ADVERTISEMENT

വീട്ടുസാധനങ്ങൾ, പ്രത്യേകിച്ച് അടുക്കള സാമഗ്രികൾ പരമാവധി വൃത്തിയാക്കി വയ്ക്കുക എന്നത് ചിലർക്ക് അങ്ങേയറ്റം നിർബന്ധമുള്ള കാര്യമാണ്. എന്നാൽ മറ്റുമുറികൾ പോലെ അത്ര എളുപ്പത്തിൽ വൃത്തിയാക്കാൻ ആവുന്ന ഒന്നല്ല അടുക്കള. അതിൽതന്നെ ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും പരീക്ഷിക്കുന്നവരുമുണ്ട്. എന്നാൽ ഭക്ഷണ പദാർത്ഥങ്ങളുടെയും മസാലകളുടെയുമൊക്കെ കറകൾ പലപ്പോഴും പറ്റിപ്പിടിച്ച പാടുകളായി തന്നെ സ്റ്റൗവിൽ അവശേഷിക്കും. അടുക്കളയിൽ എപ്പോഴും ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ചുതന്നെ ഗ്യാസ് സ്റ്റൗ എളുപ്പത്തിൽ വൃത്തിയാക്കാനാകും. അവ ഏതൊക്കെയെന്നു നോക്കാം.

 

വിനാഗിരി

അടുക്കള ഉപകരണങ്ങൾ വൃത്തിയാക്കുന്നതിൽ വിനാഗിരി എന്നും മുൻപനാണ്. അല്പം വിനാഗിരിയെടുത്ത് സ്റ്റൗവിൽ പറ്റിപിടിച്ചിരിക്കുന്ന കറകൾക്ക് മുകളിൽ തളിക്കുക. ഏതാനും നിമിഷങ്ങൾ അതേ നിലയിൽ തുടരാൻ അനുവദിച്ച ശേഷം സ്പോഞ്ച് ഉപയോഗിച്ച് തുടച്ചുനീക്കാം. വിനാഗിരിക്കൊപ്പം അല്പം ബേക്കിങ് പൗഡർ കൂടി കലർത്തിയാൽ ഫലം ഇരട്ടിയാകും.

 

ബേക്കിങ് സോഡ

ബേക്കിങ് സോഡ നാരങ്ങയിലോ വിനാഗിരിയിലോ കലർത്തുക. ഈ മിശ്രിതത്തിൽ സ്പോഞ്ച് മുക്കിയ ശേഷം സ്റ്റൗ തുടച്ചെടുത്താൽ അത് പുതുപുത്തൻ പോലെ വെട്ടിത്തിളങ്ങും.

 

സവാള

കറികൾക്ക് രുചി കൂട്ടാൻ മാത്രമല്ല സ്റ്റൗ വൃത്തിയാക്കാനുള്ള കഴിവും സവാളയ്ക്കുണ്ട്. അതിനായി കഷ്ണങ്ങളാക്കി മുറിച്ചെടുത്ത സവാള 20 മിനിറ്റ് നേരം നന്നായി തിളപ്പിക്കുക. അതിനുശേഷം ഈ വെള്ളം തണുക്കാൻ വയ്ക്കാം. നന്നായി തണുത്ത ശേഷം ഈ വെള്ളത്തിൽ സ്പോഞ്ച് മുക്കി സ്റ്റൗ തുടച്ചു നോക്കൂ. പാടുകളും കറകളും നിമിഷനേരത്തിൽ അപ്രത്യക്ഷമാകുന്നത് കാണാം.

 

നാരങ്ങ

നാരങ്ങാനീരും അതിന്റെ തോടും ഗ്യാസ് സ്‌റ്റൗ വൃത്തിയാക്കുന്നതിന് ഏറെ ഉപകാരപ്രദമാണ്. ബേക്കിങ് സോഡയുമായി കലർത്തുന്നത് പോലെ തന്നെ നാരങ്ങാനീരിൽ ഡിഷ് വാഷ് കലർത്തിയും സ്റ്റൗ തുടയ്ക്കാൻ ഉപയോഗിക്കാം. വളരെ എളുപ്പത്തിൽ കറകൾ നീക്കം ചെയ്യാനുള്ള മാർഗമാണിത്.

 

ഡിഷ് ലിക്വിഡ്

പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന ഡിഷ് വാഷ് ലിക്വിഡ് തന്നെയാണ് സ്റ്റൗ വൃത്തിയാക്കാനുള്ള ഏറ്റവും എളുപ്പമാർഗം. ഒരു സ്പോഞ്ചിലേക്ക് അല്പം ലിക്വിഡ് ഒഴിച്ച ശേഷം സ്റ്റൗവിൽ നന്നായി അമർത്തി ഉരച്ച് തുടച്ചെടുക്കുക. അഴുക്കും പൊടിപടലങ്ങളും പൂർണമായി മാറി അത് എളുപ്പത്തിൽ വൃത്തിയാകും.

English Summary- Clean Gas Stove Easily- Kitchen Tips Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com