Activate your premium subscription today
എടത്വ ∙ തലവടി പഞ്ചായത്തിലെ 10, 12 വാർഡുകളെ ബന്ധിപ്പിക്കുന്ന, പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം നിർമിച്ച പാരേത്തോട് വട്ടടി റോഡ്, അടിയന്തരമായി സംരക്ഷണ ഭിത്തി കെട്ടി ഉയർത്തണമെന്ന ആവശ്യം ശക്തമായി.ചെറിയ വെള്ളപ്പൊക്കത്തിൽ പോലും റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതു കാരണം തലവടി തെക്കു
തുറവൂർ∙ ദേശീയപാതയിൽ തുറവൂർ പറവൂർ റീച്ചിൽ പുത്തൻചന്തയ്ക്കു സമീപം സർവീസ് റോഡ് വെള്ളക്കെട്ടിലായി. വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാകുന്നു. പഴമ്പള്ളിക്കാവ്, വളമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ദേശീയ പാതയിലെത്തണമെങ്കിൽ പുത്തൻചന്തയിലെ സർവീസ് റോഡിൽ കയറി 500 മീറ്റർ തെക്കോട്ട് സഞ്ചരിച്ച് പെട്രോൾ പമ്പിന്
കുട്ടനാട് ∙ ഭിന്നശേഷിക്കാരന്റെ മുച്ചക്ര സ്കൂട്ടർ റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങി. വൈക്കം കുടവെച്ചൂർ കൊച്ചുപുത്തേഴത്ത് വീട്ടിൽ ശശികുമാറാണു (59) ചക്കുളത്തുകാവ് ക്ഷേത്ര ദർശനം കഴിഞ്ഞു വൈക്കത്തെ വീട്ടിലേക്കു മടങ്ങവേ നീരേറ്റുപുറം–മുട്ടാർ റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിയത്. 2 കാലിനും വൈകല്യമുള്ള ആളാണു
ചമ്പക്കുളം ∙ ജൂലൈ 9നു നടക്കുന്ന ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവത്തിന് ഔപചാരിക തുടക്കം കുറിച്ചു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ലോഗോ പ്രകാശനം നിർവഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി അധ്യക്ഷത വഹിച്ചു. ജലോത്സവ സമിതി ജനറൽ കൺവീനർ തഹസിൽദാർ പി.ഡി.സുധി, റേസ് കമ്മിറ്റി
ആലപ്പുഴ ∙ ഓൺലൈൻ ലേലത്തിലൂടെ ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. ചാവക്കാട് കൊച്ചന്നൂർ വടക്കേക്കാട് കുന്നത്തുവളപ്പിൽ വീട്ടിൽ കെ.എ.ഷെജീർ (41) ആണ് അറസ്റ്റിലായത്. ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ പരാതികളുണ്ട്. ആലപ്പുഴ തലവടി സ്വദേശിയായ
ആലപ്പുഴ ∙ ദേശീയപാതയിൽ പാഴ്സൽ ലോറി തടഞ്ഞു 3.24 കോടി തട്ടിയെടുത്ത കേസിൽ പ്രതികളായ രണ്ടുപേരെ തമിഴ്നാട് തിരുപ്പൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, എസ്എച്ച്ഒ നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
അമ്പലപ്പുഴ ∙ ശക്തമായ തിരമാലയിൽപെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന 6 തൊഴിലാളികൾ പരുക്കുകളോടെ തീരത്ത് നീന്തിയെത്തി. പല്ലന മഞ്ഞാണി തെക്കേതിൽ (കാട്ടുപറമ്പിൽ) സുഖദേവൻ (69) ആണു മരിച്ചത്. പല്ലന ഗണപതി വള്ളത്തിലെ തൊഴിലാളിയാണ്. ഇന്നലെ രാവിലെ തോട്ടപ്പള്ളി പൊഴിമുഖത്തു
പറയങ്കേരി ∙ റോഡരികിലെ കാടിനുള്ളിൽ വെളിച്ചം പകർന്ന് തെരുവ് വിളക്ക്. ഹരിപ്പാട്–ഇലഞ്ഞിമേൽ റോഡിൽ പള്ളിപ്പാട് വളയച്ചാൽ കലുങ്കിനു സമീപമാണ് കാടിനുള്ളിൽ തെരുവു വിളക്ക് പ്രകാശിക്കുന്നത്. റോഡിൽ സ്ഥാപിച്ച സൗരവിളക്കാണ് താഴെ വീണ് കാടിനുള്ളിൽ പ്രകാശം പരത്തുന്നത്. മാസങ്ങളായി സമീപമുള്ള പുഞ്ചയിലേക്ക് വിളക്ക് വീണു
ബുധനൂർ ∙ ബുധനൂർ കടമ്പൂര് പാടത്തെ ജലനിരപ്പു താഴുന്നില്ല, തെങ്ങിൻതൈ അടക്കമുള്ള കൃഷികൾ നശിക്കുന്നു. അടിക്കടിയുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് കടമ്പൂര് പാലത്തിനു പടിഞ്ഞാറുള്ള പാടശേഖരം വെള്ളത്തിൽ മുങ്ങിയത്. കഴിഞ്ഞ വേനൽക്കാലത്തു ചെയ്ത പച്ചക്കറി കൃഷിയെല്ലാം നശിച്ചു. പകുതി വിളവെടുക്കുന്നതിനു മുൻപ്
കായംകുളം∙ കെഎസ്ആർടിസി ബസ് സ്റ്റേഷൻ കെട്ടിടം പുനർനിർമിക്കുന്നതിന്റെ ഭാഗമായി പൊളിച്ചതോടെ ബസ് കാത്ത് നിൽക്കുന്നതിന് ബദൽ സൗകര്യമൊരുക്കാതെ കെഎസ്ആർടിസി ഡിപ്പോ അധികാരികൾ ഗുരുതര വീഴ്ച വരുത്തുന്നു. യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ ഇടത്തരം സൗകര്യമെങ്കിലും ഒരുക്കേണ്ട ചുമതല നിർവഹിക്കാതെ ബന്ധപ്പെട്ടവർ വീഴ്ച
വൈദ്യുതി മുടക്കം ചെങ്ങന്നൂർ ∙ കൊട്ടാരത്തിൽപ്പടി, അരമന, വിശാൽ, അലഹബാദ് ബാങ്ക്, ഗുരുമന്ദിരം, പൂഞ്ചോണി ഗാർഡൻ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും. ഐടിഐ പ്രവേശനം: തീയതി നീട്ടി ചെങ്ങന്നൂർ ∙ ഗവ. വനിത ഐടിഐയിലെ എൻസിവിടി അംഗീകൃത കോഴ്സുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക്, കംപ്യൂട്ടർ
നെടുമുടി∙ ഗോവയിൽ നിന്നു നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്നു വീണു യുവാവ് മരിച്ചു. നെടുമുടി അൻപതിൻചിറ വീട്ടിൽ ഭാസിയുടെയും തങ്കച്ചിയുടെയും മകൻ ഭവത് ഭാസിയാണു (35) മരിച്ചത്. ബിസിനസ് ആവശ്യത്തിനായി ഗോവയിൽ പോയതായിരുന്നു. അവിടെ വച്ചു മൊബൈലും പഴ്സും നഷ്ടപ്പെട്ടതോടെ മഡ്ഗാവ് പൊലീസ് സ്റ്റേഷനിൽ
മാന്നാർ ∙ മാർക്കറ്റ് ജംക്ഷനിൽ സ്ഥിതി ചെയ്യുന്ന മാന്നാർ ആയുർവേദാശുപത്രിയുടെ പഴയ കെട്ടിടം അപകടാവസ്ഥയിൽ. അര നൂറ്റാണ്ടു മുൻപ് നിർമിച്ച കെട്ടിടം 3 വർഷം മുൻപ് ഉപയോഗരഹിതമെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് ഇവിടെ പ്രവർത്തിച്ച ആശുപത്രി കുട്ടംപേരൂരിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കു മാറ്റി.മൂന്നു സെന്റ്
കുട്ടനാട് ∙ ജലനിരപ്പിൽ നേരിയ കുറവുണ്ടായെങ്കിലും കുട്ടനാട്ടിൽ കിടങ്ങറ ഒഴിച്ചുള്ള മേഖലകളിൽ തുടർച്ചയായ 5–ാം ദിവസവും ജലനിരപ്പ് അപകടനിലയ്ക്കു മുകളിൽ തുടരുന്നു. വെള്ളക്കെട്ടു ദുരിതം മാറ്റമില്ലാതെ തുടരുന്നതിനാൽ കുട്ടനാട്ടിലെ പ്രഫഷനൽ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി
ആലപ്പുഴ ∙ മഴ ശക്തമായപ്പോൾ ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾക്കുണ്ടായതു ലക്ഷങ്ങളുടെ വരുമാനനഷ്ടം. കുട്ടനാട് മേഖലയിൽ ഒട്ടേറെ സർവീസുകൾ ദിവസങ്ങളോളം നടത്താൻ കഴിഞ്ഞില്ല. ശക്തമായ മഴയുള്ള ദിവസങ്ങളിൽ യാത്രക്കാർ കുറഞ്ഞതും ബസുകളുടെ വേഗം കുറയ്ക്കേണ്ടിവന്നതുമാണു വരുമാനം കുറയാൻ പ്രധാന കാരണം. ∙ ആലപ്പുഴ
തുറവൂർ ∙ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ ബൈപാസ് മുതൽ എരമല്ലൂർ ജംക്ഷൻ വരെ ഇന്നലെ വൻ ഗതാഗതക്കുരുക്കുണ്ടായി. അരൂർ കുമ്പളം പാലം മുതൽ അരൂർ ക്ഷേത്രം ജംക്ഷൻ വരെ 1.6 കിലോമീറ്റർ സഞ്ചരിക്കാൻ വേണ്ടിവന്നത് 2 മണിക്കൂർ. ലോഡുമായി പോയ ലോറി അരൂർ ക്ഷേത്രം കവലയിൽ കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞ് വഴിയിൽ കുടുങ്ങിയതും ഗർഡറുകൾ കൊണ്ടുപോകുന്നതുൾപ്പെടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗതം അടിക്കിടി തടസ്സപ്പെടുത്തിയതുമാണ് ഗതാഗതക്കുരുക്കിനു പ്രധാന കാരണം.
മാവേലിക്കര ∙ നാടിന്റെ സ്വന്തം പുത്രച്ഛൻ വീണ്ടും ഇരുട്ടിലായി, ഒപ്പം ചെടികൾ വളർന്നു മണ്ഡപം അവഗണനയിൽ, നടപടി സ്വീകരിക്കേണ്ടവർ ഉറക്കത്തിൽ. ബുദ്ധ ജംക്ഷനിൽ സ്ഥിതി ചെയ്യുന്ന ബുദ്ധ പ്രതിമ നാട്ടുകാരുടെ സ്വന്തം പുത്രച്ഛനാണ്. പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ ബുദ്ധ മണ്ഡപത്തിനു മുകളിൽ ചെടികൾ വളർന്നു
കാലാവസ്ഥ ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത ∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല താൽക്കാലിക അധ്യാപകർ മാവേലിക്കര ∙ ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിൽ ഗണിതശാസ്ത്രം താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 9446977738 ഓഫിസ്അസിസ്റ്റന്റ് കറ്റാനം ∙
ആലപ്പുഴ ∙ റാങ്ക് അട്ടിമറിച്ചു നിയമനം നടന്ന 2002 ലെ പിഎസ്സി പട്ടികയുമായി ബന്ധപ്പെട്ടു കൂടുതൽ ക്രമക്കേടുകൾ പുറത്ത്. ആലപ്പുഴ ജില്ലയിലെ എൽപി, യുപി അസിസ്റ്റന്റ് തസ്തികയിലേക്ക് ഈ പട്ടികയിൽനിന്നു നിയമനം ലഭിച്ച അധ്യാപകരുടെ വിവരങ്ങൾ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ (ഡിഡിഇ) ഓഫിസിൽ കാണാനില്ല. 74–ാം റാങ്കുകാരി കായംകുളം സ്വദേശി ടി. പ്രീതയ്ക്കു നിയമനം ലഭിച്ചതു ലിസ്റ്റിൽ താഴെയുള്ളവരെ നിയമിച്ച ശേഷമാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ പട്ടികയുടെ കാലയളവിലെ യുപി, എൽപി അസിസ്റ്റന്റ് അധ്യാപകരുടെ നിയമനരേഖകൾ, കേഡർ സ്ട്രെങ്ത് റജിസ്റ്റർ എന്നിവ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയിലാണു രേഖകൾ കാണാനില്ലെന്നു ഡിഡിഇ ഓഫിസ് മറുപടി നൽകിയത്.
ആലപ്പുഴ ∙ വഴുതാനം ഗവ. യുപിഎസിൽ വായനവാരാചരണവും വിദ്യാരംഗം കലസാഹിത്യ വേദി ഉദ്ഘാടനവും സാഹിത്യകാരി കല സാവിത്രി നിർവഹിച്ചു. കുട്ടികളിലെ വ്യക്തിത്വ രൂപീകരണത്തിനും മാനവികയിലൂന്നിയുള്ള മനോഭാവം രൂപപ്പെടുന്നതിനും കരുണയുള്ളവരായി വളർന്നുവരുന്നതിനും വായന സഹായിക്കുന്നുവെന്ന് കല സാവിത്രി ചൂണ്ടിക്കാട്ടി. എസ്എംസി
തുറവൂർ ∙ ദേശീയപാതയിലെ അരൂർ–തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന റോഡുകളിലും യാത്രക്കാരെ കാത്തിരിക്കുന്നത് അപകടക്കുഴികൾ. നിലവിൽ വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന തുറവൂർ –തൈക്കാട്ടുശേരി, കുമ്പളങ്ങി–തുറവൂർ റോഡുകൾ പലയിടത്തും തകർന്ന നിലയിലാണ്.
ഹരിപ്പാട് ∙ ദേശീയപാതയിൽ കലുങ്ക് നിർമാണത്തിനായി എടുത്ത കുഴി അപകടക്കെണിയാകുന്നു. താലൂക്ക് ആശുപത്രി ജംക്ഷനിൽ നിന്ന് റവന്യു ടവറിലേക്കുള്ള റോഡിലാണ് അപകടം പതിയിരിക്കുന്ന കുഴിയുള്ളത്. ദേശീയപാതയിൽ കൂടി വരുന്ന വാഹനങ്ങൾ റവന്യു ടവർ, കോടതി പൊലീസ് സ്റ്റേഷൻ ബിഎസ്എൻഎൽ ഓഫിസ് എന്നിവിടങ്ങളിലേക്ക് പോകാൻ ആശ്രയിക്കുന്ന റോഡാണിത്.
ചേർത്തല∙ നഗരസഭാ പരിധിയിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ നഗരസഭ പൊളിച്ചുനീക്കിത്തുടങ്ങി. ഇന്നലെ 17 കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. നഗരസഭ ആരോഗ്യ–റവന്യൂ–ഹെൽത്ത് വിഭാഗം ജീവനക്കാർ സംയുക്തമായാണ് കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത്. എക്സ്-റേ കവല മുതൽ ടൗൺ എൽപി സ്കൂൾ വരെയുള്ള ഭാഗത്താണ് ഇന്നലെ ആദ്യഘട്ടത്തിൽ ഒഴിപ്പിച്ചത്.
തുറവൂർ∙ വെള്ളക്കെട്ടും കുഴികളും നിറഞ്ഞ ദേശീയപാതയിൽ പതിവ് ഗതാഗതക്കുരുക്ക് കൂടാതെ നിർമാണ കമ്പനിയുടെ മാൻലിഫ്റ്റിങ് യന്ത്രം തകരാറിലായതിന്റെ കുരുക്കും. അരൂർ ക്ഷേത്രം ജംക്ഷന് സമീപമാണ് യന്ത്രം തകരാറിലായി കിടക്കുന്നത്. ആന്ധ്രയിൽ നിന്നു മെക്കാനിക്ക് എത്തി അറ്റകുറ്റപ്പണി നടത്തിയാലേ യന്ത്രം നീക്കാൻ സാധിക്കൂ.
ഇ-ഗ്രാന്റ്: അർഹതയുള്ളവർ ബന്ധപ്പെടണം ഇരമല്ലിക്കര ∙ ശ്രീ അയ്യപ്പ കോളജിൽ 2020-2021 അധ്യയന വർഷം അഡ്മിഷൻ നേടിയ വിദ്യാർഥികളിൽ ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് തുക ലഭിക്കാനുള്ളവർ അനുബന്ധ രേഖകൾ സഹിതം 10 ദിവസത്തിനകം കോളജ് ഓഫിസിൽ ബന്ധപ്പെടണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷ 30 വരെ സമർപ്പിക്കാം ചെങ്ങന്നൂർ ∙ ഗവ.
ആലപ്പുഴ∙ രണ്ടു പതിറ്റാണ്ടു മുൻപ് പിഎസ്സി തന്നോടു കാണിച്ച അനീതി അധ്യാപികയായ ടി.പ്രീത തിരിച്ചറിഞ്ഞതു കഴിഞ്ഞ ദിവസമാണ്. അധ്യാപക നിയമനത്തിനായി പിഎസ്സി തയാറാക്കിയ റാങ്ക് പട്ടികയിൽ തന്നെക്കാൾ പിന്നിലുള്ള ഉദ്യോഗാർഥികളെ നിയമിച്ച ശേഷമാണു തനിക്കു നിയമനം ലഭിച്ചത് എന്നറിഞ്ഞതു മറ്റൊരാവശ്യത്തിനായി വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളിൽ നിന്ന്.
ആലപ്പുഴ ∙ വായന കുട്ടികളുടെയും യുവാക്കളുടെയും ലഹരിയാക്കാൻ നൂതന സങ്കേതങ്ങളെ പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കീം. ഗ്രന്ഥശാലകളും പുസ്തക പ്രസാദകരുമെല്ലാം ഈ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കണം. സ്കൂൾ, സർവകലാശാല കലോത്സവങ്ങളിൽ വായനയ്ക്കും പുസ്തക നിരുപണത്തിനുമെല്ലാം കാലിക രീതിയിൽ
അമ്പലപ്പുഴ ∙ പുറക്കാട് തീരത്ത് അടിഞ്ഞ രണ്ടാമത്തെ തിമിംഗലത്തിന്റെ ജഡം പുറക്കാട് അയ്യൻകോയിക്കൽ തീരത്ത് സംസ്കരിച്ചു.വെറ്ററിനറി സർജൻ ഡോ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാത്രി പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് 15 മീറ്റർ നീളം വരുന്ന തിമിംഗലം അടിഞ്ഞത്.പഞ്ചായത്ത്
ആലപ്പുഴ∙ വിഎസിനെ തോൽപിച്ച ഫ്രാൻസിസ്; മുൻ എംഎൽഎ പി.ജെ.ഫ്രാൻസിസിനെ പരിചയപ്പെടുത്താൻ ഈ വിശേഷണം മാത്രം മതി. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാകാൻ ഉറപ്പിച്ച് മത്സരിക്കാനിറങ്ങിയ സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനെ ഇടതുകോട്ടയായ മാരാരിക്കുളം മണ്ഡലത്തിൽ മുട്ടുകുത്തിച്ച ആ പോരാട്ടത്തിന്റെ പേരിലാണ് രാഷ്ട്രീയകേരളം ഫ്രാൻസിസിനെ ഇന്നും ഓർക്കുന്നത്.
Results 1-30 of 10000