ വീട് നിർമ്മിക്കാൻ മസ്ക് ഒരുങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന വാർത്തയാണ്
മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ തന്റെ പ്രിയ പത്നി മുംതാസിന്റെ ഓർമയ്ക്കായി പണി കഴിപ്പിച്ച താജ്മഹലിനെക്കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. ഇതുപോലെ പ്രണയത്തിന്റെ ഓർമകൾ ഉറങ്ങുന്ന ഒരു സ്മാരകം കേരളത്തിലുമുണ്ട്. ആലപ്പുഴയിലെ രവി കരുണാകരൻ മ്യൂസിയം. വേർപിരിഞ്ഞു പോയ ഭർത്താവിന്റെ ഓർമകൾ നിലനിർത്താൻ ഭാര്യ ബെറ്റി
മൻഹാട്ടനിലെ വെസ്റ്റ് വില്ലേജിൽ സ്ഥിതിചെയ്യുന്ന തന്റെ ലക്ഷ്വറി കോണ്ടോ മുകേഷ് അംബാനി കൈമാറ്റം ചെയ്തതായി റിപ്പോർട്ട്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം 9 മില്യൻ ഡോളറിനാണ് (74 കോടി രൂപ) വീടിന്റെ വിൽപന നടന്നത്. ഇന്ത്യയിലെ ഏറ്റവും ലാഭത്തിലുള്ള കമ്പനി എന്ന
മലയാളി സിനിമാപ്രേക്ഷകർക്ക് ഓർക്കാൻ ഒരുപിടി മികച്ച ചിത്രങ്ങൾ തന്നിട്ടാണ് സംവിധായകൻ സിദ്ദിഖ് യാത്രയാകുന്നത്. അസാധ്യ റിപ്പീറ്റ് വാല്യുവുള്ള സിനിമകളായിരുന്നു അദ്ദേഹം ഒരുക്കിയത്. മാന്നാർ മത്തായിയും ഗോഡ്ഫാദറുമൊക്കെ ഇപ്പോഴും ന്യൂജെൻ മലയാളി പ്രേക്ഷകരുടെ സ്മാർട്ടഫോണിൽ നിത്യഹരിതമായി വിലസുന്നു. മാന്നാർ
കേരളത്തിലെ ആൾപ്പാർപ്പില്ലാത്ത വീടുകളെക്കുറിച്ച് നാം നിരന്തരം കേൾക്കുന്നുണ്ട്. കുടിയേറിപ്പോകുന്ന ഒരു സംസ്ഥാനമാണ് കേരളം. പോയവരാരും തിരിച്ചു വരില്ല. പണമുണ്ടാക്കി വീടുവെച്ച് "നാളികേരത്തിന്റെ നാട്ടിൽ" വസിക്കാൻ ആഗ്രഹിച്ച ഇന്ന് 50 വയസ്സു കഴിഞ്ഞവരുടെ തലമുറ ഏതാണ്ട് അവസാനിച്ചു. അവരുടെ നൊസ്റ്റാൾജിക്
ട്വിറ്ററിന്റെ സാൻഫ്രാൻസിസ്കോ ആസ്ഥാന മന്ദിരത്തിൽ സ്ഥാപിച്ച ഒരു 'എക്സ്' ലോഗോ മൂലം വലഞ്ഞത് സമീപവാസികളായ ജനങ്ങളാണ്. ട്വിറ്ററിനെ എക്സായി റീബ്രാൻഡ് ചെയ്യാനുള്ള ഇലോൺ മസ്കിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച വമ്പൻ എക്സ് അടയാളം.
മഡോക്ക് ഫിലിംസിന്റെ സ്ഥാപകനും പ്രശസ്ത ബോളിവുഡ് നിർമാതാവുമായ ദിനേശ് വിജൻ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഫ്ളാറ്റുകളിലൊന്ന് സ്വന്തമാക്കിയതായി റിപ്പോർട്ട്. മുംബൈയിലെ പാലി ഹിൽസിൽ സ്ഥിതിചെയ്യുന്ന ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് ദിനേശ് സ്വന്തമാക്കിയിരിക്കുന്നത്.
തെന്നിന്ത്യൻ സൂപ്പർതാരം രാംചരണും ഭാര്യ ഉപാസനയും പ്രകൃതിയോട് ചേർന്ന് ജീവിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ്. കുഞ്ഞു പിറന്ന വേളയിലും ആ കാഴ്ചപ്പാട് പിന്തുടർന്നുകൊണ്ടാണ് ഇവർ വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിയത്. കുഞ്ഞിന്റെ ജനനം ഏറ്റവും ശാന്തവും മനോഹരവുമായ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജു പത്രോസ്. സ്വാഭാവികത്തികവർന്ന അഭിനയശൈലിയിലൂടെ കഥാപാത്രങ്ങളെ മികച്ചതാക്കുന്ന മഞ്ജു തന്റെ സ്വപ്നഭവനം സഫലമായ സന്തോഷത്തിലാണ്. മഞ്ജു തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട്. ഇപ്പോൾ സ്വന്തം വീടിനുള്ളിൽ
ഞാൻ ചിരിപ്പിച്ചു നേടിയ പണം കൊണ്ടുണ്ടാക്കിയ വീടാണ് എന്റെ വീട് അതുകൊണ്ടാണ് വീടിന് 'ലാഫിങ് വില്ല' എന്ന് പേരിട്ടത്. അമാത്രമല്ല മാത്രമല്ല ഞാൻ ബുദ്ധന്റെ ഒരു ആരാധകനാണ്. എന്റെ വീട്ടിൽ ഒരു ബുദ്ധിസം കളിയാടുന്നുണ്ടെന്ന് വീട്ടിൽ കയറി വരുമ്പോൾ തന്നെ മനസ്സിലാകും.
പുരസ്കാരനിറവിലാണ് ഗായിക മൃദുല വാരിയർ. പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലെ 'മയിൽപീലി ഇളകുന്നു കണ്ണാ' എന്ന ഗാനമാണ് മൃദുലയെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡിനർഹയാക്കിയത്. മൃദുലയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നേരത്തെ നൽകിയ അഭിമുഖം പുനഃപ്രസിദ്ധീകരിക്കുന്നു.
പുരസ്കാരനിറവിലാണ് വിൻസി അലോഷ്യസ്. ഒട്ടേറെ വെല്ലുവിളികൾ മറികടന്നാണ് അഭിനയത്തോടുള്ള പാഷൻ മാത്രം കൈമുതലാക്കി വിൻസി സിനിമയിലെത്തിയത്. ഇപ്പോഴിതാ ആ കഷ്ടപ്പാടുകൾക്കുള്ള അർഹിച്ച അംഗീകാരമായി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും. രേഖ എന്ന
വിശ്രമിച്ചാൽ ക്ഷീണിക്കുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി. തിരുവനന്തരപുരത്ത് തന്റെ നാടായ പുതുപ്പള്ളിയെ പ്രതിഷ്ഠിച്ച അദ്ദേഹത്തിന് പക്ഷേ പുതുപ്പള്ളിയിൽ സ്വന്തമായി ഒരു വീടില്ലായിരുന്നു. എങ്കിലും കേരളത്തിലുടനീളം ഓടിനടന്ന് പ്രവർത്തിച്ച അദ്ദേഹത്തിന് തണലൊരുക്കിയ
പുതുപ്പള്ളി സ്വന്തമാണെങ്കിലും സ്വന്തം പേരിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കു വീടില്ലായിരുന്നു. പുതുപ്പള്ളിയിലെ കുടുംബവിഹിതമായ ഒരേക്കർ സ്ഥലത്തു വീടു നിർമിക്കുന്ന പ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചിരുന്നു. ആദ്യഘട്ട തൂണുകൾ മാത്രമാണു പൂർത്തിയായത്. അനുജൻ അലക്സ് ചാണ്ടിയാണു തറവാട്ടുവീട്ടിൽ താമസിക്കുന്നത്.
വ്യത്യസ്തമായ സ്വരമാധുരിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടംനേടിയ ഗായകനാണ് ഷഹബാസ് അമൻ. സ്വപ്നവീട് സഫലമായതിന്റെ സന്തോഷം അദ്ദേഹം സമൂഹമധ്യത്തിലൂടെ പങ്കുവച്ചു. കഥ പറയുന്നില്ല. ഒരു വീട് ആയി ട്ടൊ! ഞങ്ങളേക്കാൾ ഇത് ആഗ്രഹിച്ച, പ്രാർത്ഥിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി. പ്രിയപ്പെട്ട വാജിദ് റഹ്മാനാണ്
ടൈറ്റാനിക്, ടെർമിനേറ്റർ, അവതാർ അടക്കമുള്ള ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ജെയിംസ് കാമറൂണിന്റെ കലിഫോർണിയയിലെ ആഡംബര വസതി വില്പനയ്ക്ക് എത്തിയിരിക്കുന്നതായി റിപ്പോർട്ട്. ഗവിയോട്ട നഗരത്തിലെ 102 ഏക്കർ വിസ്തൃതമായ എസ്റ്റേറ്റിൽ
തിരക്കുകളിൽനിന്ന് തിരക്കുകളിലേക്ക് ഓടുന്ന താരമാണ് ഹണി റോസ്. സിനിമാതിരക്കുകൾക്കപ്പുറം ഉദ്ഘാടനചടങ്ങുകൾ ഒഴിഞ്ഞ സമയമേയില്ല താരത്തിന്...പക്ഷേ ഈ തിരക്കുകളിൽനിന്ന് ഹണി തിരികെ ഓടിയെത്താൻ കൊതിക്കുന്ന ഒരിടമുണ്ട്. തൊടുപുഴയിലുള്ള സ്വന്തം വീട്. ശരിക്കും പച്ചപ്പും ഫലവൃക്ഷങ്ങളും നിറഞ്ഞ ഒരു സ്വർഗമാണ് ഹണിയുടെ
എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ദിഷ പതാനി ഭാഗ്യംകൊണ്ട് മാത്രമല്ല നിരന്തരമായ പരിശ്രമങ്ങളിലൂടെയാണ് ബോളിവുഡിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചത്. വെറും 500 രൂപ കയ്യിൽ കരുതി മുംബൈയിൽ
തങ്ങളുടെ വിവാഹശേഷം മിറ രാജ്പുത് ആദ്യമായി വീട്ടിലേക്ക് എത്തുന്ന സമയത്ത് വീടിനുള്ളിലെ അവസ്ഥകണ്ട് അമ്പരന്നുപോയ അനുഭവം പങ്കുവയ്ക്കുകയാണ് ബോളിവുഡ് നടൻ ഷാഹിദ് കപൂർ. ഒരു അഭിമുഖത്തിൽ വീടിന്റെ വിശേഷങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ്
ബോളിവുഡ് താരങ്ങളുടെ വസതികൾ ആരാധകർക്കിടയിൽ എന്നും ചർച്ചാവിഷയമാണ്. താരങ്ങളെ പോലെതന്നെ അവരുടെ വീടുകളും പ്രശസ്തമാണെന്നു പറയാം. ഇവയുടെയെല്ലാം പേരുകളും ആരാധകർക്ക് പരിചിതമാണ്. എന്തിനേറെ ഷാറുഖ് ഖാന്റെ വീടിനു മുന്നിലെ ഗേറ്റിൽ പേര്
മുംബൈയിലെ പോഷ് ഏരിയയായ മലബാർ ഹിൽസിൽ ആഡംബരത്തിന്റെ പ്രതീകമായി തലയെടുപ്പോടെ നിൽക്കുന്ന 14 നിലകളുള്ള ഒരു ബംഗ്ലാവുണ്ട്. ഇന്ത്യയുടെ വാരൻ ബഫറ്റ് എന്നറിയപ്പെട്ട പ്രമുഖ വ്യവസായിയും ശതകോടീശ്വരനും നിക്ഷേപകനുമായിരുന്ന രാകേഷ് ജുൻജുൻവാലയുടെ വീടാണ് ഇത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ തന്റെ സ്വപ്നഭവന്റെ പൂർത്തീകരണം
ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മുൻനിരയിൽ സ്ഥാനം നേടിയ മുകേഷ് അംബാനിയുടെ ജീവിതശൈലിയും ആസ്തികളും എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലായി ആയിരക്കണക്കിന് കോടികൾ വിലമതിക്കുന്ന
ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള സ്വകാര്യവസതികളിൽ മുൻനിരയിലാണ് മുകേഷ് അംബാനിയുടെ ആന്റിലിയ എന്ന വീട്.. മുംബൈയിൽ 27 നിലകളിലായി സമാനതകളില്ലാത്ത സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ആന്റിലിയയിൽ അംബാനി കുടുംബം താമസമാരംഭിച്ച് ഒരുപതിറ്റാണ്ട് പിന്നിട്ടിട്ടും
4.95 കോടി രൂപ വീടിന് മാസവാടകയായി നൽകേണ്ടി വരിക!... ചിന്തിക്കുമ്പോൾ തന്നെ തലചുറ്റുമെങ്കിലും ലോകത്തെ ധനികരിൽ മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ തുകയല്ല. 1400 കോടിയുടെ സ്വപ്നവീട് ഒരുങ്ങുന്നതുവരെ തങ്ങാനായി
നടൻ സുധിയുടെ ആകസ്മിക വേർപാടിന്റെ ആഘാതത്തിലാണ് കലാലോകം. മിനിസ്ക്രീനിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടിച്ച കലാകാരനാണ് സുധി കൊല്ലം. മികച്ച കോമഡി നമ്പറുകളുമായി മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ ജേതാക്കളായിരുന്നു സുധിയും ടീമും
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എന്ന സിനിമ സീരിസിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ വിൻ ഡീസൽ ഇന്ന് ഹോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ മുൻനിരയിലാണ്.1,863 കോടിയുടെ ആസ്തിയുള്ള അദ്ദേഹത്തിന്റെ ആഡംബര ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്
കഥാപാത്രങ്ങളിലെ വ്യത്യസ്തതകൊണ്ടാണ് രാജ്കുമാർ റാവു എന്ന നടൻ ബോളിവുഡിലെ മുൻനിര താരങ്ങൾക്കിടയിൽ ചുരുങ്ങിയ സമയംകൊണ്ട് സ്വന്തമായി ഇടം കണ്ടെത്തിയത്. സ്വന്തമായി ഒരു വീട് കണ്ടെത്താനും ബോളിവുഡ് താരങ്ങളുടെ ഇഷ്ട കേന്ദ്രമായ മുംബൈ തന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. മുംബൈയിലെ ജുഹുവിൽ മൂന്ന് നിലകളിലായി
മുപ്പതു വയസ്സിനുള്ളിൽ സ്വന്തമായി സമ്പാദിച്ച പണംകൊണ്ട് ഒരു വീട് വാങ്ങണമെന്ന് ആഗ്രഹിച്ച് ഒടുവിൽ 36ാം വയസ്സിൽ അത് സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് നടി സൊനാക്ഷി സിൻഹ. ബോളിവുഡ് താരലോകത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ച്
Results 1-100 of 599