Activate your premium subscription today
മലപ്പുറം∙ മകനെ കണ്ടെത്തിയതിൽ സന്തോഷമെന്നും അവനെ കാണാനായി കാത്തിരിക്കുകയാണെന്നും വിഷ്ണുജിത്തിന്റെ പിതാവ് ശശിധരൻ. മകനെ കൂടുതൽ സമ്മർദത്തിലാക്കരുതെന്നു മാത്രമാണു അപേക്ഷ. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എല്ലാം അവൻ മുൻകയ്യെടുത്താണു നടത്തിയത്. സാമ്പത്തിക പ്രയാസങ്ങളുള്ളതായി പറഞ്ഞിരുന്നില്ലെന്നും ശശിധരൻ പറഞ്ഞു. ആറു ദിവസമായി നെഞ്ചിൽ തീയായിരുന്നുവെന്നും മകനെ കണ്ടെത്തിയെന്നറിഞ്ഞപ്പോഴാണു സമാധാനമായതെന്നും അമ്മ പറഞ്ഞു.
മലപ്പുറം∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറ്റിപ്പുറം ചെമ്പിക്കൽ കൊളത്തോൾ നരിക്കുളം ബദർ പള്ളിക്ക് സമീപം മുളയംപറമ്പിൽ അഷറഫ് മാനുവിന്റെ മകൻ അർഫഹ് റസിം (25) ആണ് ചൊവ്വാഴ്ച പുലർച്ചെ മരിച്ചത്. തിങ്കളാഴ്ച രാത്രി കുറ്റിപ്പുറം - തിരൂർ റോഡിലെ ചെമ്പിക്കൽ കനാൽ പാലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മലപ്പുറം∙ വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടിൽനിന്നു പോയതിനു പിന്നാലെ കാണാതായ മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്നു കണ്ടെത്തി. തമിഴ്നാട് പൊലീസും മലപ്പുറം പൊലീസും ചേർന്നാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയതെന്ന് മലപ്പുറം എസ്പി എസ്. ശശിധരന് പറഞ്ഞു. സ്വമേധയാ പോയതാണോ മറ്റേതെങ്കിലും സാഹചര്യത്തിൽ പോയതാണോയെന്നുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം പറയാമെന്ന് എസ്പി അറിയിച്ചു.
എടക്കര ∙ നാടുകാണി ചുരത്തിൽ സംസ്ഥാന അതിർത്തി കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചാൽ പിന്നെ കുഴികൾ ചാടിക്കടന്ന് വേണം യാത്ര ചെയ്യാൻ. സംസ്ഥാന അതിർത്തി മുതൽ നാടുകാണി ജംക്ഷൻ വരെ 4 കിലോമീറ്ററോളം ദൂരം റോഡ് നിറയെ കുഴികളാണ്. വലിയ കുഴികളിൽ ചാടി വാഹനങ്ങൾ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടങ്ങളും യാത്രതടസ്സവും
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷകൾക്കു പ്രവേശനം നിഷേധിച്ച് വിമാനത്താവള കവാടത്തിൽ സ്ഥാപിച്ച ബോർഡ് അധികൃതർ നീക്കി. വിമാനത്താവളത്തിൽ പ്രവേശിച്ചാൽ 500 രൂപ പിഴ ഈടാക്കുമെന്നു ബോർഡ് വച്ചതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. എയർപോർട്ട് അതോറിറ്റിയുടെ ട്രാഫിക് നിബന്ധനകൾ അനുസരിച്ച്
ഗൂഡല്ലൂർ ∙ പന്തല്ലൂരിനടുത്ത് ഏലിയാസ് കടയ്ക്ക് സമീപം പുൽമേടിൽ പുതിയ ആനക്കൂട്ടം. മുണ്ടക്കൈ ചൂരൽമല ഭാഗത്ത് ഉരുൾപൊട്ടലുണ്ടായതിന് ശേഷം പ്രധാനപ്പെട്ട ആനത്താര നഷ്ടപ്പെട്ടതോടെയാണ് ആനക്കൂട്ടം ഈ പ്രദേശങ്ങളിൽ ഇടത്താവളമാക്കിയത്. നിലമ്പൂർ വനത്തിൽ നിന്നുള്ള ആനക്കൂട്ടമാണ് ഇപ്പോൾ ഈ ഭാഗത്ത് നിലയുറപ്പിച്ചത്. മുൻപ്
വിവരശേഖരണം വളാഞ്ചേരി നഗരസഭയിലെ സെപ്റ്റിക് ടാങ്ക് ശുചീകരണ തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു. തൊഴിലാളികൾ നഗരസഭ ഓഫിസിൽ 11നും 12നും നടക്കുന്ന സർവേയിൽ പങ്കെടുക്കണം. കോഷൻ ഡിപ്പോസിറ്റ് താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2022 മാർച്ച് 31 വരെ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ കോഷൻ ഡിപ്പോസിറ്റ് തിരികെ
മലപ്പുറം∙ പള്ളിപ്പുറത്തുനിന്നു കാണാതായ വിഷ്ണുജിത്തിന്റെ ഫോൺ ഓണായി. സഹോദരി വിളിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്തത്. തുടർന്ന് മറുവശത്തുള്ളയാൾ ഫോൺ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്തു . തമിഴ്നാട് കൂനൂരിലാണ് ഫോൺ ഉള്ളതെന്നാണ് ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത്.
മലപ്പുറം∙ വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്കു പോയ പ്രതിശ്രുത വരൻ മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി സൂചന. സുഹൃത്തുക്കളാണ് ഇതു സംബന്ധിച്ച വിവരം പൊലീസിനു നൽകിയത്. ‘ ഒരു ചെറിയ ഇഷ്യു ഉണ്ട്. പണം കൊടുത്തില്ലെങ്കിൽ സീനാണ്’ എന്ന് സുഹൃത്തുക്കളോട് വിഷ്ണുജിത്ത് പറഞ്ഞിരുന്നതായി സഹോദരിയും മാധ്യമങ്ങളോട് പറഞ്ഞു.
തിരൂരങ്ങാടി ∙ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങി, വിവിധ വകുപ്പു ഉദ്യോഗസ്ഥരും ഒപ്പം നിന്നു, ഒറ്റയ്ക്ക് താമസിക്കുന്ന സത്രീക്ക് ഒരാഴ്ച്ചക്കുള്ളിൽ റേഷൻ കാർഡും വീട്ടിൽ വൈദ്യുതിയുമെത്തി. കക്കുന്നത്ത്പാറ കറുത്തോൻ സുലൈഖയ്ക്കാണ് (61) വീട്ടിൽ വൈദ്യുതി എത്തിയത്.വീട്ടിൽ വിളക്ക് കത്തിക്കാൻ മണ്ണെണ്ണ ആവശ്യപ്പെട്ട്
മലപ്പുറം∙ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന്റെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ വർധിക്കുന്നതു 249 വാർഡുകൾ. ഗ്രാമപ്പഞ്ചായത്തിൽ 223, ബ്ലോക്ക് പഞ്ചായത്തിൽ 25, ജില്ലാ പഞ്ചായത്തിൽ ഒന്ന് എന്നിങ്ങനെയാണു വർധിക്കുന്ന വാർഡുകളുടെ എണ്ണം. നഗരസഭകളിലെ പുനർവിഭജനം സംബന്ധിച്ച വിജ്ഞാപനം
പൊന്നാനി ∙ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച പുളിക്കക്കടവ് തൂക്കുപാല ഇന്ന് പി.നന്ദകുമാർ എംഎൽഎ നാടിന് സമർപ്പിക്കും. പുളിക്കക്കടവ് തൂക്കുപാലവും ടൂറിസം പ്രദേശവും ഇനി പൊന്നാനി നഗരസഭയുടെ അടയാളം. പാലം തുറക്കുന്നതിനു പിന്നാലെ വൻതോതിലുള്ള ടൂറിസം പദ്ധതി കൂടി നടപ്പാക്കാൻ നഗരസഭ നടപടികൾ തുടങ്ങിയിട്ടുണ്ട്. 17.5
കരുളായി∙ ഉൾവനത്തിൽ പാലത്തിൽനിന്നു പുഴയിൽ വീണ രണ്ടര വയസ്സുകാരനെ സിവിൽ പൊലീസ് ഓഫിസർ രക്ഷപ്പെടുത്തി. സ്വന്തം ജീവൻ അവഗണിച്ചു പാലത്തിൽനിന്ന് 50 അടി താഴ്ചയിൽ പുഴയിലേക്ക് എടുത്തുചാടിയാണു നിലമ്പൂർ സ്റ്റേഷനിലെ എൻ.കെ.സജിരാജ് കുഞ്ഞിനെ രക്ഷിച്ചത്. നെടുങ്കയം ഇരുമ്പുപാലത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12നാണു സംഭവം.
തവനൂർ ∙ സംസ്ഥാനത്ത് ആദ്യമായി പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന പാലമാണ് തവനൂർ–തിരുനാവായ പാലമെന്നും പദ്ധതി ഒന്നര വർഷത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭാരതപ്പുഴയിൽ നിർമിക്കുന്ന തവനൂർ–തിരുനാവായ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷകൾക്കു പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ജനപ്രതിനിധികളും യാത്രക്കാരും ഓട്ടോ തൊഴിലാളികളും. എയർപോർട്ട് അതോറിറ്റിയുടെ ട്രാഫിക് നിബന്ധനകൾ അനുസരിച്ച് ഓട്ടോറിക്ഷകൾക്ക് വിമാനത്താവളത്തിൽ നിയന്ത്രണമുണ്ട്. എങ്കിലും കോഴിക്കോട് വിമാനത്താവളത്തിൽ ഇതുവരെ ഓട്ടോറിക്ഷകളെ തടഞ്ഞിരുന്നില്ല.
കരുവാരകുണ്ട് ∙ കോഴിക്കൂട്ടിൽ കയറി 2 താറാവുകളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. മഞ്ഞൾപ്പാറ ആലിക്കോട് വടക്കേങ്ങര കുഞ്ഞിമുഹമ്മദിന്റെ വീട്ടിലെ താറാവുകളെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. ഇന്നലെ രാവിലെയാണ് കോഴിക്കൂട്ടിൽ പെരുമ്പാമ്പിനെ കണ്ടത്. കൂട്ടിൽ കോഴികളുമുണ്ടായിരുന്നു. ആർജിആർആഫ് അംഗങ്ങളായ വി.റഷീദ്, എൻ.സലീക്ക് റഷീദ്, ടി,സലാം, ടി.കെ.അനസ്, നാട്ടുകാരായ പൂവിൽ നവാസ്, സി.ടി.യൂനസ്, പി.സജീർ, വി.നിസാർ മോൻ, പി.ആഷിക് എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. വനപാലകർക്കു കൈമാറി.
മലപ്പുറം ∙ വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്കു പോയ പ്രതിശ്രുത വരൻ അവിടെനിന്നും കോയമ്പത്തൂരിലേക്ക് പോയതായി പൊലീസ്. കോയമ്പത്തൂരിലേക്ക് പോകാൻ ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കോയമ്പത്തൂരിൽ അന്വേഷണം നടക്കുകയാണ്. മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ ശശീന്ദ്രന്റെ മകൻ വിഷ്ണുജിത്തിനെയാണ് (30) 5 ദിവസം മുൻപു കാണാതായത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ഇന്നലെയാണു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
കൃഷിഭവനുകളിൽ ഇന്റേൺഷിപ് ∙ജില്ലയിലെ കൃഷിഭവനുകളിലേക്ക് 180 ദിവസത്തെ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വൊക്കേഷനൽ ഹയർസെക്കൻഡറി (അഗ്രികൾചർ), ഡിപ്ലോമ ഇൻ അഗ്രികൾചർ / ഓർഗാനിക് ഫാമിങ് ഇൻ അഗ്രികൾചർ യോഗ്യതയുള്ളവർക്ക് keralaagriculture.gov.in എന്ന വെബ്സൈറ്റിലോ, കൃഷി ഓഫിസുകളിൽ നേരിട്ടോ അപേക്ഷിക്കാം. പ്രായം
മലപ്പുറം ∙ വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്കു പോയ പ്രതിശ്രുത വരൻ വിവാഹ ദിവസവും മടങ്ങിയെത്തിയില്ല. കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ ശശീന്ദ്രന്റെ മകൻ വിഷ്ണുജിത്തിനെയാണ് (30) 4 ദിവസം മുൻപു കാണാതായത്. മഞ്ചേരി
എടക്കര ∙ നാടുകാണി ചുരത്തിൽ ഗതാഗത തടസ്സം, കുടുങ്ങിയത് 100 കണക്കിന് വാഹനങ്ങൾ. ചുരം റോഡിലെ കുഴിയിൽ ചരക്കുലോറി കുടുങ്ങിയതിനെത്തുടർന്നാണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടത്. രാത്രി ഏറെ വൈകിയും ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. താഴെ നാടുകാണിയിലാണ് റോഡിലെ കുഴിയിൽ ചാടി ലോറി കുടുങ്ങിയത്. ഇന്നലെ രാത്രി
Results 1-20 of 10000