Activate your premium subscription today
ഇവർക്ക് എല്ലാ ദിവസവും 'പ്രണയദിന'മാണ്. ഇന്റർനെറ്റിലൂടെ ആദ്യമായി കണ്ടതുമുതൽ കണ്ണൂർ തലശ്ശേരി സൈദാർപള്ളി സ്വദേശി സുനീർ കണ്ടിക്ക് മൊറക്കക്കാരി ഷൈമയോട് തോന്നിയ ഇഷ്ടവും പ്രണയവും സ്നേഹവുമെല്ലാം ഫെബ്രുവരി 14ൽ ഒതുങ്ങുന്നതല്ല.
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) ഭാഗമായുള്ള ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഏഴ് കോടി രൂപ (30 ലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചു.
അജ്മാൻ ∙ എഴുത്തുകാരനും യുഎഇയിസെ കലാസാംസ്കാരിക ആത്മീയ രംഗങ്ങളിലെ സജീവസാന്നിധ്യവുമായിരുന്ന തൊടുപുഴ മലങ്കര എസ്റ്റേറ്റിലെ അശുപത്രി കവലയിലുള്ള മാമൂട്ടിൽ പാടിയിൽ ബിജു ജോസഫ് കുന്നുംപുറം (52) അന്തരിച്ചു. ഇൌ മാസം 6 ന് മസ്തിഷ്ഘാതത്തെ തുടർന്ന് അജ്മാനിലെ ഷെയ്ക്ക് ഖലീഫ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലായിരുന്നു.
ദുബായ്∙ ആഡംബര നൗക ഉടമകൾക്ക് ദുബായിൽ ഗോൾഡൻ വീസ. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആണ് ഇക്കാര്യം അറിയിച്ചത്. ദുബായിൽ ആഡംബര നൗക ഉടമകളിൽ മലയാളികൾ അടക്കം ഒട്ടേറെ ഇന്ത്യക്കാർ ഉള്ളതിനാൽ അവർക്കെല്ലാം വാർത്ത സന്തോഷം നൽകി. നേരത്തെ അബുദാബിയിലെ ആഡംബര നൗക ഉടമകൾക്ക് ഇതുപോലെ
ദുബായ്∙ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ (എഫ്&ബി) പ്രദർശനം ഉൾക്കൊള്ളുന്ന ഗൾഫൂഡ് 2025ന്റെ 30-ാം പതിപ്പിന് ദുബായ് വേൾഡ് ട്രേഡ് എക്സിബിഷൻ സെന്ററിൽ തുടക്കം. 'ദ് നെക്സ്റ്റ് ഫ്രോണ്ടിയർ ഇൻ ഫൂഡ്' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പ്രദർശനം.
ഓർമ സാഹിത്യോത്സവം (ഒഎൽഎഫ്) സമാപിച്ചു.
ദുബായിലെ ഇവന്റ് വേദികളിൽ ഒരു മണിക്കൂർ പാർക്ക് ചെയ്യാൻ ഇനി 600 രൂപ (25 ദിർഹം) നൽകണം. പുതിയ വേരിയബിൾ പാർക്കിങ് നിരക്ക് ഇന്ന് മുതൽ നിലവിൽ വന്നതായി ദുബായിലെ പാർക്കിങ് ഓപറേറ്ററായ പാർക്കിൻ അറിയിച്ചു.
അസുഖബാധിതനായി ദുരിതത്തിലും സാമ്പത്തിക പ്രതിസന്ധിയിലുമായ പ്രവാസി മലയാളി നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ കൈത്താങ്ങിൽ നാട്ടിലേക്ക് മടങ്ങി.
അബുദാബി∙ കലാസാംസ്കാരിക സംഘടനയായ നൊസ്റ്റാൾജിയ സംഘടിപ്പിക്കുന്ന നൊസ്റ്റാൾജിയ പ്രീമിയർ ലീഗ് 2025 ഏപ്രിൽ 13 മുതൽ മേയ് 11 വരെ അബുദാബി യൂണിവേഴ്സ് സിറ്റി ഗ്രൗണ്ടിൽ നടക്കും. കിങ്സ് ഇലവനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സരം ടി10 മാതൃകയിലായിരിക്കും. 32 ടീമുകൾ പങ്കെടുക്കും. മത്സരത്തിന്റെ ബ്രോഷർ അബുദാബി മലയാളി
ദോഹ ∙ ഖത്തര് ദേശീയ കായിക ദിനത്തിന്റെ ഭാഗമായി എക്സ്പാറ്റ്സ് സ്പോര്ട്ടീവ്, പ്രവാസി വെല്ഫയര്, നടുമുറ്റം എന്നിവ ചേർന്ന് ആഘോഷപരിപാടികള് സംഘടിപ്പിച്ചു. ഏഷ്യന് ടൗണില് നടന്ന പരിപാടിയില് സ്ത്രീകളും കുട്ടികളുമടക്കം നൂറൂകണക്കിനാളുകള് പങ്കാളികളായി.
റിയാദ് ∙ മിസ്ക് ഹെറിറ്റേജ് മ്യൂസിയത്തിന്റെ 'ആസാൻ' പരിപാടിക്ക് തുടക്കം കുറിച്ചതായി കിരീടാവകാശിയുടെപത്നി സാറ ബിന്ദ് മഷ്ഹൂർ ബിൻ അബ്ദുൽ അസീസ് രാജകുമാരി പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പൈതൃക മേഖലകളിലൊന്നായ ദിരിയ മേഖലയിൽ വരും വർഷങ്ങളിലായി പ്രവർത്തനസജ്ജമാകാൻ തയാറെടുക്കുകയാണ് മിസ്ക് ഹെറിറ്റേജ് മ്യൂസിയമായ ആസാൻ.
കുറഞ്ഞ വിലയിൽ മികച്ച ഷോപ്പിങ് സമ്മാനിച്ച് ജനപ്രീതി നേടിയ വൺ സോൺ ഇന്റർനാഷണൽ ഷാർജയിലും പ്രവർത്തനമാരംഭിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ്, ഷുഹൈബ് എന്നിവരുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ കാസർകോട് ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
സൗദി റോഡ്സ് ജനറൽ അതോറിറ്റി റോഡുകളെയും അവയുടെ ചുറ്റുപാടുകളെയും കുറിച്ചുള്ള സമഗ്രമായ ഡേറ്റ ശേഖരിച്ച് റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന് വിപുലമായ ഡിജിറ്റൽ മൊബൈൽ മാപ്പിങ് സംവിധാനം ഉപയോഗിക്കാൻ തുടങ്ങി.
അറാർ ∙ വടക്കൻ അതിർത്തി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത താഴ്വരകളിൽ ഒന്നായ അൽ മറയുടെ പാരിസ്ഥിതിക പദ്ധതികൾ ശ്രദ്ധ നേടുന്നു. പാരിസ്ഥിതിക പദ്ധതികളുടെ കാര്യത്തിൽ മാത്രമല്ല പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, വ്യാവസായിക വളർച്ച, പരിസ്ഥിതി സുസ്ഥിരത എന്നിവയുടെ കാര്യത്തിലും അൽ മറ മുൻപിലാണ്.
ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവർ തട്ടിപ്പുകളിൽ അകപ്പെടാതെ സൂക്ഷിക്കണമെന്ന് ഓസ്ട്രേലിയ ക്വീൻസ് ലാൻഡ് സുപ്രീം കോടതിയിലെ മലയാളി അഭിഭാഷകനും പ്രിൻസിപ്പൽ സോളിസിറ്ററുമായ അഡ്വ. ടോണിയോ തോമസ് പറഞ്ഞു.
ജിദ്ദയിലെ ബോഡി കെയർ സെന്ററിൽ (മസാജ് സെന്റർ) അനാശാസ്യ പ്രവർത്തനം നടത്തിയ അഞ്ച് പ്രവാസികളെ ജിദ്ദ പൊലീസ് അറസ്റ്റ് ചെയ്തു.
ദുബായ് ∙ യുവകലാ സാഹിതിയുടെ ദുബായ് യൂണിറ്റ് വാർഷിക സമ്മേളനം നടത്തി.
പലതരം പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യൻ പ്രവാസികൾക്ക് അവയൊക്കെ ബോധ്യപ്പെടുത്താനും അവതരിപ്പിക്കാനും അവസരവും വിവിധ സേവനങ്ങളുമായി ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് നടത്തും.
റിയാദിലെ ഹോട്ടലിൽ പെൺവാണിഭം നടത്തിയിരുന്ന മൂന്ന് പ്രവാസി യുവതികളെ കമ്മ്യൂണിറ്റി സെക്യൂരിറ്റിയും മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റും സംയുക്തമായി നടത്തിയ റെയ്ഡിൽ അറസ്റ്റ് ചെയ്തു.
വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രക്ത ദാന ക്യാംപ് സംഘടിപ്പിച്ചു. കാത്തിരുന്നെത്തിയ കന്നി രക്തദാനത്തിന്റെ ആവേശത്തിൽ ശ്രേയ മോൾ.
ദോഹ ∙ ഇന്നും നാളെയുമായി നടക്കുന്ന ഖത്തര് അമീര് ഷെയ്ഖ് തമീം ബിന് ഹമദ് അല് താനിയുടെ ഇന്ത്യ സന്ദർശനം ഇന്ത്യ- ഖത്തര് ബന്ധത്തിൽ ചരിത്രമുന്നേറ്റത്തിന് തുടക്കം കുറിക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ. 2015-ല് നടന്ന ആദ്യ സന്ദര്ശനത്തിന് ശേഷം അമീറിന്റെ രണ്ടാമത്തെ ഔദ്യോഗിക സന്ദര്ശനം കൂടിയാണിത്. ആദ്യ സന്ദര്ശനത്തിന് ശേഷം പ്രാദേശിക തലത്തിലും ആഗോള തലത്തിലും വലിയ മാറ്റങ്ങള് സംഭവിച്ചിട്ടുണ്ട്.
ലുലു ഗ്രൂപ്പിൽ ഒട്ടേറെ ജോലി സാധ്യതകൾ. യുഎഇയിലും സൗദിയിലും ഉടൻ ആരംഭിക്കുന്ന പുതിയ റീട്ടെയിൽ ശാഖകളിലേക്ക് ആയിരക്കണക്കിന് ജീവനക്കാരെയാണ് ആവശ്യമായി വരിക. ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി 15 പുതിയ ലുലു ശാഖകളാണ് വരുന്നത്.
റിയാദ് ∙ സൗദി വനിതയെ മനഃപൂര്വം കാര് കയറ്റി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശി വനിത റീം ബിന്ത് റാദി ബിന് ഫൗസാന് അല്ദുലൈജാനെ കൊലപ്പെടുത്തിയ സൗദി പൗരന് റായിദ് ബിന് അവദ് ബിന് സായിദ് അല്അംരിക്ക് റിയാദില് ആണ് ഇന്നലെ ശിക്ഷ നടപ്പാക്കിയത്.
റമസാനിൽ ഈന്തപ്പഴങ്ങളുടെ ആഗോള വിതരണത്തിന് സൗദി ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നൽകി. 102 രാജ്യങ്ങളിലേക്ക് ഈന്തപ്പഴങ്ങൾ വിതരണം ചെയ്യാനാണ് ഉത്തരവ്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം പാറശ്ശാല സ്വദേശി ജോസ് ഫെർണാണ്ടസ് നാട്ടിലെത്തി. സൗദി എയർലൈൻസിൽ കൊച്ചിയിലെത്തിയ ജോസിനെ തുടർ ചികിത്സക്കായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഖത്തറിലെ പ്രമുഖ വ്യവസായിയും മികച്ച സംഘാടകനും ദീർഘ കാലം ഖിഫ് സാരഥിയുമായിരുന്ന കെ മുഹമ്മദ് ഈസയുടെ പേരിൽ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (ഖിഫ്).
മനാമ ∙ കൊല്ലം പ്രവാസി അസോസിയേഷൻ സംഘടനാ ഭാരവാഹികൾക്കായി കെ സി എ ഹാളിൽ വച്ച് സംഘടനാ പഠന ക്യാംപ് സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ച പഠന ക്യാംപ് പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കുവൈത്ത് സിറ്റി ∙ കുവൈത്തിലെ മാര്ത്തോമ്മാ ഇടവകകളുടെ കൂട്ടായ്മയായ കുവൈത്ത് സെന്റര് മാര്ത്തോമ്മാ ജോയിന്റ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ മരുഭൂമിയിലെ മാരാമണ് കണ്വന്ഷനും പ്രവാസി സംഗമവും 17- മുതല് 21 വരെ നടക്കും.
മനാമ ∙ ബഹ്റൈനിലെ കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷന്റെ (കെ. എസ്. സി. എ) മന്നം ജയന്തി ആഘോഷം ഈ മാസം 20-ന് ഇന്ത്യൻ ക്ലബ്ബിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20ന് വൈകിട്ട് 6 മുതൽ 11 മണിവരെ നടക്കുന്ന പരിപാടികളിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യ അതിഥിയായി പങ്കെടുക്കും.
മദീന ∙ ബർവ മദീനത്നയിലെ മലയാളികളുടെ കൂട്ടായ്മയായ മറാം ഖത്തർ ദേശീയ കായിക ദിനം ആഘോഷിച്ചു. കിംസ് സ്പോർട്ടെക്സ് എന്ന പേരിൽ മൊമെന്റം മീഡിയ, വസീഫ് എന്നിവരുടെ സഹകരണത്തോടെ മദീനത്നയിലാണ് പരിപാടി സംഘടിപ്പിച്ചത്.
മസ്കത്ത് ∙ നയതന്ത്രത്തിന്റെ 70–ാം വാർഷികാഘോഷത്തിൽ ഇന്ത്യയും ഒമാനും. ആഘോഷങ്ങളുടെ ഭാഗമായി ലോഗോയും ചരിത്ര പുസ്തകവും പുറത്തിറക്കി. മസ്കത്തില് നടന്ന ചടങ്ങില് ഒമാന് വിദേശകാര്യ മന്ത്രി സയ്യിദ് ബദര് അല് ബുസൈദിയും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ചേര്ന്ന് പ്രകാശനം നിര്വഹിച്ചു.
കുവൈത്ത് സിറ്റി ∙ കുവൈത്ത് വിമാനത്താവളത്തിലൂടെ ഒരു ദശലക്ഷം ലിറിക്ക ഗുളികകള് കടത്താന് ശ്രമിച്ച കുറ്റത്തിന് പിടിയിലായ വിമാനത്താവള ഉദ്യോഗസ്ഥര് അടക്കം അഞ്ച് പേര്ക്ക് തടവ് ശിക്ഷ. കസ്റ്റംസ് ഇന്സ്പെക്ടര്ക്കും കൂട്ടാളിയ്ക്കും 25 വര്ഷമാണ് തടവ്. മറ്റൊരു കസ്റ്റംസ് ഇന്സ്പെക്ടര്,ഒരു സെനികന്,
ജിദ്ദ∙ സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരികൾക്ക് പന്ത്രണ്ട് ആഴ്ച പ്രസവാവധി നൽകുന്നത് അടക്കമുള്ള കൂടുതൽ ആനുകൂല്യങ്ങൾ അടങ്ങുന്ന നിയമം നാളെ(ചൊവ്വ) മുതൽ പ്രാബല്യത്തിൽ. പ്രസവം പ്രതീക്ഷിക്കുന്ന തിയതിക്ക് നാലാഴ്ച മുമ്പു മുതൽ എപ്പോൾ വേണമെങ്കിൽ ഈ അവധി ജീവനക്കാരികൾക്ക്
കുവൈത്ത് സിറ്റി ∙ സന്ദർശക പങ്കാളിത്തത്തിലും വൈവിധ്യമായ കലാ, സാംസ്കാരിക പരിപാടികളിലും ശ്രദ്ധേയമായി ഭാരത്. മേള. തുടര്ച്ചയായ പത്ത് മണിക്കൂര് നീണ്ട മേളയ്ക് ഇന്ത്യൻ എംബസിയാണ് ചുക്കാൻ പിടിച്ചത്. ഏഴായിരത്തിലധികം സന്ദര്ശകരാണ് മേള കാണാനെത്തിയത്.
മസ്കത്ത് ∙ ഒമാനില് തൊഴില് നിയമലംഘകരെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കുന്നു. 'സെക്യൂരിറ്റി ആന്റ് സേഫ്റ്റി സര്വീസസ്' വിഭാഗത്തിന് പരിശോധനക്ക് കൂടുതല് ചുമതലകള് നല്കിയതായി അധികൃതര് അറിയിച്ചു. നിയമവിരുദ്ധവും അനധികൃതവുമായ തൊഴില് തടയുന്നതിനൊപ്പം നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കുക, തൊഴിലവസരങ്ങള്
മനാമ ∙ സിബിഎസ്ഇ പരീക്ഷാ ചൂടിൽ ബഹ്റൈനിലെ ഇന്ത്യൻ സ്കൂളുകൾ. പത്താം ക്ലാസ് പരീക്ഷകൾക്കാണ് ഇന്നലെ തുടക്കമായത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ഈ ആഴ്ച ആരംഭിക്കും. ഇന്ത്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ഏഷ്യൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ,അൽ നൂർ സ്കൂൾ, ഇബ്ൻ അൽ ഹൈത്തം സ്കൂൾ എന്നീ സ്കൂളുകളിലായി 1,726 വിദ്യാർഥികൾ പത്താം ക്ലാസ് പരീക്ഷയും 1,285 വിദ്യാർഥികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും എഴുതുന്നുണ്ട്.
ഷാർജ ∙ വൈഎംസിഎ സംഘടിപ്പിച്ച പാണ്ടിശേരിൽ ഫിലിപ്പോസ് കോറെപ്പിസ്കോപ്പ മെമ്മോറിയൽ ട്രോഫി ക്വിസ് മൽസരത്തിൽ ഷാർജ മാർത്തോമ്മാ യുവജന സഖ്യം ജേതാക്കൾ.
തൊഴില് വിപണിയെ നിയന്ത്രിച്ച്, മനുഷ്യക്കടത്ത് തടയുകയെന്ന ലക്ഷ്യത്തോടെ ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങി പബ്ലിക് അതോറിറ്റി ഫോര് മാന്പവര് (പാം).
അബുദാബി ∙ റമസാന് മുന്നോടിയായി അവശ്യ വസ്തുക്കളുടെ വില വർധിപ്പിക്കാൻ പാടില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം.
ജിദ്ദ ∙ സൗദിയിലെ വിവിധ പ്രവിശ്യകളില് അടുത്ത വ്യാഴാഴ്ച വരെ മഴക്കു സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റിയാദ്, ഹായില്, അല്ഖസീം, കിഴക്കന് പ്രവിശ്യ, ഉത്തര അതിര്ത്തി പ്രവിശ്യ, മക്ക, മദീന എന്നീ പ്രവിശ്യകളിലാണ് മഴക്കു സാധ്യതയുള്ളത്. സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും നാളെ വരെ മഴക്കു
ദുബായ് ∙ ഓൺലൈനിലൂടെ ലഹരിമരുന്ന് ഇടപാട് നടത്തുകയും ഉപയോഗിക്കുകയും കൈവശം വയ്ക്കുകയും ചെയ്ത യുവതിക്ക് ദുബായ് കോടതി 10 വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു.
ദുബായ് ∙ ഡെലിവറി റൈഡർമാർക്കായി ശീതീകരിച്ച 40 വിശ്രമ മുറികൾകൂടി നിർമാണം പൂർത്തിയാക്കിയതായി ആർടിഎ അറിയിച്ചു.
ഖത്തർ പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ- വീസ സൗകര്യം ആരംഭിച്ചതായി ഖത്തറിലെ ഇന്ത്യൻ എംബസി അറയിച്ചു. ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിലൂടെയാണ് ഇ- വീസ സംബന്ധമായ അറിയിപ്പ് പങ്കുവച്ചത്.
അബുദാബി/ദുബായ് ∙ എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് മോഡൽ പരീക്ഷ ഇന്നു മുതൽ ആരംഭിക്കുന്നതോടെ യുഎഇയിലെ കേരള സിലബസ് വിദ്യാർഥികളും പരീക്ഷാ ചൂടിലേക്ക്.
അബുദാബി ∙ യുദ്ധങ്ങളും സംഘർഷങ്ങളും പിരിമുറുക്കങ്ങളും വർധിച്ചുവരുന്നതിനിടെ ആഗോള പ്രതിരോധ കമ്പനികൾ ഏറ്റവും പുതിയ ഉൽപന്നങ്ങളുമായി അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ ഒന്നിക്കുന്നു.
മസ്കത്ത് ∙ ദാഖിലിയ ഗവര്ണറേറ്റിലെ ബഹ്ല വിലായത്തില് രണ്ട് പേര് മുങ്ങിമരിച്ചു.
അബുദാബി/ദുബായ് ∙ സമുദ്ര പരിസ്ഥിതിയിലേക്കും ആരോഗ്യത്തിലേക്കും ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ച് മലയാളി യുവാവ് ദുബായിൽ നഗ്നപാദനായി ഓടിയത് 115 കിലോമീറ്റർ.
ദുബായ് ∙ കെട്ടിട വാടക വർധിപ്പിക്കുന്നതിന് മുൻപ് 90 ദിവസത്തെ നോട്ടിസ് നൽകണമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് (ഡിഎൽഡി) അറിയിച്ചു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി 2 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഡൽഹിയിലെത്തും. മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെട്ട പ്രതിനിധിസംഘവും ഒപ്പമുണ്ടാകും. രണ്ടാം തവണയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. 2015 മാർച്ചിലായിരുന്നു മുൻ സന്ദർശനം. പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തും. 18ന് രാഷ്ട്രപതിഭവനിൽ സ്വീകരണം നൽകും.
Results 1-50 of 10003