Activate your premium subscription today
വീട്ടുകാരും അതിഥികളും ഒരേപോലെ ഉപയോഗിക്കുന്നവയാണ് വാഷ്ബേസിനുകൾ. അടിക്കടിയുള്ള ഉപയോഗം മൂലം അവ എപ്പോഴും വൃത്തികേടാവാനുള്ള സാധ്യതയും ഏറെയാണ്. വാഷ്ബേസിന്റെ മെറ്റീരിയലിന് ഏറ്റവും യോജിച്ച ക്ലീനർ തന്നെ ഉപയോഗിച്ചില്ലെങ്കിൽ എപ്പോഴുമുള്ള വൃത്തിയാക്കൽ മൂലം അതിന്റെ ഭംഗി നഷ്ടപ്പെട്ടെന്നു വരാം. അതേപോലെ
വീട്ടുസാധനങ്ങൾ, പ്രത്യേകിച്ച് അടുക്കള സാമഗ്രികൾ പരമാവധി വൃത്തിയാക്കി വയ്ക്കുക എന്നത് ചിലർക്ക് അങ്ങേയറ്റം നിർബന്ധമുള്ള കാര്യമാണ്. എന്നാൽ മറ്റുമുറികൾ പോലെ അത്ര എളുപ്പത്തിൽ വൃത്തിയാക്കാൻ ആവുന്ന ഒന്നല്ല അടുക്കള. അതിൽതന്നെ ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും പരീക്ഷിക്കുന്നവരുമുണ്ട്.
വീട്ടിലെ പൊടിശല്യം വീട്ടമ്മമാര്ക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങള് ചില്ലറയല്ല. വീട്ടില് ആര്ക്കെങ്കിലും അലര്ജി കൂടി ഉണ്ടെങ്കില് പിന്നെ പറയുകയും വേണ്ട. പൊടി ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള് നിരവധിയാണ്. എത്രയൊക്കെ വൃത്തിയാക്കിയാലും പലപ്പോഴും പൊടിയും അഴുക്കും ഇല്ലാതാക്കാന് പൂര്ണമായും കഴിയില്ല.
മഴക്കാലമായാൽ വീടിനുപുറത്തിറങ്ങുമ്പോൾ (പ്രത്യേകിച്ച് പ്രായമുള്ളവർ) പായലിനെ സൂക്ഷിക്കണം. ഓർക്കാപ്പുറത്ത് പായലുകളിൽ വഴുതി അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇതിനുപുറമേ ചുറ്റുമതിലിലും മറ്റുമായി പായലുകൾ പിടിച്ചിരിക്കുന്നത് ഭംഗി നഷ്ടപ്പെടുത്തുകയും ചെയ്യും. എന്നാൽ പായൽ ശല്യം എളുപ്പത്തിൽ നീക്കം ചെയ്യാൻ
ജോലിക്ക് പോകുന്നവർക്ക്ഏറ്റവും തലവേദനയുള്ള കാര്യമാണ് അടുക്കള വൃത്തിയാക്കുക എന്നത്. തിരക്കുള്ള ദിവസങ്ങളിലാണെങ്കിൽ പാത്രങ്ങളിലെയും മറ്റ് അടുക്കള ഉപകരണങ്ങളെയും കറയും അഴുക്കും വൃത്തിയാക്കാനായി മാത്രം ഏറെസമയം ചെലവിടേണ്ടി വരുന്നത് പലർക്കും അങ്ങേയറ്റം ബുദ്ധിമുട്ടുള്ള കാര്യവുമാണ്. എന്നാൽ മണിക്കൂറുകൾ
വീടിനുള്ളിൽ നിറയെ പച്ചപ്പ് വേണമെന്ന് ചിലർക്കാഗ്രഹമുണ്ട്. ഇൻഡോർ ചെടികൾ, പച്ചപ്പിനോടു സമാനമായ വോൾപേപ്പർ, മാറ്റ് എന്നിവയിലൂടെയൊക്കെ ഡിസൈനർമാർ വീട്ടുടമയുടെ ആഗ്രഹം സാധിച്ചുകൊടുക്കാറുമുണ്ട്. പക്ഷേ ഇവിടെയൊരു പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ ചർച്ചയായത് അവളുടെ ഒരു ഭ്രാന്തൻ ആശയത്തിന്റെ പേരിലാണ്. ബാത്റൂമിൽ പച്ചപ്പു
എളുപ്പത്തിൽ ഒരു ചായ കുടിക്കാൻ ഏറ്റവും ഉപകാരപ്രദമാണ് ടീ ബാഗുകൾ. എന്നാൽ ഒറ്റ തവണത്തെ ഉപയോഗത്തിനുശേഷം അത് വേസ്റ്റ് ബിന്നിൽ എത്തുകയാണ് പതിവ്. ചുരുക്കം ചിലർ മാത്രം ഒന്നിലധികം തവണ ചായ ഉണ്ടാക്കാനായി ഒരേ ടീ ബാഗിനെ ആശ്രയിക്കാറുമുണ്ട്. എന്നാൽ ഇതിനപ്പുറം ഉപയോഗിച്ച ടീ ബാഗുകൾ കൊണ്ട് വീട്ടിൽ ഒട്ടേറെ
ഒരു വീട് വയ്ക്കുമ്പോൾ ഫാനുകൾ ആവശ്യമാണല്ലോ, ഇന്ന് നമുക്ക് മാർക്കറ്റിൽ പലതരം ഫാനുകൾ വാങ്ങാൻ കിട്ടും. അതിൽത്തന്നെ നമ്മൾ കേൾക്കുന്ന ഒരു പേരാണ് BLDC ഫാനുകൾ... എന്താണ് BLDC ഫാനുകൾ? Brushless Direct Current ഫാനുകൾ അഥവാ BLDC ഫാനുകൾ, ഫാനുകളിൽ മൂന്നാം തലമുറക്കാരൻ ആണ്. സാധാരണ ഫാനുകളെ അപേക്ഷിച്ചു വൈദ്യുതിയുടെ
മഴക്കാലം പകർച്ചവ്യാധികൾ വേഗത്തിൽ പടർന്നു പിടിക്കുന്ന കാലം കൂടിയാണ്. ഇവയിൽ തന്നെ കൊതുകുകളുടെ സാന്നിധ്യം മൂലം പിടിപെടുന്ന രോഗങ്ങളാണ് ഏറെയും. അടിക്കടി പെയ്യുന്ന മഴയിൽ ശ്രദ്ധയെത്താത്ത ഇടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊതുകുകൾ പെരുകുകയും ചെയ്യും. ഇവയെ തുരത്താൻ കെമിക്കലുകൾ അടങ്ങിയ മോസ്കിറ്റോ
മഴക്കാലം എത്തിയാൽമിക്ക വീടുകളിലെയും പ്രധാന പ്രശ്നം അലക്കിയ തുണികൾ ഉണക്കിയെടുക്കാൻ സാധിക്കില്ല എന്നതാണ്. നേർത്ത തുണിത്തരങ്ങൾ പോലും ഉണങ്ങാൻ ദിവസങ്ങൾ വേണ്ടിവരും. നനഞ്ഞ വസ്ത്രങ്ങൾ മുറികൾക്കുള്ളിൽ ഫാനിന്റെ കാറ്റിൽ ഉണക്കിയെടുക്കാൻ ആളുകൾ ശ്രമിക്കാറുണ്ടെങ്കിലും മുറിയിൽ ഈർപ്പം തങ്ങിനിന്ന് അസുഖങ്ങൾ പിടിപെടാൻ
പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് ഒട്ടേറെ മാർഗ്ഗങ്ങൾ ഇന്ന് നമുക്ക് മുന്നിലുണ്ട്. വീടുകളിലെത്തി പ്ലാസ്റ്റിക് ശേഖരിക്കാനുള്ള സംവിധാനങ്ങൾ മുതൽ വൻകിട അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിൽ പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന പ്ലാന്റുകൾ വരെ ആളുകൾ ഇതിനായി ഉപയോഗിക്കുന്നു. ഇതിനൊപ്പം തന്നെ പ്ലാസ്റ്റിക്കിന്റെ
കാഴ്ചയ്ക്ക് കുഞ്ഞന്മാരാണെങ്കിലും വീടിനുള്ളിൽ കയറിപ്പറ്റിയാൽ ഏറ്റവും വലിയ ശല്യക്കാരാണ് ഉറുമ്പുകൾ. കൂട്ടമായി അകത്തളത്തിൽ ഇടംപിടിക്കുന്ന ഇവയെ തുരത്തുക ചില്ലറകാര്യവുമല്ല. മഴക്കാലം എത്തുന്നതോടെ ഇവയുടെ ശല്യം ഇരട്ടിയാകും. ഉറുമ്പുകൾ കൂടുണ്ടാക്കുന്ന ഇടങ്ങളിൽ വെള്ളം കയറുന്നതോടെ നനവില്ലാത്ത ഇടംതേടി
മഴക്കാലം എത്തിയാൽ ഒട്ടുമിക്ക വീടുകളിലും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഒച്ചുകളുടെ ശല്യം. വീടുകൾക്കുള്ളിൽ കയറുക മാത്രമല്ല മുറ്റത്തെയും പറമ്പിലെയും ചെടികളും മറ്റും നശിപ്പിക്കാനും ഒച്ചുകൾ വിരുതന്മാരാണ്. ഒച്ചുശല്യം ഉണ്ടായാൽ ചെടികൾ അപ്പാടെ നാശമാവുകയാണ് പതിവ്. ഒച്ചുകളിൽ നിന്നും എളുപ്പത്തിൽ രക്ഷനേടാനുള്ള
മനസ്സാകെ അസ്വസ്ഥമായി, സന്തോഷിക്കാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതിരിക്കുന്ന അവസരത്തിലും ചിലയിടങ്ങളിലേയ്ക്ക് കയറി ചെല്ലുമ്പോൾ നവോന്മേഷം നിറയുന്നതായി തോന്നാറില്ലേ? ആ ഇടങ്ങൾ അലങ്കരിച്ചിരിക്കുന്നതിന്റെ പ്രത്യേകതയാവാം അത്. മനശാസ്ത്രവും സൗന്ദര്യാത്മകതയും ഒന്നിച്ചു ചേർത്തുകൊണ്ട് മനസന്തോഷം ഉണർത്തുന്ന
രാജ്യത്ത് ചൂടിന്റെ കാഠിന്യം ഓരോവർഷവും വർധിക്കുകയാണ്. ഒരുകാലത്ത് ആഡംബരത്തിന്റെ പ്രതീകമായിരുന്ന എസി ഇപ്പോൾ സാധാരണക്കാരുടെ വീട്ടിലെ സാധാരണ ഗൃഹോപകരണമായി മാറി. ചൂട് സഹിക്കാൻ കഴിയാതെ, ലോൺ എടുത്തും ഇഎംഐ വഴിയും
കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഡിസൈനാണ് ട്രോപ്പിക്കൽ വീടുകളുടേത്. വീടിന്റെ അകവും പുറവും പച്ചപ്പ്. വീടിനുള്ളിൽ കാടുപോലെ ചെടികൾ തിങ്ങി നിറഞ്ഞ ഡിസൈൻ. കണ്ണിനും മനസ്സിനും കുളിർമയേകുന്ന, കാണുമ്പോൾത്തന്നെ ഇതുപോലെ വേണം വീടെന്ന ആഗ്രഹം ജനിപ്പിക്കുന്ന ഡിസൈൻശൈലിയാണ് ‘ട്രോപ്പിക്കൽ സ്റ്റൈൽ ഓഫ്
ചെറിയ വീട്ടിലാണ് താമസമെങ്കിൽ ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വരുന്നതോടെ കൂടുതൽ സൗകര്യങ്ങൾ വേണമെന്ന ചിന്തയിൽ വീട് മാറി താമസിക്കുന്നവരാണ് അധികവും. കുഞ്ഞിനെ പരിപാലിക്കാനും സൗകര്യങ്ങൾ ഒരുക്കാനും കൂടുതൽ സ്ഥലവിസ്തൃതി വേണ്ടിവരുമെന്നതാണ് ഈ മാറ്റത്തിന്റെ കാരണം.
രണ്ടുമൂന്നു വർഷം മുൻപ് ഒരു ലോകവനിതാദിനത്തിൽ, അബുദാബിയിലെ ഫ്ളാറ്റിൽ സോഫയിലിരുന്ന് ചുമ്മാ കപ്പലണ്ടിയും കൊറിച്ചുകൊണ്ട് ഉദ്യോഗസ്ഥകളായ വീട്ടമ്മമാർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചുള്ള ഒരു ടിവി പ്രോഗ്രാം കാണുകയായിരുന്നു ഞാൻ. വീട് വൃത്തിയാക്കൽ, കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കൽ, പാചകം, പാത്രം കഴുകൽ,
വീടിനും വീട്ടുകാരൻെറ പോക്കറ്റിനും അനുസരിച്ച് വലുപ്പമുള്ള അടുക്കളകളാണ് കേരളത്തിൽ ഏറെയും. 'ഒരു വീടിനു ഒരു അടുക്കള' എന്നാണ് വയ്പെങ്കിലും എണ്ണം രണ്ടും മൂന്നുമൊക്കെയായി കഴിഞ്ഞു. വീട്ടുകാരുടെ അന്തസിനു ചേർന്ന രീതിയിൽ പളാപളാ മിന്നുന്ന ഒരു ഷോ കിച്ചൻ. ഗ്യാസടുപ്പും പാചകവുമൊക്കെയായി മറ്റൊന്ന്. വിറകടുപ്പ്
വേനൽക്കാലത്ത് ഫാനുകളെ മാത്രം ആശ്രയിച്ച് വീടിനുള്ളിൽഇരിക്കാൻ കഴിയാതെയായി. ഉയർന്ന വിലയും ഇൻസ്റ്റാൾ ചെയ്യാനുള്ള ബുദ്ധിമുട്ടുകളും കാരണംഎസി എല്ലാവർക്കും തിരഞ്ഞെടുക്കാൻ സാധിക്കണമെന്നില്ല. അങ്ങനെയുള്ളവരുടെ ചോയിസ് എയർകൂളറാകും. ഏതെങ്കിലും ഒരു കൂളർ വാങ്ങാതെ ഉപയോഗവും പ്രത്യേകതകളും മനസ്സിലാക്കി തിരഞ്ഞെടുത്താൽ
വീട്ടിലേയ്ക്ക് കൂടുതൽ അതിഥികൾ എത്തിയാൽ അവർക്ക് ഇരിക്കാൻ വേണ്ടത്ര സൗകര്യം എങ്ങനെ ഒരുക്കുമെന്നത് ഒരുകാലത്ത് ഏതൊരു സാധാരണക്കാരന്റെയും വലിയ പ്രശ്നം തന്നെയായിരുന്നു. ആയിരങ്ങളും പതിനായിരങ്ങളും മുടക്കി ആകർഷകവും സുഖപ്രദവുമായി ഇരിപ്പിടങ്ങൾ ഒരുക്കാൻ സാധിക്കാത്തവർക്ക് മുന്നിലേയ്ക്ക് അല്പം പ്രൗഢിയോടെ
കൊടുംചൂടിനെ പ്രതിരോധിക്കാൻ എയർ കണ്ടീഷണറുകളെ ആശ്രയിക്കാതെ ഇന്ന് തരമില്ല. എന്നാൽ പതിവായി എ സി ഉപയോഗിക്കുന്നതുമൂലംവൈദ്യുതി ബിൽ ഇനത്തിൽ വൻ തുക നീക്കിവെച്ച് ബജറ്റ് താളം തെറ്റുന്ന അവസ്ഥയുണ്ട്. ഇതിനുപുറമേ എസി കൃത്യമായി ഉപയോഗിക്കാത്തതിലൂടെ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ മറുവശത്തും. ചില കാര്യങ്ങൾ
പല കാര്യങ്ങളെക്കുറിച്ചുംഉള്ളിൽ കൗതുകം അടക്കിവയ്ക്കാനാവാത്തവരുണ്ട്. കുഴപ്പം പിടിച്ച കാര്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ എന്ത് സംഭവിക്കും എന്നറിയാൻ ഇവർ ചെയ്യാൻ പാടില്ലാത്തതുവരെ പരീക്ഷിക്കും. വാഷിങ് മെഷീനിനുള്ളിൽ കല്ല് കഴുകാനിട്ടാൽ എങ്ങനെ ഉണ്ടാവും? ഇതറിയാനുള്ള കൗതുകം നേരിട്ട് പരീക്ഷിച്ച് വിഡിയോ
കനത്ത ഫീസും കൊടുത്ത് ഫിറ്റ്നസ് സെന്ററില് പോയി കഷ്ടപ്പെടുന്നവര്ക്ക് മാത്രമേ സിക്സ് പാക്കും ഫിറ്റ് ബോഡിയും കിട്ടുകയുള്ളൂ എന്നുകരുതേണ്ട. വീട്ടില് തന്നെ ഒരു ജിംനേഷ്യം ഒരുക്കിയാല് പോരെ, അതും കുറഞ്ഞ ചിലവില്. ഹോം ജിം എന്ന ആശയത്തിന് നമ്മുടെ നാട്ടിലും പ്രചാരമേറി വരികയാണ്. വീടൊരുക്കുമ്പോള് വര്ക്ക്
എല്ലാ ദിവസവും അടിച്ചുവാരി നനച്ചുതുടച്ചിരുന്ന വീടായാൽ പോലും കണ്ണെത്താത്തിടത്തും കയ്യെത്താത്തിടത്തും അഴുക്കു കൂടും. ഇന്നത്തെ സാഹചര്യത്തിൽ കുടുംബത്തിലുള്ളവർ ജോലിയും സ്കൂളുമൊക്കെയായി പുറത്തായിരിക്കും. വൈകിട്ടുവന്ന ആകെ കിട്ടുന്ന സമയത്ത് അത്യാവശ്യം വൃത്തിയാക്കൽ നടക്കും. അല്ലാതെ വീടു പരിപാലനത്തിനായി
Results 1-25 of 634