Activate your premium subscription today
ബെംഗളൂരു∙ ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്കു പരിഹരിക്കാൻ, വെബ് ടാക്സി കമ്പനിയായ ഊബർ ഷട്ടിൽ ബസ് സർവീസ് ആരംഭിക്കുന്നു. ഇതിനുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഔട്ടർ റിങ് റോഡിലെ ഐടി മേഖലയായ കെആർ പുരം മുതൽ സിൽക്ക് ബോർഡ് വരെ 18 കിലോമീറ്ററിൽ ആദ്യ ഘട്ടത്തിൽ 3 മിനിറ്റ് ഇടവേളയിൽ 200 ബസുകളോടിക്കാനാണു
ബെംഗളൂരു∙ നഗരത്തിലെ റോഡുകൾ വൈറ്റ്ടോപ്പിങ് നടത്തുന്നതിലെ ശാസ്ത്രീയ പിൻബലം വ്യക്തമാക്കാൻ ഹൈക്കോടതി ബിബിഎംപിയോട് ആവശ്യപ്പെട്ടു. റോഡിലെ കുഴികൾ നികത്താത്തതു ചോദ്യം ചെയ്തുള്ള പൊതുതാൽപര്യഹർജി പരിഗണിക്കുന്നതിനിടെയാണ് നടപടി. ഹർജി വീണ്ടും പരിഗണിക്കുന്നതിനു മുന്നോടിയായി വിശദീകരണം സമർപ്പിക്കണം. ടാറിനു പകരം
ബെംഗളൂരു∙ ബിഎംടിസി ടിക്കറ്റ് നിരക്ക് ഉയർത്തിയതിനു പിന്നാലെ മെട്രോയും നിരക്ക് കൂട്ടുന്നതു പൊതുഗതാഗത സംവിധാനത്തിനു തിരിച്ചടിയാകുമെന്നു സന്നദ്ധ സംഘടനയായ ഗ്രീൻ പീസ് ഇന്ത്യ മുന്നറിയിപ്പു നൽകി. മെട്രോ ടിക്കറ്റ് നിരക്ക് 40–45% വരെ വർധിപ്പിക്കാൻ സർക്കാർ നിയോഗിച്ച സമിതി ശുപാർശ ചെയ്ത സാഹചര്യത്തിലാണ് ഇടപെടൽ.
ബെംഗളൂരു∙ വാല്മീകി മഹർഷിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള റിപ്പബ്ലിക്ദിന പുഷ്പമേളയ്ക്കു ലാൽബാഗിൽ തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. വാല്മീകി രാമായണം രചിക്കുന്നതിന്റെ പ്രതിമ ഉൾപ്പെടെ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഏടുകളുടെ പുഷ്പത്തിൽ തീർത്ത മാതൃകകളാണ് മേളയുടെ പ്രധാന ആകർഷണം.
ഗളൂരു∙ 7 വർഷം കഴിഞ്ഞിട്ടും പകുതി പോലും പൂർത്തിയാകാത്ത ഈജിപുര–കോറമംഗല മേൽപാലത്തിന്റെ നിർമാണത്തിനുള്ള സമയപരിധി ബിബിഎംപി ഡിസംബർ വരെ നീട്ടി നൽകി. 45% നിർമാണമാണ് ഇതുവരെ പൂർത്തിയായത്. നിർമാണ ചുമതലയുണ്ടായിരുന്ന കരാർ കമ്പനി സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 3 വർഷം മുൻപാണ് പാലം പണി നിർത്തിവച്ചത്. തുടർന്ന്
ബെംഗളൂരു∙ ബസുകളിൽ ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം വ്യാപകമാക്കാൻ കണ്ടക്ടർമാർക്കു ബോധവൽക്കരണവുമായി ബിഎംടിസി. ഡിജിറ്റൽ പേയ്മെന്റ് സ്വീകരിക്കാൻ ബിഎംടിസി തീരുമാനിച്ചിട്ടും ജീവനക്കാർ ഇതിനു തയാറാകുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി. യാത്രക്കാർക്കു സൗകര്യപ്രദമായ രീതിയിൽ പണം നൽകാൻ
ബെംഗളൂരു∙ നമ്മ മെട്രോ വൈറ്റ്ഫീൽഡ്–ചല്ലഘട്ടെ പർപ്പിൾ ലൈനിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി ബിഎംആർസി. ട്രെയിനുകൾ വേഗത്തിൽ മടക്കയാത്രയ്ക്കു സജ്ജമാക്കാൻ വൈറ്റ്ഫീൽഡ് ഡിപ്പോയിൽ പുതിയ ട്രാക്ക് നിർമിക്കാൻ നടപടികൾ ആരംഭിച്ചു. നിലവിൽ ട്രെയിനുകൾ മടക്ക സർവീസ് ആരംഭിക്കുന്നതിനു കൂടുതൽ സമയം എടുക്കുന്ന
ബെംഗളൂരു∙ ശബരിമലയിലെ പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരവിളക്ക് തൊഴുത് സായൂജ്യമടഞ്ഞ് നഗരത്തിലെ ഭക്തർ. തത്സമയ സംപ്രേഷണത്തിനായി ക്രമീകരിച്ച കൂറ്റൻ സ്ക്രീനുകളിൽ മകരവിളക്ക് തെളിഞ്ഞതോടെ ശരണമന്ത്ര മുഖരിതമായി അയ്യപ്പക്ഷേത്രങ്ങൾ. ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ തത്സമയ സ്ക്രീനിങ് കാണാൻ ആയിരത്തോളം പേരാണ് എത്തിയത്.
ബെംഗളൂരു∙ നഗര വ്യാപകമായി വിവിധ നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ട്രാഫിക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. മെട്രോ നിർമാണവും റോഡ് വീതി കൂട്ടലുകളുമാണ് കുരുക്ക് രൂക്ഷമാക്കുന്നത്. പനത്തൂർ റെയിൽവേ ബ്രിജിനു സമീപം റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണമുണ്ട്.
ബെംഗളൂരു∙ കർഷകരുടെ വിളവെടുപ്പ് ഉത്സവമായ മകരസംക്രാന്തി ആഘോഷങ്ങളുടെ നിറവിൽ നഗരം. പ്രധാന ക്ഷേത്രങ്ങളിൽ ഇന്ന് വിശേഷാൽ പൂജകൾ നടക്കും. നദികളിൽ സ്നാനത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നിലക്കടലയും ശർക്കരയും തേങ്ങയും ചേർത്തുള്ള എള്ളു ബെല്ല ഉൾപ്പെടെ മധുരപലഹാരങ്ങൾ ഉണ്ടാക്കി പങ്കുവയ്ക്കുന്നതാണ് ആഘോഷത്തിന്റെ
Results 1-10 of 3394