Activate your premium subscription today
IN NYY 1 - കടല്‍വഴിയുള്ള ചരക്കുനീക്കത്തിന്റെ ഭൂപടത്തില്‍ തെളിഞ്ഞു നിൽക്കുകയാണ് ആ ലൊക്കേഷൻ കോഡ്. കേരളതീരത്തെ സുവര്‍ണശോഭയില്‍ അടയാളപ്പെടുത്തി ലോകത്തിനു മുന്നില്‍ കരുത്തു തെളിയിച്ചു കഴിഞ്ഞു വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ട്രയല്‍ റണ്‍ വിജയകരമായതോടെ ഇനി വാണിജ്യാടിസ്ഥാനത്തിലാവും തുറമുഖം പ്രവര്‍ത്തിക്കുക. 2024 ജൂലൈ 11ന് ആദ്യ മദര്‍ഷിപ്പ് അടുത്തതു മുതല്‍ അഞ്ചു മാസം നീണ്ട ട്രയല്‍ റണ്‍ ഘട്ടത്തില്‍ ലോകത്തെ മറ്റേതു പ്രമുഖ തുറമുഖത്തോടു കിടപിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് വിഴിഞ്ഞം കാഴ്ചവച്ചത്. ട്രയല്‍ റണ്‍ കാലത്ത് അള്‍ട്രാ ലാര്‍ജ് മദര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ 75 ചരക്ക് കപ്പലുകള്‍ എത്തുകയും 1.51 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. സര്‍വീസുകളെ ബാധിക്കാത്ത ചില നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇനി നടക്കാനുള്ളത്. ഇതിനായി മൂന്നു മാസം സമയം അനുവദിച്ചിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യാ
ശാന്തമായിരുന്നു സ്വീഡിഷ് പ്രാന്തപ്രദേശമായ സോഡർട്ടൽജെ. എന്നാൽ അടുത്തിടെ അവിടെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമുണ്ടായി. 14 വയസ്സുള്ള ഒരു ആൺകുട്ടി, സ്കൂൾ യൂണിഫോമിൽ ആയുധം പിടിച്ച് പട്ടാപ്പകൽ ഒരാളെ കൊലപ്പെടുത്താൻ പോകുന്നു. കണ്ടുനിന്നവരെല്ലാം ഭയന്നോടി. കയ്യിൽ ഏറ്റവും പുതിയ മോഡൽ യന്ത്രത്തോക്കുമായാണ് അവൻ നടക്കുന്നത്. ഒരാളെ വധിക്കാൻ പോകുമ്പോഴും അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ ഏൽപിച്ച ‘ജോലി’ അവൻ കൃത്യമായി നടപ്പിലാക്കി. ഒരു കുടുംബത്തിന്റെ അത്താണിയെ അവൻ ഇല്ലാതാക്കി. നടുറോഡിൽ അയാൾ മരിച്ചു വീണു. ഒറ്റപ്പെട്ട സംഭവമാണിതെന്നു പറഞ്ഞു തള്ളിക്കളയാൻ വരട്ടെ. നമ്മളതു പറയുന്നത് ഇന്ത്യയിലെ അനുഭവം വച്ചാണ്. അപൂർവമായിട്ടേ ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ നടക്കാറുള്ളൂ. എന്നാൽ സ്വീഡനിലെ സാഹചര്യം ഇപ്പോൾ അങ്ങനെയല്ല. ഇത്തരത്തിൽ നിരവധി കുറ്റകൃത്യങ്ങളാണ് കുട്ടികളുടെ സഹായത്തോടെ അധോലോക സംഘങ്ങൾ രാജ്യത്തു നടപ്പിലാക്കുന്നത്. സ്വീഡനിലെ വളർന്നുവരുന്ന ക്രിമിനൽ സംഘങ്ങൾ കുട്ടികളെ കൊലയാളികളായി റിക്രൂട്ട് ചെയ്യുന്നത് വ്യാപമായിരിക്കുകയാണ്. അയൽ രാജ്യങ്ങൾക്കും ഇസ്രയേൽ പോലുള്ള രാജ്യങ്ങൾക്ക് പോലും സ്വീഡനിലെ കുട്ടികളെ ഉൾപ്പെടുത്തിയ ഗുണ്ടാ സംഘങ്ങൾ വൻ ഭീഷണിയായിട്ടുണ്ട്. ഇത്തരത്തിൽ കൊലക്കത്തിയും തോക്കുമായി രംഗത്തിറക്കുന്നവർക്ക് ഒരു പേരുമിട്ടിട്ടുണ്ട്– ചൈൽഡ് കോൺട്രാക്ട് കൊലയാളികൾ.
സിറിയയിലെ വൻ നഗരമായ ആലപ്പോയിൽ വീണ്ടും തീമഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. രാത്രി മുഴുവൻ റഷ്യൻ പോർവിമാനങ്ങളുടെ ഇരമ്പലും വൻ ബോംബ് സ്ഫോടനങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദവും. കുറച്ച് വർഷങ്ങളായി സമാധാനമെന്തെന്ന് പോലും അറിഞ്ഞിട്ടില്ലാത്ത സിറിയൻ ജനതയുടെ തലയ്ക്കു മുകളിലേക്ക് റഷ്യയും ഒപ്പം സർക്കാർ സൈന്യവും പോർവിമാനങ്ങളിൽനിന്ന് ബോംബിങ് തുടങ്ങിയപ്പോൾ തെരുവുകളും നഗരങ്ങളും രക്തക്കളമായി, തകർന്നടിഞ്ഞു. സിറിയൻ സർക്കാരിനെതിരെ വിമത സേന ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ആക്രമണത്തിനാണ് 2024 നവംബർ 27ന് തുടക്കമിട്ടത്. ആലപ്പോ നഗരം പിടിച്ചെടുത്തവരെ നേരിടുമെന്ന് പ്രസിഡന്റ് ബാഷർ അൽ അസദ് പ്രഖ്യാപിച്ചെങ്കിലും സൈന്യത്തിന് തൽകാലം പിന്മാറേണ്ടിവന്നു. നഗരത്തിലെ തെരുവുകളെല്ലാം ശൂന്യമാണ്. ആക്രമണം ഭയന്ന് ജനങ്ങൾ വീട്ടിലിരിക്കുന്നു. കടകളെല്ലാം അടഞ്ഞുകിടക്കുന്നു.ഒരാഴ്ചയ്ക്കിടെ നാനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. നഗരത്തിൽ താമസിക്കുന്നവരെല്ലാം കുടിയൊഴിഞ്ഞു പോകുകയാണ്. ആലപ്പോയിൽ സ്ഥാനമുറപ്പിച്ച വിമതസേന സമീപപ്രവിശ്യയായ ഹമയിലെ നാലു പട്ടണങ്ങളും പിടിച്ചതോടെയാണ് സിറിയൻ സർക്കാരിനെ സഹായിക്കാൻ റഷ്യൻ പോർവിമാനങ്ങളും വിന്യസിച്ചത്. സർക്കാർസേന ചെറുത്തുനിൽപിനു നിൽക്കാതെ പിന്തിരിയേണ്ടിവരുന്ന റിപ്പോർട്ടുകൾ വന്നതോടെ റഷ്യ ഇടപ്പെടുകയായിരുന്നു.
പത്ത് കുഞ്ഞുങ്ങളെയെങ്കിലും ജനിപ്പിക്കുന്ന അമ്മമാർക്ക് മദർ ഹീറോയിൻ പുരസ്കാരം. കുഞ്ഞുങ്ങളുടെ ജനനം പ്രോത്സാഹിപ്പിക്കുന്നതിനായി ‘മിനിസ്ട്രി ഓഫ് സെക്സ്’ ഡിപ്പാർട്മെന്റ്. ഇനി അഥവാ കുട്ടികളില്ലാത്ത ലൈഫ് സ്റ്റൈൽ ആരെങ്കിലും പ്രോത്സാഹിപ്പിച്ചാൽ അവർക്ക് കനത്ത പിഴ... ഇവിടെയും തീരുന്നില്ല. ജോലിയുടെ ഇടവേളകളിൽ ഡേറ്റിങ്ങും സെക്സും അനുവദിക്കാനും തീരുമാനം! ഇതൊക്കെ എവിടെ, എങ്ങനെ നടക്കാനാണ് എന്ന് ആരും അന്തംവിട്ടുപോകുന്നത് സ്വാഭാവികം. എന്നാൽ ഇതെല്ലാം നടത്താനൊരുങ്ങുകയാണ് പുട്ടിന്റെ റഷ്യ. കുഞ്ഞുങ്ങളുടെ ജനനത്തെ പ്രോത്സാഹിപ്പിക്കാൻ അടുത്തിടെയായി റഷ്യ നടത്തുന്ന നീക്കങ്ങൾ ഇത്തരത്തിൽ ഏറെ അമ്പരപ്പിക്കുന്നതാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻതന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടിരിക്കുന്നു. അതിനുമാത്രം റഷ്യയിൽ എന്താണു സംഭവിച്ചത്? റഷ്യയിലെ യുവജനതയോട് കൂടുതൽ കുഞ്ഞുങ്ങൾക്കു ജന്മം നൽകാൻ പ്രസിഡന്റ് പുട്ടിൻ തന്നെയാണ് ഉപദേശിക്കുന്നത്. ഒരു വീട്ടിൽ മിനിമം 3 കുട്ടികളെങ്കിലും വേണം. പിറക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായവും നൽകും. ഇതുകൂടാതെ ജോലിയുടെ ഇടവേളകളിൽ ഉൾപ്പെടെ ഡേറ്റിങ്, പ്രണയം, സെക്സ് അങ്ങനെ എന്തും, എത്രയുമാകാം. ഇത്രയും കാലം ‘നാമൊന്ന് നമുക്കൊന്ന്’ എന്നു പോലും സീരിയസായി ചിന്തിക്കാതിരുന്ന രാജ്യമാണ് ഇപ്പോൾ കൂടുതൽ കുട്ടികൾക്കു ജന്മം നൽകണമെന്ന നയവുമായി വന്നിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്കുണ്ടായ കനത്ത മരണനിരക്കു തന്നെ.
ഏറെ വിവാദങ്ങൾക്കിടെയാണ് കേരള സാങ്കേതിക സർവകലാശാല (കെടിയു) താത്കാലിക വൈസ് ചാൻസലർ ആയി പ്രഫ. കെ.ശിവപ്രസാദിനെ നിയമിച്ചത്. താൽക്കാലിക വിസിയെ നിയമിച്ച ചാൻസലറുടെ നടപടി ചോദ്യം ചെയ്തു സർക്കാർ ഹർജി നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു. ഈ അവസരത്തിൽ എന്തൊക്കെയാണ് പുതിയ വിസിയുടെ പദ്ധതികൾ, മുന്നിലെ പ്രഥമ പരിഗണനകൾ? എന്തൊക്കെയാണ് അദ്ദേഹം സ്വീകരിക്കുന്ന വഴികൾ? എന്നിവ വ്യക്തമാക്കുന്ന പ്രീമിയം സ്പെഷൽ അഭിമുഖം പോയവാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. സൂപ്പർമാർക്കറ്റിലും മറ്റു കടകളിലുമെല്ലാം ഷോപ്പിങ് ചെയ്യുമ്പോൾ മൊബൈൽ നമ്പർ ചോദിക്കുന്ന പതിവുണ്ട്. എന്നാൽ മിക്കവരും ഇത് ചോദ്യം ചെയ്യുകയോ, നമ്പർ കൊടുക്കാതിരിക്കുയോ ചെയ്യാറില്ല. ഒരിക്കൽ പോലും കയറാത്ത ഷോപ്പിന്റെ പ്രമോഷനൽ കോളുകളും പരസ്യങ്ങളും ഓഫർ അറിയിപ്പുകളും പിന്നീട് മൊബൈലിലേക്ക് വരുമ്പോഴാണ് ഈ തലവേദനയെക്കുറിച്ച് ആലോചിക്കാറ്.
ദംഗൽ സിനിമയിലെ ബബിതയായി വേഷമിട്ട സുഹാനി ‘ഡെർമറ്റോമയോസൈറ്റിസ്’ എന്ന ത്വക്ക് രോഗത്തെ തുടർന്ന് 19 വയസ്സിൽ മരണത്തിന് കീഴടങ്ങിയത് 2023ലാണ്. പേശികളുടെ വീക്കത്തിൽ തുടങ്ങി ശരീരഭാരം കുറഞ്ഞ് ഒടുവിൽ ശ്വാസതടസം മരണകാരണമാവുന്ന ഓട്ടോ ഇമ്യൂൺ ഡിസീസ്. തെന്നിന്ത്യൻ സിനിമാ താരം സാമന്തയും തന്നെ ബാധിച്ചിരിക്കുന്ന ‘ഡെർമറ്റോമയോസൈറ്റിസ്’ എന്ന രോഗത്തോട് പൊരുതുകയാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ത്വക്ക് രോഗങ്ങൾ പലതും നമ്മൾ കരുതുംപോലെ അത്ര നിസ്സാരക്കാരല്ല. ചർമത്തിനു പുറമേ കാണുന്ന ചെറിയ പാടുകളിൽ പോലും കരുതൽ പുലർത്തണം. മുൻപ് ഡെങ്കിപ്പനിക്കു പിന്നാലെ മാത്രം വന്നിരുന്ന ചില ത്വക്ക് രോഗങ്ങൾ ഇപ്പോൾ സാധാരണ വൈറൽ പനിക്കു ശേഷം പോലും വരാറുണ്ട്. കുട്ടികളിലും പ്രമേഹബാധിതരിലും ചിലപ്പോഴൊക്കെ ഇത് കൂറേക്കൂടി ഗൗരവ സ്വഭാവത്തിലേക്ക് മാറാനുമിടയുണ്ട്. പൊതുവേ ചർമപ്രശ്നങ്ങൾ വർധിക്കുന്ന സമയമാണ് മഞ്ഞുകാലം. വില്ലനാകുന്ന ത്വക്ക് രോഗങ്ങളെ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കുക മാത്രമാണ് പരിഹാരം.
ഉപയോഗിച്ച വൈദ്യുതിക്ക് ബില്ലടയ്ക്കാൻ മടിച്ചാൽ എന്താവും സംഭവിക്കുക? കെഎസ്ഇബി ആണേൽ എപ്പോൾ ഫ്യൂസൂരി എന്ന് ചോദിച്ചാൽ മതി. എന്നാൽ ഇന്ത്യയിലിരുന്ന് അയൽ രാജ്യത്തിന്റെ ഫ്യൂസൂരാന്‍ ഒരു വ്യക്തിക്കേ സാധിക്കൂ– ഗൗതം അദാനി. അയൽ രാജ്യമായ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണമാണ് ബില്ലിലെ കുടിശിക കാരണം അദാനി പവർ ലിമിറ്റഡ് നിർത്തലാക്കിയത്. പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയിൽ തട്ടി ഇന്ത്യ–ബംഗ്ലദേശ് ബന്ധം അതീവ ദുഷ്കരമായ പാതയിലൂടെ കടന്നുപോകുമ്പോഴാണ് അദാനിയുടെ ഈ ‘കടുംകൈ’. എന്നാൽ 2029 കോടി രൂപയുടെ കൈക്കൂലി ഇടപാടിൽ ഗൗതം അദാനിക്കും സഹോദരപുത്രൻ സാഗർ അദാനിക്കും യുഎസ് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) സമൻസ് വന്ന സാഹചര്യത്തിൽ ബംഗ്ലദേശും ഒരുങ്ങിത്തന്നെയാണ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വൈദ്യുത വിതരണ ഇടപാടുകളെല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഒരു നിയമവിദഗ്ധ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബംഗ്ലദേശ്.
സാങ്കേതികമായി ഏറെ മുന്നേറിയ ഇസ്രയേലിനെയും യുഎസിനെയും നേരിടാൻ ഇറാന് മുന്നിൽ ഇനി ഒരു വഴിയേ ഉള്ളൂ, റഷ്യ പോലുള്ള രാജ്യങ്ങളെ കൂട്ടുപിടിച്ച് ശക്തമായ മുന്നേറ്റം നടത്തുക. സ്വന്തമായി ചെയ്യാൻ കഴിയാത്ത കാര്യങ്ങളിലെല്ലാം റഷ്യയുടെ സഹായം തേടുക. ഈ കൂട്ടുകെട്ടിന്റെ ഭാഗമായാണ് നവംബർ 5ന് റഷ്യയുടെ സോയുസ് റോക്കറ്റ് ഉപയോഗിച്ച് രണ്ട് ഇറാനിയൻ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. റഷ്യയുടെ റോസ്കോസ്മോസ് ബഹിരാകാശ ഏജൻസി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതും. മോസ്കോയും ടെഹ്റാനും തമ്മിലുള്ള വർധിച്ചുവരുന്ന സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന നീക്കമാണിത്. യുഎസ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും ഇസ്രയേലിനെതിരെ സംഘർഷം നടക്കുമ്പോഴുമായിരുന്നു ഈ നീക്കം നടന്നതെന്നതും ശ്രദ്ധേയമാണ്. ഇറാനും ഇസ്രയേലും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടൽ പതിറ്റാണ്ടുകളായി തുടരുന്ന സങ്കീർണമായ രാഷ്ട്രീയവും സൈനികവും സാങ്കേതികവുമായ വിഷയങ്ങൾ ഉൾക്കൊള്ളുന്നതുമായ ഒന്നാണ്. ഉപഗ്രഹ സാങ്കേതികവിദ്യകൾ ഇറാൻ തന്ത്രപരമായി ഉപയോഗിച്ചാൽ അത് ഇസ്രയേലിനെ വെല്ലുവിളിക്കാനുള്ള ദൗത്യത്തിൽ നിർണായക പങ്ക് വഹിക്കാൻ പോന്നതായിരിക്കും. ഇറാന്റെ ഉപഗ്രഹ ശേഷിയും ബഹിരാകാശ സംവിധാനങ്ങളും അവരുടെ പ്രതിരോധ നീക്കങ്ങളെ കാര്യമായി സ്വാധീനിക്കുകയും ചെയ്യും. ആധുനിക പ്രതിരോധ മേഖലയിൽ ബഹിരാകാശ സാങ്കേതികവിദ്യയ്ക്കുള്ള സ്ഥാനം ഏറെ വലുതാണ്. ബഹിരാകാശ യുദ്ധങ്ങൾക്കു പോലും ലോകരാജ്യങ്ങൾ കോപ്പുകൂട്ടുകയാണെന്നത് മറ്റൊരു യാഥാർഥ്യം. ഉപഗ്രഹങ്ങൾ സൈനിക പ്രവർത്തനങ്ങളുടെ നിർണായക ഘടകമായി മാറിയിരിക്കുന്നു. ഇത്തരമൊരു അവസരത്തിലാണ് ഇറാന്റെയും ഉപഗ്രഹങ്ങൾ ലോകത്തിന്റെ ‘തലയ്ക്കു’ മുകളിൽ വിന്യസിച്ചിരിക്കുന്നത്. എന്തായിരിക്കും ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്? പുതിയ ഉപഗ്രഹങ്ങൾ ഏതൊക്കെ തലത്തിലാണ് ഇറാൻ ഉപയോഗിക്കാൻ പോകുന്നത്? ഉപഗ്രഹം വിക്ഷേപിച്ചതിന് പകരം റഷ്യയ്ക്ക് ഇറാന് എന്തു സഹായമായിരിക്കും നൽകുക?
എത്രയാകണം പ്രിയങ്കയുടെ ഭൂരിപക്ഷം? അതൊരു മാജിക് നമ്പർ ആകണം. അല്ലെങ്കിൽ ഇതുവരെ മണ്ഡലം കാണാത്തത്ര മികച്ച ഭൂരിപക്ഷം നേടുക. ജയത്തിനുപരിയായി ഈയൊരൊറ്റ ലക്ഷ്യത്തിനായാണ് വയനാട് മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തിച്ചത്. ഒപ്പം മത്സരിക്കാൻ പല സ്ഥാനാർഥികളുണ്ടായിരുന്നെങ്കിലും പ്രിയങ്ക മത്സരിച്ചത് സ്വന്തം സഹോദരൻ രാഹുൽ ഗാന്ധിയോടാണെന്നതാണ് വാസ്തവം. 2024ൽ രാഹുൽ ഗാന്ധി നേടിയ 3, 64,422 ലക്ഷം എന്ന ഭൂരിപക്ഷത്തോട്. അത് നേടാൻ വേണ്ടിയാണ് മണ്ഡലത്തിലൊന്നാകെ യുഡിഎഫ് പ്രവർത്തകർ ഓടി നടന്നത്. ആ പ്രയത്നമാണ് ഫലം കണ്ടത്. പോളിങ് കുറഞ്ഞെങ്കിലും പ്രതീക്ഷിച്ചതു പോലെ ഒരു മാജിക് നമ്പറിൽ പ്രിയങ്കയുടെ ഭൂരിപക്ഷമെത്തി; 4,10,931 എന്ന മികച്ച ഭൂരിപക്ഷം. പ്രിയങ്കയുടെ ഈ വിജയം യുഡിഎഫ് പ്രവർത്തകരുടെയാകെ വിജയമാണ്. മണ്ഡല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് നടന്നിട്ടും അത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിച്ചില്ല. തിരഞ്ഞെടുപ്പ് നടന്ന ദിവസം മുതൽ യുഡിഎഫ് പറഞ്ഞതുപോലെ പോൾ ചെയ്യാതെ പോയത് യുഡിഎഫ് വോട്ടുകളല്ല എന്ന് കാണിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ഈ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഒന്നുമല്ലാതായത് എൽഡിഎഫും ബിജെപിയുമാണ്. കഴിഞ്ഞ വർഷം പോൾ ചെയ്ത വോട്ട് പോലും സ്വന്തം പെട്ടിയിലാക്കാൻ എൽഡിഎഫിനും ബിജെപിക്കുമായില്ല.
തുടക്കത്തിൽ എൻഡിഎ കുതിപ്പ്, ബിജെപി ക്യാംപിൽ ആഘോഷം തുടങ്ങി. കേവലഭൂരിപക്ഷം കടന്നതോടെ ആഘോഷം ഉച്ചസ്ഥിയായിലേക്കു നീണ്ടു. എന്നാൽ ജാർഖണ്ഡിലെ നിഗൂഢതകള്‍ ഒളിപ്പിച്ച വനഭൂമി പോലെത്തന്നെയായിരുന്നു വോട്ടർമാരുടെ മനസ്സും. തുടക്കത്തിലെ ബിജെപി പ്രതീക്ഷകളെയെല്ലാം തല്ലിക്കെടുത്താനുള്ള ‘ഫലം’ അത് ഒളിച്ചുവച്ചിരുന്നു. ഒരു ഘട്ടത്തിൽ എൻഡിഎ താഴേക്കു വീണു, ആ നേരം കുതിച്ചു പാഞ്ഞ ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് (ജെഎംഎം) പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം ജാർഖണ്ഡ് പിടിച്ചെടുത്തത് സംസ്ഥാനത്തെ അനേകം വീരഗാഥകളിലൊന്നായി മാറുമെന്നത് ഉറപ്പ്. അത്രയേറെ നാടകീയതകളായിരുന്നു വോട്ടെണ്ണലിലാകെ. ഈ തിരഞ്ഞെടുപ്പു ഫലം പലതിന്റെയും സൂചനകളാണ്. ആദിവാസി മേഖലകൾ ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിനൊപ്പം നിന്നുവെന്നതും ‘നുഴഞ്ഞുകയറ്റ’ ആരോപണമുയർത്തിയുള്ള ബിജെപി പ്രചാരണം ഏശിയില്ലെന്നതുമടക്കം ഒട്ടേറെ ഘടകങ്ങൾ ജാർഖണ്ഡിന്റെ ഫലത്തിലുണ്ട്. ഇഡി കേസിൽ ജയിൽ വാസം അനുഭവിച്ച് തിരികെയെത്തിയ ശേഷം തിരഞ്ഞെടുപ്പു നയിച്ച് വിജയം സ്വന്തമാക്കിയ ഹേമന്ദ് സോറൻ, ഇനി ദേശീയരാഷ്ട്രത്തിലേക്ക് വരുമോ എന്നതും കാത്തിരുന്നു കാണണം. ചംപയ് സോറന്റെയും സീതാ സോറന്റെയും
ഗുജറാത്തുകാരനായ ഗൗതം അദാനി 1988ലാണ് അദാനി എക്സ്പോർട്സ് എന്ന സ്വന്തം കമ്പനിക്ക് തുടക്കമിടുന്നത്. അതേ അദാനിയെക്കുറിച്ച് പക്ഷേ മാലോകർ കേട്ടുതുടങ്ങിയത് ഗുജറാത്തുകാരൻ തന്നെയായ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ചു തുടങ്ങിയപ്പോഴാണ്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത്, അതിവേഗമായിരുന്നു അദാനിയുടെ സാമ്രാജ്യ വികസനം. ഗുജറാത്തിൽ നിന്ന് ഇന്ത്യയൊട്ടാകെ, അങ്ങ് ശ്രീലങ്ക മുതൽ ഓസ്ട്രേലിയ വരെ. പിന്നെ ബംഗ്ലദേശും വിയറ്റ്നാമും ഇസ്രയേലും മുതൽ ആഫ്രിക്കയിലെ ടാൻസാനിയ വരെ. പുതിയ മേഖലകളിലേക്ക് ചുവടുവച്ചും നിലവിലെ പദ്ധതികൾ വിപുലീകരിച്ചും അദാനി അതിവേഗം വളർന്നു. എന്നാൽ, എല്ലായ്പ്പോഴും അദാനിയുടെ വളർച്ചയ്ക്കൊപ്പം വിവാദങ്ങളും വളരുകയായിരുന്നു. അദാനി കൈവച്ച ഒട്ടുമിക്ക പദ്ധതികളും ഇന്ത്യയിലും വിദേശത്തും വിമർശനങ്ങളിൽ മുങ്ങി. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും അദാനിക്കെതിരെ ജനകീയ സമരങ്ങളും രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പും ഉയർന്നു. ഇക്കാലയളവിൽ പലപ്പോഴും അദാനി തളർന്നു; അതിനേക്കാൾ വേഗത്തിൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ മേഖലകളെയാകെ ഉലച്ച് അദാനിക്കെതിരെ 2023ലും 2024ലും ഉയർന്ന ഹിൻഡൻബർഗ് ആരോപണങ്ങളും അതിന്റെ ബാക്കിപത്രങ്ങളും ഏവരും കണ്ടതാണ്. എന്നാൽ, ഇക്കുറി യുഎസിൽ നിന്ന് അദാനിക്കെതിരെ വഞ്ചന, അഴിമതി, ക്രിമനൽ ഗൂഢാലോചന കേസുകളും അറസ്റ്റ് വാറന്റും വരുമ്പോൾ കാര്യങ്ങൾ അത്ര പന്തിയില്ല. അദാനിയുടെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ പൊളിയുമോ? അതോ, ഹിൻഡൻബർഗിന്റെ ആരോപണശരങ്ങളെ അതിജീവിച്ചപോലെ അദാനി പിടിച്ചുനിൽക്കുമോ?
മഹാഭാരത യുദ്ധം പോലൊരു തിരഞ്ഞെടുപ്പ്? മഹാരാഷ്ട്രയെക്കുറിച്ച് അങ്ങനെത്തന്നെ പറയേണ്ടി വരും. യുദ്ധഭൂമിയിൽ വില്ല് തൊടുക്കാനെടുത്തപ്പോൾ ശത്രുപക്ഷത്ത് ബന്ധുക്കളെയും ഗുരുക്കൻമാരെയും കണ്ട് ശരീരം തളർന്നത് അർജുനനാണ്. ഇതുപോലെ ഇരുപക്ഷത്തുമായി രണ്ട് എൻസിപി, രണ്ട് ശിവസേന പാർട്ടികളായി പിളർന്ന് മുഖാമുഖം നിന്ന് പോരാടുന്ന മഹാരാഷ്ട്രയിലെ നേതാക്കൾക്കും മനസ്സിൽ ധാർമിക ദുഃഖം തോന്നിക്കാണില്ലേ? മണ്ണിന്റെ മക്കൾ വാദം പറഞ്ഞ് വലുതായ ശിവസേനയാണ് ഇപ്പോൾ രണ്ടായി കോൺഗ്രസിനും ബിജെപിക്കും ഒപ്പം നിൽക്കുന്നത്. ഇതേ വിധിയാണ് രാഷ്ട്രീയത്തിൽ സ്വന്തം 'ക്ലോക്കിൽ' നല്ല സമയം നോക്കി കോൺഗ്രസ് കൂടാരം വിട്ടിറങ്ങിയ ശരദ് പവാറിനും സംഭവിച്ചത്. അധികാരരാഷ്ട്രീയം പാർട്ടികളെ സ്വന്തം അസ്തിത്വം മറന്നും എങ്ങനെ കൂട്ടുകാരാക്കുമെന്നും ശത്രുക്കളാക്കി പിരിക്കുമെന്നും മഹാരാഷ്ട്ര കാണിച്ചു തരുന്നു. സാമ്പത്തിക തലസ്ഥാനം, രാജ്യത്തെ മൂന്നാമത്തെ വലിയ സംസ്ഥാനം ഈ വിശേഷണങ്ങളുള്ള മഹാരാഷ്ട്രയിൽ ശിവസേന, എൻസിപി പിളർപ്പുകൾക്കു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. അതിനാൽതന്നെ രണ്ടിൽ നിന്നും പിളർന്നുണ്ടായ നാല് പാർട്ടികൾക്കും ഇത് അഭിമാന പോരാട്ടവുമായിരുന്നു. ഇവരിൽ ആരാണ് ‘ഒറിജിനൽ’ എന്നതിന് ജനം വോട്ടിലൂടെ വിധിപറയുന്നു. ഇതുകൊണ്ടെല്ലാം ഒട്ടേറെ പ്രത്യേകതയുള്ളതായിരുന്നു ഇക്കുറി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുപോലെ ഒരു കൂട്ടുകെട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ല. അതേസമയം മാസങ്ങൾക്കു മുൻപ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലംവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ അളക്കുന്നവരാണ് അധികവും. എന്നാൽ സീറ്റുകളുടെ എണ്ണം മാത്രം വച്ചുള്ള അളക്കലുകൾ വോട്ടിങ് ശതമാനത്തിലേക്ക് നീളുമ്പോൾ ഫലം പ്രവചനാതീതമാവും. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ നേർക്കുനേർ പോരാടുന്ന സഖ്യങ്ങൾ എങ്ങനെയാണ് രൂപപ്പെട്ടത്? അവരെങ്ങനെയാണ് പരസ്പര വൈരികളായി മാറിയത്? വിശദമായി പരിശോധിക്കാം.
ദീപാവലിയുടെ ഭാഗമായി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മതം തിരിച്ച് വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ. അദ്ദേഹത്തിനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശവും ലഭിച്ചിരിക്കുന്നു. സമൂഹ മാധ്യമത്തിലൂടെ, സഹപ്രവർത്തകരായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരെ കടുത്ത ഭാഷയിൽ വിമർശിച്ച മറ്റൊരു ഉദ്യോഗസ്ഥൻ. സമീപകാലത്ത് കേരളത്തിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായത് പ്രത്യക്ഷത്തിൽ ഭരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ വീഴ്ചകൾക്കല്ല, അവരുടെ സ്വകാര്യ സൈബറിടങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കുറിച്ച് അവമതിപ്പുണ്ടാക്കുമെന്ന വിലയിരുത്തലിലാണ്. ഇന്ന് ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിക്കാൻ ഭരണപരമായ ഇടപെടലുകളിലെ വീഴ്ചകൾ വേണ്ട എന്നാണ് ഇതു കാണിക്കുന്നത്. ഭരണയന്ത്രത്തെ ചലിപ്പിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ അതിന്റെ അപൂർവത കൊണ്ടാണ് വാർത്തയാകുന്നത്. വാട്സാപ് ഗ്രൂപ്പ് നിർമിച്ച് സസ്പെൻഷനിലായ കെ.ഗോപാലകൃഷ്ണനും മേലുദ്യോഗസ്ഥനെതിരെ പരസ്യവിമർശനം നടത്തിയ എൻ.പ്രശാന്തിനും ലഭിച്ച സസ്പെൻഷൻ വാർത്തയാകുമ്പോൾ കേരള ചരിത്രത്തിൽ വിവിധ കാലങ്ങളിൽ സസ്പെൻഷൻ ലഭിച്ച ഉദ്യോഗസ്ഥരുടെ കഥ രസകരമാണ്. സസ്പെൻഷൻ ലഭിച്ചവരിൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വരെയുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായി
ക്രിപ്റ്റോകറൻസിക്കും ചോദിക്കാനും പറയാനും ആളായി. ആരാണയാൾ? ഡോണൾഡ് ട്രംപാണയാൾ. ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ക്രിപ്റ്റോ കറൻസിക്കും ശുക്രനുദിച്ചത് ബ്ലോക്ക് ചെയിൻ രംഗത്ത് കൊടുങ്കാറ്റുയർത്തിയിരിക്കുന്നു. ഇനി വച്ചടി വച്ചടി കയറ്റമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ക്രിപ്റ്റോ നിക്ഷേപകർ. ലോകമാകെ സകല സർക്കാരുകളും ചൊറിയാൻ വന്നിരുന്ന ക്രിപ്റ്റോയുടെ രക്ഷകനായിട്ടാണ് ട്രംപിന്റെ വരവ്. അദ്ദേഹത്തിന്റെ കൂട്ടാളിയും ഉപദേശകനുമായ ക്രിപ്റ്റോ പ്രിയൻ വ്യവസായി ഇലോൺ മസ്കിന്റെ സ്വാധീനം കൂടിയാകുന്നതോടെ വരാനിരിക്കുന്നത് ചില്ലറക്കളിയല്ല എന്നു തന്നെ വിലയിരുത്തലുണ്ട്. ട്രംപ് ജയിക്കുമെന്ന് ഉറപ്പായ രാത്രി, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ക്രിപ്റ്റോകറൻസിയായ
മുംബൈയിൽ ലൈംഗികത്തൊഴിലാളികളുടെ കേന്ദ്രമായ ചുവന്ന തെരുവിൽ തിരഞ്ഞെടുപ്പു രാഷ്ട്രീയം ഒരിക്കലും ചുവന്നിട്ടില്ല. ബിജെപിയെയും കോൺഗ്രസിനെയും മാറിമാറി ജയിപ്പിച്ചുപോന്ന ഇവിടെ ഇക്കുറി മത്സരം കോൺഗ്രസും ശിവസേന (ഷിൻഡെ)യും തമ്മിലാണ്. ഒന്നേകാൽ ലക്ഷത്തോളം വോട്ടർമാരുള്ള മുംബാദേവി നിയമസഭാ മണ്ഡലത്തിന്റെ ഒത്ത നടുക്കാണ് ചുവന്ന തെരുവെന്നു വിളിപ്പേരുള്ള കാമാത്തിപുര. 50 രൂപ കിട്ടിയാൽ പോലും ഒരാൾക്കു കിടക്ക വിരിക്കാൻ നിർബന്ധിതരായ ചുവന്ന തെരുവിലെ ലൈംഗികത്തൊഴിലാളികളെ സംബന്ധിച്ച് അതിജീവനം മാത്രമാണ് അവരുടെ രാഷ്ട്രീയം. മേൽവിലാസം തെളിയിക്കാനുള്ള രേഖകളൊന്നുമില്ലാത്തതിനാൽ ഭൂരിഭാഗം പേർക്കും ഇവിടെ വോട്ടവകാശമില്ല. പതിറ്റാണ്ടുകളായി അവസ്ഥയ്ക്ക് മാറ്റമില്ലെങ്കിലും കുടിവെള്ളം, ശുചിമുറി, മാലിന്യ സംസ്കരണം എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രശ്നങ്ങളായി ഇവർ ഉയർത്തുന്നു. ഒപ്പം ലൈംഗികത്തൊഴിലുമായി മുന്നോട്ടു പോകാൻ കഴിയാത്തവർക്ക് ജീവിതമാർഗം ഉണ്ടാക്കണമെന്നും. തിരഞ്ഞെടുപ്പ് ആരവങ്ങളെത്താത്ത കാമാത്തിപുരയിലെ കാഴ്ചകളിലൂടെ.
വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ തീവ്രദുരന്തമായി (Disaster of severe nature) പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന്മേൽ കേന്ദ്രം ഇനിയും തീരുമാനമെടുത്തിട്ടില്ല. തീവ്രദുരന്തങ്ങളിൽ കേന്ദ്രം അനുവദിക്കുന്ന അധിക അടിയന്തര ധനസഹായമാണ് കേരളം ആവശ്യപ്പെടുന്നത്. എന്നാൽ 75% കേന്ദ്രവിഹിതമുള്ള സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (State Disaster Response Fund-എഡ്ഡിആർഎഫ്) ആവശ്യത്തിനു പണമുണ്ടല്ലോയെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന ഔദ്യോഗിക മറുപടി. അതേസമയം, തീവ്രദുരന്തങ്ങൾ കണക്കിലെടുത്ത് ഇക്കൊല്ലം മാത്രം 5 സംസ്ഥാനങ്ങൾക്ക് 4043 കോടി രൂപയാണ് കേന്ദ്രസർക്കാർ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആർഎഫ്) നിന്ന് അടിയന്തരസഹായമായി നൽകിയത്. ഇത് ഈ സംസ്ഥാനങ്ങൾക്ക് ലഭിച്ച
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണു വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായത്. ഈ മഹാദുരന്തമുണ്ടാക്കിയ ആഘാതത്തിൽനിന്നു കരകയറാൻ കേരളത്തെപ്പോലൊരു സംസ്ഥാനത്തിന് ഒറ്റയ്ക്കു സാധിക്കില്ല. അത്രവലിയ സാമ്പത്തിക–അടിസ്ഥാന സൗകര്യ തകർച്ചയാണു മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായിരിക്കുന്നത്. രണ്ട് ഗ്രാമങ്ങൾ പൂർണമായും ഇല്ലാതായി. 251 പേർ മരിച്ചു. 47 പേരെ കാണാതാകുകയും ചെയ്ത മഹാ ദുരന്തം. വീടുകളും പാലങ്ങളും റോഡുകളും കെട്ടിടങ്ങളുമെല്ലാം തകർന്നടിഞ്ഞു. പിറന്നുവീണ നാടിൽനിന്നു ചിതറിക്കപ്പെട്ട് വയനാട്ടിലെ വിവിധ ഇടങ്ങളിലെ വാടകവീടുകളിൽ കഴിയുകയാണു ദുരന്തബാധിതർ. അടുത്തിടെ ലോക്സഭാ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാൻ അവരിൽ പലരുമെത്തിയപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞത് എങ്ങനെ കേരളത്തിനു മറക്കാനാകും. ടൗൺഷിപ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ
ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ ആശങ്കപ്പെട്ട അനേകം രാജ്യങ്ങളിലൊന്നാണ് യുക്രെയ്ൻ. യുക്രെയ്നിനെയും അവിടുത്തെ പ്രസിഡന്റ് വൊളോഡിമിർ സെലെന്‍സ്കിയേയും സംബന്ധിച്ചിടത്തോളം വളരെ മോശം വാർത്തയായി മാറി ട്രംപിന്റെ ജയമെന്നാണ് വിദഗ്ധരും നിരീക്ഷിച്ചത്. മുൻ പ്രസിഡന്റ് ജോ ബൈഡനിൽ നിന്ന് ലഭിച്ചിരുന്ന വലിയ പിന്തുണ ട്രംപിൽ നിന്ന് യുക്രെയ്നിന് കിട്ടിയേക്കില്ല എന്നതാണ് ഇതിനു കാരണം. താൻ അധികാരമേറ്റ് 24 മണിക്കൂറിനകം യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും അതെങ്ങനെ സാധിക്കും എന്നു മാത്രം ആർക്കും അറിയില്ല. ഒരുപക്ഷേ, ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുമ്പോൾ റഷ്യയുമായുള്ള സംഘർഷത്തിന്റെ ഗതി തന്നെ പുനഃക്രമീകരിക്കാൻ സാധ്യതയുണ്ട്. ഇതിനായി യുഎസ് നയങ്ങളും മാറ്റിയേക്കാം. ആത്യന്തികമായി ഈ നീക്കങ്ങളെല്ലാം പക്ഷേ പ്രതിസന്ധിയിലാക്കുക യുക്രെയ്നിനെത്തന്നെയായിരിക്കും. യുക്രെയ്ൻ–റഷ്യ സംഘർഷം അവസാനിപ്പിക്കുകയെന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു. അതോടൊപ്പം തന്നെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായുള്ള ട്രംപിന്റെ അടുത്ത ബന്ധവും സെലെൻസ്കിയെ സംബന്ധിച്ചിടത്തോളം അത്ര ആശാവഹമല്ല. ഇതിനിടെയാണ് തന്റെ വിക്ടറി പ്ലാനുമായി ജോ ബൈഡൻ, ഡോണൾഡ് ട്രംപ്, കമല ഹാരിസ് എന്നിവരെ മാസങ്ങൾക്കു മുൻപേ സെലെൻസ്കി സന്ദർശിച്ചത്. ലോകത്തെ മുൾമുനയിലേക്ക് നയിക്കുന്ന പലതും ആ ‘പ്ലാനി’ലുണ്ടെന്നാണ് പറയപ്പെടുന്നത്. അതിനിടെ ട്രംപ് സെലെൻസ്കിയോട് പ്രതികാരം ചെയ്യുമോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ട്രംപിന്റെ വരവും
പഞ്ചസാര മില്ലുകൾ സമൃദ്ധമായ മഹാരാഷ്ട്രയിലെ ചായയ്ക്ക് അതിമധുരമാണ്. ചോദിക്കാതെതന്നെ പഞ്ചസാര വാരിക്കോരി ഇട്ടു തരും. ഇവിടെ കർഷകർക്കു രാഷ്ട്രീയ പാർട്ടികൾ കൊടുക്കുന്ന വാഗ്ദാനങ്ങളും അങ്ങനെയാണ്, വാരിക്കോരി. എന്നാൽ ഇതിൽ എത്രയെണ്ണം നടപ്പാകുന്നുണ്ടെന്നറിയാൻ അവിടുത്തെ കർഷകർക്കിടയിലൂടെ കുറച്ചുദൂരം ഒന്നു സഞ്ചരിച്ചാൽ മതി. എന്തും വിളയുന്നതാണു മഹാരാഷ്ട്രയുടെ മണ്ണ്. നെല്ലും കരിമ്പും ഓറഞ്ചും മുതൽ കടുകുവരെ പല വിളകൾ. ഇവിടുത്തെ രാഷ്ട്രീയത്തിലും അങ്ങനെയാണ്. ആരും ഏതു പാർട്ടിയിലേക്കും ചേക്കേറും. ഏതു പാർട്ടിയേയും പിളർത്തും. ഒരിക്കലും ചേരാത്തവർ ചേർന്നു സർക്കാരുണ്ടാക്കും. ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടവർ സർക്കാരുണ്ടാക്കാൻ നേരം മറുകണ്ടം ചാടും. അതുകൊണ്ടൊക്കെത്തന്നെ കർഷകരും ഗ്രാമീണരും തിരഞ്ഞെടുപ്പിനെക്കുറിച്ചു വലിയ ആവേശഭരിതരൊന്നുമല്ല. കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ഉണ്ടായ ഓളത്തിന്റെ പത്തിലൊന്നുപോലും ഇല്ല 288 നിയമസഭാ മണ്ഡലങ്ങളിലേക്കു തിരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിൽ. റാലികൾ നടക്കുന്ന കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസുകളിലും അല്ലാതെ
എടവൻ പുതിയവീട്ടിൽ ജയരാജൻ എന്നു പറഞ്ഞാൽ ചിലപ്പോൾ കണ്ണൂരിലെ സഖാക്കൾവരെ തിരിച്ചറിഞ്ഞെന്നു വരില്ല. എന്നാൽ ഇപി എന്ന രണ്ടക്ഷരം മതി ആളെ മനസ്സിലാക്കാൻ. കണ്ണൂരിൽ കെ.സുധാകരെ പ്രതിരോധിക്കുന്നതിൽ മലപോലെ ഉറച്ചുനിന്ന ജയരാജൻ ഇപ്പോൾ തൊട്ടതെല്ലാം വിവാദമാക്കുന്ന രാഷ്ട്രീയ നേതാവാണ്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ജയരാജൻ വായ തുറന്നാലോ എന്തെങ്കിലും ചെയ്താലോ അതെല്ലാം വിവാദത്തിൽ കലാശിക്കും. ഏറ്റവും ഒടുവിലത്തെ ഉദാഹരണം ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പുസ്തകം. ഇതെന്റെ ആത്മകഥയല്ല, എന്റെ ആത്മകഥ ഇങ്ങനെയല്ല എന്നു പറഞ്ഞ് ജയരാജൻ കൈകഴുകാൻ ശ്രമിക്കുമ്പോഴും പുസ്തത്തിലെ ഉള്ളടക്കം മുഴുവൻ ജയരാജന്റെ ജീവിതമാണ്. കുട്ടിക്കാലം മുതൽ ഇന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വിടാതെ ജയരാജൻ പറയുമ്പോൾ കട്ടൻചായയും പരിപ്പുവടയും കഴിച്ചു ശീലിച്ചിരുന്ന കമ്യൂണിസ്റ്റുകാരെങ്കിലും അവിശ്വസിക്കുമെന്ന് ജയരാജൻ വിശ്വസിച്ചെങ്കിൽ അതു തെറ്റിയെന്നേ പറയൂ. കാരണം പറയുന്നത് ജയരാജനാണ്. പറഞ്ഞത് ആദ്യം അതെന്റേതല്ലെന്നു പറയുകയും പിന്നീട് അതിലേക്കു തന്നെ എത്തുകയും ചെയ്യുന്നതാണ് ജയരാജൻ ശൈലി. തെറ്റു ചെയ്യും, പാർട്ടി ശാസന ഏറ്റുവാങ്ങും വീണ്ടും തെറ്റിക്കും, പിന്നെയും തിരുത്തും. അങ്ങനെ ചെയ്തും തിരുത്തിയും വളർന്നുവന്നതാണ് ജയരാജൻ ശൈലിയെന്നു പറയാം.
ആസന്നമായ പരാജയം തുറിച്ചുനോക്കിയിരിക്കെ, യുദ്ധത്തിൽ റഷ്യയെ തോൽപിക്കാനുള്ള വിക്ടറി പ്ലാനുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. അതിനിടെ റഷ്യ - യുക്രെയ്ൻ യുദ്ധത്തിന് രൂക്ഷത പകർന്ന് ഉത്തരകൊറിയൻ സ്പെഷൽ ഫോഴ്സ് സൈനികർ റഷ്യയിൽ. ഇസ്രയേൽ – ഇറാൻ സംഘർഷവും യുഎസ് തിരഞ്ഞെടുപ്പ് ഫലവും യുക്രെയ്നിന്റെ വിധി നിർണയിക്കാനിരിക്കെ സെലെൻസ്കി അവതരിപ്പിച്ച വിക്ടറി പ്ലാൻ അമേരിക്കയേയും സഖ്യകക്ഷികളെയും പ്രതിസന്ധിയിലേക്കും നയിക്കുന്നു. അതേസമയം കിഴക്കൻ യുക്രെയ്നിൽ റഷ്യൻ സേന അഭൂതപൂർവമായ മുന്നേറ്റം തുടരുകയാണ്. കിഴക്കൻ യുക്രെയ്നിലെ പ്രതിരോധ കോട്ടയുടെ നങ്കൂരമായിരുന്ന വുളെദാർ ഒക്ടോബർ ഒന്നിനു പിടിച്ചെടുത്ത റഷ്യൻ സേന, യുക്രെയ്ൻ ഒരുക്കിയ പ്രതിരോധ നിരകളെയെല്ലാം ചീട്ടുകൊട്ടാരം പോലെ തകർത്ത് മുന്നേറുകയാണ്. സൗത്ത് ഡോണെറ്റ്സ്ക് മേഖലയിലെ യുക്രെയ്ൻ പ്രതിരോധനിര പൂർണമായും തകർന്നു കഴിഞ്ഞു. ഇവിടെ റഷ്യൻ സേന വൻ മുന്നേറ്റവും തുടങ്ങി. സെലെൻസ്കിയുടെ വിക്ടറി പ്ലാനിന്റെ ഭാഗമായി റഷ്യയിലെ കുർസ്ക് പ്രവശ്യയിൽ കടന്നുകയറി 1200 ചതുരശ്ര കിലോമീറ്റർ ഭൂമി പിടിച്ചെടുത്ത യുക്രെയ്നിന്റെ ‘ധീരനടപടി’ അവരുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായും മാറിക്കൊണ്ടിരിക്കുന്നു. യുക്രെയ്ൻ സൈന്യത്തിനെ നേരിടാനായി 8000 ഉത്തര കൊറിയൻ സൈനികർ കുർസ്ക് മേഖലയിൽ തമ്പടിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സ്ഥിരീകരിക്കുകയും ചെയ്തു. കുർസ്ക് കടന്നുകയറ്റം യുക്രെയ്നിനു വിനയായി തീർന്നതെങ്ങനെയാണ്? യുക്രെയ്നിന്റെ പ്രതിരോധം തകർത്ത് കിഴക്കൻ യുക്രെയ്നിൽ റഷ്യ വൻ മുന്നേറ്റം നടത്തുന്നതെങ്ങനെയാണ്? വിശദമായി പരിശോധിക്കാം.
കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഇടനാഴിയിൽ ഒരു കഥ കേട്ടു. ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇനി പ്രഭാത നടത്തത്തിനു പോകുന്നില്ലത്രേ. ചീഫ് ജസ്റ്റിസായാൽ നടത്തം ഒഴിവാക്കണോ? വേണ്ടെങ്കിലും ഇത്രയും നാൾ നടന്നതു പോലെ രാവിലെ തനിച്ചു നടക്കാൻ ഇറങ്ങുന്നത് ഇനി പറ്റില്ലെന്നു സുരക്ഷാജീവനക്കാർ പറഞ്ഞുവത്രേ. ഒപ്പം അവരും കൂടി വന്നോളാമെന്ന് സുരക്ഷാ ജീവനക്കാർ ഉപാധി വച്ചു. അത്തരമൊരു ‘നടപ്പുശീലം’ ഇല്ലാത്ത സഞ്ജീവ് ഖന്ന, ലോധി ഗാർഡനിലെ തനിച്ചുള്ള പ്രഭാത നടത്തം നിർത്തിയെന്നാണു കഥ. പുതുതായി മാറുന്ന ഔദ്യോഗിക വസതിക്കു ചുറ്റുമായി നടത്തം ചുരുക്കാം. ചീഫ് ജസ്റ്റിസ് പദവിയിലേക്ക് നടന്നു കയറിയ സഞ്ജീവ് ഖന്നയുടെ വളർച്ചയും അദ്ദേഹം നടക്കാനിറങ്ങുന്ന ചിരപരിചിതമായ ഡൽഹിയിലെ കൊച്ചുകോടതികളിൽ നിന്നാണ്. അഭിഭാഷകനായി തുടങ്ങി ഡൽഹിയിലിരുന്ന് അദ്ദേഹം രാജ്യത്തെ പരമോന്നത നീതിപീഠത്തെ നയിക്കും. ഇന്ത്യയുടെ 51–ാം ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പിൻഗാമി. മേയ് 13ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഖന്നയ്ക്ക് കഷ്ടിച്ച് 6 മാസമേ ലഭിക്കൂവെങ്കിലും ഈ സ്ഥാനലബ്ധി വലിയൊരു കാവ്യനീതിയാണ്. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ സുപ്രധാനമായ ആ ഏടിന്റെ കഥ വഴിയേ പറയാം.
1996 ജനുവരി 5. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. സമയം രാവിലെ എട്ടോട് അടുക്കുന്നു. ഹമാസിന്റെ ഒളിസങ്കേതങ്ങളിലൊന്നിൽ യഹ്യ അയ്യാഷ് എന്ന യുവാവ് തയാറെടുപ്പുകളിലായിരുന്നു. ഹമാസിന്റെ മുഖ്യ ബോംബ് നിർമാണ വിദഗ്ധനായിരുന്നു യഹ്യ. സുഹൃത്തിന്റെ ഒരു മോട്ടറോള ഫോണായിരുന്നു അയാൾ ഉപയോഗിച്ചിരുന്നത്. ഇടയ്ക്കെപ്പോഴോ ആ ഫോണിലേക്ക് ഒരു കോൾ വന്നു. പിതാവാണ് വിളിക്കുന്നതെന്നു പറഞ്ഞ്ഞ് സുഹൃത്ത് ഫോൺ കൊടുത്തു. അസ്വാഭാവികതകൾ ഒന്നുമില്ല. അയാൾ ഫോണെടുത്തു. ‘സുഖമല്ലേ അച്ഛാ’ എന്നായിരുന്നു ആദ്യത്തെ ചോദ്യം. അത് പിതാവ് വ്യക്തമായി കേട്ടതുമാണ്. എന്നാൽ പെട്ടെന്ന് ഫോൺ കട്ടായി. 050507497 എന്ന നമ്പറിലേക്ക് പിന്നീട് പലതവണ വിളിച്ചിട്ടും ആ പിതാവിന് മകനോട് സംസാരിക്കാൻ പറ്റിയില്ല. ഫോണില്‍ ഒളിച്ചു വച്ച ബോംബ് പൊട്ടിത്തെറിച്ച് അതിനോടകം യഹ്യ കൊല്ലപ്പെട്ടിരുന്നു. ഫോണിലേക്ക് വന്ന പിതാവിന്റെ കോളായിരുന്നു ഫോണിനകത്തെ ബോംബ് പൊട്ടിക്കാനുള്ള ‘ട്രിഗർ’. ആ ശബ്ദം കേട്ടായിരുന്നു ഫോണിന്റെ ഇങ്ങേയറ്റത്ത് യഹ്യയാണെന്ന് ഉറപ്പിച്ചത്. നിരവധി ബോംബാക്രമണങ്ങൾക്ക് നേതൃത്വം നൽകുകയും ഒട്ടേറെ പേരുടെ ജീവനെടുക്കാൻ കാരണക്കാരനുമായ യഹ്യയെ ആരാണ് കൊലപ്പെടുത്തിയത്? അതും ബോംബുപയോഗിച്ചുതന്നെ! അന്വേഷണം അധികം നീണ്ടില്ല, ചെന്നെത്തിനിന്നത്
ലോകം കാത്തിരുന്ന യുഎസ് തിരഞ്ഞെടുപ്പ്. ഡോണൽഡ് ട്രംപും കമല ഹാരിസും യുഎസിലെ ഓരോ സ്റ്റേറ്റുകൾ പിടിച്ചടക്കി മുന്നേറുമ്പോൾ ഇന്ത്യയിലെ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ കാണുന്ന അതേ ആവേശത്തോടെയാണ് മലയാളികൾ കണ്ടുനിന്നത്. ഒടുവിൽ ട്രംപ് മുന്നേറ്റം ഉറപ്പിച്ചപ്പോള്‍ ലോകത്തിന് പുതിയ യുഎസ് പ്രസിഡന്റിനെ കൊണ്ടുണ്ടാവുന്ന മാറ്റങ്ങൾ അറിയാനായി ഏവരുടേയും താൽപര്യം. യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തോളം ലേഖനങ്ങളാണ് പ്രീമിയം കഴിഞ്ഞയാഴ്ച നൽകിയത്. ഇതിൽ കൂടുതൽ ജനങ്ങളെ ആകർഷിച്ച രണ്ട് വാർത്തകൾ ടോപ് 5ലും ഇടംനേടി. ഏകാന്തത വലിയൊരു പ്രശ്നമാണോ? ഇനി ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ മഹാമാരി ‘ഏകാന്തത’ ആയിരിക്കുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അതിന്റെ സൂചനകൾ ദക്ഷിണ കൊറിയയിൽ കണ്ടുതുടങ്ങിയിട്ടുമുണ്ട്. ഇന്ത്യയെ എങ്ങനെയാവും പുതിയ ഭീഷണി ബാധിക്കുകയെന്ന പ്രീമിയം ലേഖനം ഏറെ ശ്രദ്ധ നേടി. വന്ദേഭാരത് വാർത്തകളിൽ ഇടം നേടുമ്പോൾ അതിനും പതിറ്റാണ്ടുകൾ മുൻപ് ഡൽഹിയിൽ അവതരിച്ച വേഗക്കാരനുണ്ടായിരുന്നു രാജധാനി എക്സ്പ്രസ്. ഇന്നും പത്രാസിൽ മങ്ങലേൽക്കാത്ത രാജധാനിയുടെ പിറവിയും വളർച്ചയും മനോരമ പ്രീമിയം പോയ വാരം നൽകി.
ദുഷ്കരമായ 9 ഹെയർപിൻ വളവുകളുള്ള ഇടുങ്ങിയ ചുരം കയറിവേണം വയനാട്ടിലെത്താൻ. എന്നാൽ, വയനാട്ടുകാരുടെ ഹൃദയത്തിലേക്കുള്ള വഴി ചുരത്തെക്കാൾ വിശാലമാണ്. മനസ്സിനു പിടിച്ചവരെ അത്രപെട്ടെന്നൊന്നും ഈ നാടു കൈവിടാറില്ല. സ്വാതന്ത്ര്യസമരകാലം മുതലേ കോൺഗ്രസിന്റെ മൂവർണക്കൊടിയോടാണു കൂടുതൽ പ്രിയം. ബാലറ്റിനു പകരം ബുള്ളറ്റിൽ വിശ്വാസമർപ്പിച്ച വിപ്ലവകാരികൾക്ക് ഒളിത്താവളമായിരുന്നെങ്കിലും ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒരിക്കലും വയനാട് ചുവപ്പിനോടൊപ്പം നിന്നിട്ടില്ല. ഗാന്ധികുടുംബത്തിലെ ഇളമുറക്കാരിയുടെ കന്നിയങ്കത്തിനു കോൺഗ്രസും യുഡിഎഫും വയനാട് തിരഞ്ഞെടുത്തതിന്റെ കാരണവും ആ മനസ്സുറപ്പുതന്നെ. 7 മാസത്തിനിടെ രണ്ടാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പാണു വയനാട്ടിൽ. പ്രിയങ്ക ഗാന്ധി ജയിക്കുമോയെന്നതല്ല, ഭൂരിപക്ഷം എത്ര ലക്ഷം കടത്താനാകുമെന്നതാണ് യുഡിഎഫ് ക്യാംപിലെ ചർച്ച. 35 വർഷമായി തിരഞ്ഞെടുപ്പു പ്രചാരണരംഗത്തുള്ള പ്രിയങ്ക ആദ്യമായാണു മത്സരിക്കുന്നത്. 2019ൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആയശേഷം അവിടെ കൂടുതൽ സജീവമായിരുന്നു.
‘പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ് ഭരിക്കും, സ്പേസ്എക്സ് മുതലാളി ഇലോൺ മസ്ക് ലോകവും കീഴടക്കും’– ഇതായിരുന്നു യുഎസ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പുറത്തുവന്ന ആദ്യ നിരീക്ഷണങ്ങളിലൊന്ന്. ഡോണൾഡ് ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ലോകത്തെ ഏറ്റവും വലിയ ധനികൻ മസ്ക് തിരഞ്ഞെടുപ്പ് രാത്രി ട്രംപിനൊപ്പം മാർ-എ-ലാഗോ റിസോർട്ടിലായിരുന്നു. ട്രംപിന്റെ വിജയത്തെ മസ്കും മസ്കിന്റെ സഹായത്തെ ട്രംപും എടുത്തുപറയുന്നുണ്ടായിരുന്നു. 2024 ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്ട്ലറിൽ ട്രംപിനെതിരായ വധശ്രമത്തിന് തൊട്ടുപിന്നാലെയാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ച് മസ്ക് രംഗത്തെത്തിയത്. ആ തീരുമാനം കൃത്യമായിരുന്നു എന്ന് ശരിവയ്ക്കുന്നതായിരുന്നു ട്രംപിന്റെ ജയം. ‘ഇതാ ഒരു പുതിയ താരം’ എന്നാണ് വിജയാഹ്ലാദത്തിനിടെ മസ്കിനെ ട്രംപ് വിശേഷിപ്പിച്ചത്. ഇലോൺ മസ്കും ഡോണൾഡ് ട്രംപും ആഗോളതലത്തിൽ തന്നെ ഏറ്റവും സ്വാധീനമുള്ളതും പലപ്പോഴും ധ്രുവീകരണങ്ങൾക്ക് വിധേയമായിട്ടുള്ളതുമായ രണ്ട് വ്യക്തികളാണ്. ഇലക്ട്രിക് വാഹനങ്ങൾ, ബഹിരാകാശ ദൗത്യങ്ങൾ, സമൂഹ മാധ്യങ്ങൾ, നിർമിത ബുദ്ധി തുടങ്ങിയ മേഖലകളിലെ നൂതന സംരംഭങ്ങൾക്ക് പിന്നാലെ നീങ്ങുന്ന മസ്ക് ഒന്നിലധികം വ്യവസായങ്ങളിൽ വിപ്ലവപരമായ മാറ്റങ്ങൾകൊണ്ടുവന്ന് ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അതേസമയം, രാഷ്ട്രീയക്കാരനായി പ്രവർത്തിക്കുന്ന ട്രംപ് ദേശീയവാദ, രാജ്യാന്തര നയതന്ത്ര, ബിസിനസ് കേന്ദ്രീകൃത തന്ത്രങ്ങൾ ഉപയോഗിച്ച് യുഎസ് രാഷ്ട്രീയത്തിൽ വൻ വിപ്ലവം കൊണ്ടുവരാൻ ശ്രമിക്കുകയും പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയും ചെയ്ത വ്യക്തിയാണ്. ട്രംപും മസ്കും ഒന്നിക്കുമ്പോൾ യുഎസിൽ എന്താണ് സംഭവിക്കാൻ പോകുന്നത്? രാജ്യാന്തര വിപണികളിൽ ഈ കൂട്ടുക്കെട്ട് എന്ത് മാറ്റങ്ങളാണ് കൊണ്ടുവരിക? ബഹികരാകാശ മേഖലയിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാമോ? ഇലോൺ മസ്ക് ആയിരിക്കുമോ വരും ദിവസങ്ങളിൽ ലോകം ഭരിക്കാൻ പോകുന്നത്? പരിശോധിക്കാം.
രാജ്യാന്തര വിഷയങ്ങളിലും വിപണിയിലും സജീവമായി ഇടപെടുന്ന യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ശത്രുക്കൾക്കും മിത്രങ്ങൾക്കും ഒരുപോലെ ആകാംക്ഷ നിറഞ്ഞതാണ്. ഓരോ രാജ്യവും യുഎസിൽ അവർക്ക് ഇഷ്ടപ്പെട്ട ഒരു പ്രസിഡന്റ് വരണമെന്ന് ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമെന്നോണം ചില രാജ്യങ്ങൾ പുറത്തുനിന്ന് ചില രഹസ്യ ഇടപെടലുകളും നടത്താറുണ്ട്. വർഷങ്ങളായി തുടരുന്ന ഈ ഇടപെടൽ ശ്രമം 2024ലെ തിരഞ്ഞെടുപ്പിനിടെയും നടന്നുവെന്നാണ് യുഎസിലെ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന റിപ്പോർട്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾ ഇടപെട്ടതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. 2016, 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലും ഡോണൾഡ് ട്രംപിന് വേണ്ടി റഷ്യ ഇടപെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. സമാനമായ ആക്രമണം 2024ലെ തിരഞ്ഞെടുപ്പിലും റഷ്യയും ചൈനയും ഇറാനും നടത്തിയിട്ടുണ്ടെന്നാണ് യുഎസിലെ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അഭൂതപൂർവമായ വിദേശ ഇടപെടൽ ഉണ്ടായിട്ടുണ്ട്. റഷ്യ, ചൈന, ഇറാൻ എന്നിവർ വോട്ടർമാരെ സ്വാധീനിക്കാനും അവർക്കിടയിൽ ഭിന്നതകൾ സൃഷ്ടിക്കാനും അത്യാധുനിക തന്ത്രങ്ങളാണ് ഇത്തവണ പ്രയോഗിച്ചത്. ചെറിയ കുറിപ്പുകൾ മുതൽ എഐ വിഡിയോ വരെ പുറത്തിറക്കി. ഒക്ടോബർ 30ന് ഇതുമായി ബന്ധപ്പെട്ട രണ്ട് രഹസ്യാന്വേഷണ റിപ്പോർട്ടുകളാണ് വന്നത്. ഒന്ന് സോഫ്റ്റ്വെയർ ഭീമൻ മൈക്രോസോഫ്റ്റിൽ നിന്നും മറ്റൊന്ന് സൈബർ സുരക്ഷാ സ്ഥാപനമായ റെക്കോർഡ്സ് ഫ്യൂച്ചറിൽ നിന്നുമായിരുന്നു. എങ്ങനെയാണ് റഷ്യയും ഇറാനും യുഎസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചത്? എന്തൊക്കെ തെളിവുകളാണ് വൻകിട ടെക് കമ്പനികൾ കണ്ടെത്തിയിരിക്കുന്നത്?
മഴവില്ലിന് ഏഴഴകാണെന്നു പറയും. പക്ഷേ യുഎസിലെ ഏഴ് സ്റ്റേറ്റുകളിൽ സ്ഥാനാർഥികളെ സംബന്ധിച്ചിടത്തോളം പ്രസിഡന്റ് തിരഞ്ഞെടുപ്പ് അത്ര അഴകേറിയതായിരുന്നില്ല. അതേസമയം ആശങ്കയേറെ ഉണ്ടായിരുന്നുതാനും. യുഎസിൽ പ്രസിഡന്റിന്റെ വിധി നിർണയിക്കുക 50 സ്റ്റേറ്റുകളും രാജ്യതലസ്ഥാനമായ വാഷിങ്ടൻ ഡിസിയും ചേർന്ന പ്രദേശങ്ങളാണ്– അവിടങ്ങളിലായി ആകെ 538 ഇലക്ടറൽ വോട്ടുകളും. അതിൽ 43 സ്റ്റേറ്റുകളിൽ പലതിലും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനും ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനും ആത്മവിശ്വാസം ഏറെയായിരുന്നു. കാരണം, വർഷങ്ങളായി തങ്ങളുടെ പാർട്ടിക്കു മാത്രം വോട്ടു ചെയ്യുന്ന കോട്ടകളാണ് പല സ്റ്റേറ്റുകളും. അവ എങ്ങോട്ടു ചാഞ്ചാടില്ല. എന്തു സംഭവിച്ചാലും അവിടുത്തെ പരമ്പരാഗത വോട്ടുകൾ കൈവിട്ടു പോകില്ലെന്നും അവർക്ക് ഉറപ്പുണ്ടായിരുന്നു. ഒപിനിയൻ സർവേകളും ഈ 43 ഇടത്തും പരമ്പരാഗത വോട്ടർമാരുടെ മനസ്സു മാറിയിട്ടില്ലെന്നുതന്നെ വ്യക്തമാക്കി. പക്ഷേ 50ൽ ഏഴ് സ്റ്റേറ്റുകളിൽ അതായിരുന്നില്ല സ്ഥിതി. എങ്ങോട്ടു വേണമെങ്കിലും ചാഞ്ചാടാം. ഇത്തവണയും യുഎസ് പ്രസിഡന്റ് ആരായിരിക്കുമെന്നതിന്റെ വിധി നിശ്ചയിച്ചത് ഈ സ്റ്റേറ്റുകളായിരുന്നു. സ്വിങ് സ്റ്റേറ്റുകൾ എന്നറിയപ്പെടുന്ന ഈ ഏഴിടത്ത് ഇത്തവണ എന്താണു സംഭവിച്ചത്? അതു പരിശോധിക്കും മുൻപ് സ്വിങ് സ്റ്റേറ്റുകളിൽ നിലനിന്നിരുന്ന സാഹചര്യം ഒന്നു വിലയിരുത്താം. 33.4 കോടിയിലേറെ ജനങ്ങളുണ്ട് യുഎസിൽ. അവരെ മാത്രമല്ല, ഒരുപക്ഷേ ലോകത്തെ തന്നെ നിയന്ത്രിക്കാനുള്ള ശേഷിയുമുണ്ട് യുഎസ് പ്രസിഡന്റിന്. പക്ഷേ ആ സ്ഥാനത്തേക്ക് അദ്ദേഹത്തിന് എത്തണമെങ്കിൽ ഏതാനും കോടി പേർ കനിഞ്ഞേ മതിയാകൂ. അതാണ് സ്വിങ് സ്റ്റേറ്റുകളുടെ ശക്തി. നോർത്ത് കാരോലൈന, അരിസോന, ജോർജിയ, മിഷിഗൻ, നെവാഡ, പെൻസിൽവാനിയ, വിസ്കോൻസിൻ എന്നിവയായിരുന്നു ഇത്തവണ നിർണായകമായ സ്വിങ് സ്റ്റേറ്റുകൾ. അതിൽ ഒന്നു പോലും വിടാതെ, ഏഴ് സ്റ്റേറ്റുകളും
‘ഹൗഡി മോദി’, ‘നമസ്തേ ട്രംപ്!’ ഓർമയുണ്ടോ ഈ വാചകങ്ങൾ? ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായിരുന്ന ആദ്യ ടേമിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാത്തുപരിപാലിച്ചിരുന്ന ചങ്ങാത്തത്തിന്റെ ശക്തിയും പെരുമയും വിളിച്ചോതിയ, ലോകരാജ്യങ്ങളാകെ ശ്രദ്ധയോടെ കണ്ട 2 മഹാ സ്വീകരണയോഗങ്ങൾ. 2019ൽ യുഎസിലെ ഹൂസ്റ്റണിൽ മോദിയെ വരവേറ്റ് ഹൗഡി മോദി. തൊട്ടടുത്ത വർഷം തന്റെ ജന്മനാടായ ഗുജറാത്തിൽ ട്രംപിന് സ്വീകരണവുമായി മോദി ഒരുക്കിയ നമസ്തേ ട്രംപ്. ‘ലോങ് ലിവ് ഇന്ത്യ - യുഎസ് ഫ്രണ്ട്ഷിപ്പ്’ എന്ന് മോദി മുദ്രാവാക്യം മുഴക്കിയപ്പോൾ, ‘മോദി എന്റെ സുഹൃത്ത് എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു’ - എന്നാണ് ട്രംപ് പറഞ്ഞത്. ഇതേ ട്രംപാണ് പിന്നീട് ഇന്ത്യയെ ‘നികുതികളുടെ രാജാവ്’ (താരിഫ് കിങ്) എന്ന് വിളിച്ചതും ഇന്ത്യയ്ക്ക് യുഎസ് നൽകിയിരുന്ന വ്യാപാര മുൻഗണനാ (പ്രിഫറൻഷ്യൽ ട്രേഡ്) സ്ഥാനം എടുത്തുകളഞ്ഞതും. വികസ്വര രാജ്യങ്ങൾക്ക് നികുതിയിളവുകളോടെ യുഎസിലേക്ക് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ അനുമതി നൽകുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ് (ജിഎസ്പി) ആനുകൂല്യമാണ് കഴിഞ്ഞ ട്രംപ് ഭരണകൂടം റദ്ദാക്കിയത്. ഇതേ ട്രംപ് വീണ്ടും യുഎസിന്റെ പ്രസിഡന്റ് പദത്തിലേറുമ്പോൾ ഇന്ത്യയ്ക്കത് ഗുണമോ ദോഷമോ?
പണിയൊന്നുമില്ലാതെ നാട്ടിൽ കുട്ടികളുമായി ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ നായകന് യുഎസിൽ നിന്നൊരു ക്ഷണം. ‘‘കലിഫോർണിയയുടെ ഗവർണർ സ്ഥാനാർഥി ജോൺ കോറി പ്രചാരണത്തിൽ അൽപം പിന്നിലാണ്, തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ നൽകി സഹായിക്കാൻ ഉടൻ എത്താമോ...’’. 10 വർഷം മുൻപ് ഓണക്കാലത്ത് ചിരിപടർത്തിയെത്തിയ ‘പെരുച്ചാഴി’ എന്ന സിനിമയുടെ കഥയുടെ പോക്കും ഇങ്ങനെയാണ്. എന്നാൽ ഫലപ്രഖ്യാപനത്തിന്റെ തലേന്നാൾ നായകൻ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടി ഫലം അട്ടിമറിക്കുന്ന സീനെത്തിയപ്പോള്‍ പ്രേക്ഷകരുടെ ചിരി മാഞ്ഞു. യുഎസിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ? ഇതായിരുന്നു പലരുടെയും സംശയം. തിരക്കഥയുടെ ലോജിക്കിനെ കളിയാക്കി പ്രേക്ഷകർ അന്നു ചോദിച്ച ചോദ്യം പക്ഷേ 6 വർഷത്തിനു ശേഷം ഡോണൾഡ് ട്രംപിലൂടെ ലോകം വീണ്ടും കേട്ടു! 2020ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡനോട് വമ്പൻ തോൽവി ഏറ്റുവാങ്ങിയ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപ് ആദ്യം ഉയർത്തിയത് വോട്ടെടുപ്പിൽ കൃത്രിമം സംഭവിച്ചു എന്ന ആരോപണമായിരുന്നു. പിന്നാലെ നിറതോക്കുകളും മാരകായുധങ്ങളുമായി ട്രംപ് അനുകൂലികൾ തെരുവിലും കാപ്പിറ്റോൾ മന്ദിരത്തിലും കാട്ടിക്കൂട്ടിയ അക്രമങ്ങളിൽ യുഎസ് നാണംകെട്ടു തലതാഴ്ത്തി. ജനാധിപത്യത്തിന്റെ ഭാഗമായി അതിരറ്റ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന യുഎസിനുമേൽ കരിനിഴൽ വീഴ്ത്തുന്നതായി ഈ ആക്രമണങ്ങളെല്ലാം. ഇക്കുറിയും ട്രംപ് പരാജയപ്പെട്ടാൽ 2020 ആവർത്തിക്കുമെന്ന് ഉറപ്പായിരുന്നു. ട്രംപ് തന്നെ ഇക്കാര്യം പറയുകയും ചെയ്തു. ഇത്തവണ തോറ്റാൽ അത്രപെട്ടെന്നൊന്നും
കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ നടന്ന 21 ഉപതിരഞ്ഞെടുപ്പുകളിൽ പതിനഞ്ചിലും മുന്നണികൾ സിറ്റിങ് സീറ്റ് നിലനിർത്തിയതാണ് കേരളത്തിന്റെ ചരിത്രം. ആറു തവണമാത്രം എതിർപക്ഷം സീറ്റ് പിടിച്ചടക്കി. സിറ്റിങ് എംഎൽഎ പാർട്ടി മാറി ഉപതിരഞ്ഞെടുപ്പ് നേരിട്ടപ്പോൾ മികച്ച ഭൂരിപക്ഷത്തിനു ജയിച്ചതും 2012ൽ നെയ്യാറ്റിൻക്കരയിൽ സംഭവിച്ചു. അന്ന് സിറ്റിങ് എംഎൽഎ ആർ.ശെൽവരാജ് ആയിരുന്നു സിപിഎമ്മിൽ നിന്നു രാജിവച്ച് കോൺഗ്രസിൽ ചേർന്ന് സീറ്റ് നിലനിർത്തിയത്. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ പാലായിലേറ്റ തോൽവി യുഡിഎഫിന്റെ തിരിച്ചുവരവിനെ വരെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. പാലായിലെയെന്ന പോലെ ചെങ്ങന്നൂർ, കോന്നി, വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പുകളിലെ തോൽവിയും യുഡിഎഫിന് പ്രഹരമായതാണ് ചരിത്രം. എന്നാൽ വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായതിനു ശേഷം നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫ് സിറ്റിങ് സീറ്റുകൾ നിലനിർത്തിയത് മിന്നുന്ന ഭൂരിപക്ഷത്തോടെയാണ്. തിരഞ്ഞെടുപ്പ് മാനേജ്മെന്റിൽ പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പുകളിൽ മികച്ച ഫിനിഷിങ് ഉറപ്പാക്കുന്നതിൽ സതീശന്റെ വൈദഗ്ധ്യം പാലക്കാട്ടും ചേലക്കരയിലും പരീക്ഷിക്കപ്പെടുകയാണ്. രണ്ടിടത്തും മികച്ച വിജയം നേടാൻ കഴിഞ്ഞാൽ പ്രതിപക്ഷ നേതാവിന്റെ മികവ് നിയമസഭയിലെന്ന പോലെ പുറത്തും അംഗീകരിക്കപ്പെടും. ഫലം പ്രതികൂലമായാൽ തിരിച്ചടിയാകുകയും ചെയ്യും. ഉപതിരഞ്ഞെടുപ്പുകൾ എങ്ങനെയാണ് ഓരോ ഘട്ടത്തിലും സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിച്ചതെന്ന് വിശദമായി അറിയാം.
കമലയോ ട്രംപോ ? ലോകം മുഴുവനും പടരുന്ന ചർച്ച ഇതാണ്. ആർക്കാണ് മുൻതൂക്കം എന്നു ചോദിച്ചാൽ കുഴങ്ങി. പെട്ടി പെട്ടി ബാലറ്റു പെട്ടി, പെട്ടി തുറന്നപ്പോൾ ... അങ്ങനെയും പറയാനും ധൈര്യം പോര. അതാണ് യുഎസ് തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. പലതരം നിബന്ധനകളും നിയമങ്ങളും ചേർന്നതാണ് വോട്ടെണ്ണൽ. എത്ര റൗണ്ട് കഴിഞ്ഞുവെന്നു ചോദിച്ചിട്ടൊന്നും കാര്യമില്ല. അതു മാത്രമല്ല ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പ്രത്യേകതകൾ ഏറെയാണ്. ഇന്ത്യൻ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവുന്നു എന്നതാണ് ഇതിൽ പ്രധാനം. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി. നിലവിലെ വൈസ് പ്രസിഡന്റും മുൻ പ്രസിഡന്റും തമ്മിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ പോരാട്ടത്തിന്.
അടുത്ത നാലു വർഷം അമേരിക്കയെ ആരു നയിക്കും; ഡോണൾഡ് ട്രംപോ കമല ഹാരിസോ? ഉത്തരമറിയാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. അഞ്ചാം തീയതി ഏഴു മണിക്ക് (യുഎസ് സമയം) വോട്ടിങ് ആരംഭിക്കും. വൈകിട്ട് ഏഴിന് അവസാനിക്കും. ഉടൻ തന്നെ വോട്ടുകൾ എണ്ണിത്തുടങ്ങും. രാത്രി പന്ത്രണ്ടോടെ ഫലസൂചന വ്യക്തമാകേണ്ടതാണ്. പക്ഷേ, ഇപ്പോൾ പ്രവചിക്കുന്നതുപോലെ കട്ടയ്ക്കു കട്ടയ്ക്കാണ് പല സംസ്ഥാനങ്ങളിലും മത്സരമെങ്കിൽ ഫലമറിയാൻ വൈകാം. കാരണം, ഫലം ആദ്യം പ്രഖ്യാപിക്കുന്നതു ട്രെൻഡുകളുടെ അടിസ്ഥാനത്തിൽ ടിവി ചാനലുകളാണ്. ഔദ്യോഗിക പ്രഖ്യാപനവും ഇലക്ടറൽ വോട്ടെടുപ്പുമൊക്കെ പിന്നത്തെ കാര്യമാണ്. പ്രധാനപ്പെട്ട ഇരുപാർട്ടികളും തിരഞ്ഞെടുപ്പുരാത്രിയിൽ അവരുടെ വാച്ച് പാർട്ടി സംഘടിപ്പിക്കുന്ന പതിവുണ്ട്. ആയിരങ്ങൾ അവിടെ ഒത്തുകൂടും. ഫലസൂചന വ്യക്തമായാൽ സ്ഥാനാർഥികൾ തങ്ങളുടെ വാച്ച് പാർട്ടി കേന്ദ്രങ്ങളിലെത്തി ഒന്നുകിൽ ജയം പ്രഖ്യാപിക്കും; ഇല്ലെങ്കിൽ പരാജയം സമ്മതിക്കും. 2020ൽ ട്രംപ് പരാജയം സമ്മതിച്ചില്ല; എന്തിന്, ഇതുവരെയും സമ്മതിച്ചിട്ടില്ല. ഇത്തവണ എന്താകുമെന്ന ആശങ്ക തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നവർക്കിടയിൽ ശക്തമാണ്. അമേരിക്ക മനസ്സുറപ്പിച്ചു കഴിഞ്ഞോ? ഉവ്വെന്നും ഇല്ലെന്നും പറയാം. ഏഴരക്കോടിയിലധികം പേർ ഏർലി വോട്ടിങ് സൗകര്യം ഉപയോഗിച്ചു വോട്ടു ചെയ്തു കഴിഞ്ഞു. 2020ൽ വോട്ടു ചെയ്തവരുടെ 40 ശതമാനത്തിലധികം വരുന്ന സംഖ്യ.
വിവിധ തിരഞ്ഞെടുപ്പുകളാൽ സമ്പന്നരാണ് നമ്മൾ ഇന്ത്യക്കാര്‍. എന്നിട്ടും യുഎസ് തിരഞ്ഞെടുപ്പിലും നമ്മുടെ ഒരു കണ്ണുണ്ട്. കമല ഹാരിസ്, ഡോണൽഡ് ട്രംപ് ഇവരിലാര് യുഎസ് പ്രസിഡന്റാകുന്നതാണ് ഇന്ത്യയ്ക്ക് നല്ലത്? ഇതാണ് ഇന്ത്യയിലെ യുഎസ് തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകളിൽ ഉയരുന്ന പ്രധാന ചോദ്യം. ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയത് വിദേശകാര്യമന്ത്രി എസ്. ജയശങ്കറായിരുന്നു . "യുഎസ് പ്രസിഡന്റായി ആരെത്തിയാലും ഒപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് നല്ല വിശ്വാസമുണ്ട്" - ന്യൂഡൽഹിയിൽ പ്രവാസികളുമായി ബന്ധപ്പെട്ട പരിപാടിയിൽ ഇങ്ങനെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വൈറ്റ്ഹൗസിലെ യുഎസ് പ്രസിഡന്റിന്റെ കസേരയിൽ ആരെത്തിയാലും ഇന്ന് ഇന്ത്യയ്ക്ക് പ്രശ്നമില്ല. കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ലബന്ധം ഇന്ത്യയെപോലെ യുഎസിനും ആവശ്യമാണ്. ഒരുപക്ഷേ കൂടുതൽ ആവശ്യം ഇന്ന് യുഎസിനാണ് എന്ന് വേണമെങ്കിലും പറയാം. ഇതുതന്നെയാണ് നയതന്ത്രം കലക്കിക്കുടിച്ച വിദേശകാര്യ മന്ത്രിയുടെ ആത്മവിശ്വാസത്തിന്റെ രഹസ്യവും. ഇന്ത്യ–യുഎസ് ബന്ധം എക്കാലത്തെയും മികച്ച ഉയരങ്ങളിലൂടെ സഞ്ചരിക്കുന്ന വേളയിലാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ അവസരത്തിൽ ഇന്ത്യൻ വംശജയായ കമല ജയിക്കുന്നതാണോ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പഴയ 'ബെസ്റ്റ് ഫ്രണ്ട്' ട്രംപ് ജയിക്കുന്നതാണോ ഇന്ത്യയ്ക്ക് നല്ലതെന്ന ചോദ്യം അപ്രസക്തമാകുന്നത്. പകരം ഇവരിൽ ആര് ജയിക്കുന്നതാണ് ഇന്ത്യയുടെ താൽപര്യങ്ങൾക്ക് കൂടുതൽ മെച്ചം എന്ന് തിരുത്തി ചോദിക്കേണ്ടിയിരിക്കുന്നു. അടുത്ത നാല് വർഷം യുഎസിന്റെ ഭരണം ആരുടെ കൈകളിലാവും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. റിപബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി ഡോണൾഡ് ട്രംപും പാതിവഴിയിൽ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രമോഷൻ ലഭിച്ച കമല ഹാരിസിനും ഇനിയുള്ള മണിക്കൂറുകൾ നിര്‍ണായകമാണ്.
പ്രതിസന്ധി ഘട്ടങ്ങളിൽ ഗാന്ധി കുടുംബത്തെ വിടാതെ ചേർത്തുപിടിച്ച പാരമ്പര്യമുണ്ട് സൗത്ത് ഇന്ത്യയിലെ കോൺഗ്രസ് കോട്ടയായ മണ്ഡലങ്ങൾക്ക്. അടിയന്തരാവസ്ഥയ്ക്കു ശേഷം കോൺഗ്രസ് ശക്തമായി തിരിച്ചുവന്ന 1980ലെ തിരഞ്ഞെടുപ്പിൽ റായ്ബറേലിക്കു പുറമേ ആന്ധ്രപ്രദേശിലെ മേഡക്ക് മണ്ഡലത്തിൽ നിന്നു കൂടി വിജയിച്ചിരുന്നു ഇന്ദിര ഗാന്ധി. ഇന്ദിര അന്ന് രാജിവച്ചതും റായ്ബറേലിയിൽനിന്നാണ്. പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നപ്പോൾ, ആദ്യ മത്സരത്തിന് റായ്ബറേലിക്ക് പുറമേ ഇന്ദിര തിരഞ്ഞെടുത്തതും കോൺഗ്രസ് കോട്ടയായ കർണാടകയിലെ ബെല്ലാരി. 2019ൽ അമേഠിയിൽ പരാജയപ്പെട്ടപ്പോഴും രാഹുൽഗാന്ധിയെ ലോക്സഭയിലെത്തിച്ച് വയനാട് ആ പാരമ്പര്യം കാത്തു. ഒടുവിൽ, പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് മത്സരത്തിനും വേദിയാവുകയാണ് വയനാട്. ആറുമാസത്തെ ഇടവേളയ്ക്കു ശേഷം ഒരു വലിയ പ്രകൃതി ദുരന്തത്തെ അതിജീവിച്ചു നിൽക്കുന്ന വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ ഇത്തവണ സ്ത്രീ വോട്ടർമാർ ആർക്കൊപ്പം നിൽക്കും? ഇരുപതിനായിരത്തോളം സ്ത്രീ വോട്ടർമാർ കൂടുതലുള്ള മണ്ഡലത്തിൽ താരതമ്യേന പുതുമുഖമായ നവ്യ ഹരിദാസിനെ ബിജെപി രംഗത്തിറക്കിയത് തന്നെ ആ വോട്ടുകളിൽ കണ്ണുവച്ചാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം ആകെ 14,64,472 (ട്രാൻസ്ജെൻഡേഴ്സ് ഉൾപ്പെടെ) വോട്ടർമാരാണുള്ളത്. പുരുഷൻമാരേക്കാളും 20,300 സ്ത്രീവോട്ടർമാരാണ് കൂടുതൽ. ആര് ജയിക്കണമെന്ന് തീരുമാനിക്കാൻ സ്ത്രീകൾക്ക് ശക്തിയുള്ള മണ്ഡലത്തിൽ തീർത്തും വ്യത്യസ്തമായ പശ്ചാത്തലമുള്ള രണ്ട് സ്ത്രീകളാണ് ഏറ്റുമുട്ടുന്നത്.
നമ്മുടെ നാട്ടിലൊരു തിരഞ്ഞെടുപ്പ് വരുന്നു. ഓരോ പാർട്ടിയിലും സ്ഥാനാർഥിയാകാൻ ഉടുപ്പും തയ്പ്പിച്ച് കാത്തിരിക്കുന്നവർ ഏറെയുണ്ടാകും. പക്ഷേ ഒരൊറ്റ സ്ഥാനാർഥിയെ മാത്രമേ പാർട്ടിക്ക് മുന്നോട്ടുവയ്ക്കാൻ സാധിക്കൂ. സീറ്റിനു വേണ്ടി തർക്കം മൂക്കുമ്പോൾ തലമുതിർന്ന നേതാക്കൾ പറയും, എന്നാൽപ്പിന്നെ എല്ലാവരുമങ്ങ് തല്ലിത്തീർക്ക്. ജയിക്കുന്നവരെ സ്ഥാനാർഥിയാക്കാമെന്ന്! സംഗതി തമാശയായി തോന്നുമെങ്കിലും യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഇത്തരമൊരു പരിപാടിയുണ്ട്. തല്ലിത്തീർക്കലല്ല, പക്ഷേ ആരു സ്ഥാനാർഥിയാവും എന്ന തർക്കം തീർക്കലിനാണ് ഇവിടെ പ്രാധാന്യം. യുഎസിൽ പ്രധാനപ്പെട്ട രണ്ട് പാർട്ടികളാണുള്ളത്. ഡമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഗ്രാൻഡ് ഓൾഡ് പാർട്ടി എന്നൊരു വിളിപ്പേരുമുണ്ട്. ആനയാണ് ചിഹ്നം. തീവ്ര ദേശീയത പുലർത്തുന്ന, യാഥാസ്ഥിതിക സമീപനമുള്ള പാർട്ടിയെന്നാണ് വിശേഷണം. അതേസമയം, ഡമോക്രാറ്റിക് പാർട്ടി പുരോഗമന ചിന്താഗതി പ്രോത്സാഹിപ്പിക്കുന്നവരാണ്. രാജ്യത്തെ വിവിധ വംശജരോട് അനുഭാവം പ്രകടിപ്പിക്കാൻ വിമുഖത കാട്ടാത്ത പാർട്ടി. കഴുതയാണ് ചിഹ്നം. രണ്ടു പാർട്ടികളെയും വേർതിരിച്ചറിയാൻ ഓരോ നിറങ്ങളും കൊടുത്തിട്ടുണ്ട്. ഡമോക്രാറ്റുകൾക്ക് നീലയും റിപ്പബ്ലിക്കന്‍സിന് ചുവപ്പും യുഎസിലെ ടെലിവിഷൻ ചാനലുകളും സ്റ്റുഡിയോകളുമാണ് ഈ ചുവപ്പ്– നീല തരംതിരിക്കൽ രീതി ആരംഭിച്ചതെന്നു പറയേണ്ടി വരും. 2000ത്തിലായിരുന്നു അതിന് ആസ്പദമായ സംഭവം. അന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോർജ് ഡബ്ല്യു.ബുഷും ഡമോക്രാറ്റിക് സ്ഥാനാർഥി അൽ ഗോറും തമ്മിലുള്ള പോരാട്ടം തീപാറുന്നതായിരുന്നു. കടുത്ത മത്സരം നീണ്ടുപോയതോടെ
‘‘ലക്ഷക്കണക്കിനു രൂപ ശമ്പളം കിട്ടുന്ന ജോലിയാണ്. അതുകൊണ്ടുതന്നെ കുറച്ച് ലക്ഷങ്ങൾതന്നെ അതിനു വേണ്ടി ഇറക്കേണ്ടി വരും’’. ആ ഇരുപത്തിയേഴുകാരിയുടെ വാക്ചാതുരിക്കു മുന്നിൽ കുരുങ്ങി എത്രപേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. 89 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതിന്റെ കേസ് ഇതിനോടകം റജിസ്റ്റർ ചെയ്തു കഴിഞ്ഞു. എന്നാൽ കാസർകോട്ടെ പെർല ഷേണി ബൽത്തക്കല്ലിലെ ബി.സചിതാറൈ നടത്തിയ തട്ടിപ്പിന്റെ വാർത്ത പുറത്തുവന്നതോടെ പലരും പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്. കോടികളുടെ തൊഴിൽത്തട്ടിപ്പായി ഇത് മാറാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. എന്നാൽ ഇരുപത്തിയേഴുകാരിയായ ഒരു സ്കൂൾ അധ്യാപികയ്ക്ക് ഒറ്റയ്ക്ക് ഇത്രവും വലിയ തട്ടിപ്പ് നടത്താനാകുമോയെന്ന ചോദ്യവും ശക്തമാണ്. സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ കാസർകോട് ജില്ലാ കമ്മിറ്റി മുൻ അംഗം കൂടിയായ സചിതാറൈ സംഘടനയുടെ പേരും തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഭരണപക്ഷത്ത് ‘പിടിയുള്ളയാൾ’ എന്നു തെളിയിക്കാനായി സംഘടനയിലെ അംഗത്വം ഉപയോഗപ്പെടുത്തിയെന്നാണു കരുതുന്നത്. അതേസമയം, സചിതാറൈ തട്ടിയെടുത്ത പണം എവിടേക്കു പോയെന്നും പൊലീസിന് വ്യക്തത വന്നിട്ടില്ല. ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായി നിലവിൽ കണ്ണൂർ സെൻട്രൽ ജയിൽ റിമാൻഡിലാണ് ബാഡൂർ എഎൽപി സ്കൂളിലെ എൽപി സ്കൂൾ അധ്യാപികയായ ബി.സചിതാറൈ. ഇതുവരെ ലഭിച്ച പരാതികളുടെ പുറത്ത് റജിസ്റ്റർ ചെയ്ത കേസുകളിലായി തട്ടിയെടുത്തത് 89 ലക്ഷത്തിലേറെ രൂപ. എന്നാൽ പരാതി നൽകാൻ തയാറാകാത്ത ഒട്ടേറെ പേർ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. മാത്രവുമല്ല, മൂന്നു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ട പലരും പൊലീസ് സ്റ്റേഷനുകളിലെത്തുന്നുണ്ടെങ്കിലും പരാതി നൽകാൻ പലരും തയാറാവുന്നില്ല എന്നതാണു പ്രശ്നം.
ഒക്ടോബർ 22ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞാണ് ആ ഞെട്ടിക്കുന്ന മുന്നറിയിപ്പ് അവർക്ക് ലഭിച്ചത്. ‘നിങ്ങളുടെ ഫ്ലാറ്റ് സമുച്ചയങ്ങൾ ബോംബ് വച്ച് തകർക്കാൻ പോകുകയാണ്, അരമണിക്കൂറിനകം എല്ലാവരും പുറത്തിറങ്ങണം’. സന്ദേശം വന്നതോടെ പലരും ഇറങ്ങിയോടി. കുട്ടികളെയും പ്രായമായവരേയും സുരക്ഷിതമായി പുറത്തെത്തിക്കാൻ പ്രദേശവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പല ഫ്ലാറ്റുകളിലും താമസക്കാർ ഉറങ്ങുകയായിരുന്നു. ചില വീടുകളിൽ പ്രായമാവരും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സന്ദേശം വന്ന ആ നിമിഷം മുതൽ മിക്കവരും ഒഴിഞ്ഞ പ്രദേശങ്ങളിലേക്ക് കയ്യിൽ കിട്ടുന്നതൊക്കെ എടുത്തുകൊണ്ട് ഓടി. സ്ത്രീകളും കുട്ടികളും വാവിട്ട് കരയുന്നുണ്ടായിരുന്നു. വർഷങ്ങളായി താമസിച്ചിരുന്ന ഫ്ലാറ്റ് ഒരു നിമിഷം കൊണ്ട് തകർക്കാൻ പോകുകയാണ്. അടുത്ത നിമിഷം എവിടേക്ക് പോകുമെന്ന് പോലും അവർക്ക് അറിയില്ല. രക്ഷാപ്രവർത്തനം നടക്കുമ്പോഴും ആകാശത്ത് പോർവിമാനങ്ങളുടെ പ്രകമ്പനം കേൾക്കാമായിരുന്നു. മുന്നറിയിപ്പ് സന്ദേശം വന്ന് 40 മിനിറ്റിനകം അത് സംഭവിച്ചു. സമീപത്തെ റോഡില്‍ നിന്ന് രാജ്യാന്തര മാധ്യമങ്ങളും പ്രദേശവാസികളും ആ ദൃശ്യങ്ങൾ പകർത്തുമ്പോൾ പലരുടെയും കൈവിറയ്ക്കുന്നുണ്ടായിരുന്നു. ഫ്ലാറ്റ് സമുച്ചയത്തിന്റെ താഴത്തെ ബാൽക്കണിയിലാണ് ബോംബ് വീണ് പൊട്ടിത്തെറിച്ചത്. പിന്നാലെ ചീട്ടുക്കൊട്ടാരം പോലെ എല്ലാം ഭൂമിയിലേക്ക് താഴ്ന്ന് പോയി. അവശേഷിച്ചത് വലിയൊരു കോൺക്രീറ്റ് കൂമ്പാരം... എന്തിനാണ് ഇസ്രയേൽ ആ ഫ്ലാറ്റുകൾ ബോംബിട്ട് തകർത്തത്? എന്ത് ആയുധമാണ് ഫ്ലാറ്റുകൾ തകർക്കാൻ ഉപയോഗിച്ചത്?
ഒടുവിൽ മധ്യപൂർവേഷ്യയെ ആശങ്കയുടെ അഗ്നിക്കരവലയത്തിലാഴ്ത്തി അതു സംഭവിച്ചിരിക്കുന്നു. ഇറാനു നേരെ ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയിരിക്കുന്നു. ഹമാസ് തലവൻ യഹ്യ സിൻവറിന്റെ മരണത്തോടെ വെടിനിർത്തലുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ഉരുണ്ടുകൂടുന്നത് യുദ്ധമേഘങ്ങൾ. ആക്രമണം ഇസ്രയേൽ ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പങ്കില്ലെന്ന് യുഎസും വ്യക്തമാക്കിയിരിക്കുന്നു. തിരിച്ചടിക്കാനുള്ള ഒരുക്കങ്ങൾ ഇറാനും തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സമയം ഒക്ടോബർ 26ന് രാവിലെ നാലോടെയാണ് ഇറാനു നേരെ ഇസ്രയേലിന്റെ മിസൈലാക്രമണം തുടങ്ങിയത്. എന്താണ് ഇത്തരമൊരു ആക്രമണത്തിനു പിന്നിലെ പ്രകോപനം. അതിന്റെ ഉത്തരം കിട്ടണമെങ്കിൽ അൽപം പുറകോട്ട് പോകണം. അധികമൊന്നും വേണ്ട, ഒക്ടോബർ ഒന്നു വരെ. ഒക്ടോബർ ഒന്നിന് വൈകീട്ടി ഇറാൻ നടത്തിയ മിസൈൽ ആക്രമണം ഇസ്രയേലിന് കാര്യമായിത്തന്നെ നാശനഷ്ടങ്ങൾ വരുത്താൻ പോന്നതായിരുന്നു. ഇസ്രയേൽ അതിന്റെ ചരിത്രത്തിൽ നേരിട്ട വലിയൊരു മിസൈൽ ആക്രമണം കൂടിയായിരുന്നു അത്. കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് അന്ന് ഇസ്രയേലിനുണ്ടായത്. ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞ് തുടക്കത്തിൽ ഇസ്രയേൽ എല്ലാം ചിരിച്ചു തള്ളിയെങ്കിലും ഇറാന്റെ മിസൈലുകൾ കൊള്ളേണ്ടയിടത്തുതന്നെ കൊണ്ടു എന്നാണ് ഇപ്പോഴത്തെ തിരിച്ചടി വ്യക്തമാക്കുന്നത്. ഇസ്രയേലിലെ ഇൻഷുറൻസ് കമ്പനികള്‍ പുറത്തുവിട്ട കണക്കിലാണ് ഇറാന്റെ ആക്രമണത്തിൽ സംഭവിച്ച നാശനഷ്ടം വ്യക്തമായത്. കേവലം 181 മിസൈലുകൾക്ക് ഇത്രയും നാശനഷ്ടങ്ങൾ വരുത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ ശക്തമായ യുദ്ധമുണ്ടായാൽ ഇസ്രയേലിൽ എന്തായിരിക്കും സ്ഥിതിയെന്ന ചോദ്യവും അതോടെ ഉയർന്നു. നാശനഷ്ടങ്ങളുടെ കണക്കാകട്ടെ ഇസ്രയേൽ ഔദ്യോഗിമായി പുറത്തുവിട്ടതുമില്ല. അന്നത്തെ ആക്രമണത്തിൽ ഭൂരിഭാഗം മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. എങ്കിലും പുതിയ കണക്കുകൾ വരുമ്പോൾ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. മാത്രവുമല്ല, ഇസ്രയേലിന്റെ തന്ത്രപ്രധാന വ്യോമതാവളത്തിൽ വരെ ഇറാൻ മിസൈലുകൾ നാശനഷ്ടം വിതച്ചതായി സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമായിരുന്നു. ഇറാനു മറുപടി നൽകാനുള്ള
ഉപതിരഞ്ഞെടുപ്പു കാലത്ത് കേരള രാഷ്ട്രീയത്തില്‍ പുത്തന്‍ വിവാദമായി കത്തിപ്പടരുകയാണ് കൂറുമാറ്റത്തിനുള്ള നൂറുകോടി വാഗ്ദാനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നതിനു സമാനമായ ‘കൂറുമാറ്റത്തിനു കോഴ’യെന്ന വിവാദമാണ് കേരളത്തില്‍ എല്‍ഡിഎഫിനുള്ളിൽ പുകയുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള നിയമസഭാ സമ്മേളനകാലത്തു നടന്നുവെന്നു പറയപ്പെടുന്ന ചര്‍ച്ചകളെക്കുറിച്ചുള്ള വിവരം മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് സിപിഎമ്മിന്റെ ശ്രദ്ധയില്‍പെടുത്തിയത്. മുഖ്യമന്ത്രി വിളിപ്പിച്ചപ്പോള്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു കൈമാറിയെന്നു പറയുന്ന ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ എന്താണെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതു സംബന്ധിച്ച ചോദ്യത്തിന് സമയമാകുമ്പോള്‍ എല്ലാവരോടുമായി പ്രതികരിക്കാമെന്നായിരുന്നു ആന്റണി രാജുവിന്റെ മറുപടി. തോമസ് കെ. തോമസാകട്ടെ വാർത്താ സമ്മേളനം വിളിച്ച് എല്ലാം നിഷേധിച്ചു. വിഷയത്തിൽ സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞു. യഥാർഥത്തിൽ എന്താണ് ഈ കോഴവിവാദം? എന്തുകൊണ്ടാണ് നിലവിൽ ഇത്തരമൊരു വിവാദം ഉയർന്നുവന്നത്? ആരെയെല്ലാമാണ് വിവാദം യഥാർഥത്തിൽ ലക്ഷ്യമിടുന്നത്?
റഷ്യയിലെ കസാൻ. ലോകശക്തികളായ രണ്ടു രാജ്യങ്ങളുടെ തലവന്മാർ കൂടിക്കാഴ്ച നടത്തുന്നു. അതിലൊരാൾ നാറ്റോ സഖ്യത്തിന്റെ ഭാഗമായ രാജ്യത്തിന്റെ നേതാവ്– തുർക്കിയുടെ തലവൻ തയ്യീപ് എർദോഗൻ. മറ്റൊരാൾ യുഎസിന്റെ മുഖ്യശത്രു– റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഒക്ടോബർ 23ന് ഇരുവരും തമ്മിൽ നടന്ന ചർച്ചകൾക്കു തൊട്ടുപിന്നാലെ, വൈകിട്ട് നാലോടെ തുർക്കിയുടെ തലസ്ഥാനം അങ്കാറയിൽ വൻ സ്ഫോടനം നടക്കുന്നു. തുർക്കിയിലെ എയ്റോസ്പേസ് കമ്പനിയായ ടുസാസിന്റെ ആസ്ഥാനത്തു നടന്ന സ്ഫോടനത്തിന് വൈകാതെതന്നെ ഒരു ഭീകരാക്രമണത്തിന്റെ സ്വഭാവവും കൈവന്നു. അധികൃതർ അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയിലെ ബ്രിക്സ് (Brazil, Russia, India, China, and South Africa) ഉച്ചക്കോടിക്കിടെയാണ് പുട്ടിനും എർദോഗാനും തമ്മിൽ പ്രത്യേകം ചർച്ച നടത്തിയത്. ഈ ചർച്ചയുമായി സ്ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന തരത്തിൽ ചർച്ചകളും ശക്തമായി. ആ ചിന്തയ്ക്കു പിന്നിൽ ചില കാരണങ്ങളുമുണ്ട്. നാറ്റോ സഖ്യത്തിൽ ചേരാൻ പോയ യുക്രെയ്നിനെതിര യുദ്ധം ചെയ്യുന്ന റഷ്യ യുഎസിനെതിരെ പുറത്തെടുത്ത വലിയൊരു ആയുധമായിരുന്നു ആ ചർച്ച. ബ്രിക്സ് ഉച്ചക്കോടിയുടെ ഭാഗമാകാൻ ആഗ്രഹിച്ച തുർക്കിക്കാകട്ടെ, പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ നിരവധി രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര ലക്ഷ്യങ്ങളുമുണ്ട്. പല വിഷയങ്ങളിലും ശത്രുക്കളായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ ‘സ്നേഹബന്ധ’ത്തിനു പിന്നിലെന്താണ്? എന്തിനാകും നാറ്റോ സഖ്യത്തിന്റെ ഭാഗമായ തുർക്കി അവരുടെ ‘ശത്രുക്കൾ’ ഒന്നിക്കുന്ന ഉച്ചക്കോടിയിൽ പങ്കെടുത്തത്?
വെടിക്കെട്ടുകൾ സുരക്ഷിതമാക്കാൻ കേന്ദ്ര അന്വേഷണ കമ്മിഷൻ ശുപാർശ ചെയ്ത 37 നിർദേശങ്ങളിൽ ഉൾപ്പെടാതിരുന്ന ഒരു പുതിയ നിർദേശം കേന്ദ്രസർക്കാരിന്റെ വിജ്ഞാപനത്തിൽ കയറിപ്പറ്റിയിരിക്കുന്നു. ഇതാണ് തൃശൂർ പൂരമടക്കം സകല ഉത്സവങ്ങളിലെയും വെടിക്കെട്ട് പ്രതിസന്ധിയിലാക്കുന്നത്. വെടിക്കോപ്പുകൾ സംഭരിച്ചു വയ്ക്കുന്ന മാഗസിനും വെടിക്കെട്ട് നടക്കുന്ന സ്ഥലവും (ഫയർലൈൻ) തമ്മിൽ 200 മീറ്റർ അകലം വേണമെന്നു കമ്മിഷന്റെ റിപ്പോർട്ടിലുണ്ടായിരുന്നില്ല. ഈ നിർദേശം പിന്നീടെങ്ങനെ സർക്കാർ ഉത്തരവിൽ കയറിപ്പറ്റി? ഇതുസംബന്ധിച്ചാണു ചർച്ചകളും ഊഹാപോഹങ്ങളും പെരുകുന്നത്. നിലവിൽ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് നടക്കുന്ന മൈതാനവും വെടിക്കോപ്പുകൾ സംഭരിച്ചു വയ്ക്കുന്ന മാഗസിനും തമ്മിലുള്ള അകലം 45 മീറ്റർ മാത്രമാണ്. ഇവിടെ നിന്ന് പരമാവധി 30 മീറ്റർ കഴിഞ്ഞാൽ സ്വരാജ് റൗണ്ട് എത്തും. അതിനാൽ തന്നെ പുതിയ നിർദേശം പ്രാബല്യത്തിൽ വന്നാൽ, തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് റോഡിലോ അല്ലെങ്കിൽ അതിനും അപ്പുറമുള്ള വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിലോ നടത്തേണ്ടിവരും. അത് ഒരിക്കലും പ്രായോഗികമല്ലാത്തതിനാൽ തന്നെ വെടിക്കെട്ട് നടത്തിപ്പുതന്നെ പ്രതിസന്ധിയിലാകും. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളുടെയും സ്ഥിതി ഇതുതന്നെയാകുമെന്നതിൽ സംശയമില്ല. 200 മീറ്ററിൽ കൂടുതൽ സ്ഥല സൗകര്യമുള്ള ക്ഷേത്രങ്ങൾ
ഇസ്രയേലിൽ എങ്ങും ഉയരുന്ന ചോദ്യം ഇതാണ്; ഇപ്പോഴും ജീവനോടെയുണ്ടെന്നു കരുതുന്ന 101 ബന്ദികളെ ഹമാസ് എവിടെ ഒളിപ്പിച്ചിരിക്കുന്നു? ഇസ്രയേൽ സൈന്യത്തിനോ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനോ കണ്ടെത്താൻ കഴിയാത്ത ഒട്ടേറെ ഒളിയിടങ്ങൾ ഇപ്പോഴും ഗാസയിൽ അവശേഷിക്കുന്നു എന്നു വേണം കരുതാൻ. ഇപ്പോൾ കണ്ടെത്തിയ തുരങ്കങ്ങൾ പലതും മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാം. മഞ്ഞുമല പോലെ ഹമാസിന്റെ ഒളിയിടങ്ങൾ ഇനിയും ആഴങ്ങളിൽ തയാറായിരിപ്പുണ്ടോ? ഇസ്രയേൽ സൈന്യത്തിൽനിന്നു രക്ഷ നേടാൻ കവചമായി ഹമാസ് തലവൻ യഹ്യ സിൻവർ ബന്ദികളെ ഉപയോഗിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മരണം വരെ പ്രചരിച്ചിരുന്ന കാര്യം. സിൻവർ തുരങ്കങ്ങളിൽ തന്നെയാണ് ഒളിച്ചിരുന്നത് എന്നും പ്രചരിച്ചിരുന്നു. എന്നാൽ ധാരണകളിൽനിന്നു വിരുദ്ധമായി സിൻവറെ ഭൂമിയുടെ ഉപരിതലത്തിൽ ഒരു കെട്ടിടത്തിൽ കണ്ടതും ചുറ്റും സുരക്ഷാസേനയോ കവചിതമായി ബന്ദികളോ ഇല്ലാതിരുന്നതും ഇസ്രയേൽ സൈന്യത്തെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. അബദ്ധത്തിൽ കിട്ടിയ വിലപ്പെട്ട ജീവനാണ് ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം സിൻവറിന്റേത്. റഫയിൽ ബോംബുകൾ വീണു പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിൽ സായുധരായ മൂന്നുപേർ നടന്നു പോകുന്നത് ഒരു ഇസ്രയേൽ പട്ടാളക്കാരൻ കണ്ടപ്പോൾ അതു തങ്ങൾ ഒരു വർഷമായി തേടിക്കൊണ്ടിരിക്കുന്ന സിൻവർ ആണെന്ന് ആരും കരുതിയതേയില്ല.
‘.... ഈ വീടിന്റെ ഐശ്വര്യം’ എന്നെഴുതിയിട്ടുള്ള സ്റ്റിക്കറുകൾ വീടുകളുടെ മുൻവശത്ത് കണ്ടിട്ടില്ലേ. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയപ്പോൾ, കേന്ദ്ര സർക്കാരിന്റെ പൂമുഖത്ത് ഈ സര്‍ക്കാരിന്റെ ഐശ്വര്യം ‘യുപി ബിജെപി’ എന്നെഴുതിവച്ചെങ്കിൽ കാണുന്നവരെല്ലാം അത് തലകുലുക്കി സമ്മതിച്ചേനെ. അഞ്ചുവര്‍ഷത്തെ വെയിലും മഴയും മഞ്ഞുമേറ്റ് തിളക്കം കുറച്ച് മങ്ങിയെങ്കിലും 2019ലും മോദി സർക്കാരിന്റെ ഐശ്വര്യം ഏറക്കുറെ ‘യുപി ബിജെപി’യായിരുന്നു. രാജ്യത്ത് അലയടിച്ച കർഷക രോഷം തിരിച്ചടിയാവുമെന്ന് കരുതിയെങ്കിലും അന്നും ഉത്തർപ്രദേശിലെ ബിജെപി തങ്ങളുടെ റോൾ ഗംഭീരമാക്കി. അങ്ങനെയൊക്കെ മുന്നോട്ടു പോകവേ, 2024 ജനുവരിയിൽ അയോധ്യയിലെ രാമക്ഷേത്രം തുറന്ന പകിട്ടിൽ 2024ലും യുപി ബിജെപി തൂത്തുവാരുമെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ നിരീക്ഷകർ കരുതിയത്. എന്നാൽ ഫലം വന്നപ്പോൾ യുപി വലിയ നിരാശയാണ് ബിജെപിക്ക് സമ്മാനിച്ചത്. ഇന്ത്യാമുന്നണി സര്‍വ ശക്തിയുമെടുത്ത് പോരാടിയത് യുപിയിലെ ഫലത്തെ കാര്യമായി സ്വാധീനിച്ചു. എന്നാൽ ഇതുമാത്രമാണോ വലിയ തിരിച്ചടിക്ക് കാരണമായതെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ പരിശോധന പിന്നാലെ പുറത്തുവന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന ഒട്ടേറെ കണ്ടെത്തലുകളായിരുന്നു ഈ റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതോടെ മോദിക്കു ശേഷം യോഗി എന്ന പ്രാസമൊപ്പിച്ച മുദ്രാവാക്യം എവിടെയോ മറഞ്ഞു. മാത്രവുമല്ല, ഇന്നലെ വരെ യോഗിക്കുമുന്നിൽ മൗനം ഭജിച്ചവർ ഒന്നും രണ്ടുമായി മനസ്സിലുള്ളത് പരസ്യമാക്കിത്തുടങ്ങി. രാജ്യത്ത് ബിജെപിക്ക് ശക്തമായ അടിത്തറയൊരുക്കിയ യുപിയിൽ പാർട്ടി ക്ഷയിക്കുന്നു എന്ന തോന്നലും അതോടെ ശക്തമായി. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ വിഴുപ്പലക്കല്‍ ഇനിയും തീർന്നിട്ടില്ല. അതിനിടെയാണ്, ഉത്തർപ്രദേശിൽ 9 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം 2027ലെ നിയമസഭാ തിരഞ്ഞെടുപ്പു കൂടി ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളിലേക്കും ഉത്തർപ്രദേശിൽ ബിജെപി കടന്നിരിക്കുന്നു. ഇതിൽ ഉപതിരഞ്ഞെടുപ്പിന്റെ ഭാരം മുഴുവൻ യോഗിയുടെ ചുമലിൽ വച്ചിരിക്കുകയാണ് ബിജെപി ദേശീയനേതൃത്വം. യോഗിക്കു മുന്നിലെ ലിറ്റ്മസ് ടെസ്റ്റ് കൂടിയാവുകയാണ് തിരഞ്ഞെടുപ്പെന്നു ചുരുക്കം. 9 സീറ്റുകളിലെ ജനവിധിയിലാണോ യോഗിയുടെ ഭാവി? ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ യുപി സർക്കാരിലും പാർട്ടിയിലും അഴിച്ചുപണിയുണ്ടാകുമോ? നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രിമാരെ മാറ്റുന്ന ‘ട്രെൻഡ്’ യുപിയിലും ബിജെപി പയറ്റുമോ? യഥാർഥത്തിൽ യോഗിക്കു നേരെ പരസ്യ വിമർശനം നടത്തുന്ന നേതാക്കൾക്കു പിന്നിൽ മറ്റ് ശാക്തിക ചേരികൾ രൂപപ്പെട്ടിട്ടുണ്ടോ? മറഞ്ഞിരുന്നാണോ അവരുടെ ആക്രമണം? പരിശോധിക്കാം യുപിയിലെ രാഷ്ട്രീയ സ്ഥിതി വിശദമായിത്തന്നെ...
2023 ഒക്ടോബർ 7നു ഹമാസ് ഇസ്രയേലിനു നേരെ നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ യഹ്യ സിൻവറിനെ കൃത്യം ഒരു വർഷത്തിനിപ്പുറം ഇസ്രയേൽ സൈന്യം വധിച്ചിരിക്കുന്നു. ഒരു വർഷത്തോളം എവിടെയായിരുന്നു യഹ്യ? ഒക്ടോബർ 7ലെ ആക്രമണം ഹമാസ് നടത്തുമ്പോഴും ഇദ്ദേഹം എവിടെയായിരുന്നു? മധ്യ ഗാസയിലെ ഖാൻ യുനിസിലെ തുരങ്കങ്ങളിൽ കുടുംബത്തോടൊപ്പം ഒളിച്ചു കഴിയുകയായിരുന്നു യഹ്യ. ഇസ്രയേൽ ഡിഫൻസ് ഫോഴ്സാണ് (ഐഡിഎഫ്), മറ്റാർക്കും ലഭിക്കാത്ത ഈ ‘ആനുകൂല്യം’ യഹ്യ അനുഭവിച്ചു വരികയായിരുന്നെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ഇതോടെ ഗാസയ്ക്കടിയിൽ ഹമാസും ഹിസ്ബുല്ലയും തീർത്ത രഹസ്യ തുരങ്കങ്ങള്‍ വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇസ്രയേലിന്റെയും യുഎസിന്റെയും രഹസ്യാന്വേഷണ സേനകളിൽനിന്ന് ഒളിക്കാനായി യഹ്യയ്ക്കു പുറമേ ഹിസ്ബുല്ല നേതാവ് ഹസ്സൻ നസറുല്ലയും ഭൂമിക്കടിയിലെ താവളത്തിലായിരുന്നു കഴിഞ്ഞിരുന്നത്. മധ്യപൂർവദേശത്തെ പ്രധാനപ്പെട്ട രണ്ട് സായുധ സംഘങ്ങളായ ഹിസ്ബുല്ലയും ഹമാസും കാലങ്ങളായി ഇത്തരം ഭൂഗർഭ താവളങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതും. സൈനിക നീക്കങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ, കള്ളക്കടത്ത്, സുരക്ഷിത ആശയവിനിമയങ്ങൾ, ആയുധ സംഭരണം എന്നിവയ്ക്കെല്ലാം ടണൽ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്നു. വർഷങ്ങളെടുത്താണ് ഇരു ഗ്രൂപ്പുകളും അവരുടെ ദൗത്യങ്ങൾ അതീവ രഹസ്യത്തോടെ നടത്താനും വ്യോമാക്രമണങ്ങളിൽനിന്നും ശത്രുക്കളുടെ മറ്റ് സൈനിക ഭീഷണികളിൽനിന്നും ഒഴിഞ്ഞുമാറാനും പ്രാപ്തമാക്കുന്ന തരത്തിലുള്ള അത്യാധുനിക ടണൽ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തത്. ഇറാന്റെ അകമഴിഞ്ഞ സാമ്പത്തിക സഹായം ഉൾപ്പെടെ ഇതിനു ലഭിക്കുന്നുമുണ്ട്. ഒക്ടോബർ ഏഴിനു ശേഷം ഇസ്രയേൽ സൈന്യം ഗാസയിലേക്കു കടന്നപ്പോള്‍ ആദ്യം ലക്ഷ്യമിട്ടതും ഈ തുരങ്കങ്ങളെയായിരുന്നു. ഇസ്രയേലിൽനിന്ന് പിടികൂടി ബന്ദികളാക്കിയവരെ
യുഎസിൽ നിന്ന് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ എത്തിക്കഴിഞ്ഞു, മിസൈലുകളും പോര്‍വിമാനങ്ങളും ഡ്രോണുകളും എന്തിനും സജ്ജമായി സൈനിക താവളങ്ങളിൽ വിന്യസിച്ചിരിക്കുന്നു, പ്രധാനമന്ത്രിയുടെയും സൈനിക മേധാവികളുടെയും അനുമതി ലഭിച്ചാൽ ആ നിമിഷം ഇറാൻ ലക്ഷ്യമാക്കി മിസൈലുകളും പോർവിമാനങ്ങളും ചീറിപ്പായും... ഇറാനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ വൻ സജ്ജീകരണങ്ങളാണ് നടത്തുന്നത്. അതേസമയം, ഹമാസ് തലവൻ യഹ്യ സിൻവറിന്റെ മരണത്തിനു പിന്നാലെ ഭീഷണിയുമായി ഇറാനും രംഗത്തെത്തിക്കഴിഞ്ഞതോടെ പശ്ചിമേഷ്യ കൂടുതൽ സംഘർഷഭരിതമാകുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. പലസ്തീൻ രാഷ്ട്രമെന്ന ഹമാസിന്റെ ആവശ്യത്തിനൊപ്പം നിൽക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. യഹ്യയുടെ മരണത്തിനു തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും പറഞ്ഞിരിക്കുന്നു. മാത്രവുമല്ല, ഒക്ടോബർ ആദ്യവാരം ഇസ്രയേലിനു നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിക്കാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ മറുപടി ലഭിക്കുമെന്നും ഇറാന്റെ മുന്നറിയിപ്പുണ്ട്. പശ്ചിമേഷ്യ വീണ്ടും അശാന്തിയിലേക്കു കൂപ്പുകുത്തുമ്പോൾ മേഖലയിൽ യുഎസും നിർണായക സ്വാധീനശക്തിയാവുകയാണ്. നിലവിലെ സാഹചര്യത്തിൽ യുഎസിന്റെ പിന്തുണയോടെ മാത്രമേ ഇസ്രയേലിന് ഇറാനെ ആക്രമിക്കാൻ സാധിക്കൂ. എന്നാൽ ആക്രമിക്കാൻ സഹായിക്കില്ലെങ്കിലും പ്രതിരോധത്തിന് കൂടെയുണ്ടാകുമെന്ന് നേരത്തേ തന്നെ ബൈഡൻ ഭരണകൂടം ഇസ്രയേലിനെ അറിയിച്ചിട്ടുണ്ട്. യുഎസ് തിരഞ്ഞെടുപ്പ് അടുത്തതോടെ അവരുടെ നിലപാട് എത്രമാത്രം ആത്മാർഥതയോടെയായിരിക്കുമെന്ന ചോദ്യവും പ്രസക്തം. പശ്ചിമേഷ്യയിൽ ഏതു നിമിഷവും മറ്റൊരു യുദ്ധത്തിന് തുടക്കം കുറിക്കപ്പെട്ടേക്കാം. എന്നാൽ യഹ്യയുടെ മരണത്തോടെ
ഒരു വർഷമായി ഇസ്രയേൽ സൈനികരും രഹസ്യാന്വേഷണ ഏജൻസികളും ഒപ്പം യുഎസും രാപകലില്ലാതെ തിരഞ്ഞിരുന്ന ‘മോസ്റ്റ് വാണ്ടഡ്’ വ്യക്തി ഒടുവിൽ കൊല്ലപ്പെട്ടിരിക്കുന്നു. സായുധ സംഘടനയായ ഹമാസിന്റെ തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത് ഇസ്രയേൽ വിദേശകാര്യമന്ത്രി കാറ്റ്സ്. ഇസ്രയേൽ സൈന്യം യഹ്യ സിൻവറിന്റെ വീട് വളഞ്ഞതായി ഒക്ടോബർ 16ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ആ വീട്ടിൽ സിൻവർ ഉണ്ടായിരുന്നില്ലെന്നും ഗാസയിലെ ഭൂഗർഭ താവളങ്ങളിൽ ഒളിച്ചിരിക്കുകയാണെന്നുമാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) വ്യക്തമാക്കിയത്. അപ്പോഴും നെതന്യാഹുവിന്റെ ഉപദേഷ്ടാക്കളിൽ ഒരാൾ പറഞ്ഞു– ‘യഹ്യ പിടിക്കപ്പെടും, അധികം വൈകില്ല’. അതാണ് തൊട്ടടുത്ത ദിവസം സംഭവിച്ചതും. ഗാസയിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ സൈന്യം വധിച്ച മൂന്ന് പേരിൽ ഒരാൾ ഹമാസ് നേതാവ് യഹ്യ സിൻവറായിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഐഡിഎഫ് വക്താവ് ആദ്യഘട്ടത്തിൽ പറഞ്ഞത്. യഹ്യ സിൻവറിന്റേത് അവകാശപ്പെടുന്ന മൃതദേഹചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ആദ്യഘട്ടത്തിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഇസ്രയേൽ സേന പുറത്തുവിട്ടത്. യഹ്യ ഗാസയിൽ വച്ച് കൊല്ലപ്പെട്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ സമയം ഒക്ടോബർ 17ന് രാത്രി പത്തോടെ മരണത്തിൽ സ്ഥിരീകരണം വരികയായിരുന്നു. 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന യഹ്യയെ തേടിയായിരുന്നു ഇസ്രയേലിന്റെ ആക്രമണങ്ങളും തിരച്ചിലുമെല്ലാം. എങ്ങനെയാണ് ഈ ഹമാസ് നേതാവിനെ
‘കരിമല കയറ്റം കഠിനം പൊന്നയ്യപ്പ...’ കാനനവാസനായ അയ്യപ്പന്റെ സന്നിധിയിലേക്ക് എത്താനാഗ്രഹിക്കുന്ന ഏതൊരു തീർഥാടകനും ഏറ്റവും ബോധ്യമുള്ളതും ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുന്നതുമായ കാര്യമാണിത്. മുൻകാലങ്ങളിൽ കല്ലും മുള്ളും നിറഞ്ഞ കഠിനപാതയെ മുൻനിർത്തിയായിരുന്നു ഈ വരികളെങ്കിൽ ഇന്ന് അതിന്റെ രൂപവും ഭാവവും ഏറെ മാറിയിരിക്കുന്നു. കാനനപാതയിൽ കല്ലും മുള്ളും ഇന്നും തലയുയർത്തി നിൽക്കുന്നുണ്ടെങ്കിലും 90 ശതമാനം തീർഥാടകരും ആശ്രയിക്കുന്ന പ്രധാന പാതയിലെ യാത്ര ഇന്ന് വളരെ സുഗമമായി മാറിക്കഴിഞ്ഞു. എന്നാൽ, കാലാകാലങ്ങളായി മാറിമാറിവരുന്ന സർക്കാർ – ദേവസ്വം ബോർഡ് നയങ്ങളാണ് ഇന്ന് തീർഥാടകരുടെ അയ്യപ്പദർശനത്തിന് വിഘ്നങ്ങളൊരുക്കുന്നത്. മണ്ഡല – മകരവിളക്ക് തീർഥാടന കാലത്ത് പ്രതിദിനം 17 മണിക്കൂർ മാത്രം തുറന്നിരിക്കുന്ന അയ്യപ്പ നടയിലേക്ക് സന്ദർശനത്തിനായി ഒഴുകിയെത്തുന്നത് ഒരു ലക്ഷത്തിലേറെ വിശ്വാസികളാണ്. കോവിഡ് വ്യാപനത്തിന് മുൻപു വരെ തീർഥാടനത്തിനെത്തുന്നവർക്ക് കാര്യമായ സങ്കേതിക തടസ്സങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു. എന്നാൽ, ആദ്യ കാലത്ത് തീർഥാടകരിൽ
സ്വന്തം നഗരത്തിന്റെ പേരിട്ട കൂട്ടായ്മയെ നിയന്ത്രിക്കുന്നത് ചൈന, സമ്മേളനം നടക്കുന്നതോ പാക്കിസ്ഥാനിലും. എന്നിട്ടും ഇന്ത്യ പങ്കെടുക്കുന്നു. ഒക്ടോബർ 15, 16 തീയതികളിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) യോഗത്തിന്റെ കാര്യമാണ് പറയുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് പാക്കിസ്ഥാനിലേക്ക് പോകുന്നത്. 2015ന് ശേഷം ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ആദ്യ പാക്കിസ്ഥാൻ യാത്ര. 2015ൽ സുഷമ സ്വരാജാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാക്കിസ്ഥാനിൽ എത്തിയത്. അന്നത്തെ സുഷമയുടെ യാത്ര ഇന്ത്യ–പാക്ക് ബന്ധത്തിൽ വലിയ മാറ്റത്തിനാണ് വഴിമരുന്നിട്ടത്. ഇതിന്റെ തുടർച്ചയായിരുന്നു റഷ്യ–അഫ്ഗാൻ സന്ദർശനം കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങവേ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം അപ്രതീക്ഷിതമായി ലഹോറിൽ ലാന്റ് ചെയ്തത്. ഉച്ചകോടിക്കായി ഇനി പാക്കിസ്ഥാനിലേക്ക് പോകേണ്ട എന്ന 2016ലെ ഇന്ത്യയുടെ തീരുമാനം കാരണമാണ് ഇന്ത്യയും അയൽരാജ്യങ്ങളും ചേർന്നുള്ള കൂട്ടായ്മയായ സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജനൽ കോ ഓപറേഷന്റെ (സാർക്ക്) ഉച്ചകോടി വർഷങ്ങളായി മുടങ്ങിക്കിടക്കുന്നത്. അവിടെയാണ് ചൈനയുടെ പൂർണ നിയന്ത്രണത്തിലായ എസ്സിഒ യോഗത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ പ്രതിനിധി ഇപ്പോൾ പോകുന്നത്. നിലവിൽ പാക്കിസ്ഥാനുമായി ഉഭയകക്ഷിബന്ധങ്ങളിൽ യാതൊരു താൽപര്യവും കാട്ടാത്ത നരേന്ദ്ര മോദി സർക്കാർ എന്തിനാവും വിദേശകാര്യ മന്ത്രിയെ അങ്ങോട്ട് അയയ്ക്കുന്നത്. എസ്സിഒ ഇന്ത്യയ്ക്ക് ഇത്ര വിലപ്പെട്ടതാണോ? എങ്കിൽ എന്താണ് എസ്സിഒ? ഈ കൂട്ടായ്മയിൽ എങ്ങനെയാണ് ഇന്ത്യ എത്തപ്പെട്ടത്? എസ്സിഒയിലൂടെ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് എന്തൊക്കെയാണ്? വിശദമായി പരിശോധിക്കാം.
ഹരിയാന തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനു പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ് ജാർഖണ്ഡിലെ പ്രശ്നങ്ങൾ. അടുത്തിടെ നടത്തിയ നേതൃമാറ്റം വഴി ജാതിസമവാക്യം അനുകൂലമാകുമെന്നു പ്രതീക്ഷിച്ച പാർട്ടിക്കുള്ളിൽ പുതിയ വടംവലി രൂപപ്പെട്ടുകഴിഞ്ഞു. സമുദായം തിരിഞ്ഞുള്ള ഗ്രൂപ്പുപോരാട്ടമാണ് ഹരിയാനയിൽ പാർട്ടിക്കു തിരിച്ചടിയായത്. മഹാരാഷ്ട്രയ്ക്കൊപ്പം വൈകാതെ ജാർഖണ്ഡിലും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസിനു തലവേദന. ജാർഖണ്ഡിസ് ജെഎംഎം സഖ്യസർക്കാരിൽ ഭാഗമാണ് കോൺഗ്രസ്. 2021 മുതൽ പാർട്ടി അധ്യക്ഷനായിരുന്ന രാജേഷ് താക്കൂറിനെ മാറ്റി 2024 ഓഗസ്റ്റിലാണു കേശവ് കമലേഷിനെ ചുമതല ഏൽപിച്ചത്. മഹ്തോ കുർമികളെ ഒപ്പം നിർത്താനാണ് ആ വിഭാഗത്തിൽ നിന്നുള്ള കമലേഷിനെ അധ്യക്ഷനാക്കിയത്. മഹ്തോ ഉൾപ്പെടെ
Results 1-50 of 805