Activate your premium subscription today
ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി കാർഡിയോളജിസ്റ്റ് സെബാസ്റ്റ്യൻ നാനി. മറഡോണ ഒരു ഹൈ റിസ്ക് പേഷ്യന്റ് ആയിരുന്നെന്നും ശസ്ത്രക്രിയയ്ക്കു ശേഷം ക്ലിനിക്കിൽ തുടരുന്നതിനു പകരം അദ്ദേഹത്തെ വീട്ടിലേക്ക് അയച്ചത് തെറ്റായെന്നും നാനി കോടതിയിൽ മൊഴി നൽകി.
വനിതാ അത്ലീറ്റുകളുടെ പങ്കാളിത്തത്തിൽ ചരിത്രം കുറിക്കാൻ ലൊസാഞ്ചലസ് ഒളിംപിക്സ്. ഒളിംപിക്സ് ചരിത്രത്തിലാദ്യമായി പുരുഷൻമാരെക്കാൾ വനിതാ കായിക താരങ്ങൾ പങ്കെടുക്കുന്നതിന്റെ റെക്കോർഡാണ് 2028 ഗെയിംസിനെ കാത്തിരിക്കുന്നത്. 5,333 വനിതകളും 5,167 പുരുഷൻമാരും ലൊസാഞ്ചലസിൽ മത്സരിക്കുമെന്ന് രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി (ഐഒസി) വ്യക്തമാക്കി.
8 മലയാളികൾ ഉൾപ്പെടെ ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള 59 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 31 പുരുഷൻമാരും 28 വനിതകളുമാണു ടീമിലുള്ളത്. ഒളിംപിക്സ് മെഡൽ ജേതാവ് നീരജ് ചോപ്ര പങ്കെടുക്കുന്നില്ല. ദക്ഷിണ കൊറിയയിലെ കുമിയിൽ മേയ് 27 മുതൽ 31 വരെയാണ് ചാംപ്യൻഷിപ്.
ന്യൂഡൽഹി ∙ പാക്കിസ്ഥാൻ താരം അർഷാദ് നദീമിനെ ഇന്ത്യയിലേക്ക് മത്സരത്തിനു ക്ഷണിച്ചതിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരേയുണ്ടായ സൈബർ ആക്രമണങ്ങൾക്കു മറുപടിയുമായി ഒളിംപിക്സ് മെഡൽ ജേതാവ് നീരജ് ചോപ്ര. രാജ്യത്തോടുള്ള തന്റെ സ്നേഹവും കുടുംബത്തിന്റെ അഭിമാനവും ചോദ്യം ചെയ്യുന്ന വിമർശനങ്ങളാണ് ഉണ്ടായതെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ നീരജ് വ്യക്തമാക്കി.
ദക്ഷിണ കൊറിയയിൽ മേയ് 27 മുതൽ 31 വരെ നടക്കുന്ന ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നു പ്രഖ്യാപിക്കും. കൊച്ചിയിൽ ചേരുന്ന സിലക്ഷൻ കമ്മിറ്റി യോഗത്തിനു ശേഷമാകും ടീം പ്രഖ്യാപനമെന്ന് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) പ്രസിഡന്റ് ബഹാദൂർ സിങ് സാഗൂ പറഞ്ഞു.
ലഹോർ ∙ മേയ് 24ന് ബെംഗളൂരുവിൽ നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിൻത്രോ മത്സരത്തിൽ ഒളിംപിക്സ് ചാംപ്യൻ പാക്കിസ്ഥാന്റെ അർഷാദ് നദീം പങ്കെടുക്കില്ല. അർഷാദിനെ നീരജ് ക്ഷണിച്ചിരുന്നെങ്കിലും ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ് മുന്നൊരുക്കങ്ങളുടെ ഭാഗമായി അർഷാദ് മത്സരത്തിൽനിന്നു പിൻമാറുകയായിരുന്നു.
ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ മെഡൽ നേടിയ കേരള താരങ്ങൾക്കുള്ള സമ്മാനത്തുക സർക്കാർ പ്രഖ്യാപിച്ചു. വ്യക്തിഗത ഇനങ്ങളിൽ സ്വർണം, വെള്ളി, വെങ്കല ജേതാക്കൾക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 2 ലക്ഷം രൂപ വീതവും ടീം ഇനങ്ങളിലെ മെഡൽ ജേതാക്കൾക്ക് യഥാക്രമം 2 ലക്ഷം, 1.5 ലക്ഷം, ഒരു ലക്ഷം വീതവുമാണ് സമ്മാനം.
കൊച്ചി ∙ ഇന്ത്യൻ അത്ലറ്റിക്സിലെ മുൻനിരക്കാർ പോരാടിയ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ സ്വർണ നേട്ടമില്ലാതെ മലയാളി താരങ്ങൾ. ചാംപ്യൻഷിപ് ഇന്നലെ സമാപിച്ചപ്പോൾ മലയാളി അത്ലീറ്റുകളുടെ ആകെ മെഡൽ നേട്ടം 4 വെള്ളിയിലും 7 വെങ്കലത്തിലുമൊതുങ്ങി. ഇന്നലെ 2 വെള്ളിയും ഒരു വെങ്കലവുമാണു മലയാളി താരങ്ങൾ നേടിയത്.
കൊച്ചി ∙ ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്ലറ്റിക്സിൽ മലയാളത്തിന്റെ മാനം കാത്ത് വനിതകൾ. 2 വെള്ളിയും ഒരു വെങ്കലവുമാണ് ഇന്നലെ മലയാളി താരങ്ങൾ നേടിയത്; ഇതുവരെ സ്വർണമില്ലാത്തതിന്റെ സങ്കടം ബാക്കി.
കൊച്ചി ∙ ഇൻസ്റ്റഗ്രാമിൽ രണ്ടരലക്ഷം പേരാണു നിഹാരിക വസിഷ്ഠിന്റെ ഫോളോവേഴ്സ്. എന്നാൽ, ജംപിങ് പിറ്റിൽ നിഹാരിക ഫോളോ ചെയ്യുന്നത് സ്വപ്നങ്ങളെയാണ്; ലോക അത്ലറ്റിക്സ് വേദിയിൽ മെഡൽ നേടണമെന്ന സ്വപ്നം. ഇന്നലെ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിലെ വനിതകളുടെ ട്രിപ്പിൾ ജംപിൽ അവസാന ചാട്ടത്തിലാണു നിഹാരിക സ്വർണത്തിലെത്തിയത്. അതുവരെ മുന്നിലായിരുന്ന മലയാളി താരം സാന്ദ്ര ബാബു ഒരു സെന്റിമീറ്ററിനു പിന്നിൽ. ദേശീയ ഗെയിംസിലും നിഹാരിക സ്വർണം നേടിയിരുന്നു.
കോട്ടയം∙ ഹിമാചൽപ്രദേശിൽ നടന്ന ദേശീയ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ കേരളത്തിന് സ്വർണം. വനിതകളുടെ 63 കിലോഗ്രാം വിഭാഗത്തിൽ കോട്ടയം കളത്തിപ്പടി സ്വദേശി ക്രിസ്റ്റി സോളമനാണ് (47) സ്വർണം നേടിയത്. കളത്തിപ്പടിയിലെ സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബിന്റെ ഉടമയും ഫിറ്റ്നസ് പരിശീലകയുമാണ് ക്രിസ്റ്റി.
കൊച്ചി ∙ മധ്യപ്രദേശിലെ ഷിൽഫോഡ ഖേഡ എന്ന കൊച്ചു ഗ്രാമത്തിലെ കർഷക കുടുംബത്തിൽ നിന്നുള്ള ഒരു പയ്യൻ മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ ഇന്നലെ ഉയരങ്ങളിൽ അദ്ഭുതം സൃഷ്ടിച്ചു. ഫെഡറേഷൻ കപ്പ് സീനിയർ ദേശീയ അത്ലറ്റിക്സിൽ പുരുഷൻമാരുടെ പോൾവോൾട്ടിൽ മധ്യപ്രദേശ് താരം ദേവ് കുമാർ മീണ സൃഷ്ടിച്ചതു പുതിയ ദേശീയ റെക്കോർഡ് (5.35 മീറ്റർ). ഫെബ്രുവരിയിൽ ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ താൻ തന്നെ കുറിച്ച റെക്കോർഡാണു (5.32 മീ) പത്തൊൻപതുകാരൻ ദേവ് തിരുത്തിയത്.
കൊച്ചി ∙ അത്ലറ്റിക്സിൽ കേരളം പിന്നാക്കം പോകാൻ കാരണം പിന്തുണ കുറയുന്നതാണെന്ന് ഒളിംപ്യൻ ടിന്റു ലൂക്ക. മുൻപു സർക്കാരും കായിക വകുപ്പും വലിയ തോതിൽ പിന്തുണച്ചിരുന്നു. ഇപ്പോൾ സ്പോർട്സിനെ കാര്യമായി പരിഗണിക്കുന്നില്ല. സ്പോർട്സ് ഹോസ്റ്റലുകൾക്കു വല്ലപ്പോഴും പണം കൊടുത്തതു കൊണ്ടു കാര്യമില്ല. മീറ്റുകൾക്കു പലപ്പോഴും അത്ലീറ്റുകൾ സ്വന്തം ചെലവിലാണ് പോകുന്നത്. കേരളം ഈ രീതിയിൽ പിന്നാക്കം പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് കാണാനെത്തിയ ടിന്റു പറഞ്ഞു.
മഡ്രിഡ് ∙ പോയ വർഷത്തെ മികച്ച കായികതാരങ്ങൾക്കുള്ള ലോറസ് പുരസ്കാരം സ്വീഡിഷ് പോൾവോൾട്ട് താരം അർമാൻഡ് ഡുപ്ലന്റിസിനും യുഎസ് ജിംനാസ്റ്റ് സിമോൺ ബൈൽസിനും. പാരിസ് ഒളിംപിക്സിൽ ഉൾപ്പെടെയുളള പ്രകടനമികവിനാണ് ഇരുവരും മികച്ച പുരുഷ, വനിതാ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. ഇരുപത്തിയഞ്ചുകാരൻ ഡുപ്ലന്റിസ് പാരിസിൽ സ്വന്തം ലോക റെക്കോർഡ് പുതുക്കി സ്വർണം നേടിയിരുന്നു. വിഷാദം മൂലം കുറച്ചുകാലം കായികരംഗത്തുനിന്നു വിട്ടുനിന്ന ബൈൽസ് തിരിച്ചുവരവിനു ശേഷം പാരിസ് ഒളിംപിക്സിൽ 3 സ്വർണവും ഒരു വെള്ളിയും നേടി.
കൊച്ചി ∙ സ്വർണമില്ലാത്തതിന്റെ സങ്കടം ബാക്കിയെങ്കിലും ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സിൽ കേരളത്തിന് ഇന്നലെ 5 വെങ്കലം. പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ കോഴിക്കോട് കുതിരവട്ടം സ്വദേശി വി.കെ. മുഹമ്മദ് ലസാൻ (14.17 സെക്കൻഡ്), ലോങ്ജംപിൽ കൊല്ലം നിലമേൽ സ്വദേശി മുഹമ്മദ് അനീസ് യഹിയ (7.70 മീറ്റർ, 400 മീറ്ററിൽ വയനാട് മീനങ്ങാടി സ്വദേശി ടി.എസ്. മനു (46.39 സെക്കൻഡ്), ഹൈജംപിൽ പത്തനംതിട്ട ഇടപ്പാവൂർ സ്വദേശി ബി. ഭരത് രാജ് (2.14 മീറ്റർ), വനിതകളുടെ 400 മീറ്ററിൽ കോഴിക്കോട് മീഞ്ചന്ത സ്വദേശി കെ. സ്നേഹ (53 സെക്കൻഡ്) എന്നിവരാണു വെങ്കലം നേടിയത്.
തിരുവനന്തപുരം∙ ഗ്രീസിലെ റോഡ്സില് നടന്ന ലോക കേഡറ്റ് റാപിഡ് ആന്ഡ് ബ്ലിറ്റ്സ് ചെസ് ടൂര്ണമെന്റില് രണ്ട് മെഡലുകള് നേടി മലയാളി പെൺകുട്ടി. 18 വയസുവരെയുള്ള കുട്ടികള് മത്സരിക്കുന്ന ടൂര്ണമെന്റില് അണ്ടര് 10 പെണ്കുട്ടികളുടെ വിഭാഗത്തില് തിരുവനന്തപുരത്ത് നിന്നുള്ള ദിവി ബിജേഷാണ് സ്വര്ണം, വെള്ളി
കൊച്ചി ∙ പ്രണവ് പ്രമോദിന്റെ കഴുത്തിലെ സ്വർണമാലയിൽ ഒളിംപിക് വളയങ്ങളുടെ ലോക്കറ്റുണ്ട്. 100 മീറ്റർ ഓടാനായി ഓരോ തവണ ട്രാക്കിലിറങ്ങുമ്പോഴും ഒളിംപിക് മോഹവുമായി ആ ലോക്കറ്റ് പ്രണവ് നെഞ്ചോടു ചേർക്കും. ആദ്യ സ്ഥാനം ലക്ഷ്യം വച്ചുള്ള കുതിപ്പിൽ പലപ്പോഴും കാലിടറിയിട്ടുണ്ടെങ്കിലും ഇന്നലെ മഹാരാഷ്ട്രക്കാരൻ പ്രണവ് കണക്കു തീർത്തു. മഹാരാജാസിലെ ട്രാക്കിലെ ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സിൽ പുരുഷ വിഭാഗം 100 മീറ്ററിൽ സ്വർണം (10.27 സെക്കൻഡ്).
കൊച്ചി ∙ ലോകവേദിയിൽ തനിക്കൊപ്പം മത്സരിക്കുന്ന താരങ്ങളെ ഇന്ത്യയിലേക്കു വിളിച്ച് നീരജ് ചോപ്ര. ഒളിംപിക് മെഡൽ ജേതാവ് നീരജിന്റെ നേതൃത്വത്തിലുള്ള ‘നീരജ് ചോപ്ര ക്ലാസിക് 2025’ രാജ്യാന്തര ജാവലിൻ ത്രോ മത്സരം മേയ് 24ന് ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കും. നേരത്തേ നീരജിന്റെ ജന്മനാടായ ഹരിയാനയിലെ പഞ്ച്കുളയിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം സാങ്കേതിക കാരണങ്ങളാൽ ബെംഗളൂരുവിലേക്കു മാറ്റുകയായിരുന്നു.
കൊച്ചി ∙ എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലെ ട്രാക്ക് ഇന്നുമുതൽ ഇന്ത്യൻ അത്ലറ്റിക്സിലെ പുതിയ കുതിപ്പുകൾക്കു വേദിയാകും. രാജ്യത്തെ മുൻനിര അത്ലീറ്റുകൾ പങ്കെടുക്കുന്ന ഫെഡറേഷൻ കപ്പ് സീനിയർ ദേശീയ അത്ലറ്റിക്സ് ഇന്നു മുതൽ 24 വരെ മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ നടക്കും. ഏറെക്കാലത്തിനു ശേഷമാണു കൊച്ചി ദേശീയ തലത്തിലുള്ള അത്ലറ്റിക് ചാംപ്യൻഷിപ്പിനു വേദിയാകുന്നത്.
ദമാം (സൗദി അറേബ്യ) ∙ ഏഷ്യൻ അണ്ടർ 18 അത്ലറ്റിക്സിൽ മലയാളി താരം ദേവക് ഭൂഷണിന് ഹൈജംപിൽ വെള്ളി. 2.03 മീറ്റർ പിന്നിട്ടാണ് ദേവക് രണ്ടാമതെത്തിയത്. കുവൈത്തിന്റെ മുഹമ്മദ് അൽദുവൈജിനാണ് സ്വർണം (2.05 മീറ്റർ). കോഴിക്കോട് ചേവായൂർ ഭാരതീയ വിദ്യാഭവൻ പ്ലസ്ടു വിദ്യാർഥിയായ ദേവക് പട്നയിൽ നടന്ന ദേശീയ യൂത്ത് അത്ലറ്റിക് ചാംപ്യൻഷിപ്പിൽ വെള്ളി നേടിയാണ് ഏഷ്യൻ ചാംപ്യൻഷിപ്പിന് യോഗ്യത നേടിയത്.
ന്യൂഡൽഹി ∙ സീസണിലെ ആദ്യ മത്സരത്തിൽ വിജയത്തോടെ തുടങ്ങി ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രൂമിലെ പോഷ് ഇൻവിറ്റേഷനൽ ട്രാക്ക് ഇവന്റിലാണ് നീരജ് 84.52 മീറ്റർ കുറിച്ച് ഒന്നാമതെത്തിയത്. ആറു പേരാണ് ലോക അത്ലറ്റിക്സിന്റെ കോണ്ടിനന്റൽ ടൂർ ചാലഞ്ചർ വിഭാഗത്തിലുള്ള ചാംപ്യൻഷിപ്പിൽ മത്സരിച്ചത്. ദക്ഷിണാഫ്രിക്കയുടെ ഇരുപത്തിയഞ്ചുകാരൻ ഡൗ സ്മിറ്റാണ് നീരജിനു പിന്നിൽ രണ്ടാമതെത്തിയത് (82.44 മീറ്റർ). മൂന്നു തവണ ഒളിംപിക് ചാംപ്യനായിട്ടുള്ള യാൻ സെലെസ്നിക്കു കീഴിൽ ദക്ഷിണാഫ്രിക്കയിലാണ് ഇപ്പോൾ നീരജിന്റെ പരിശീലനം.
ചോങ്ക്വിങ് (ചൈന)∙ നാട്ടുകാരിയായ ടാൻ സോങ്യിലെ തോൽപിച്ച് (6.5–2.5) നിലവിലെ ചാംപ്യൻ ചൈനയുടെ ജൂ വെൻജുൻ വനിതാ ലോക ചെസ് കിരീടം നിലനിർത്തി. വെൻജുന്റെ അഞ്ചാം കിരീടനേട്ടമാണിത്. ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരവുമായി വെൻജുൻ. 3.4 ലക്ഷം ഡോളർ വെൻജുന് സമ്മാനമായി ലഭിക്കും. തുടർച്ചയായ നാലുവിജങ്ങളോടെ ലീഡ് നേടിയിരുന്ന വെൻജുന് ഒൻപതാം ഗെയിമിൽ സമനിലകൊണ്ടു കിരീടവിജയം ഉറപ്പാക്കാമായിരുന്നു. 38 നീക്കങ്ങളിൽ കളി സമനിലയായി. വെൻജുന്റെ ആദ്യ ലോക കിരീടം 2018ൽ സോങ്യിയെ തോൽപിച്ചായിരുന്നു. പിന്നീട് അലക്സാന്ദ്ര ഗോരിയാച്കിനയെയും ലീ ടിങ്ജിയെയും തോൽപിച്ച് കിരീടം നിലനിർത്തി. വെറ മെൻചിക് (8 തവണ), നോന ഗാപ്രിൻഡാഷ്വിലി(5), മയാ ചിബുർദാനിദ്സെ(5) എന്നിവരാണ് മുൻപ് അഞ്ചോ അതിലധികമോ തവണ കിരീടം നേടിയവർ.
പാരിസ് ∙ ഫ്രീസ്റ്റൈൽ ഗ്രാൻസ്ലാം ചെസ് ടൂർണമെന്റിൽ മാഗ്നസ് കാൾസനു ജയം. ഫൈനലിൽ അമേരിക്കയുടെ ഹികാരു നകാമുറയെ തോൽപിച്ചു. കാൾസനു സമ്മാനത്തുകയായി രണ്ടുലക്ഷം യുഎസ് ഡോളർ ലഭിക്കും.
കൊച്ചി ∙ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ പരാധീനതകളുടെ ട്രാക്കിൽ ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്ലറ്റിക് ചാംപ്യൻഷിപ് 21 മുതൽ ആരംഭിക്കും. ദക്ഷിണ കൊറിയയിൽ മേയ് 27ന് ആരംഭിക്കുന്ന ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് ഫെഡറേഷൻ കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായതിനാൽ രാജ്യത്തെ പ്രധാന അത്ലീറ്റുകളെല്ലാം കൊച്ചിയിലെത്തും.
സാഖിർ (ബഹ്റൈൻ) ∙ ഫോർമുല വൺ ബഹ്റൈൻ ഗ്രാൻപ്രിയിൽ മക്ലാരൻ താരം ഓസ്കർ പിയാസ്ട്രി ജേതാവ്. പോൾ പൊസിഷനിൽ മത്സരം തുടങ്ങിയ പിയാസ്ട്രി ഫിനിഷ് ലൈനിലും മുൻതൂക്കം കൈവിട്ടില്ല. മെഴ്സിഡീസ് താരം ജോർജ് റസ്സൽ രണ്ടാമതെത്തി.
Results 1-25 of 4524