Activate your premium subscription today
ചെന്നൈ ∙ വരും ദിവസങ്ങളിൽ നഗരത്തിലെ താപനില 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. നഗരത്തിൽ ഇന്നലെ 35 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച പെയ്ത വേനൽ മഴയെത്തുടർന്ന് സംസ്ഥാനത്താകെ താപനിലയിൽ കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാൽ, കഴിഞ്ഞ 2 ദിവസമായി പലയിടങ്ങളിലും
ചെന്നൈ ∙ വിമാനത്താവളത്തിൽനിന്നു കിലാമ്പാക്കം വരെ മെട്രോ പാത നീട്ടുന്നതിനു സംസ്ഥാന സർക്കാർ അനുമതി നൽകി. വിംകോ നഗർ, സെൻട്രൽ എന്നിവിടങ്ങളിൽനിന്നു വിമാനത്താവളത്തിലേക്കുള്ള നിലവിലെ ഒന്നാം ഘട്ടമാണ് കിലാമ്പാക്കം വരെ നീട്ടുക.പദ്ധതിയുടെ ഭാഗമായി ക്രോംപെട്ട്, താംബരം തുടങ്ങിയ പ്രദേശങ്ങളിലേക്കു മെട്രോ
ചെന്നൈ ∙ തിരുപ്പതി ക്ഷേത്രത്തിലേക്കു കാറിൽ വരുന്ന ഭക്തർ വാഹനം അമിതമായി ചൂടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. തിരുമലയിലേക്കുള്ള റോഡിൽ കഴിഞ്ഞ ദിവസം 2 കാറുകൾക്കു തീപിടിച്ച പശ്ചാത്തലത്തിലാണിത്. താപനില കൂടിയതിനെ തുടർന്നു വാഹനങ്ങൾ അമിതമായി ചൂടായതാണ് തീപിടിക്കാൻ കാരണം. ദൂരെ നിന്നു
ചെന്നൈ ∙ ഹൊസൂരിൽ പുതിയ വിമാനത്താവളം നിർമിക്കുന്നതിന് തടസ്സങ്ങളില്ലെന്ന് വ്യോമയാന വകുപ്പ്. തമിഴ്നാട് സർക്കാരിനു കൈമാറിയ അന്തിമ സാധ്യതാ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൊസൂരിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളിലായി സർക്കാർ കണ്ടെത്തിയ സ്ഥലങ്ങളിലൊന്നിൽ വിമാനത്താവളം നിർമിക്കാമെന്നും
ചെന്നൈ ∙ പുതുതായി ആരംഭിച്ച എസി സബേർബൻ ട്രെയിൻ സർവീസുകളുടെ നിരക്ക് കുറയ്ക്കില്ലെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. കുറഞ്ഞ നിരക്ക് 35 രൂപയും കൂടിയ നിരക്ക് 105 രൂപയുമാണ് എസി ട്രെയിനുകളിൽ ഈടാക്കുന്നത്. ബീച്ചിൽ നിന്ന് എഗ്മൂർ വരെ യാത്ര ചെയ്യുന്നവർ 35 രൂപ നൽകണം. എന്നാൽ 5 രൂപയാണ് മറ്റു ട്രെയിനുകളിലെ നിരക്ക്. ബീച്ചിൽ നിന്ന് താംബരം, ചെങ്കൽപെട്ട് എന്നിവിടങ്ങളിലേക്കാണ് എസി ട്രെയിനുകൾ സർവീസ് നടത്തുന്നത്. അതേസമയം, എസി ട്രെയിനുകളുടെ സമയക്രമത്തെക്കുറിച്ച് യാത്രക്കാർക്ക് അഭിപ്രായം അറിയിക്കാൻ ദക്ഷിണ റെയിൽവേ അവസരം നൽകിയിട്ടുണ്ട്. വാട്സാപായി അറിയിക്കാൻ 6374713251.
ചെന്നൈ ∙ വന്ദേ ഭാരത് ട്രെയിനുകൾക്കു വേണ്ടത്ര സുരക്ഷയില്ലെന്ന പ്രചാരണങ്ങൾ തള്ളി ദക്ഷിണ റെയിൽവേ. ട്രെയിനുകൾക്കു സുരക്ഷാ പ്രശ്നങ്ങളില്ലെന്നും കവച് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ നിർമാണ ഘട്ടങ്ങളിൽ തന്നെ ഘടിപ്പിക്കാറുണ്ടെന്നും ദക്ഷിണ റെയിൽവേ വ്യക്തമാക്കി. വന്ദേ ഭാരത് ട്രെയിനുകളുടെ ഘടന മതിയായ സുരക്ഷ ഉറപ്പു നൽകുന്നില്ലെന്നും കന്നുകാലികൾ തട്ടിയാൽ പോലും ട്രെയിൻ അപകടത്തിൽപെടുമെന്നുമുള്ള വാർത്തകൾ പ്രചരിച്ചതിനെ തുടർന്നാണു ദക്ഷിണ റെയിൽവേ വിശദീകരണവുമായി എത്തിയത്.
ചെന്നൈ ∙ വ്യായാമത്തിനും വിനോദത്തിനും മാത്രമല്ല രുചികരവും ആരോഗ്യദായകവുമായ ഭക്ഷ്യ വിഭവങ്ങൾ ആസ്വദിക്കാനും ഇനി നഗരത്തിലെ പാർക്കുകളിലേക്കു പോകാം. ചെന്നൈയിലെ 10 പാർക്കുകളിൽ വനിതാ സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ ‘മഗിഴ്’ (ആനന്ദം) കഫേ ആരംഭിക്കാൻ വനിതാ വികസന കോർപറേഷനും (ടിഎൻഡിസിഡബ്ല്യു) ചെന്നൈ കോർപറേഷനും
ചെന്നൈ ∙ താമസ സ്ഥലത്തിനു സമീപം ഹരിതാവരണം സൃഷ്ടിക്കാൻ നഗരവാസികൾക്ക് അവസരമൊരുക്കി ചെന്നൈ കോർപറേഷൻ. വേനൽക്കാലത്തെ അസഹ്യമായ ചൂടിനെ ചെറുക്കാൻ ലക്ഷ്യമിട്ടാണ് വ്യാപകമായി മരം വച്ചുപിടിപ്പിക്കാൻ പദ്ധതി തയാറാക്കിയത്. റസിഡന്റ്സ് അസോസിയേഷനുകളുമായി കൈകോർത്ത് നഗരത്തെ ഹരിതാഭമാക്കുകയാണ് ലക്ഷ്യം. കോർപറേറ്റുകളുടെ
ചെന്നൈ ∙ പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ബിജെപിയുടെ ഗൂഢ നീക്കത്തിന് എതിരാണ് സിപിഎമ്മെന്നും ഇക്കാര്യത്തിൽ പാർട്ടിക്ക് ഇരട്ടത്താപ്പില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി.നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി
ചെന്നൈ ∙ ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിൽ നഗരവാസികളുടെ മനം കുളിർപ്പിച്ച് എസി സബേർബൻ ട്രെയിൻ സർവീസിന് തുടക്കം. മെട്രോ, വന്ദേ ഭാരത് സർവീസുകളിലേതിനു സമാനമായ സൗകര്യങ്ങളോടെ ബീച്ച്–ചെങ്കൽപെട്ട് റൂട്ടിലാണ് സർവീസ് ആരംഭിച്ചത്. ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടും മാസങ്ങളായി ഇൻസ്പെക്ഷൻ ഷെഡിൽ തന്നെ ട്രെയിൻ
Results 1-10 of 3640