Download Manorama Online App
വ്യവസായ മേഖല അടിസ്ഥാനമാക്കി സംസ്ഥാനത്ത് പുതിയ തോട്ടം നയം രൂപീകരിക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി മുഴുവൻ തോട്ടങ്ങളുടെയും തോട്ടവിളകളുടെയും സ്ഥിതിയെക്കുറിച്ച് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(ഐഐഎം) സമഗ്ര പഠനം ആരംഭിച്ചു. 6 മാസത്തിനകം പഠനം പൂർത്തിയാക്കണമെന്നാണ് വ്യവസായ വകുപ്പിന്റെ നിർദേശം.
2030ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് റേറ്റിങ് ഏജൻസിയായ എസ്ആൻഡ്പി. 2026–27ൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദന(ജിഡിപി) വളർച്ച ഏഴു ശതമാനത്തിലേക്ക് എത്തുമെന്നും ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. നിലവിൽ യുഎസ്, ചൈന, ജർമനി, ജപ്പാൻ എന്നിവയ്ക്കു പിന്നിൽ അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം.
സ്പോൺസർഷിപ് തുക നൽകുന്നതിൽ വീഴ്ച വരുത്തിയതിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) എജ്യുടെക് കമ്പനി ബൈജൂസിനെതിരെ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻസിഎൽടി) പരാതി നൽകി. പരാതിയിൽ എൻസിഎൽടി ബൈജൂസിനു നോട്ടിസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണു നിർദേശം. അതിനുശേഷം ഒരാഴ്ചയ്ക്കകം ബിസിസിഐ വിശദീകരണം നൽകണം.
റെക്കോർഡുകൾ ഭേദിച്ചുള്ള ഓഹരിവിപണി സൂചികകളുടെ മുന്നേറ്റം തുടരുന്നു. സെൻസെക്സും നിഫ്റ്റിയും ഇന്നലെയും പുതിയ ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ ആറാം വ്യാപാരദിനത്തിലും വിപണി കത്തിക്കയറുകയാണ്. സെൻസെക്സ് 431.02 പോയിന്റ് നേട്ടത്തോടെ 69,296.14ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 168.30 പോയിന്റ് കയറി 20,855.10ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം ഇന്നലെ 2.5 ലക്ഷം കോടി വർധിച്ച് 350 ലക്ഷം കോടിയിലെത്തി.
ഏറ്റവും ഉയർന്ന നിരക്കിൽ നിന്നു സ്വർണ വില താഴേക്ക്. തിങ്കളാഴ്ച പവന് 47,080 രൂപയും ഗ്രാമിന് 5885 രൂപയുമായി റെക്കോർഡിട്ട സ്വർണ വില ഇന്നലെ കുറഞ്ഞു. ഗ്രാമിന് (22 കാരറ്റ്) 100 രൂപ കുറഞ്ഞ് 5785 രൂപയും പവന് 800 രൂപ കുറഞ്ഞ് 46,280 രൂപയുമായി.
ബജറ്റ് എയർലൈനായി സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന് ആദ്യമായി വിഐപി ക്ലാസും. പുതിയ ബോയിങ് 737-8 വിമാനങ്ങൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ വിസ്ത വിഐപി ക്ലാസ് അവതരിപ്പിച്ചു. ബിസിനസ് ക്ലാസിന് സമാനമായ സൗകര്യങ്ങളാണുള്ളത്. നിലവിൽ മൂന്ന് 737–8 വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസിനുണ്ട്.
മൂന്നു സോപ്പ് ബ്രാൻഡുകളെ ഏറ്റെടുത്ത് വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിങ്. ജോ, ഡോയ്, ബെക്ടർ ഷീൽഡ് എന്നീ ബ്രാൻഡുകളെയാണ് ഡബ്ല്യുഎഫ്(ഇന്ത്യ)ലിമിറ്റഡിൽനിന്ന് ഏറ്റെടുത്തത്. ഇടപാട് തുക വെളിപ്പെടുത്തിയിട്ടില്ല.
ബഹിരാകാശ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഉൽപന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ–സ്പേസ്) സീഡ് ഫണ്ടിങ് പദ്ധതി പ്രഖ്യാപിച്ചു.
റെക്കോർഡ് കുതിപ്പ് തുടർന്നു സ്വർണവില. ഇന്നലെ ചരിത്രത്തിലാദ്യമായി പവന് 47,000 രൂപ കടന്നു. ശനിയാഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് ഇന്നലെ പവന് 320 രൂപ വർധിച്ച് 47,080 രൂപയും ഗ്രാമിന് 40 രൂപ വർധിച്ച് 5885 രൂപയുമായി. ശനിയാഴ്ച പവന് 600 രൂപ വർധിച്ച് 46,760 രൂപ എന്ന നിരക്കിലായിരുന്നു.
മലയാളി നിർമിച്ച ഡെലിവറി ആപ് ‘ലൈലോ’ പരീക്ഷണം ആരംഭിച്ചു. വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമായ വി കൺസോളിന്റെ സ്രഷ്ടാക്കളായ ചേർത്തല ആസ്ഥാനമായ ടെക്ജൻഷ്യയാണു ലൈലോ (ലൈവ് ലോക്കൽ) വികസിപ്പിച്ചത്. നിലവിൽ ഫുഡ് ഡെലിവറിയാണ് ആപ്പിൽ ഉള്ളതെങ്കിലും ഭാവിയിൽ മീൻ, ഇറച്ചി, പച്ചക്കറി, കുടുംബശ്രീ ഉൽപന്നങ്ങൾ തുടങ്ങിയവ ലഭ്യമാകും.
ഭാവിയിൽ ബിസിനസ് വളർച്ചയും സോഫ്റ്റ്വെയർ വികസനവും ഉണ്ടാകാൻ പോകുന്ന 24 ‘അസാധാരണ’ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് തിരുവനന്തപുരം. ബിസിഐ ഗ്ലോബൽ നടത്തിയ ഗവേഷണത്തിലാണ് നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. കമ്പനികൾക്ക് രാജ്യാന്തര വിപുലീകരണം സാധ്യമാകുന്ന അറിയപ്പെടാത്ത നഗരങ്ങൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ള തുക കണ്ടെത്താൻ ബൈജൂസ് സ്ഥാപകൻ വീട് പണയം വച്ചതായി റിപ്പോർട്ട്. ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ രണ്ടു വീടുകളും നിർമാണത്തിലിരിക്കുന്ന വില്ലയും ഈടു വച്ച് 1.2 കോടി ഡോളർ വായ്പയെടുത്തുവെന്ന് ബ്ലൂംബർഗ് ആണ് റിപ്പോർട്ട് ചെയ്തത്.
ജപ്പാൻ കമ്പനിയായ ടിഡികെ കോർപറേഷന്റെ ബാറ്ററി പ്ലാന്റ് വരുന്നത് ഹരിയാനയിൽ ആണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. 6000–7000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഫാക്ടറി പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ 7000–8000 പേർക്ക് ജോലി ലഭിക്കുമെന്നും കരുതുന്നു. ഹരിയാനയിലെ മനേസറിൽ 180 ഏക്കർ സ്ഥലത്താണ് ഫാക്ടറി. ടിഡികെയുടെ പ്ലാന്റ് പരിസ്ഥിതി അനുമതിയുടെ ഘട്ടത്തിലാണ്.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തിൽനിന്ന് ആവേശം ഉൾക്കൊണ്ട വിപണി ഓഹരി വില സൂചികകളായ സെൻസെക്സിനെയും നിഫ്റ്റിയെയും സർവകാല ഔന്നത്യത്തിലേക്ക് ഉയർത്തി. ഇരു സൂചികകളിലെയും ഒറ്റ ദിവസത്തെ വർധന രണ്ടു ശതമാനത്തിലേറെ. കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷം സൂചികകളിൽ ഇത്ര വലിയ ഏകദിന വർധനയുണ്ടാകുന്നത് ആദ്യം.
ഗൾഫിലെ മികച്ച ജോലി രാജിവച്ചു സംരംഭകനാകാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം പറഞ്ഞു, ഇവനെന്തോ കാര്യമായ കുഴപ്പമുണ്ട്. പക്ഷേ, അവരുടെ ആശങ്കകൾക്കു ചെവികൊടുത്തില്ല. തീരുമാനത്തിൽ ഉറച്ചുനിന്നു. രണ്ടു വർഷം പിന്നിടുമ്പോൾ കോവിഡ് പ്രതിസന്ധിയെപ്പോലും മറികടന്നു ‘പ്രിസോമി’ എന്ന ബ്രാൻഡു
കുടുംബ ബജറ്റിൽ മിച്ചം പിടിക്കുക എന്നത് പറയാൻ എളുപ്പമാണെങ്കിലും നടപ്പിലാക്കൽ അത്ര എളുപ്പമല്ല. എന്നാൽ സൂപ്പർമാർക്കറ്റിലെ പ്രതിമാസ ഷോപ്പിങ്ങിൽ മോശമല്ലാത്തൊരു ‘ലാഭം’ നേടാൻ അൽപം കരുതൽ മതി. പലചരക്ക് സാധനങ്ങൾ വാങ്ങുന്നത് അൽപം ശ്രദ്ധയോടെ ആക്കിയാൽ പണം ലാഭിക്കാം.
ഓൺലൈൻ ഷോപ്പിങ്ങിന് കൂടുതൽ പ്രയോജനം കിട്ടുന്ന ക്രെഡിറ്റ് കാർഡുകളോടുള്ള പ്രിയം വൻതോതിൽ ഉയരുകയാണ്. ഉപയോക്താക്കൾക്ക് മത്സരിച്ചാണ് ഓരോ കാർഡ് കമ്പനികളും ഓഫറുകൾ നൽകുന്നത്. നിരന്തരം ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർക്കും ഭക്ഷണം ഓർഡർ ചെയ്യുന്നവർക്കും ഒട്ടേറെ മെച്ചങ്ങൾ ഇവർ വാഗ്ദാനം ചെയ്യുന്നു. നിലവിൽ ജനപ്രിയമായി മുന്നേറുന്ന ചില ഷോപ്പിങ് സ്പെഷ്യൽറ്റി കാർഡുകൾ നോക്കാം.
കഴിഞ്ഞ വർഷം ഇതേ സമയത്ത് ലോകാവസാന പ്രവചനങ്ങളായിരുന്നു! സാമ്പത്തിക മാന്ദ്യം അമേരിക്കയേയും യൂറോപ്പിനേയും വിഴുങ്ങും, വിലക്കയറ്റം താങ്ങാൻ പറ്റാതാകും...!! ഇന്ത്യയെ മാത്രമല്ല കേരളത്തെ വരെ അതെങ്ങനെയെല്ലാം ബാധിക്കാം എന്ന വിശകലനങ്ങളും വന്നു. അവിടെ മാന്ദ്യം വന്നാൽ ഇവിടെ ഐടി രംഗം തളരുമെന്നും കയറ്റുമതി ഇടിയുമെന്നും മറ്റും രണ്ടും രണ്ടും കൂട്ടി അഞ്ചും പത്തുമാക്കി പലരും പറഞ്ഞു.
വിപണിക്കു രാഷ്ട്രീയമില്ല. പക്ഷേ രാഷ്ട്രീയം ഓഹരി വിപണിയുടെ ഗതി നിർണയിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിൽ വിപണിയുടെ ദിശാസൂചികയാകുന്നത് 5 സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമായിരിക്കും.
മുംബൈ ∙ മഹാരാഷ്ട്രയിൽ 1387 കോടി രൂപ മുതൽമുടക്കിൽ കോക്ക കോള പ്ലാന്റ് വരുന്നു. ഏറെ മഴ ലഭിക്കുന്നതും ശുദ്ധജല ക്ഷാമം ഇല്ലാത്തതുമായ രത്നാഗിരി ജില്ലയിൽ സ്ഥാപിക്കുന്ന പ്ലാന്റിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നിർവഹിച്ചു. 88 ഏക്കറിൽ സ്ഥാപിക്കുന്ന പ്ലാന്റ് 2025ൽ പ്രവർത്തനം തുടങ്ങുമെന്നാണ്
ന്യൂഡൽഹി∙ ഇനി റിസർവ് ബാങ്കിലേക്ക് തിരിച്ചെത്താനുള്ളത് 9,760 കോടി രൂപയുടെ 2,000 രൂപ കറൻസി. 97.26% നോട്ടുകൾ തിരിച്ചെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം തിരിച്ചെത്തിയത് ഏകദേശം 240 കോടി രൂപ. മേയ് 19നാണ് 2,000 രൂപയുടെ കറൻസി പിൻവലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ആർബിഐ നടത്തിയത്. അന്ന് 3.56 ലക്ഷം കോടി
കൊച്ചി ∙ രാജ്യത്തെ ഓഹരി, കടപ്പത്ര വിപണികൾ വിദേശ നിക്ഷേപകർക്കു (എഫ്പിഐ) വീണ്ടും പ്രിയതരമാകുന്നു. കഴിഞ്ഞ മാസത്തെ ഡോളർ വരവോടെ ഈ വർഷം ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ആകർഷിച്ച വികസ്വര വിപണിയായി മാറിയിരിക്കുകയാണ് ഇന്ത്യ. യുഎസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാനം ക്രമേണ കുറയുന്നതാണു വിദേശ നിക്ഷേപകരെ
ന്യൂഡൽഹി∙ നവംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.67 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15% വളർച്ചയുണ്ടായി. ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപയായിരുന്നു. കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി)– 30,420 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി)–38,226 കോടി, ഒന്നിലേറെ
ന്യൂഡൽഹി∙ ബാങ്ക് കെവൈസി അപ്ഡേഷന്റെ പേരിലുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ടെലികോം വകുപ്പിന്റെ മാർഗരേഖ. യൂസർ ഐഡി, പാസ്വേഡ്, ഡെബിറ്റ് കാർഡ് നമ്പർ, പിൻ, സിവിവി, ഒടിപി തുടങ്ങിയവ ആവശ്യപ്പെട്ടുള്ള ഇമെയിലുകൾ, കോളുകൾ എന്നിവയോട് പ്രതികരിക്കരുത്. ഇക്കാര്യത്തിൽ ജനങ്ങളെ
കഴിഞ്ഞ ദിവസം റെക്കോർഡിട്ട സ്വർണവിലയിൽ ഇന്നലെ നേരിയ കുറവ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5750 രൂപയും പവന് 480 രൂപ കുറഞ്ഞ് 46,000 രൂപയുമായി. ബുധനാഴ്ച ഒറ്റയടിക്ക് പവന് 600 രൂപ വർധിച്ച് എക്കാലത്തെയും ഉയർന്ന നിരക്കായ 46,480 രൂപയിലെത്തിയിരുന്നു.
വാണിജ്യാവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന് 21.50 രൂപയുടെ വർധന. ഇതോടെ കൊച്ചിയിൽ വില 1806 രൂപയായി. പുതിയ നിരക്ക് ഇന്നു നിലവിൽ വരും.
വാഹനനിർമാണ കമ്പനി എംജി മോട്ടോറിന്റെ ഉടമകളായ സയിക് മോട്ടോറുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ പങ്കാളിത്തം.
അരീക്കോട്ടുനിന്നുള്ള 5 യുവാക്കളുടെ ടീം ഇടവേളകളില്ലാതെ ഗോളടി തുടരുകയാണ്. കാൽപന്തു ഗ്രാമമായ അരീക്കോട്ടെ യുവാക്കളുടെ ഗോളടി മേളം മൈതാനത്തല്ല, സ്റ്റാർട്ടപ് മേഖലയിൽ. ഇരുപതു പിന്നിടാത്ത യുവാക്കൾ ചേർന്നു തുടങ്ങിയ വിദ്യാഭ്യാസ സ്റ്റാർട്ടപ് ‘ഇന്റർവെൽ’ ആണ് പുതിയ ഉയരങ്ങൾ കീഴടക്കുന്നത്. ‘ടാലന്റ് ബൂസ്റ്റ്’ പദ്ധതി നടപ്പാക്കാനായി ഫിൻലൻഡ് സർക്കാരിന്റെ ക്ഷണം ലഭിച്ചതാണ് നേട്ടങ്ങളിലെ അവസാന പൊൻതൂവൽ; ഇന്ത്യയിൽനിന്ന് ഇതു സ്വന്തമാക്കിയ ഏക കമ്പനി.
രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറവ് വിലക്കയറ്റത്തോത് രേഖപ്പെടുത്തി യൂറോപ്പ്. യൂറോ കറൻസി ഉപയോഗിക്കുന്ന 20 രാജ്യങ്ങളിലെ നാണ്യപ്പെരുപ്പനിരക്ക് നവംബറിൽ 2.4 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. ഇന്ധന വില കുറഞ്ഞതോടെ ജീവിതച്ചെലവു കുറഞ്ഞെങ്കിലും, ഉയർന്നുനിൽക്കുന്ന പലിശ നിരക്ക് സാമ്പത്തിക മേഖലയെ ഞെരിക്കുന്നുണ്ട്. ഒക്ടോബറിൽ 2.9 ശതമാനമായിരുന്നു വിലക്കയറ്റത്തോത്.
ഏറെ ആവശ്യക്കാരുള്ള പയർ– പരിപ്പ് ഉൽപന്നങ്ങളും വറ്റൽ മുളകും കർഷകരിൽ നിന്നു നേരിട്ടെടുക്കാൻ ഇതര സംസ്ഥാനങ്ങളിലേക്കു പോകാൻ സപ്ലൈകോ ആലോചന. കടുത്ത സാമ്പത്തിക ഞെരുക്കത്തെ തുടർന്നു വിതരണക്കാർ ഉൽപന്നങ്ങൾ നൽകാത്ത പശ്ചാത്തലത്തിലും ഇടനിലക്കാരെ ഒഴിവാക്കുക വഴി ഉണ്ടാകുന്ന അധികച്ചെലവ് മറികടക്കുന്നതിനുമായാണിത്.
കേരള ഖാദി ആദ്യമായി വിദേശത്തു വിൽക്കുന്നു. ദുബായ് മലയാളി സംഘടനയുടെ നേതൃത്വത്തിലാണിതെന്നു കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. ഫ്ലിപ്കാർട്ടിലും ഖാദി ലവേഴ്സ് നെറ്റ്വർക് വഴിയും കേരള ഖാദി ഓൺലൈൻ ആയി വാങ്ങാമെന്നും അദ്ദേഹം അറിയിച്ചു.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് കൂടി തീർന്നതോടെ ഇന്ധനവിലയിൽ മാറ്റമുണ്ടാകുമോ എന്ന് ഉറ്റുനോക്കി ജനം. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ നവംബറിലെ ശരാശരി വില ബാരലിന് 85 ഡോളറാണ്. ക്രൂഡ് വിലയിലുണ്ടാകുന്ന വലിയ വ്യത്യാസമാണ് ഇന്ധനവില കുറയാത്തതിനു കാരണമെന്നാണ് എണ്ണക്കമ്പനി വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
ഓഹരി നിക്ഷേപകർക്ക് ഗംഭീര നേട്ടം സമ്മാനിച്ച് മൂന്ന് കമ്പനികളുടെ വിപണി പ്രവേശം. ടാറ്റ ടെക്നോളജീസ്, ഗാന്ധാർ ഓയിൽ റിഫൈനറി, ഐആർഇഡിഎ എന്നിവയാണ് ആദ്യദിനം മിന്നുന്ന പ്രകടനം നടത്തിയത്. ടാറ്റ ടെക്നോളജീസ് വിപണിയെ ഞെട്ടിച്ചുകൊണ്ട് 140 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്.
എല്ലാ അനുമാനങ്ങളെയും കടത്തിവെട്ടി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാനിരക്ക് നടപ്പുസാമ്പത്തികവർഷത്തിലെ രണ്ടാം പാദത്തിൽ (ജൂലൈ–സെപ്റ്റംബർ) 7.6%. 6.5% മുതൽ 7% വരെ വളർച്ചാനിരക്ക് കൈവരിക്കുമെന്നായിരുന്നു വിവിധ ഏജൻസികളുടെ അനുമാനം. റിസർവ് ബാങ്കിന്റെ ഔദ്യോഗിക അനുമാനം പോലും 6.5 ശതമാനമായിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ ‘അതിശയകരമായ വളർച്ച’ നേടുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അടുത്തയിടയ്ക്ക് പറഞ്ഞിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ ഷോപ്പിംഗ് കോംപ്ലക്സുകൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും 500 മീറ്ററിൽ ഉള്ളിൽ തന്നെ ലഭ്യമാണ് കൂടാതെ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ ശക്തൻ ബസ് സ്റ്റാൻഡ് ഇവയിലേക്ക് രണ്ട് കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത് ബ്രാൻഡഡ് മെറ്റീരിയൽസ് ഉപയോഗിച്ചുകൊണ്ട് ഗുണമേന്മയോട് കൂടി
ശതകോടീശ്വരൻ വാറൻ ബഫെറ്റിന്റെ വലംകൈയും ബെർക്ക്ഷെയർ ഹാത്തവേ കമ്പനിയുടെ വൈസ് ചെയർമാനുമായ ചാർളി മുൻഗർ (99) അന്തരിച്ചു. ചാർളിയുടെ പ്രചോദനവും ജ്ഞാനവും പങ്കാളിത്തവും ഇല്ലായിരുന്നെങ്കിൽ കമ്പനി ഇത്ര വളർച്ച കൈവരിക്കില്ലായിരുന്നെന്നും അദ്ദേഹത്തിന്റെ അസാന്നിധ്യം വലിയ ശൂന്യതയായിരിക്കുമെന്നും 93 കാരനായ ബഫെറ്റ് അനുസ്മരിച്ചു.
രണ്ടാം പാദ (ജൂലൈ–സെപ്റ്റംബർ) സാമ്പത്തിക വളർച്ചാനിരക്ക് ഇന്നറിയാം. 6.7 മുതൽ 7% വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ആദ്യ പാദത്തിൽ 7.8% ആയിരുന്നു. കഴിഞ്ഞ 4 പാദത്തിലെ ഉയർന്ന നിരക്കായിരുന്നു ഇത്.
ദൈനംദിനം ആവശ്യങ്ങൾക്ക് ഡിജിറ്റൽ പേയ്മെന്റുകൾ വർധിച്ചെങ്കിലും സമ്പാദ്യമെന്ന നിലയിൽ ഉയർന്ന മൂല്യമുള്ള കറൻസി ഉപയോഗിക്കുന്നത് കൂടിയതായി റിസർവ് ബാങ്ക് ലേഖനം. വിനിമയത്തിലുള്ള ഉയർന്ന മൂല്യമുള്ള കറൻസി 2010 മുതൽ 2016 വരെ ശരാശരി 21% ആയിരുന്നെങ്കിൽ, 2022–23ൽ ഇത് 44 ശതമാനമായി ഉയർന്നു.
ഒരു മാസത്തെ ഇടവേളയിൽ വീണ്ടും റെക്കോർഡ് തിരുത്തി സ്വർണവില. ഒറ്റയടിക്ക് പവന് 600 രൂപ വർധിച്ചതോടെ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. സംസ്ഥാനത്ത് ഇന്നലെ പവന് 46,480 രൂപയായിരുന്നു. ഗ്രാമിന് 75 രൂപ വർധിച്ച് 5810 രൂപയിലെത്തി. ആദ്യമായാണ് സ്വർണവില പവന് 46,000 രൂപയ്ക്കു മുകളിലെത്തുന്നത്.
വികസന സംരംഭങ്ങൾക്കു ഭൂമി ലഭ്യമാകുന്നതിലെ തടസ്സം ഒഴിവാക്കുന്നതുൾപ്പെടെ ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ പ്രത്യേക നിക്ഷേപ മേഖല നിയമത്തിനു (എസ്ഐആർ ആക്ട്) രൂപം നൽകുന്നു. നിക്ഷേപം ആകർഷിക്കാനും കുറഞ്ഞ ചെലവിൽ, ഭൂവുടമകൾ സ്വമേധയാ ഭൂമി വിട്ടു നൽകുന്ന ലാൻഡ് പൂളിങ് രീതിയിൽ സംരംഭങ്ങൾക്കു സ്ഥലം കണ്ടെത്താനും ലക്ഷ്യമിട്ടുള്ള നിയമത്തിന്റെ കരട് നിയമ വകുപ്പിന്റെ പരിഗണനയിലാണ്.
ആജീവനാന്തം 10 % നിരക്കിൽ വരുമാനം വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതി ‘ജീവൻ ഉത്സവ്’ എൽഐസി അവതരിപ്പിച്ചു. 90 ദിവസം മുതൽ 65 വയസ്സ് വരെയുള്ളവർക്കു പദ്ധതിയിൽ ചേരാം. 5 മുതൽ 16 വർഷം പോളിസി പ്രീമിയം അടവു കാലാവധി തിരഞ്ഞെടുക്കാം.
സബ്സിഡി സാധനങ്ങൾ ഉൾപ്പെടെ 42 ഇനങ്ങൾ വാങ്ങാൻ ഈ മാസം 14നു ടെൻഡർ വിളിച്ച സപ്ലൈകോ ഇതുവരെ വാങ്ങിയത് ഏഴു സബ്സിഡി ഇതര ഇനങ്ങൾ മാത്രം. തുവരപ്പരിപ്പ്, ഉഴുന്ന്, മട്ട അരി, ജയ അരി, വെള്ളക്കടല, പിരിയൻ മുളക്, വൻപയർ എന്നിവയ്ക്കുള്ള പർച്ചേസ് ഓർഡറുകളാണു നൽകിയത്. ഇതിൽതന്നെ ടെൻഡറിൽ സപ്ലൈകോ ആവശ്യപ്പെട്ടത്രയും അളവ് നൽകാൻ കമ്പനികൾ തയാറായിട്ടില്ല.
ഇന്ത്യയിലും ഗൾഫിലും രണ്ടു കമ്പനികളായി പ്രവർത്തിക്കാൻ തീരുമാനിച്ചതിനു പിന്നാലെ ഇന്ത്യയിൽ ആസ്റ്ററിന്റെ ഓഹരി വില ഒറ്റ ദിവസം 14% ഉയർന്നു. ഗൾഫിലെ 35% ഓഹരി മൂപ്പൻ കുടുംബം കൈവശം വച്ചപ്പോൾ 65% ഓഹരി 4 കമ്പനികൾ ചേർന്നുള്ള ഫജർ ഇന്റർനാഷനൽ എന്ന കൺസോർഷ്യത്തിനു കൈമാറി.
വേൾഡ് എക്സ്പോ 2030 സൗദി തലസ്ഥാനമായ റിയാദിൽ നടക്കും. പാരിസിൽ നടന്ന വോട്ടെടുപ്പിൽ ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് എക്സ്പോ വേദി സൗദി സ്വന്തമാക്കിയത്. ആശയം, ആസൂത്രണം എന്നിവയിൽ എല്ലാ രാജ്യങ്ങൾക്കും പങ്കെടുക്കാനുള്ള പദ്ധതികൾ തയാറാക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.
രാജ്യത്തെ ഓഹരി വിപണിയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി നാലു ലക്ഷം കോടി ഡോളറിനു മുകളിലെത്തി. ആഭ്യന്തര മൊത്ത ഉൽപാദനം (ജിഡിപി) ഈ നിലവാരത്തിലേക്ക് ഉയർന്നിട്ടില്ലെന്നിരിക്കെയാണ് ഓഹരി വിപണിയുടെ നേട്ടം. ഓഹരി വില സൂചികയായ നിഫ്റ്റി വീണ്ടും 20,000 പോയിന്റ് കീഴടക്കി റെക്കോർഡിനു വളരെ അടുത്തേക്ക് എത്തിയിരിക്കുന്നു എന്നതും ഈ ദിവസത്തിന്റെ നേട്ടമായി.
സൈബർ തട്ടിപ്പുകളിലൂടെ രാജ്യത്ത് 3.5 ലക്ഷം പേരിൽ നിന്ന് നഷ്ടപ്പെട്ട 900 കോടി രൂപയോളം ഇതുവരെ തിരിച്ചുപിടിച്ചതായി കേന്ദ്രം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഉൾപ്പെട്ട 70 ലക്ഷം മൊബൈൽ കണക്ഷനുകൾ വിലക്കിയതായും ധനമന്ത്രാലയം വ്യക്തമാക്കി. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്നലെ ധനമന്ത്രാലയം വിളിച്ച പ്രത്യേക യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്.
കുടിശിക കിട്ടാത്തതിനെത്തുടർന്നു വിതരണക്കമ്പനികൾ കൂട്ടത്തോടെ നിസ്സഹകരണം പ്രഖ്യാപിച്ചതിനാൽ ക്രിസ്മസ് സീസണിൽ സപ്ലൈകോ ഔട്ലെറ്റുകൾ കാലിയാകും. കഴിഞ്ഞ 14നു തുറന്ന ടെൻഡറിൽ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യാൻ ഒരു കമ്പനി പോലും തയാറായില്ല. അടുത്ത ടെൻഡർ വിളിക്കാൻ ഇതുവരെ നടപടി തുടങ്ങിയില്ല. 10 ദിവസം മുൻപു നോട്ടിസ് നൽകുകയും ടെൻഡറിനു ശേഷം ആദ്യഗഡു വിതരണത്തിന് 15 ദിവസം സമയം നൽകുകയും വേണം.
പൈനാപ്പിൾ മധുരം നിറച്ച ജൈവ് എന്ന ബ്രാൻഡിലൂടെ സംസ്ഥാനത്തിന്റെ ശീതളപാനീയ വിപണിയുടെ 20 ശതമാനവും സ്വന്തമാക്കിയ കമ്പനി ബാധ്യതയുടെ പിടിയിൽ. പൈനാപ്പിൾ സംസ്കരണം ലക്ഷ്യമിട്ടു തുടങ്ങിയ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനി ദിനംപ്രതി വർധിക്കുന്ന സാമ്പത്തിക ബാധ്യതയും യന്ത്രങ്ങളുടെ തകരാറും കാരണം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു.
തമിഴ്നാട്ടിൽ നിന്നു വർഷം കേരളത്തിലേക്ക് വരുന്നത് ഒന്നരലക്ഷം കോടി രൂപയുടെ ഉൽപന്നങ്ങൾ! പക്ഷേ ഇവ കൊണ്ടുവന്നു വിതരണം ചെയ്യുന്ന ലോജിസ്റ്റിക് കമ്പനികൾ ഗോഡൗണുകൾ അടച്ചുപൂട്ടി കേരളം വിടുന്നു. തമിഴ്നാട്ടിലേക്കാണ് മാറ്റം. ഇക്കൊല്ലം ജനുവരിയിൽ കൊച്ചി ഏലൂരിലെ വിആർഎൽ ലോജിസ്റ്റിക്സ് സിഐടിയു തൊഴിൽ സമരത്തെ തുടർന്ന് ഗോഡൗൺ പൂട്ടി കോയമ്പത്തൂരിലേക്ക് പ്രവർത്തനം മാറ്റിയിരുന്നു.
ഒരിക്കൽ യൂറോപ്പിൽ ഒരു കോൺഫറൻസ് കൂടാൻ പോയ അനുഭവം ഓർക്കുന്നു. പങ്കെടുത്ത എല്ലാവർക്കും ഒരു പ്രത്യേക ബാഡ്ജ് സംഘാടകർ നൽകി. അതുപയോഗിച്ചുകൊണ്ട് ജർമ്മനി മുഴുവൻ ലോക്കൽ ട്രെയിൻയാത്ര ഫ്രീ ആയിരുന്നു. ഏകദേശം രണ്ടാഴ്ച വിവിധ സ്ഥലങ്ങൾ കാണുവാൻ എല്ലാവരും തന്നെ ഒഴിവുസമയങ്ങളിൽ ശ്രമിച്ചു. പക്ഷെ ഓരോ സ്ഥലത്തു
ജനുവരി മുതൽ വാഹന വില കൂട്ടുമെന്ന് മാരുതി സുസുക്കി, ഔഡി, മഹീന്ദ്ര ഉൾപ്പെടെയുള്ള കാർ കമ്പനികൾ അറിയിച്ചു. മാരുതി ഇക്കഴിഞ്ഞ ഏപ്രിലിൽ 0.8 ശതമാനം വില കൂട്ടിയിരുന്നു. ടാറ്റ ഇലക്ട്രിക് കാറുകൾ ഉൾപ്പെടെയുള്ളവയുടെ വില കൂട്ടുന്നത് പരിഗണിക്കുന്നുണ്ട്.
എഡ്–ടെക് കമ്പനിയായ ബൈജൂസിന്റെ ചീഫ് ടെക്നോളജി ഓഫിസർ (സിടിഒ) ആയി മലയാളി ജിനി തട്ടിലിനെ നിയമിച്ചു. അനിൽ ഗോയൽ രാജി വയ്ക്കുന്ന ഒഴിവിലാണ് നിയമനം. എൻജിനീയറിങ് വിഭാഗത്തിന്റെ സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു ജിനി.
സമുദ്രോൽപന്ന കയറ്റുമതി വ്യവസായികൾക്കു വിദേശത്തു നിന്നുള്ള പണലഭ്യത (ചീപ്പർ ഫിനാൻസ്) വർധിപ്പിക്കുന്ന ടോക്കണൈസ്ഡ് ഫിനാൻസ് (ഡീസെൻട്രലൈസ്ഡ് ഫിനാൻസ്) പ്ലാറ്റ്ഫോം ഒരുക്കി മലയാളി സ്റ്റാർട്ടപ് കമ്പനി. സമുദ്രോൽപന്ന മേഖലയിൽ രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം. കൊച്ചി ആസ്ഥാനമായ റിനൈ.ഐഒ (മെറ്റാബേസു ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്) ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാണു വിദേശ നിക്ഷേപകരെയും ഇന്ത്യൻ സമുദ്രോൽപന്ന കയറ്റുമതി വ്യവസായികളെയും ബന്ധിപ്പിക്കുന്നത്.
റജിസ്ട്രേഷനില്ലാത്ത മൊബൈൽ സിം ഡീലർമാരെ നവംബർ 30നു ശേഷം പ്രവർത്തിക്കാൻ അനുവദിച്ചാൽ ടെലികോം കമ്പനികൾക്ക് 10 ലക്ഷം രൂപ പിഴ. വ്യാജ സിം കാർഡ് തടയാനുള്ള പുതിയ കേന്ദ്ര ചട്ടം ഡിസംബർ ഒന്നിന് നിലവിൽ വരും. എല്ലാ മൊബൈൽ സിം ഡീലർമാർക്കും പൊലീസ് വെരിഫിക്കേഷനും ബയോമെട്രിക് അധിഷ്ഠിത റജിസ്ട്രേഷനും നിർബന്ധമാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നാലാഴ്ചയ്ക്കിടയിൽ നടക്കുന്നതു 38 ലക്ഷത്തോളം കല്യാണങ്ങൾ; ചെലവു നാലു ലക്ഷം കോടിയിലേറെ രൂപ. നാടിനു പകരം വിവാഹവേദി മറുനാട്ടിൽ നിശ്ചയിച്ചിട്ടുള്ളവർ ചെലവിടുന്ന തുക വേറെ. രാജ്യത്തെങ്ങുമായി വരുംദിവസങ്ങളിൽ നടക്കുന്നത് ഇത്രയേറെ വിവാഹങ്ങളാണെന്ന കണക്ക് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റേതാണ്.
മലയാളിയായ ജോർജ് കോവൂർ പെപ്സികോ ഇന്ത്യ പ്രസിഡന്റ് ആയേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ പ്രസിഡന്റ് അഹമ്മദ് എൽ ഷെയ്ഖ് പുതിയ തസ്തികയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണിത്. ജോർജ് നിലവിൽ പെപ്സികോ ഇന്ത്യ ബവ്റിജസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റും ജനറൽ മാനേജറുമാണ്. പെപ്സികോയിൽ മുപ്പതോളം വർഷം പ്രവർത്തന പരിചയമുണ്ട്.
റെയ്മണ്ട് ഗ്രൂപ്പ് മേധാവി ഗൗതം സിംഘാനിയയുടെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ കമ്പനിയുടെ ഓഹരി വിലയിൽ ഇടിവുണ്ടാക്കിയതോടെ, ആശങ്ക വേണ്ടെന്ന് ഡയറക്ടർ ബോർഡിനും ജീവനക്കാർക്കും ഗൗതം കത്തെഴുതി. ഭാര്യ നവാസ് മോദിയുമായി വേർപിരിയുകയാണെന്ന് ഇൗ മാസം 13ന് എക്സിലൂടെയാണ് (മുൻപ് ട്വിറ്റർ) ഗൗതം സിംഘാനിയ പ്രഖ്യാപിച്ചത്. പിന്നാലെ, ഭർത്താവിനെതിരെ ഒട്ടേറെ ആരോപണങ്ങളുമായി നവാസ് രംഗത്തെത്തി.
സ്ഥാപകനെ തന്നെ കമ്പനി ബോർഡിലെ ബാക്കിയെല്ലാവരും കൂടി പുറത്താക്കുക! ഇമ്മാതിരി ‘കൂ’ അമേരിക്കയിലേ നടക്കൂ. ‘നാലീസം’ പുറത്തു നിന്ന സിഇഒ സാം ആൾട്ട്മാനെ അഞ്ചാം ദിവസം തിരികെ നിയമിച്ചു. പക്ഷേ, അതോടെ ലോകമാകെ സർവ കമ്പനികളും സ്വന്തം ബോർഡിലെ അംഗങ്ങളിലേക്കു ചൂഴ്ന്നു നോക്കുകയാണ്. കുഴിത്തുരുമ്പുകൾ ഇവിടെയുമുണ്ടോ?
ഒരു പുതിയ വായ്പാ പദ്ധതി കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ. കാർഷിക ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്ക് 10 കോടി രൂപ വരെ 6% പലിശ നിരക്കിൽ വായ്പ അനുവദിക്കാനാണ് പുതിയ പദ്ധതി. കെഎഫ്സി അഗ്രോ ബേസ്ഡ് എംഎസ്എംഇ ലോൺ സ്കീം (കാംസ്) എന്നാണു പദ്ധതിയുടെ പേര്. പലിശ 11% ആണെങ്കിലും 3% പലിശ സബ്സിഡി സംസ്ഥാന സർക്കാരും 2% കെഎഫ്സിയും നൽകും. അങ്ങനെയാണ് സംരംഭകർക്ക് 6% പലിശയ്ക്ക് വായ്പ ലഭ്യമാകുന്നത്.
ആഘോഷാരവങ്ങൾ അവസാനിച്ചിട്ടില്ല. രണ്ടു കോടിയോളം നിക്ഷേപകരെ ആകർഷിച്ച ഐപിഒ മേള അവസാനിക്കാൻ ഈ ആഴ്ചയിലെ വെടിക്കെട്ടു കൂടി ബാക്കിയുണ്ട്. ലിസ്റ്റിങ് ദിന വെടിക്കെട്ട്, ലക്ഷ്യമിട്ടതിന്റെ പല മടങ്ങു നിക്ഷേപകരുടെ പിന്തുണ നേടിയ കമ്പനികളുടെ ഓഹരികൾക്കു വിപണി വിലയിടുന്ന ദിവസമാണത്. ചില ഓഹരികളുടെ വില കത്തിക്കയറാം; ചിലതു നനഞ്ഞ പടക്കമായെന്നും വരാം.
സീ ടു ഹോം തുടങ്ങിയ സമയത്താണ്; മാത്യു ജോസഫ് അണ്ടര് സെക്രട്ടറിയായ ആന്റിയെ കാണാന് തിരുവനന്തപുരത്തു പോകുന്നു. കമ്പനിയെ കുറിച്ചും ബിസനസിനെക്കുറിച്ചും ഓണ്ലൈനില് മീന് കച്ചവടം നടത്തുന്നതിനെക്കുറിച്ചെല്ലാം വിശദീകരിച്ചു. അത്താഴവും കഴിച്ച് അവിടെ കിടന്നുറങ്ങി രാവിലെ പോകാനിറങ്ങുമ്പോള് ആന്റിയുടെ
60 കോടിയോളം ഓഹരികളുടെ ആദ്യ പൊതു വിൽപനയിലൂടെ (ഐപിഒ) ലക്ഷ്യമിട്ടത് ആകെ 7500 കോടി രൂപ. 2500 കോടിയോളം ഓഹരികൾക്കുള്ള അപേക്ഷകളിലൂടെ 2 കോടിയിലേറെ നിക്ഷേപകർ നൽകിയത് 2,50,000 കോടിയോളം രൂപ. ഐപിഒ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ആവേശോജ്വലമായ ആഴ്ചയ്ക്കു നിരത്താനുള്ളത് ഈ കണക്കുകളാണ്.
വാഹനങ്ങളിൽ പെട്രോളിനു പകരം ഹൈഡ്രജൻ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ഭാഗമായി മധ്യപൂർവ മേഖലയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന പമ്പ് അബുദാബിയിൽ തുറന്നു. ആഗോള താപനം കുറയ്ക്കുന്നതിന്റെ ഭാഗമായി പുനരുപയോഗ, ഹരിത ഇന്ധനത്തിലേക്ക് പെട്രോൾ ഉൽപാദക രാജ്യം കൂടിയായ യുഎഇ മാറുന്നതിനു മുന്നോടിയാണിത്. 2050 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം. ബിഎംഡബ്ല്യു, ടൊയോട്ട കമ്പനികളുടെ ഹൈഡ്രജൻ വാഹനങ്ങളിലാണ് പരീക്ഷണ ഓട്ടം.
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബിനാൻസിൽ നിന്ന് സ്ഥാപകനും സിഇഒയുമായ ചാങ്പെങ് ഷാവോ പുറത്തായതോടെ കമ്പനിയുടെ റീജനൽ മാർക്കറ്റ് മുൻ ആഗോള മേധാവി റിച്ചഡ് ടെങ് പുതിയ സിഇഒ ആയി സ്ഥാനമേറ്റു. നിയമലംഘനം നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നതോടെയായിരുന്നു
രാജ്യത്തെ വിദേശനാണ്യ ശേഖരത്തിൽ 507 കോടി ഡോളറിന്റെ വർധനയെന്ന് റിസർവ് ബാങ്കിന്റെ കണക്ക്. ഇതോടെ ആകെ വിദേശനാണ്യ ശേഖരം 59539 കോടി ഡോളറായി. മുൻപ് 462 കോടി ഡോളറിന്റെ ഇടിവു നേരിട്ടിരുന്നു.
സാമ്പത്തികരംഗത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതായി ധനമന്ത്രാലയം 28ന് പ്രത്യേക യോഗം ചേരും. പൊതുമേഖലാ ബാങ്ക് ആയ യൂക്കോ ബാങ്കിന്റെ ചില അക്കൗണ്ടുകളിലേക്ക് 820 കോടി രൂപ തെറ്റായി നിക്ഷേപിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ യോഗം. സൈബർ അട്ടിമറി അടക്കം പരിശോധിക്കുന്നതിനായി യൂക്കോ ബാങ്ക് സിബിഐയുടെ സഹായം തേടിയിരുന്നു. ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്മെന്റ് സെക്രട്ടറി വിവേക് ജോഷിയുടെ അധ്യക്ഷതയിലാണ് യോഗം.
ആദായനികുതി ശേഖരിക്കുന്നതിൽ കേരളം ദേശീയ ശരാശരിയെക്കാൾ മികവു കാണിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ വർഷം കേരളത്തിൽ നിന്നു ലഭിച്ചത് 23,750 കോടി രൂപയാണ്. 23% വളർച്ച. ആദായനികുതിയുടെ ദേശീയ ശരാശരി വളർച്ചാ നിരക്ക് 17% ആയിരിക്കുമ്പോഴാണ് കേരളം 23% നേടിയത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന 'ഡീപ്ഫെയ്ക്' ഉള്ളടക്കം തടയാനായി കേന്ദ്രം ചട്ടം കൊണ്ടുവരും. ഡീപ്ഫെയ്ക് വിഡിയോ നിർമിക്കുന്നവർക്കും അത് പ്രചരിക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമിനും പിഴയുമടക്കമുള്ള വ്യവസ്ഥകളുണ്ടാകും. നിലവിലുള്ള ഐടി ചട്ടം ഭേദഗതി ചെയ്യുകയോ പുതിയ ചട്ടം കൊണ്ടുവരികയോ ആണ് പരിഗണനയിലുള്ളത്. ഐടി മന്ത്രാലയത്തിനു കീഴിലുള്ള 'MyGov' വഴി പൊതുജനാഭിപ്രായവും തേടും.
ആഫ്രിക്കൻ രാജ്യങ്ങളിലെ ഖനികളിൽ സ്വർണം തേടി മലയാളികൾ പോകുമ്പോൾ അവിടെ ‘സ്വർണം’ വിരിയിച്ച് മലയാളിയുടെ കമ്പനി. റുവാണ്ടയിൽ 1000 ഏക്കറിലെ ജമന്തിപ്പൂപ്പാടത്തിലെ പൂക്കളെത്തുന്നത് കോലഞ്ചേരിയിലെ സിന്തൈറ്റ് ഫാക്ടറിയിലേക്കാണ്. 1992ൽ തമിഴ്നാട്ടിലെ സത്യമംഗലത്താണ് സിന്തൈറ്റ് കമ്പനി മാരിഗോൾഡ് കൃഷി വ്യവസായടിസ്ഥാനത്തിൽ ആരംഭിച്ചത്.
റിലയൻസ് ഇൻഡസ്ട്രീസ് ബംഗാളിൽ അടുത്ത 3 വർഷത്തിനകം 20000 കോടി രൂപ കൂടി മുതൽ മുടക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി. നിലവിൽ ബംഗാളിലുള്ള 45000 കോടിയുടെ പദ്ധതികൾക്കു പുറമേയാണിത്. ഡിജിറ്റൽ,റീട്ടെയ്ൽ, ജൈവ ഊർജ മേഖലകളിലായിരിക്കും പുതിയ നിക്ഷേപം.
നഗരത്തിൽ ഊബർ ബസ് സർവീസ് ആരംഭിക്കുന്നു . അടുത്ത മാർച്ചോടെ 60 എയർ കണ്ടിഷൻ ബസുകൾ ഓടിക്കാനാണ് ഊബർ തയ്യാറെടുക്കുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രം ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ ഊബറും സംസ്ഥാന ട്രാൻസ്പോർട്ട് വകുപ്പും ഒപ്പിട്ടു. 2025 ആകുന്നതോടെ ഒരു കോടി ഡോളറിന്റെ നിക്ഷേപം ഊബർ കൊൽക്കത്തയിൽ നടത്തും. അഞ്ചു വർഷത്തിനകം 50000 തൊഴിൽ അവസരം സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു.
ഓഹരി വിപണിയിൽ നേരിയ ഇടിവ്. സെൻസെക്സ് 5.43 പോയിന്റ് താഴ്ന്ന് 66,017.81ലും നിഫ്റ്റി 9.85 പോയിന്റ് കുറഞ്ഞ് 19,802ലും എത്തി. ഐടി, ഹെൽത്ത്കെയർ ഓഹരികളിലാണ് വിലയിടിവ് പ്രകടമായത്. ബിഎസ്ഇ സ്മോൾ ക്യാപ് 0.44 ശതമാനം ഉയർന്നപ്പോൾ മിഡ് ക്യാപ് നേടിയത് 0.15 ശതമാനം വർധന.
യുഎസ് ശതകോടീശ്വരനായ വാറൻ ബഫറ്റ് നിക്ഷേപ സ്ഥാപനമായ ബാക്ഷർ ഹാത്തവേ കമ്പനിയുടെ 87.60 കോടി ഡോളർ മൂല്യമുള്ള 24 ലക്ഷം ഓഹരികൾ അദ്ദേഹത്തിന്റെ മക്കളുടെ ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് സംഭാവന ചെയ്തു. രണ്ടാം വർഷമാണ് ജീവകാരുണ്യ സ്ഥാപനങ്ങൾക്കു ഇത്തരത്തിൽ അധിക സംഭാവന നൽകുന്നത്.
കേരളത്തിലടക്കം ബിഎസ്എൻഎലിന്റെ വിവിധ കെട്ടിടങ്ങൾക്കു മുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിക്കാൻ പുതിയ ടെൻഡർ വിളിച്ചു. മൊത്തം 4.5 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ടെൻഡർ ആണിത്. കേരളത്തിൽ 12 കെട്ടിടങ്ങളുടെ മുകളിലായി 8,100 ചതുരശ്രമീറ്ററിലാണ് സോളർ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. തിരുവനന്തപുരം കൈമനത്തുള്ള റീജനൽ ടെലികോം ട്രെയിനിങ് സെന്റർ, തിരുവനന്തപുരം മെഡിക്കൽ കോളജിനു സമീപമുള്ള കെട്ടിടം എന്നിവയടക്കം ഇതിൽ ഉൾപ്പെടും.
ബിഎസ്എൻഎൽ ലാൻഡ്ലൈൻ/ഫൈബർ സേവനങ്ങൾ ഇനി വാട്സാപ് വഴിയും ലഭ്യമാകും. ബിൽ കാണാനും അടയ്ക്കാനും അടക്കം ഇതിൽ സൗകര്യമുണ്ടാകും. പുതിയ ഫൈബർ ബ്രോഡ്ബാൻഡിനുള്ള ഓപ്ഷൻ, പരാതി അയയ്ക്കാനുള്ള സംവിധാനം അടക്കമുണ്ട്
ശക്തമായ നിക്ഷേപ പ്രവർത്തനങ്ങളുടെ പിൻബലത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനങ്ങളേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ച രണ്ടാം പാദത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ കൈവരിക്കുമെന്ന് ഗവേഷണ സ്ഥാപനമായ ഐസിആർഎ പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ നിക്ഷേപ പ്രവർത്തനം വളരെ ശക്തമായിരുന്നു.
സിലിക്കൺ വാലിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ നാടകത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് ഓപ്പൺഎഐയിൽ നിന്ന് പുറത്താക്കപ്പെട്ട സിഇഒ സാം ആൾട്മാൻ അതേ പദവിയിൽ തിരിച്ചെത്തി. രണ്ടാം വരവിൽ ആൾട്മാൻ കൂടുതൽ ശക്തനാണെന്നു മാത്രം. കമ്പനിയെ തകർച്ചയിൽ നിന്നു രക്ഷിച്ച മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല സിലിക്കൺ വാലിയിലെ പുതിയ കിങ് മേക്കറായി.
ആദ്യ പൊതു വിൽപനയ്ക്ക് (ഐപിഒ) ഈ ആഴ്ച മൂലധന വിപണിയെ സമീപിച്ച കമ്പനികളുടെ ഓഹരികൾക്കു നിക്ഷേപകരിൽനിന്ന് ആവേശകരമായ സ്വീകരണം. ആകെ 7500 കോടിയോളം രൂപ സമാഹരിക്കാൻ ഉദ്ദേശിക്കുന്ന 5 ഐപിഒകളിൽ നാലിനും ആദ്യ ദിനം തന്നെ ലക്ഷ്യമിട്ടതിലേറെ അപേക്ഷകർ. ടാറ്റ ടെക്നോളജീസിന്റെ ഐപിഒയ്ക്കു വേണ്ടതിലേറെ അപേക്ഷകരെ ലഭിക്കാൻ വേണ്ടിവന്നത് വിൽപനയുടെ ആദ്യ 40 മിനിറ്റ്.
പഞ്ചാബിനു പിന്നാലെ ബിഎസ്എൻഎൽ 4ജി സേവനമെത്തുക കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ. 4ജിയുടെ ട്രയൽ പഞ്ചാബിലാണു നടക്കുന്നത്. കേരളത്തിൽ നിലവിലുള്ള 6,052 ടവറുകൾ 4ജി ആക്കി മാറ്റുന്നതിനു പുറമേ, 871 പുതിയ 4ജി ടവറുകൾ കൂടി ആദ്യഘട്ടത്തിൽ വരും.
സുസ്ഥിരത ഉറപ്പാക്കുന്നതിനാണ് ക്രെഡിറ്റ് കാർഡ് അടക്കമുള്ള വ്യക്തിഗത വായ്പകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നിലവിൽ ബാങ്കിങ് സംവിധാനത്തിനുമേൽ സമ്മർദമുണ്ടായിട്ടില്ല. എങ്കിലും കൃത്യമായ മുൻകരുതലുകളും പരിശോധനകളും ധനകാര്യസ്ഥാപനങ്ങൾ കൈക്കൊള്ളണമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
അസംസ്കൃത എണ്ണവില ബാരലിന് 79 ഡോളറിലേക്ക് ഇടിഞ്ഞു. ഉൽപാദനം സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള ഒപെക് പ്ലസ് രാജ്യങ്ങളുടെ യോഗം നീട്ടിവച്ചതാണു കാരണം.
വായ്പാ അപേക്ഷകൾ വ്യക്തികളുടെ ആദായനികുതി റിട്ടേണുകളുമായി ഒത്തുനോക്കുന്നതിന് അനുമതി നൽകണമെന്ന് ബാങ്കുകൾ നാഷനൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയോട് (എൻഎസ്ഡിഎൽ) ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. വായ്പയ്ക്ക് അപേക്ഷ നൽകുമ്പോൾ പെരുപ്പിച്ച വരുമാനവും വ്യാജ രേഖകളും നൽകുന്നത് തടയാനാണ് നീക്കം.
ഇൻഷുറൻസ് പോളിസിയിൽ വ്യക്തമാക്കിയിരിക്കുന്ന നിബന്ധനകൾക്കപ്പുറമുള്ള ആവശ്യം ഉന്നയിക്കാൻ ഇൻഷുറൻസ് എടുത്തയാൾക്കു കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോളിസി നിബന്ധനകൾ പൂർണമായും വായിച്ചിരിക്കണമെന്നും നിർദേശിച്ചു. കരാറിലെ ഏതെങ്കിലും വ്യവസ്ഥ അവ്യക്തമെങ്കിൽ ഇതു പുറപ്പെടുവിച്ച കമ്പനിക്കെതിരായി വ്യാഖ്യാനിക്കാമെന്ന സമീപകാല വിധി ഇൻഷുറൻസിന്റെ കാര്യത്തിൽ ബാധകമാകില്ലെന്നും കോടതി പറഞ്ഞു.
ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകാൻ ഭാരതി എയർടെല്ലിന് പങ്കാളിത്തമുള്ള വൺവെബിന് കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിലുള്ള ഏജൻസിയായ 'ഇൻ–സ്പേസ്' അനുമതി നൽകി. രാജ്യത്ത് ആദ്യമായാണ് ഒരു കമ്പനിക്ക് ഈ അനുമതി നൽകുന്നത്. ഇന്റർനെറ്റ് സ്പെക്ട്രം കേന്ദ്രം അനുവദിക്കുന്നതോടെ വൺവെബിന് ഇന്ത്യയിൽ സേവനം നൽകിത്തുടങ്ങാം.
ചാറ്റ്ജിപിടി സ്രഷ്ടാക്കളായ ഓപ്പൺഎഐ പിരിച്ചുവിട്ട സിഇഒ സാം ആൾട്ട്മാനും സംഘവും മൈക്രോസോഫ്റ്റിൽ ചേരുന്ന കാര്യത്തിൽ അനിശ്ചിതത്വം. കഴിഞ്ഞദിവസം മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയാണ് ആൾട്ട്മാനെയും ഓപ്പൺഎഐ പിരിച്ചുവിട്ട കമ്പനി സഹസ്ഥാപകനും പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്ക്്മാനെയും ഇവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രാജിവച്ചവരെയും മൈക്രോസ്ഫ്റ്റിലേക്കു സ്വാഗതം ചെയ്തത്.
9,362 കോടി രൂപയുടെ വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘനത്തിന്റെ പേരിൽ എഡ്–ടെക് കമ്പനിയായ ബൈജൂസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കാരണം കാണിക്കൽ നോട്ടിസ് അയച്ചു.
സംസ്ഥാനത്ത് ആദ്യമായി മുട്ടയുടെ ചില്ലറവില ഏഴു രൂപ കടന്നു. മൊത്തവില 6.20 രൂപയുമായി. സാധാരണ 5.50 രൂപ വരെയാണ് നവംബർ മാസത്തിൽ മൊത്തവില ഉണ്ടാകാറുള്ളത്. ഗുണമേന്മ അനുസരിച്ചു തരംതിരിച്ചാണു കയറ്റുമതി. 45 ഗ്രാം ഉള്ളവയാണു കയറ്റുമതിക്ക് ഏറ്റവും അനുയോജ്യം.
12 കോടി ഒന്നാം സമ്മാനം ലഭിക്കുന്ന പൂജാ ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്നുച്ചയ്ക്ക് രണ്ടിന്. അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 39 ലക്ഷം ടിക്കറ്റുകളും ഇന്നലെ വരെ വിറ്റുപോയി.
വ്യക്തികൾ തമ്മിലുള്ള പ്രതിദിന യുപിഐ ഇടപാടുകൾ പ്രതിദിനം 25 ആക്കാനുള്ള തീരുമാനം ഡിസംബർ 10 മുതൽ മാറ്റം നടപ്പാക്കണമെന്ന് നിർദേശിച്ച് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഉത്തരവിറക്കി. വ്യക്തിഗത ഇടപാടുകൾക്ക് പൊതുവേ ഒരുലക്ഷമാണ് പരിധി. എന്നാൽ ക്യാപ്പിറ്റൽ മാർക്കറ്റ്, ഇൻഷുറൻസ്, ചില ബിൽ പേയ്മെന്റുകൾ അടക്കമുള്ളവയിൽ പരിധി 2 ലക്ഷം രൂപ വരെയാണ്.
4 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്വ്യവസ്ഥയായി (ജിഡിപി) രാജ്യം മാറാൻ ഒരു വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നു വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യൻ സമ്പദ്വ്യവസ്ഥ 4 ട്രില്യൻ ഡോളർ കടന്നുവെന്ന് കഴിഞ്ഞ ദിവസം തെറ്റായ പ്രചാരണം നടന്നിരുന്നു. കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്വാൾ, ജി.കിഷൻ റെഡ്ഡി, ഗജേന്ദ്ര സിങ് ഷെഖാവത്ത്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, വ്യവസായി ഗൗതം അദാനി അടക്കമുള്ളവർ ഇത് സംബന്ധിച്ച പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചെങ്കിലും വൈകിട്ടോടെ ധനമന്ത്രാലയവൃത്തങ്ങൾ തള്ളി.
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. അമേരിക്കൻ ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലാണ് ഇന്നലത്തെ ക്ലോസിങ്. 83.38ൽ ആണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. ബാങ്കുകളിൽ നിന്നുള്ള ഡോളർ ഡിമാൻഡ് ഉയർന്നതാണ് രൂപ ദുർബലമാകാൻ കാരണം.
റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ ചട്ടലംഘനങ്ങൾക്കുള്ള പിഴത്തുക വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനാണ് നടപടി. ധനകാര്യസ്ഥാപനങ്ങളുടെ വലുപ്പമനുസരിച്ച് പിഴത്തുക നിർണയിക്കുക, ആവർത്തിച്ചുള്ള പിഴവുകൾക്ക് അധികപിഴ, തലപ്പത്തുള്ള ജീവനക്കാരിൽ നിന്ന് തുക തിരിച്ചുപിടിക്കുക അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചേക്കും.
രണ്ടാം പാദത്തിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് 140.12 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേ പാദത്തിലെ 57.58 കോടി രൂപയിൽ നിന്ന് 143 ശതമാനമാണ് വർധന. ബാങ്കിന്റെ മൊത്തം ബിസിനസിൽ 32.81% വളർച്ച രേഖപ്പെടുത്തി. മുൻ വർഷം 26,284 കോടി രൂപായായിരുന്ന ആകെ ബിസിനസ് ഇത്തവണ 34,906 കോടി രൂപയിലെത്തി. പ്രവർത്തന ലാഭം മുൻ വർഷത്തെ 210.83 കോടി രൂപയിൽ നിന്ന് 37.39% വർധനയോടെ 289.65 കോടി രൂപയിലെത്തി.
സഹാറ–സെബി റീഫണ്ട് അക്കൗണ്ടിൽ അവകാശികളില്ലാതെ കിടക്കുന്ന പണം കേന്ദ്രസർക്കാരിന്റെ സഞ്ചിത നിധിയിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. സഹാറ ഗ്രൂപ്പ് തട്ടിപ്പിൽ പണം നഷ്ടമായ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ആരംഭിച്ചതാണ് റീഫണ്ട് അക്കൗണ്ട്. അവകാശികൾ വന്നാൽ പണം തിരികെ നൽകാൻ വ്യവസ്ഥയും പരിഗണനയിലുണ്ട്.
ലോക കപ്പ് ക്രിക്കറ്റിൽ വിജയിച്ച ഓസ്ട്രേലിയൻ ടീമിനും റണ്ണർ അപ്പായ ഇന്ത്യയ്ക്കും ബാക്കി എല്ലാ ടീമുകൾക്കുമായി കിട്ടിയ സമ്മാന തുക ഒരു കോടി ഡോളർ–83 കോടി രൂപ! പക്ഷേ ആരു ജയിക്കുമെന്നതിൽ വാതുവയ്പു നടത്തിയവർ മുംബൈ സട്ടാ (വാതുവയ്പ്) വിപണിയിൽ മുടക്കിയതായി കണക്കാക്കുന്ന തുക 70000 കോടി!
റിലയൻസ് ജിയോയുടെ 5ജി ഹോം ബ്രോഡ്ബാൻഡ് സർവീസായ ജിയോ എയർഫൈബർ കേരളത്തിലെത്തി. തിരുവനന്തപുരത്താണ് ഞായറാഴ്ച മുതൽ എയർ ഫൈബർ സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്.
നമ്മുടെ സമ്മതമില്ലാതെ കെട്ടിച്ചമച്ച ഒരു വിഡിയോ ഓൺലൈനിൽ കാണുന്നതു സങ്കൽപിച്ചു നോക്കൂ. ഇതൊരു അശ്ലീല വിഡിയോ ആണെങ്കിലോ.. രശ്മിക മന്ദാനയുടെയും തുടർന്ന് കജോൾ അടക്കമുള്ള ഒട്ടേറെ നടിമാരുടെയും മുഖം വളരെ വ്യക്തമായ ഫൂട്ടേജുകളിലേക്ക് മോർഫ് ചെയ്ത ഡീപ്ഫേക്ക് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇത് ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന പരിഭ്രാന്തി സമൂഹത്തിലുണ്ടായി. ഡീപ്ഫേക്ക് ഫ്യൂച്ചറിസ്റ്റിക് ടെക്നോളജിയെന്നു തോന്നുമെങ്കിലും ഇതിന്റെ ദോഷഫലങ്ങൾ നമുക്കിടയിൽത്തന്നെ അനുഭവപ്പെട്ടു തുടങ്ങി.
ജിഎസ്ടി സർക്കുലർ 170/2022 അനുസരിച്ച് ജിഎസ്ടി നിയമത്തിലെ വകുപ്പ് 16, റൂൾ 37, 37 എ എന്നിവ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കപ്പെടാത്തതിനാൽ റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് താൽക്കാലികമായി അനർഹമാകുന്ന ഇൻപുട് ടാക്സ്, ടേബിൾ 4 ബി(2) പ്രകാരം തിരിച്ചടയ്ക്കേണ്ടതാണ്. പിന്നീട് അർഹമാകുന്ന മുറയ്ക്ക് ഇത് തിരിച്ച് ക്ലെയിം ചെയ്യാൻ കഴിയും. ഇങ്ങനെ റീക്ലെയിം ചെയ്യുമ്പോൾ തുക ഒരേസമയം ടേബിൾ 4എയിലും 4ഡി (1) ലും കാണിക്കണം. 4 ബി(2) വഴി താൽക്കാലിക തിരിച്ചടവു നടത്തിയതും പിന്നീട് തിരിച്ച് എടുത്തതുമായ ഇൻപുട് ടാക്സ് വിവരങ്ങൾ തെറ്റുവരാതെ കൃത്യമായി രേഖപ്പെടുത്താൻ പുതുതായി കൊണ്ടുവന്ന ഓൺലൈൻ ലെഡ്ജർ സംവിധാനമാണ് ഇലക്ട്രോണിക് ക്രെഡിറ്റ് റിവേഴ്സൽ ആൻഡ് റീക്ലെയിംഡ് സ്റ്റേറ്റ്മെന്റ്.
സ്വന്തം ബിസിനസ് സ്ഥാപനത്തിനൊരു പേരു വേണം. മകളുടെ പേര് ഇട്ടാലോ? വിദ്യ വയേഴ്സ്. വിദ്യയുടെ പേരിലുള്ള ഇലക്ട്രിക് വയർ എന്തോ ചൊട്ടുവിദ്യയാണെന്നേ മലയാളികൾ പോലും കരുതൂ. ചിലർ കേരളത്തിന്റെ പേരിലാക്കും. കൈരളി സ്വിച്ചസ്. വേറെ ചിലർ വീട്ടുപേരിലാക്കും–കൂഞ്ചാട്ടിക്കുളത്തിൽ പൈപ്സ്. ഇവരുടെ വയറും സ്വിച്ചും പൈപ്പും ‘നമ്മ ഊരിൽ’ ഉണ്ടാക്കുന്നതാണെന്ന ധാരണ പരത്തുന്നതുകൊണ്ടു തന്നെ നാട്ടുകാർക്കു പോലും വിശ്വാസമില്ല. ഊരിനു പുറത്തേക്കു വളരാനും പറ്റില്ല. പഴയ പ്രിയദർശൻ സിനിമയിലെ ദാക്ഷായണി ബിസ്കറ്റ് പോലായിപ്പോകും.
ഈ ആഴ്ച ഐപിഒകളുടേത്. 20 വർഷം മുൻപ് ടിസിഎസ് ഓഹരികളുടെ ആദ്യ പൊതു വിൽപന നടന്ന ശേഷം ടാറ്റ ഗ്രൂപ്പിൽനിന്ന് ഒരു സംരംഭം ആദ്യമായി ഐപിഒ വിപണിയിലെത്തുന്നു. 30 വർഷം മുൻപ് ഐപിഒ വിപണിയിലെത്തിയ ഫെഡറൽ ബാങ്ക് അതിന്റെ ഉപസ്ഥാപനത്തിന്റെ ഓഹരികൾ ആദ്യ പൊതു വിൽപനയ്ക്കു വയ്ക്കുന്നതും ഈ ആഴ്ച. കഴിഞ്ഞ വർഷം മേയിലെ എൽഐസിയുടെ മെഗാ ഐപിഒയ്ക്കു ശേഷം പൊതു മേഖലയിൽനിന്നുള്ള ഒരു സംരംഭവും മൂലധന സമാഹരണത്തിനു വിപണിയെ സമീപിക്കുന്നുണ്ട്.
Results 1-100 of 444