Activate your premium subscription today
720 അടിയോളം വലുപ്പമുള്ള 2024 ഒഎൻ എന്ന് പേരിട്ടിരിക്കുന്ന ഒരു ഛിന്നഗ്രഹം ഭൂമിക്ക് സമീപം ഒരു ശല്യവുമുണ്ടാക്കാതെ 40,233 കിമീ/മണിക്കൂർ എന്ന വേഗത്തിൽ കടന്നുപോയി. അതേസമയം ഒരു കുട്ടി ചന്ദ്രനെപ്പോലെ ഭൂമിയുടെ സമീപം ദൃശ്യമായേക്കാവുന്ന മറ്റൊരു ഛിന്നഗ്രഹം എത്തുകയാണ്. 2024 PT5 എന്ന് പേരിട്ടിരിക്കുന്ന ആ
720 അടിയോളം വലുപ്പമുള്ള ഛിന്നഗ്രഹം സെപ്റ്റംബർ 17ന് ഭൂമിയുടെ അടുത്തെത്തുമെന്ന് നാസ. ജൂലൈ 27ന് ആണ് അറ്റ്ലസ് സ്കൈ സർവേ, 2024 ഒഎൻ എന്ന എന്ന ഛിന്നഗ്രഹം കണ്ടെത്തിയത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 2.5 മടങ്ങ് ദൂരത്തിൽ ഏകദേശം 997,793 കിലോമീറ്റർ ദൂരത്തിൽ ഛിന്നഗ്രഹം സുരക്ഷിതമായി കടന്നുപോകും.
മഴക്കാല രാത്രിയിൽ തണുപ്പും മഴയുടെ താരാട്ടുമൊക്കെ കേട്ട് ഒന്നുറക്കം പിടിച്ച് കട്ടിലിൽ കിടക്കുമ്പോഴാകും മൂളിപ്പാട്ടും പാടി കൊതുക് വന്ന് കടിച്ചിട്ടു പോകുന്നത്. അതോടെ ഉറക്കം പോയി. കടിയും ശല്യവും മാത്രമല്ല, വളരെ ഗുരുതരമായേക്കാവുന്ന ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ മന്ത്, മലമ്പനി പോലുള്ള പലവിധ രോഗങ്ങൾക്കും
നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ ബഹിരാകാശത്തുനിന്നും വോട്ട് ചെയ്യാൻ തയാറെടുത്ത് നാസയുടെ ബഹിരാകാശ യാത്രികർ. ബോയിങിന്റെ സ്റ്റാർലൈനർ ദൗത്യത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുകയും പേടകത്തിലെ തകരാറുകൾ അവിടെ 2025 ഫെബ്രുവരി വരെ തുടരുകയാണ് ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച്
ബോയിങിന്റെ സ്റ്റാർലൈനർ ബഹിരാകാശപേടകം കാലിയായ സീറ്റുകളുമായി ന്യൂമെക്സികോയിലെ വൈറ്റ് സാൻഡ് സ്പേസ് ഹാർബറിൽ ഇറങ്ങി. സുരക്ഷാ കാരണങ്ങളാൽ സുനിത വില്യംസും ബുച്ച് വിൽമോറും ഐഎസ്എസിൽ തുടരുകയാണ്. ജൂണ് അഞ്ചിനാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബുച്ച് വില്മറിനേയും വഹിച്ച് ബോയിങ്
ഏകദേശം ഒരു മീറ്റര് മാത്രം വ്യാസമുള്ള ഛിന്നഗ്രഹം ഇന്നലെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുകയും കത്തിനശിക്കുകയും ചെയ്തിരുന്നു, എന്നാലിതാ ഭൂമിയുടെ സമീപത്തേക്ക് കുതിച്ചെത്തുകയാണ് ഏകദേശം ഒരു വീടിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം. 2024 RF ഭൂമിയിൽ നിന്ന് ഏകദേശം 2.69 ദശലക്ഷം മൈൽ ദൂരെക്കൂടി കടന്നുപോകും,
ഏകദേശം ഒരു മീറ്റര് മാത്രം വ്യാസമുള്ള ഛിന്നഗ്രഹം ഇന്നലെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്നതായി കണ്ടെത്തിയത് നാസയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കാറ്റലീന സ്കൈ സർവേയാണ്. ഫിലിപ്പീൻ ദ്വീപസമൂഹത്തിന്റെ വടക്കേ അറ്റത്തുള്ള ദ്വീപിന് മുകളിൽ സെക്കൻഡിൽ 17.6 കിലോമീറ്റർ അല്ലെങ്കിൽ മണിക്കൂറിൽ 63,360
വലിയൊരു ദൗത്യവുമായി പോയ സ്റ്റാർലൈനർ ക്രൂ മൊഡ്യൂൾ, കാലി സീറ്റുമായി നാളെ തിരികെ മടങ്ങും. വെള്ളിയാഴ്ച വൈകുന്നേരം(EDT) രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നും അൺഡോക് ചെയ്യപ്പെടും. ഏകദേശം 6 മണിക്കൂറിന് ശേഷം ന്യൂമെക്സികോയിലെ വൈറ്റ് സാൻഡ് സ്പേസ് ഹാർബറിൽ ഇറങ്ങും. സ്റ്റാർലൈനർ അൺഡോക് ചെയ്യുന്ന സമയം മുതൽ
ജൂണ് അഞ്ചിനാണ് ഇന്ത്യന് വംശജ സുനിത വില്യംസും ബുച്ച് വില്മോറും ബഹിരാകാശത്തെത്തിയത്.ജൂണ് ഏഴിന് ഐഎസ്എസിലെത്തി ജൂണ് 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല് വിക്ഷേപണത്തിനു പിന്നാലെ സ്റ്റാര്ലൈനര് പേടകത്തിലുണ്ടായ ഹീലിയം ചോര്ച്ച എല്ലാം മാറ്റി മറിച്ചു. ഏതാനും ദിവസങ്ങള് എന്നു കരുതിയിരുന്ന ദൗത്യം
ആരോ തട്ടുന്നതു പോലുള്ള ശബ്ദം- ഇത്തരമൊരു ശബ്ദമാണ് സ്റ്റാർലൈനറിൽനിന്നും പകർത്തിയ ഓഡിയോയിലുണ്ടായിരുന്നത്. ബഹിരാകാശയാത്രികനായ ബുച്ച് വിൽമോർ, ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലെ മിഷൻ കൺട്രോൾ റേഡിയോയിലൂടെ ശബ്ദത്തെ കുറിച്ച് അന്വേഷിച്ചതോടെയാണ്. ഈ ഓഡിയോ റെക്കോർഡ് എക്സിൽ പ്രചരിക്കാൻ ആരംഭിച്ചത്. സംഭവം
ഏഷ്യൻ രാജ്യമായ കിർഗിസ്ഥാനിൽ ആദ്യമായി വലിയ മാംസാഹാരിയായ ദിനോസർ ഫോസിൽ കണ്ടെത്തി. ജുറാസിക് പാർക് സിനിമകളിലൂടെ പ്രശസ്തമായ ടൈറനോസറസ് റെക്സ് ദിനോസറുകളുമായി ബന്ധമുള്ള വമ്പൻ ദിനോസറുകളുടെ ഫോസിലുകളാണ് ഗവേഷകർ കണ്ടെത്തിയത്.ഇതിൽ കണ്ടെത്തിയവയിൽ ഏറ്റവും വലിയ ദിനോസറിന്റെ നീളം 26 അടിയാണ്. 1250 കിലോഗ്രാമാണ്
ബോയിങ് സ്റ്റാർലൈനറിൽനിന്നും വിചിത്ര ശബ്ദം കേൾക്കുന്നതായി നാസ ബഹിരാകാശ യാത്രികരായ ബുച്ച് വിൽമോറും സുനിത വില്യംസും. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്കിടെ ഉണ്ടായ തകരാറിനാൽ നിലവിൽ പ്രതിസന്ധിയിലായ ബോയിങിന്റെ സ്റ്റാര്ലൈനർ പേടകത്തെച്ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ വർദ്ധിക്കാന് എന്തായാലും പുതിയ
മനുഷ്യന് പൂര്വികനുള്ളതു പോലെ മറ്റു ജീവികള്ക്കും പൂര്വികനുണ്ടല്ലോ. അങ്ങനെ നോക്കിയാല് എല്ലാ ജീവജാലങ്ങളുടേയും ഒരു പൊതു പൂര്വിക ജീവിയുണ്ടാവുമോ? ഉണ്ടാവുമെന്നാണ് ശാസ്ത്രം കരുതുന്നത്. അങ്ങനെയൊരു ജീവിക്ക് ലൂക്ക(Last Universal Common Ancestor) എന്നു പേരുമിട്ടിട്ടുണ്ട് ശാസ്ത്രജ്ഞര്.
പുരുഷലിംഗം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഹ്യൂമൻ Y ക്രോമസോം നാടകീയമായ ഒരു മാറ്റത്തിന് വിധേയമാകുന്നുവെന്ന് പഠനങ്ങൾ; അത് ചുരുങ്ങുകയാണത്രെ. ഈ ജനിതക ശോഷണം ചോദ്യം ഉയർത്തുന്നു:ഭാവിയില് Y ക്രോമസോം പൂര്ണമായും അപ്രത്യക്ഷമാകാനുള്ള സാധ്യതയുള്ളപ്പോൾ മനുഷ്യർ പ്രത്യേകിച്ചും പുരുഷന്മാർ വംശനാശത്തിന്റെ
പ്രതികൂല കാലാവസ്ഥാ പ്രവചനം കാരണം ബുധനാഴ്ച പദ്ധതിയിട്ടിരുന്ന പൊളാരിസ് ഡോണ് ദൗത്യവുമായുള്ള ഫാൽക്കൺ 9 വിക്ഷേപണത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് സ്പേസ് എക്സ്. അനുകൂലമായ വിക്ഷേപണത്തിനും സുരക്ഷിതമായുള്ള മടങ്ങിവരവിനുമായി കാലാവസ്ഥ അനുകൂലമാകാൻ കാത്തിരിക്കുകയാണെന്ന് സ്പേസ് എക്സ് 'എക്സ്' പോസ്റ്റിൽ അറിയിച്ചു.
സ്പേസ് എക്സിന്റെ ബഹിരാകാശ യാത്രാ പദ്ധതിയായ പൊളാരിസ് പ്രോഗ്രാമിലെ മൂന്ന് ആസൂത്രിത ദൗത്യങ്ങളിൽ ആദ്യത്തേതാണ് പൊളാരിസ് ഡോൺ. ഓഗസ്റ്റ് 27നാണ് ബഹിരാകാശ നടത്തമുൾപ്പടെയുള്ള പദ്ധതിയുടെ വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നത്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ ഗ്രൗണ്ട് സ്റ്റേഷനിലെ Quick
പൊളാരിസ് ഡോൺ എന്ന പേരിലുള്ള 5 ദിന ദൗത്യത്തിനായി സ്പേസ് എക്സിലെ മെഡിക്കൽ വിദഗ്ധനും മലയാളിയുമായ ഡോ. അനിൽ മേനോന്റെ ഭാര്യ അന്നയുൾപ്പെടെ 4 ബഹിരാകാശ യാത്രികരുമായി സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം റിസൈലൻസ് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയരും. അന്നമേനോന് ബഹിരാകാശ ഉയരങ്ങൾ
ഐഎസ്എസിൽ കുടുങ്ങിയ സ്റ്റാർലൈനർ ദൗത്യത്തിലെ അംഗങ്ങളായ സുനിത വില്യംസിന്റെയും ബാരി വിൽമോറിന്റെയും മടങ്ങിവരവുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്ഡേറ്റ് നൽകാൻ നാസ ഒരു പത്രസമ്മേളനം നടത്തും. എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തെത്തിയ അവർ 80 ദിവസമായി തുടരുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് (EDT),അതായത്
അമു ധാര്യ, കാബൂൾ, ഹെൽമന്ദ്, ഹരിരുദ് നദികൾ നനയ്ക്കുന്ന നാടാണെങ്കിലും ഊഷരഭൂമിയാണ് അഫ്ഗാൻ. മലനിരകളും വരണ്ട സമതലങ്ങളുമുള്ള രാജ്യം. എന്നാൽ ഈ പരുക്കൻ പ്രകൃതിയിൽ ഭൂമി കാത്തുവച്ചിരിക്കുന്നത് അമൂല്യമായ ധാതു നിക്ഷേപമാണ്. ചെമ്പും ഇരുമ്പയിരും ലാപിസ് ലസൂലിയും അപൂർവലോഹങ്ങളുമടങ്ങിയ വമ്പൻ നിക്ഷേപം. ഒരു ട്രില്യൻ
നാസയുടെ രണ്ട് ബഹിരാകാശ സഞ്ചാരികൾ, ഇന്ത്യൻ വംശജ സുനിത വില്യംസും ബച്ച് വിൽമോറും, ജൂണിൽ കേവലം 8 ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തെത്തിയ ഇവർ കുടുങ്ങിയിട്ട് നാളുകളായി. ബോയിങ്ങിന്റെ സ്റ്റാര്ലൈനർ പേടകത്തിനു സംഭവിച്ച തകരാറാണ് ഇരുവരെയും ബഹിരാകാശത്തു കുടുക്കിയത്. ഇവരെ തിരികെ എത്താൻ സ്പേസ് എക്സിന്റെ സഹായം
ശ്വാസമടക്കിപ്പിടിച്ചാണ് ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ചാന്ദ്ര യാത്ര ഇന്ത്യക്കാർ കണ്ടത്. അതീവ ആകാംക്ഷയോടെ ലോകവും ആ നിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ചു. 2023 ഓഗസ്റ്റ് 23ന് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ ലാൻഡർ (വിക്രം) ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ഇറങ്ങി. നിര്ണായകമായ ആ നേട്ടം രാജ്യത്തിന്റ അഭിമാനം
ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ ചരിത്ര വിജയത്തിന്റെ ഒരു വർഷം തികയുന്ന 2023 ഓഗസ്റ്റ് 23ന് ഇന്ത്യ അതിന്റെ ആദ്യ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കും. . കഴിഞ്ഞ വർഷം ഈ ദിവസമാണ് ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയത്. ചന്ദ്രനിൽ ഇറങ്ങിയ നാലാമത്തെ
ബോയിങ് സ്റ്റാർലൈനറിൽ മടക്കയാത്ര പദ്ധതിയിടുന്ന സുനിത വില്യംസും ബുച്ച് വിൽമോറും നിർണായക അപകടങ്ങളെ അഭിമുഖീകരിക്കുന്നതായി വിദഗ്ദർ. ഇതുവരെ സാങ്കേതിക തകരാർ പരിഹരിക്കാത്ത സ്റ്റാര്ലൈനർ പേടകത്തിന്റെ പുനഃപ്രവേശനം പരാജയപ്പെട്ടാൽ വെറും 96 മണിക്കൂർ ഓക്സിജനുമായി അവർ ബഹിരാകാശത്ത് കുടുങ്ങിപ്പോകും. അല്ലെങ്കിൽ
എക്കാലത്തേയും ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകള് കൈവശമുള്ള സമൂഹമാണ് നമ്മുടേതെന്ന് അഹങ്കാരം പിരമിഡുകളെ ഒന്നു നോക്കുമ്പോള് തന്നെ ആവിയായി പോവും. ഇന്നത്തെ ഏത് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടാണെങ്കിലും ഈജിപ്തിലേതു പോലുള്ള പിരമിഡുകള് നിര്മിക്കുക പ്രായോഗികമല്ല. നാലായിരത്തിലേറെ വര്ഷങ്ങള്ക്ക് മുമ്പ് ഓരോ
ഉഷ്ണമേഖലയിൽ ഓസോൺ ശോഷിക്കുന്നെന്ന് 2022ൽ പഠനം പുറത്തിറങ്ങിയതു വലിയ ആശങ്കയ്ക്ക് ഇടനൽകിയിരുന്നു. ഏഴുമടങ്ങ് വലുപ്പമുള്ള വിള്ളലുണ്ടായിരുന്നെന്നായിരുന്നു അവകാശവാദം. ഈ വിഷയത്തിൽ ഇപ്പോൾ സമഗ്രമായ പഠനം പൂർത്തീകരിച്ചിരിക്കുകയാണ് ഇന്ത്യൻ ഗവേഷകർ. ഭൂമിയുടെ ഉഷ്ണമേഖലയ്ക്ക് (ട്രോപ്പിക്കൽ ഏരിയ) മുകളിൽ ഓസോൺ പാളിയിൽ
വലിയൊരു ആകാശക്കാഴ്ചയാണ് നമ്മുടെ കണ്ണുകളുടെ മുന്നിൽ വിരുന്നെത്തുന്നത്. ഇന്ന് മുതൽ ആഗസ്റ്റ് 19ന് സൂപ്പർമൂൺ ബ്ലൂ മൂൺ ദൃശ്യം വിവിധ രാജ്യങ്ങളിൽ കാണാനാകും. എപ്പോൾ, എവിടെ, എങ്ങനെ കാണാമെന്നു പരിശോധിക്കാം. നാസയുടെ കണക്കനുസരിച്ച്, രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ നീല ചന്ദ്രന് കാണപ്പെടും. 2020 ഒക്ടോബറിലും 2021
ഒരു ദിവസത്തിന്റെ ദൈര്ഘ്യം 25 മണിക്കൂറാവുമെന്ന് പറഞ്ഞാല് നിങ്ങള് വിശ്വസിക്കുമോ? ഇല്ലെങ്കില് വര്ഷങ്ങള്ക്ക് മുമ്പ് ഭൂമിയിലെ ദിവസത്തിന്റെ ദൈര്ഘ്യം 18 മണിക്കൂറായിരുന്നുവെന്ന് പറഞ്ഞാല് നിങ്ങള് വിശ്വസിക്കാനേ പോവുന്നില്ല. ഇതു രണ്ടും വസ്തുതകളാണെന്നാണ് ഒരു ശാസ്ത്രപഠനം പറയുന്നത്. ഭൂമിയുടെ ഉപഗ്രഹമായ
വീണ്ടും വലിയൊരു ആകാശക്കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കുകയാണ് നാം. ഓഗസ്റ്റിലെ വരുന്ന തിങ്കളാഴ്ച കാണാവുന്ന പൗർണ്ണമിക്ക് സൂപ്പർമൂൺ, ബ്ലൂ മൂൺ, സ്റ്റർജൻ മൂൺ എന്നിങ്ങനെ നിരവധി പേരുകളാണുള്ളത്, നാസയുടെ കണക്കനുസരിച്ച്, രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ നീല ചന്ദ്രന് കാണപ്പെടും. 2020 ഒക്ടോബറിലും 2021 ഓഗസ്റ്റിലും അവസാന
ചില ചരിത്രസംഭവങ്ങളും അന്യഗ്രഹജീവികളുമായി ബന്ധപ്പെടുത്തി പറയപ്പെടാറുണ്ട്. ഇതിനൊക്കെ കൃത്യമായ ഒരുത്തരം നൽകാൻ ശാസ്ത്രത്തിനും കഴിയാറില്ല. ഇത്തരമൊരു സംഭവമാണ് വൂൾപിറ്റിലെ കുട്ടികളെക്കുറിച്ചുള്ളത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലാണ് ഈ കഥ നടക്കുന്നത്. അന്ന് ഇംഗ്ലണ്ട് ഭരിച്ചിരുന്നത് സ്റ്റീഫൻ എന്ന
അടുത്ത കാലത്ത് വിക്ഷേപിക്കപ്പെട്ടതിൽ വലിയ വിജയകരമായി മാറിയ ദൗത്യമാണ് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഗയ്യ സ്പേസ് ടെലിസ്കോപ്. അനേകം നക്ഷത്രങ്ങളെ ഗയ്യ ദൗത്യം നിരീക്ഷിച്ചിരുന്നു. ഏറെ പ്രത്യേകതയുള്ള ഒരു കണ്ടെത്തൽ ഗയ്യ നടത്തിയിരുന്നു. ഏകദേശം 350ൽ ഏറെ ഛിന്നഗ്രഹങ്ങൾക്ക് തങ്ങളെ ചുറ്റി ഛിന്നഗ്രഹ
ഇംഗ്ലണ്ടിലെ ലോകപ്രശസ്തമായ സ്റ്റോൺഹെൻജ് ഘടനയുടെ ഉള്ളിലുള്ള കല്ലുകളിൽ ഏറ്റവും വലുതായ കല്ല് എത്തിച്ചത് സ്കോട്ലൻഡിൽ നിന്നാണെന്നു പുതിയ പഠനം. കല്ല് വടക്കൻ ഇംഗ്ലണ്ടിൽനിന്നോ അല്ലെങ്കിൽ സ്കോട്ലൻഡിൽ നിന്നോ ആകാമെന്ന് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു പഠനം സാധ്യത കൽപിച്ചിരുന്നു പടിഞ്ഞാറൻ വെയിൽസിൽ നിന്നാണ് ഈ
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-08ന്റെ വിക്ഷേപണം ഓഗസ്റ്റ് 15ൽനിന്നും ഓഗസ്റ്റ് 16ലേക്ക് മാറ്റി. ചെറിയ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി-ഡി3) ഉപയോഗിച്ചാണ് വിക്ഷേപണം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും വ്യാഴവും ചെമ്പൻ ഗ്രഹമായ ചൊവ്വയും ഭൂമിയിൽ നിന്നുള്ള കാഴ്ചയിൽ ഈ ദശകത്തിലെ ഏറ്റവും സമീപത്തേക്കു നീങ്ങുകയാണ്.കിഴക്കൻ മാനത്ത് ഈ ഗ്രഹങ്ങൾ തൊട്ടുരുമ്മിയെന്നോണംകാണാം. ഇക്കാലത്ത് പാതിരാവിനോടടുപ്പിച്ച് കിഴക്കൻ മാനത്തുദിച്ചുയരുന്ന ഈ ഗ്രഹങ്ങൾ പുലർച്ചെ 3-4 മണിക്ക്
ഭൂമിക്ക് സമീപത്തേക്കു പാഞ്ഞെത്തുന്ന ഏകദേശം ഒരു വിമാനത്തിന്റെ വലുപ്പമുള്ള 2 ഛിന്നഗ്രഹങ്ങളെ ആകാംക്ഷയോടെ പരിശോധിക്കുകയാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബോട്ടറി. 2024 PH2, 2024 PO3 എന്ന് പേരിട്ടിരിക്കുന്ന ഈ ബഹിരാകാശ ശിലകൾ അപകടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല, പക്ഷേ അവയുടെ സാമീപ്യം ശാസ്ത്രീയ
പല തുറമുഖങ്ങളിലും ബീച്ചുകളിലുമൊക്കെ ലൈറ്റ്ഹൗസുകളുണ്ട്. കപ്പലുകൾക്ക് ദിശ കാണിക്കാനായാണ് പുരാതന കാലം മുതൽ ലൈറ്റ്ഹൗസുകൾ ഉപയോഗിക്കപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോഴിതാ ചന്ദ്രനിലും ഇത്തരമൊരു ലൈറ്റ്ഹൗസ് സ്ഥാപിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് നാസ. ചന്ദ്രനിലെത്തുന്ന സഞ്ചാരികളെയും റോബട്ടിക്
കാലിഫോർണിയം എന്ന റേഡിയോ ആക്ടീവ് വസ്തുവെന്ന അവകാശ വാദത്തോടെ ചില പദാർഥങ്ങളുമായി ഒരു സംഘത്തെ ബീഹാറിലെ ഗോപാൽഗഞ്ചിൽ പൊലീസ് പിടികൂടിയിരുന്നു.കൈലി മുണ്ടാൽ മുഖം മറച്ച സംഘാഗങ്ങളെയും ഒരു പ്ലാസ്റ്റിക് ജാറിൽ സമീപത്തെ മേശയിൽ 850 കോടി രൂപയുടെ കാലിഫോര്ണിയവും പൊലീസ് പുറത്തുവിട്ട ചിത്രത്തിൽ കാണാം.850 കോടിയോളം വില
ബഹിരാകാശ നിലയത്തില് ഒരേ സമയം എട്ട് സ്പേസ് ഷിപ്പുകള്ക്കാണ് ഘടിപ്പിക്കാനാവുക. ഇതില് രണ്ട് ഡോക്കിങ് പോര്ട്ടുകളാണ് അമേരിക്കക്ക് അവകാശപ്പെട്ടത്. ഇപ്പോള് തന്നെ ഈ രണ്ട് ഡോക്കിങ് പോര്ട്ടുകളിലും ബഹിരാകാശ പേടകങ്ങളുണ്ട്
എപ്പോള് വേണമെങ്കിലും ആകാശത്ത് ഒരു നക്ഷത്രത്തിന്റെ പൊട്ടിത്തെറി നഗ്ന നേത്രങ്ങള്കൊണ്ട് കാണാനാവുമെന്നാണ് ശാസ്ത്രലോകം പ്രവചിക്കുന്നത്.ഭൂമിയിൽ നിന്ന് 3000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ടി കൊറോണെ ബോറിയാലിസ് എന്ന നക്ഷത്രസംവിധാനത്തിലാണ് ഈ അവസരം കിട്ടുക. പരസ്പരം ഭ്രമണം ചെയ്യുന്ന ഒരു
ചാറ്റ്ജിപിടി ഇന്നത്തെ ലോകത്തിനു സുപരിചിതമാണ്. ചാറ്റ് ജനറേറ്റീവ് പ്രീ ട്രെയ്ൻഡ് ട്രാൻസ്ഫോമർ എന്നതിന്റെ ചുരുക്കരൂപമാണ് ചാറ്റ്ജിപിടി. ഭാവി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളുടെ ശേഷി വെളിവാക്കുന്ന തരത്തിൽ ശക്തമായ ഒരു ടൂളാണ് ചാറ്റ്ജിപിടി.ഏതു വിഷയത്തെപ്പറ്റിയും വിവരങ്ങൾ നൽകാൻ പര്യാപ്തമായ രീതിയിലാണ്
ബഹിരാകാശത്തേക്ക് നാസ ഒരു കൃത്രിമ നക്ഷത്രത്തെ വിടാനൊരുങ്ങുന്നതിന്റെ വാർത്തകൾ കഴിഞ്ഞമാസങ്ങളിൽ ശ്രദ്ധേയമായിരുന്നു. നക്ഷത്രം എന്നൊക്കെ പറയുന്നതു കേൾക്കുമ്പോൾ അദ്ഭുതം കൂറുകയൊന്നും വേണ്ട. അത്ര വലുപ്പമുള്ള സംഭവമൊന്നുമല്ല ലാൻഡോൾട്ട് എന്നറിയപ്പെടുന്ന ഈ ദൗത്യം. ഒരു ടോസ്റ്ററിന്റെ അത്ര വലുപ്പമുള്ള ഒരു
170 വർഷം മുൻപ് തകർന്ന ഒരു കപ്പൽ ബാൾട്ടിക് കടലിൽ കണ്ടെത്തി. ബാൾട്ടിക് ടെക് എന്ന ഡൈവിങ് സംഘമാണ് തകർന്ന കപ്പൽ സ്വീഡിഷ് ദ്വീപായ ഒലൻഡിന് 37 കിലോമീറ്റർ അകലെയായി കണ്ടെത്തിയത്. ഇതിനുള്ളിൽനിന്ന് 100 ഷാംപെയ്ൻ മദ്യക്കുപ്പികളും ലഭിച്ചു. മദ്യക്കുപ്പികൾക്കു പുറമേ മിനറൽ വാട്ടർ, കളിമൺ പാത്രങ്ങൾ എന്നിവയും കപ്പലിൽ
എത്രയോ കാലമായി അമ്പിളിമാമൻ എന്ന ചന്ദ്രൻ നമ്മുടെ ആകാശത്ത് നമ്മെ നോക്കി ചിരിക്കുന്നു.ശാസ്ത്രജ്ഞരെയും കവികളെയും കലാകാരൻമാരെയും കുട്ടികളെയുമൊക്കെ വളരെയധികം ആകർഷിക്കുകയും ഭ്രമിപ്പിക്കുകയും ചന്ദ്രൻ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ യുഎസിലെ വിസ്കോൻസിൻ സർവകലാശാലയിലെ ഗവേഷകർ പുതിയ ഒരു വെളിപ്പെടുത്തലുമായി
ശനിയാഴ്ച വിഴിഞ്ഞം തീരത്ത് സാൻമാർ സോങ്ബേർഡ് കപ്പലിൽനിന്നും ഗുരുതരാവസ്ഥയിലായ ജീവനക്കാരനെ രക്ഷപ്പെടുത്തി എയർപോർട് അധികൃതരുടെയും സംവിധാനങ്ങളുടെയും ഏകോപനം. വ്യാഴാഴ്ച വൈകുന്നേരം അദാനി വിഴിഞ്ഞം പോർട്ടിലെ അധികൃതർക്കു വന്ന ഫോൺ കോളാണ് അധികൃതരെ അടിയന്തിരമായി നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്. ഷിപിങ് ജോലികൾ
കലിഫോർണിയ മുതൽ ടെക്സസ് വരെ ആകാശത്ത് ഒരു തീപ്പന്ത്. കഴിഞ്ഞയാഴ്ച നടന്ന ഈ സംഭവം ആളുകളെ ഭയചകിതരാക്കി. ഈ വിചിത്ര സംഭവത്തിന്റെ ദൃശ്യങ്ങൾ സാൻ ഡീഗോ സ്വദേശിയായ റെബേക്ക വുഡ്സ് തന്റെ ക്യാമറയിൽ പകർത്തി.ആകാശത്തിൽ പതിയെ സഞ്ചരിക്കുന്ന രീതിയിലാണ് തീപ്പന്ത് പ്രത്യക്ഷപ്പെട്ടത്. വാലുപോലെ പ്രകാശമാനമായ ഒരു ഘടന
മനുഷ്യരെ ചന്ദ്രനിലെത്തിച്ച അപ്പോളോ 11 ദൗത്യത്തിന്റെ 55ാം വാർഷികമാണ് ജൂലൈയിൽ കടന്നുപോയത്. ചരിത്രനിമിഷത്തിന്റെ ഓർമകളിൽ കൗതുകരമായ ഒരു സംശയം ചിലർ ഉയർത്തിയിരുന്നു. അപ്പോളോ 11ലും തുടർന്നു നടത്തിയ മനുഷ്യയാത്രാ ദൗത്യങ്ങളിലും മനുഷ്യർ ചന്ദ്രോപരിതലത്തിൽ അമേരിക്കൻ പതാകകൾ സ്ഥാപിച്ചിരുന്നു. ഈ പതാകകളുടെ
പത്ത് ദിവസത്തേക്കായി ബഹിരാകാശ നിലയത്തിലേക്കെത്തിയ ബഹിരാകാശ യാത്രികർ ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ മൂലം മാസങ്ങളായി നീളുകയാണ്. സഞ്ചാരികളായ സുനിത വില്യംസിന്റെയും ബാരി വിൽമോറിന്റെയും മടക്കയാത്രയാണ് അനിശ്ചിതത്വത്തിലായി. എന്നാൽ പ്രതീക്ഷകളുമായി സ്റ്റാർലൈനറിലെ ത്രസ്റ്ററുകൾ വിജയകരമായി
സഹസ്രാബ്ദങ്ങള് മുമ്പുള്ള മനുഷ്യജീവിതത്തിന്റേയും ചരിത്രത്തിന്റേയും തെളിവുകള് ഒളിപ്പിച്ചിരിക്കുന്നതിനാലാണ് ഓരോ മമ്മിയും അമൂല്യങ്ങളാവുന്നത്. ഈജിപ്തില് നിന്നും കണ്ടെടുത്ത മുതലയും വ്യത്യസ്തമല്ല. ഈ മുതല മമ്മിയുടെ വയറ്റിലുണ്ടായിരുന്നത് പൗരാണിക ഈജിപ്ഷ്യന് വിശ്വാസങ്ങളും ആചാരങ്ങള് സംബന്ധിക്കുന്ന
ബഹിരാകാശ നിലയത്തിൽ ബോയിങ് സ്റ്റാർലൈനർ പേടകത്തിലെത്തി അവിടെ പെട്ടുപോയ സുനിത വില്യംസ് ഒരു പ്രതീകാത്മത ഒളിംപിക് ദീപശിഖ നിലയത്തിലെ അംഗങ്ങൾക്ക് കൈമാറുന്നിടത്താണ് 2 മിനിറ്റുള്ള വിഡിയോയുടെ തുടക്കം.
കിഴക്കൻ ആഫ്രിക്കയിൽ റവാണ്ടയ്ക്കും കോംഗോയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന തടാകമാണ് ലേക് കിവു. കാർബൺ ഡയോക്സൈഡ്, മീതെയ്ൻ വാതകങ്ങൾ തീവ്രമായ അളവിൽ നിറഞ്ഞിരിക്കുന്ന ഈ തടാകം ഏതു നിമിഷവും പൊട്ടിത്തെറിക്കാമെന്ന അവസ്ഥയിലാണ്. സമീപ പ്രദേശങ്ങളിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കും ഒപ്പം ജീവജാലങ്ങൾക്കും
ഗംഗാവലി നദിയുടെ ദ്രുതഗതിയിലുള്ള ഒഴുക്കിന്റെ വേഗമുൾപ്പടെയുള്ള കാരണങ്ങളാൽ അർജുന്റെ ട്രക്കിനടുത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല, അതിനാൽ തിരച്ചില് പന്ത്രണ്ടാം ദിവസവും തുടരുന്നു. ഡ്രോണുകളും മറ്റ് റഡാർ സംവിധാനങ്ങളുപയോഗിച്ച് ട്രക്കിന്റെ സ്ഥാനം നിർണയിച്ചെങ്കിലും നദിയുടെ ദ്രുത
ആവശ്യങ്ങളാണ് സൃഷ്ടിയുടെ മാതാവെന്ന് ഒരു പ്രശസ്തവാചകമുണ്ട്. സത്യവുമാണ് അത്. ആവശ്യങ്ങൾ ഉടലെടുക്കുമ്പോൾ അതു പൂർത്തീകരിക്കാനായി പുതുമയേറിയ മാർഗങ്ങൾ മനുഷ്യർ അവലംബിക്കും. ഇത്തരത്തിലുള്ള ബുദ്ധികൾ ലോകത്ത് പലയിടത്തും നടപ്പാക്കിയിട്ടുണ്ട്. ഇവയിൽ പലതും വിസ്മയകരവുമാണ്. ഇത്തരത്തിലൊന്നാണ് വിഗാനെല്ലയിൽ സൂര്യനെ
ഇതുവരെ കണ്ടെത്തിയതില് വെച്ച് ഏറ്റവും ഭീകര രൂപിയായ ജീവി ഏതെന്ന ചോദ്യം വന്നാല് ഉത്തരങ്ങള് ദിനോസറുകളിലേക്കു നീളും. ഏറ്റവും കൂടുതല് ലഭിക്കാവുന്ന ഉത്തരം ടി റെക്സ് എന്ന ഭീകര രൂപിയായ ദിനോസറിന്റേതാണ്. ദിനോസറുകളുടെ കൂട്ടത്തിലെ രാജാവെന്ന് അറിയപ്പെടുന്ന ടി റെക്സിന് ഒറ്റ കടിക്ക് ഇപ്പോള് നിരത്തിലോടുന്ന
കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയായ അർജുനെ കാണാതായത് ജൂലൈ 16നാണ്. ഒൻപതാം ദിനവും തിരച്ചിൽ തുടരുമ്പോൾ അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ബന്ധുക്കൾ. നാവികസേനയും ദുരന്തനിവാരണ സേനയും സോണാറും റഡാറുമുൾപ്പടെയുള്ള നൂതന ടെക്നോളജിയുടെ സഹായത്തോടെ തിരച്ചിൽ
അമൂല്യമായ പുരാവസ്തുക്കൾ പലപ്പോഴും കണ്ടെത്തപ്പെടാറുണ്ട്. ഇക്കൂട്ടത്തിൽ കപ്പൽതകർച്ചകളുടെ ശേഷിപ്പുകളും ഉൾപ്പെടും.കണ്ടെത്തിയ കപ്പൽതകർച്ചകളിൽ വളരെ പ്രശസ്തമാണ് 2008ൽ കണ്ടെത്തിയ ഒരു പോർച്ചുഗീസ് കപ്പൽ. തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ നമീബ് മരുഭൂമിയിലാണ് ഇതു കണ്ടെത്തിയത്. ഇവിടെ വജ്രഖനനത്തിന്റെ ഭാഗമായി നടത്തിയ
ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങൾ, സോണാർ പോലെയുള്ളവയുമായി സൈന്യത്തിന്റെ സഹായത്തോടെ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ നാവികസേന വിവിധ സോണാർ സംവിധാനങ്ങളാണ്...
ഏകദേശം 20 വര്ഷത്തിനുള്ളില് ചൊവ്വയില് പത്തു ലക്ഷം മനുഷ്യരെ പാര്പ്പിക്കണം എന്ന ഉദ്ദേശത്തോടെ സ്പെയ്സ്എക്സ് മേധാവി ഇലോണ് മസ്ക് ആരംഭിച്ച ദൗത്യം വിജയിപ്പിക്കാനുള്ള പരിശ്രമത്തിന് ആക്കം കൂട്ടിയെന്ന് റിപ്പോര്ട്ട്. യാഥാര്ത്ഥ്യമാകാന് വളരെ സാധ്യത കുറഞ്ഞ സ്വപ്നമാണെങ്കിലും, അത്തരം ഒന്ന്
ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്താനായി നാസ പദ്ധതിയിട്ടിരുന്ന റോവർ ദൗത്യമായ വൈപ്പർ റദ്ദാക്കി. ആസ്ട്രോബയോട്ടിക് ടെക്നോളജി എന്ന സ്വകാര്യകമ്പനിയുടെ ലാൻഡറുമായി ബന്ധിപ്പിക്കപ്പെട്ട നിലയിൽ റോവർ അയയ്ക്കാനായിരുന്നു നാസയുടെ ലക്ഷ്യം.ഇതുവരെ 45 കോടി യുഎസ് ഡോളർ ഈ റോവറിന്റെ നിർമാണത്തിനായി നാസ ചെലവാക്കിയിരുന്നു.
തെക്കേ അമേരിക്കൻ രാജ്യമായ അർജന്റീനയിൽ 20000 വർഷം മുൻപ് മനുഷ്യർ ഗ്ലിപ്റ്റോഡോണുകൾ എന്നറിയപ്പെടുന്ന കുന്നുകൾ പോലെ ആകൃതിയുള്ള വലിയ ജീവികളെ കല്ലുകൾ കൊണ്ട് വേട്ടയാടിയിരുന്നെന്ന് പുതിയ പഠനം. ഗ്ലിപ്റ്റോഡോണുകളുടെ ഫോസിൽ അർജന്റീനയിൽ കണ്ടെത്തിയ ശേഷം നടത്തിയ പഠനത്തിലാണ് ഇതു തെളിഞ്ഞത്. അമേരിക്കൻ വൻകരകളിൽ ഇന്നു
റോഡിൽ കുഴികൾ ഒരു പ്രശ്നമാണ്. എന്നാൽ ചന്ദ്രനിലോ. കുഴികൾ വലിയൊരു അനുഗ്രഹമായിരിക്കും.നാസ ഉൾപ്പെടെ ലോകത്തെ പല ബഹിരാകാശ ഏജൻസികളും ചന്ദ്രനെ വീണ്ടും ലക്ഷ്യമിട്ടുകൊണ്ടിരിക്കുകയാണ്. സൗരയൂഥത്തിന്റെ വിദൂരമേഖലകളിലേക്കും ഒരു പക്ഷേ പുറത്തേക്കുമൊക്കെ സംഭവിച്ചേക്കാവുന്ന വിദൂരകാല ദൗത്യങ്ങളുടെ ആദ്യകവാടവും
ഭൂമിയുടെ ഉൾക്കാമ്പിന്റെ ചലനത്തിൽ വലിയ മാറ്റങ്ങളുണ്ടെന്ന് വെളിപ്പെടുത്തി പുതിയ പഠനം. ഭൂമിയെക്കാൾ വേഗത്തിൽ ഒരു കാലത്ത് കറങ്ങിക്കൊണ്ടിരുന്ന ഉൾക്കാമ്പ് കഴിഞ്ഞ കുറച്ചുനാളുകളായി കറക്കം പതുക്കെയാക്കിയെന്നും ദിശ തിരിച്ച് കറങ്ങാൻ തുടങ്ങിയെന്നും ഗവേഷകർ പറയുന്നു. സീസ്മിക് തരംഗങ്ങൾ ഉപയോഗിച്ചാണ് ഗവേഷകർ പഠനം
ചൈനയിലെ റോക്കറ്റ് സ്റ്റാർട്അപ് കമ്പനി ഐസ്പേസിന്റെ വിക്ഷേപണം ഇന്നലെ പരാജയപ്പെട്ടു. ഉപഗ്രഹങ്ങളുമായി ഗോബി മരുഭൂമിൽ നിന്ന് വിക്ഷേപിക്കപ്പെട്ട റോക്കറ്റ് തകരുകയായിരുന്നു. വൻതോതിൽ മുന്നോട്ടുപോകുന്ന ചൈനീസ് ബഹിരാകാശപദ്ധതി റോക്കറ്റ് തകർച്ചകളുടെ പേരിൽ ഏറെ പഴികേട്ടിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു സംഭവം
25 വർഷത്തിനിടെ അന്യഗ്രഹജീവികളെ കണ്ടെത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് നാസ. മനുഷ്യനെപ്പോലെ ബുദ്ധിയും വികാസവും സംഭവിച്ച അന്യഗ്രഹജീവികളെ കണ്ടെത്തുമോയെന്ന് ഏജൻസിക്ക് ഉറപ്പില്ലെങ്കിലും ഏതെങ്കിലും തരത്തിൻ സൗരയൂഥത്തിനു വെളിയിലുള്ള മേഖലകളിൽ ജീവൻ സൂക്ഷ്മതലത്തിലെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ അതു
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഫുക്കുഷിമ ആണവ ദുരന്തം. ഈ ദുരന്തത്തിനു ശേഷം ജാപ്പനീസ് സർക്കാർ താമസയോഗ്യമല്ലാത്ത മേഖലയായി പ്രഖ്യാപിച്ച ഇടത്തേക്ക് ചെന്നാൽ ഒരു കാഴ്ച കാണാം. ഉടമസ്ഥരില്ലാതെ ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിന് കാറുകൾ. ഇക്കൂട്ടത്തിൽ വളരെ വിലകൂടിയ പോർഷ്, ഔഡി
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹവും സൂര്യന് അടുത്തുനിൽക്കുന്നതുമായ മെർക്കുറിയുടെ ഉപരിതലത്തിനുള്ളിൽ ഒരു വജ്രപ്പാളി സ്ഥിതി ചെയ്യുന്നുണ്ടെന്ന് പുതിയ പഠനം. കിലോമീറ്ററുകളോളം നീളത്തിലാണത്രെ ഈ പാളി സ്ഥിതി ചെയ്യുന്നത്. മെർക്കുറി സംബന്ധിച്ചുള്ള ബഹിരാകാശ വിവരങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ പഠനത്തിലാണ് പുതിയ
ബോയിങ്ങിന്റെ ബഹിരാകാശ കാപ്സ്യൂളിന് തങ്ങളെ സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കാനാകുമെന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും. നാസ ടെസ്റ്റ് പൈലറ്റുമാരായ ബുച്ച് വിൽമോറും സുനിത വില്യംസും ഭ്രമണപഥത്തിൽ നിന്നുള്ള അവരുടെ ആദ്യ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു.
സുനിത വില്യംസും ബാരി വിൽമോറും ജൂൺ 6 ന് ഭ്രമണപഥത്തിലെ ബഹിരാകാശനിലയത്തിൽ എത്തിയതി നുശേഷം നിരവധി സംഭവവികാസങ്ങളാണ് ഉണ്ടായത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിനുണ്ടായ തകരാറുകളിൽ മടങ്ങിവരവ് വൈകിയതോടെ ബഹിരാകാശ യാത്രികരുടെ സുരക്ഷയെക്കുറിച്ചു ലോകമെങ്ങും ആശങ്ക പരന്നു. എന്നാൽ ഇരുവരും രാജ്യാന്തര ബഹിരാകാശ നിലയത്തിലെ
ഒരുപാടു കുട്ടികളുടെ സ്വപ്ന ജോലികളിലൊന്നാണ് ബഹിരാകാശ സഞ്ചാരികളുടേത്. ഒരു ഭാരവുമില്ലാതെ പറന്നു നടക്കാനും അധികമാരും കാണാത്ത മനോഹര കാഴ്ച്ചകള് കാണാനുമെല്ലാം ആഗ്രഹിക്കാത്തവര് ആരുണ്ട്? ബഹിരാകാശ യാത്രികരുടെ ജീവിതം ഈ സ്വപ്നങ്ങള് പോലെ അത്ര മനോഹരമല്ലെന്നാണ് ആറു മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്
മണിക്കൂറിൽ 65,215 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന 2024 MT1 എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് മുന്നറിയിപ്പുമായി നാസ. ഏകദേശം 260 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് ഏകദേശം സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ വലിപ്പമുണ്ട്. ജൂലൈ 8 ന് ഈ ഛിന്നഗ്രഹം ഭൂമിയുടെ ഏറ്റവും അടുത്തെത്തും. ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയായി
മനുഷ്യൻ അടിവസ്ത്രങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടു 40000 വർഷമെങ്കിലും ആയിട്ടുണ്ടാകുമെന്ന് വെളിപ്പെടുത്തി പുതിയ ഗവേഷണം. സൈബീരിയയിലെ ഗുഹകളിൽ ജീവിച്ച മനുഷ്യരായിരുന്നത്രേ ആദ്യമായി അടിവസ്ത്രങ്ങൾ നിർമിച്ച് ഉപയോഗിക്കാൻ തുടങ്ങിയത്.മൃഗങ്ങളുടെ എല്ലുകൾ ഉപയോഗിച്ചുള്ള സൂചികൾ 70000 വർഷമായിട്ടെങ്കിലും മനുഷ്യവംശം
കഴിഞ്ഞ മാസം അഞ്ചിനാണ് സുനിതയും സഹയാത്രികൻ ബുച്ച് വിൽമോറും ബഹിരാകാശത്തെത്തിയത്. ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുമെന്ന് ആദ്യം കരുതിയിരുന്ന ദൗത്യം ഒരു മാസം ആകുന്നു. ബോയിങ് സ്റ്റാർലൈനർ പേടകത്തിനു തകരാർ പറ്റിയതിനാൽ സഞ്ചാരികളായ സുനിത വില്യംസിന്റെയും ബാരി വിൽമോറിന്റെയും മടക്കയാത്ര അനിശ്ചിതത്വത്തിലായതും അവർ
യുഎഫ്ഒകൾ എന്നറിയപ്പെടുന്ന അജ്ഞാത പേടകങ്ങളെ കിട്ടണമെങ്കിൽ ആകാശത്തു നോക്കിയാൽ പോരെന്നും ഇവ ഒളിച്ചിരിക്കുന്നത് കടലിനടിയിലാണെന്നും യുഎസ് മുൻ നാവിക ഉദ്യോഗസ്ഥൻ ടിം ഗാലുഡെറ്റ്. ഇക്കാര്യം പരിഗണിക്കാത്തതിന് യുഎസ് പ്രതിരോധ മന്ത്രാലയത്തിനെ ടിം വിമർശിച്ചു. യുഎഫ്ഒകൾ യുഎസിനുള്ള ഏറ്റവും വലിയ ഭീഷണികളിലൊന്നാണെന്നും
വെറുമൊരു ശാസ്ത്രീയ പേടകം മാത്രമായിരുന്നില്ല രാജ്യാന്തര ബഹിരാകാശ പേടകം അഥവാ ഇന്റർനാഷനൽ സ്പേസ് സ്റ്റേഷൻ(ഐഎസ്എസ്). രാജ്യാന്തര മൈത്രിയുടെ ഒരു സഞ്ചരിക്കുന്ന ചിഹ്നം കൂടിയായിരുന്നു അത്.2031ൽ ഈ നിലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന അഭ്യൂഹം ദീർഘനാളായി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതു സംബന്ധിച്ച്
10-20 വര്ങ്ങള്ക്കുള്ളില് ചൊവ്വയിലേക്ക് മനുഷ്യരെ എത്തിക്കുമെന്നാണ് ഇലോണ് മസ്ക് അവകാശപ്പെടുന്നത്. ചൊവ്വായാത്ര പോലുള്ള ദീര്ഘകാല ബഹിരാകാശ യാത്രകള് മനുഷ്യരില് എന്തെല്ലാം ആരോഗ്യപ്രശ്നങ്ങളും വെല്ലുവിളികളുമുണ്ടാക്കുമെന്ന് ഇന്നും നമുക്കറിയില്ല. അതേക്കുറിച്ച് വിശദമായ പഠനങ്ങള് പലതും നടന്നു വരികയാണ്.
ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുമെന്ന് ആദ്യം പ്രവചിക്കപ്പെട്ട ഒരു ദൗത്യം ഇപ്പോൾ മൂന്നാഴ്ചയിലേറെയായി നീളുന്നു. ചിലപ്പോൾ 3 മാസമായി നീട്ടുന്നത് പരിഗണിക്കാനിടയുണ്ടെന്ന് നാസ പറയുന്നു. എന്നാൽ സുനിത വില്യംസും ബുച്ച് വിൽമോറും സാധാരണ കാര്യങ്ങളൊക്കെ ചെയ്ത് ദീർഘകാല സ്റ്റാർലൈനർ ദൗത്യങ്ങൾക്കായി നിർണായക ഡാറ്റ
വിസ്മയിപ്പിക്കുന്ന മ്യൂസിക് ഫ്രെയിം പുറത്തിറക്കി സാംസങ്.വയര്ലെസ് സ്പീക്കര്, ഡോള്ബി അറ്റ്മോസ്, വയര്ലെസ് മ്യൂസിക് സ്ട്രീമിങ് എന്നീ പുതുപുത്തന് ഫീച്ചറുകളുള്ള സാംസങ് മ്യൂസിക് ഫ്രെയിമിന്റെ വില 23,990 രൂപയാണ്. ആകര്ഷകമായ വയര്ലെസ് സ്പീക്കര് പിക്ചര് ഫ്രെയിമായി മാറുമ്പോള് ലിവിങ് സ്പേസുകള്ക്ക്
ഈ ആഴ്ചയിൽ നമ്മുടെ ഭൂമിയുടെ സമീപത്ത് രണ്ട് ഭീമാകാരമായ ഛിന്നഗ്രഹങ്ങൾ കടന്നുപോകും. 'പ്ലാനറ്റ് കില്ലർ' എന്ന് വിളിക്കപ്പെടുന്ന 2011 UL21 എന്ന ഭീമാകാരമായ ഛിന്നഗ്രഹമാണ് അതിലൊന്ന്. മറ്റേത് അടുത്തിടെ കണ്ടെത്തിയ 2024 MK എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം. പക്ഷേ പേടിക്കേണ്ടതില്ല ഇവ ഭൂമിയിലേക്കെത്താനുള്ള
രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ച സ്റ്റാർലൈനർ പേടകത്തിന് തകരാർ ഏർപ്പെട്ടതിനാൽ ബഹിരാകാശ നിലയത്തിൽ സുനിത വില്യംസ് കുടുങ്ങിയ സംഭവത്തിൽ നാസയ്ക്കെതിരെ വിമർശനമുയരുന്നു.സാങ്കേതികപ്പിഴവുകൾ അധികൃതർക്ക് നേരത്തെ അറിയാമായിരുന്നെന്ന വിവാദവും ഉയർന്നിട്ടുണ്ട്. എന്നാൽ കാര്യമായ പ്രശ്നമില്ലെന്ന് പറഞ്ഞ്
ജൂൺ 5ന്, അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസ, ബോയിങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യാൻ അയച്ചിരുന്നു. ഇത് സ്റ്റാർലൈനറിന്റെ ആദ്യത്തെ മനുഷ്യദൗത്യമായിരുന്നു. ബാരി ബുച്ച് വിൽമോറും സുനിത വില്യംസും സ്റ്റാർലൈനർ ബഹിരാകാശ സഞ്ചാരികളായ ഈ ദൗത്യത്തിനു ജൂൺ 13ന് അകം
അന്യഗ്രഹജീവികൾ ഭൂമിയെ സംരക്ഷിക്കുന്നുണ്ടെന്നും ഭൂമിയുടെ പ്രതിരോധത്തിനായുള്ളതാണ് അജ്ഞാതപേടകങ്ങളെന്നുമുള്ള ഐറിഷ് സ്വദേശിയുടെ സിദ്ധാന്തത്തെ താൻ പിന്താങ്ങുന്നെന്നും പ്രശസ്ത ഗവേഷകൻ ഡോ.ഗാരി നോളൻ.പ്രശസ്തമായ സ്റ്റാൻഫഡ് സർവകലാശാലയിലെ പ്രഫസറാണ് ഡോ.ഗാരി നോളൻ. അന്യഗ്രഹജീവികൾ ഭൂമിയിലെത്തിയിട്ടുണ്ടെന്നതിൽ
ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്കുള്ള ബോയിങ് സ്റ്റാർലൈനറിന്റെ തിരിച്ചുവരവ് നാസ നീട്ടിവെച്ചതിനാൽ ഇന്ത്യൻ വംശജയായ സുനിത വില്യംസും സഹയാത്രികകൻ ബാരി യൂജിന് ബോഷ് വിൽമോറും കുറച്ച് ദിവസം കൂടി ബഹിരാകാശത്ത് തുടരാൻ സാധ്യതയെന്ന് സൂചന . ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ അവലോകനം ചെയ്യാൻ കൂടുതൽ
ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവയായിരുന്നു മനുഷ്യർക്ക് ഭൂമിയല്ലാതെ പണ്ട് അറിയാവുന്ന ഗ്രഹങ്ങൾ. എന്നാൽ ശാസ്ത്ര സാങ്കേതിക വിദ്യ വികസിച്ചതോടെ പത്തൊൻപതാം നൂറ്റാണ്ടിൽ യുറാനസ്, നെപ്റ്റിയൂൺ എന്നീ ഗ്രഹങ്ങളെയും കണ്ടെത്തി. ഗ്രഹങ്ങൾ ഇനിയും മറഞ്ഞിരിക്കാമെന്ന ചിന്ത ജ്യോതിശ്ശാസ്ത്രജ്ഞരുടെ ഇടയിൽ
രണ്ടാം ലോകയുദ്ധകാലം ചാരൻമാരുടെയും വിശ്വാസവഞ്ചകരുടെയും കൂടി കാലമായിരുന്നു. ആര് കൂടെയുണ്ടെന്നോ ആരു കൂറുമാറിയെന്നോ ആർക്കുമറിയില്ലാത്ത കാലം. അന്ന് പങ്കെടുത്ത സൈനികരെയെല്ലാം ഈ ഭീതി ഗ്രസിച്ചിരുന്നു.രണ്ടാം ലോകമഹായുദ്ധ സമയത്ത് വിവിധ മിലിട്ടറി ഇന്റലിജൻസ് യൂണിറ്റുകൾ വ്യാപകമായി സത്യം തെളിയിക്കാൻ ഉപയോഗിച്ച
ഫുൾബ്രൈറ്റ് സ്പെഷലിസ്റ്റ് പുരസ്കാരം എന്ന ഉന്നത നേട്ടം കൈവരിച്ചിരിക്കുകയാണ് യുഎസിലെ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിൽ നാനോടെക്നോളജി, ഒപ്റ്റിക്സ്, മെറ്റീരിയൽസ് വിഭാഗം പ്രഫസറും ഗവേഷകനും മലയാളിയുമായ ഡോ.ജയൻ തോമസ്.യുഎസ് ആഭ്യന്തരമന്ത്രാലയവും ഫുൾബ്രൈറ്റ് ഫൗണ്ടേഷനും ചേർന്നാണ് പുരസ്കാരം നൽകുന്നത്. യുഎസിലെ മികവു
സൂര്യന്റെ കാന്തികമണ്ഡലം ദിശതിരിയാൻ പോകുന്നു. സോളർ മാക്സിമം എന്ന സൗരപ്രവർത്തനങ്ങളുടെ പരമാവധിയിലാണ് ഇത്തരത്തിൽ കാന്തികമണ്ഡലം തിരിയുന്നത്. ഇത് എല്ലാവർഷവും നടക്കുന്ന പ്രതിഭാസമാണ്. സോളർ മിനിമം എന്ന അവസ്ഥയിലേക്കുള്ള യാത്രയുടെ തുടക്കവുമാണ് ഇത്. കഴിഞ്ഞ തവണ സൂര്യന്റെ കാന്തികമണ്ഡലത്തിന്റെ ദിശ തിരിഞ്ഞത്
ചൊവ്വയിൽ പുതുതായി കണ്ടെത്തിയ 3 ഗർത്തങ്ങൾക്ക് ഇന്ത്യൻ പേരുകളാണ് ഗവേഷകർ നിർദ്ദേശിച്ചത്. ലാൽ, മുർസാൻ, ഹിൽസ എന്നാണ് നൽകിയിരിക്കുന്ന പേരുകൾ. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ഗർത്തങ്ങൾ കണ്ടെത്തിയത്.ഫിസിക്കൽ റിസർച് ലബോറട്ടറിയുടെ മുൻ ഡയറക്ടറും വിഖ്യാത ബഹിരാകാശ ഗവേഷകനുമായ ദേവേന്ദ്ര
റോമൻ ചരിത്രത്തിലെ ദാരുണമായ ഒരേടാണ് വെസൂവിയസ് ദുരന്തം.റോമൻ മേഖലയിൽ സ്ഥിതി ചെയ്ത വെസൂവിയസ് എന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചത് ഒരു വലിയ ദുരന്തത്തിനു വഴി വച്ചു. പോംപെ, ഹെർക്കുലീനിയം എന്ന സമീപമേഖലയിലെ മഹാനഗരങ്ങൾ പൂർണമായി നശിച്ചു. ഇവിടങ്ങളിലെ നിവാസികളെല്ലാവരും ദുരന്തത്തിൽ കൊല്ലപ്പെട്ടെന്നാണ് പൊതുവെ
ഗവേഷണങ്ങൾ ധാരാളം നടത്തുന്ന രാജ്യമാണ് ചൈന. ചൈനയുടെ സിച്വാൻ പ്രവിശ്യ അതിന്റെ ഭക്ഷണ വൈവിധ്യത്താലും പാൻഡകളുടെ സാന്നിധ്യത്താലും ലോകപ്രശസ്തമാണ്. എന്നാൽ മറ്റൊന്നു കൂടി ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇതു ഭൂമിയിൽ കാണാനൊക്കാത്ത ഒരു പരീക്ഷണശാലയാണ്. ഭൗമനിരപ്പിൽ നിന്ന് 2.4 കിലോമീറ്റർ താഴ്ചയിലാണ് ഇതു സ്ഥിതി
സൗരയൂഥത്തിലെ പാറക്കഷ്ണമായ അറോക്കോത്തിന്റെ ഉപരിതലത്തിൽ വിവിധ ഷുഗറുകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം. പൊരിച്ച തന്തൂരിച്ചിക്കൻ പോലെ ചുവന്ന നിറമുള്ള അറോക്കോത്തിന് ചുവന്ന നിറം വരാൻ ഇതാകുമത്രേ കാരണം. ഹവായ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. അറോക്കോത്തിലെ സാഹചര്യങ്ങൾ ലബോറട്ടറിയിൽ പുനർനിർമിച്ചാണ് ഈ
മനുഷ്യരായി വേഷം മാറിയ ചില അന്യഗ്രഹജീവികൾ ...അവർ ജീവിക്കുന്നത് അഗ്നിപർവതങ്ങളിലും ഭൗമാന്തരമേഖലകളിലും. ഏതെങ്കിലും ഹോളിവുഡ് ഫാന്റസി സിനിമയുടെ കഥാസന്ദർഭമാണ് ഇതെന്നു വിചാരിച്ചെങ്കിൽ തെറ്റി. അടുത്തിടെ തയാറാക്കിയ ഒരു ഗവേഷണ പ്രബന്ധത്തിലെ പരാമർശമാണ് ഇത്. പേപ്പർ തയാറാക്കിയവർ നിസ്സാരക്കാരല്ല. ലോക വിദ്യാഭ്യാസ
അർജൻ്റീനയെന്നു പറഞ്ഞാൽ അറിയാത്തവരാര്. ലോകത്ത് അനേകം രാജ്യങ്ങളുണ്ട്. ചിലത് അറിയപ്പെടുന്നവയും ചിലത് അറിയപ്പെടാത്തവയുമാണ്. തീർച്ചയായും അർജന്റീന വളരെ അറിയപ്പെടുന്ന ഒരു രാജ്യം തന്നെ. കാരണം അവർക്ക് ലോകപ്രശസ്തമായ ഒരു ഫുട്ബോൾ ടീമുണ്ട്. 3 ലോകകപ്പുകൾ നേടിയ, മറഡോണയെയും മെസ്സിയെയും പോലുള്ള ഇതിഹാസതാരങ്ങൾ
ആകാശത്തെത്തിയിട്ട് 34 വർഷം പിന്നിട്ട ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പിന്റെ ജോലി കുറയ്ക്കാൻ നാസ. ദൗത്യത്തിന്റെ ദിശ നിയന്ത്രിക്കുന്ന 3 ഗൈറോസ്കോപ് ഉപകരണങ്ങളിൽ ഒരെണ്ണം പണിമുടക്കിയിരുന്നു. ശേഷിക്കുന്ന രണ്ട് ഗൈറോസ്കോപ്പുകളിൽ ഒരെണ്ണം മാത്രം ഇനി ദൗത്യത്തിന്റെ ദിശാനിയന്ത്രണത്തിനുപയോഗിക്കുമെന്ന് നാസ അറിയിച്ചു.ഇതോടെ
ടൈഡൽ ലോക്കിങ് എന്ന പ്രതിഭാസം കാരണം ചന്ദ്രന്റെ ഒരു വശം എപ്പോഴും നമ്മോട് തിരിഞ്ഞായിരിക്കും ഇരിക്കുക. ചന്ദ്രന്റെ വിദൂരവശം അഥവാ ഫാർസൈഡ് എന്ന് ഇതറിയപ്പെടുന്നു. ഈ വിദൂര വശത്ത് ആദ്യമായി ഒരു റോവർ ദൗത്യം ലാൻഡ് ചെയ്യിപ്പിച്ച രാജ്യം ചൈനയാണ്. ഇപ്പോഴിതാ ചരിത്രപ്രാധാന്യമുള്ള മറ്റൊരു ദൗത്യം ചന്ദ്രന്റെ ഈ
ഒരിക്കൽ എത്ര ഗ്രഹങ്ങളുണ്ടെന്നു ചോദിച്ചാൽ '9' എന്നായിരുന്നു ആളുകളുടെ ഉത്തരം. ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂൺ, പ്ലൂട്ടോ. കുറേക്കാലം ഈ സ്ഥിതി തുടർന്നെങ്കിലും ഒടുവിൽ ശാസ്ത്രജ്ഞർ തീരുമാനിച്ചു. പ്ലൂട്ടോ ഒരു ഗ്രഹമല്ല, ഒരു ഛിന്നഗ്രഹം മാത്രമാണ്. അങ്ങനെ നമ്മുടെ പ്ലൂട്ടോ
160 അടി വലുപ്പവും(ഏകദേശം ഒരു വിമാനത്തിന്റെ) 60 അടി വലുപ്പവുമുള്ള രണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുമെന്ന മുന്നറിയിപ്പുമായി നാസ. വലുപ്പം ഭയാനകമായി തോന്നുമെങ്കിലും 690,000 കിലോമീറ്റർ 3,060,000 കിലോമീറ്റർ എന്നിങ്ങനെ സുരക്ഷിതമായ അകലത്തിലൂടെയാണ് ഇരു ഛിന്നഗ്രഹങ്ങളും കടന്നുപോകുന്നത്.
2022 ജനുവരി 13നു സംഭവിച്ച ടോംഗ ഭൂചലനവും സമുദ്രാന്തര അഗ്നിപർവത വിസ്ഫോടനവും ലോകത്തെ ഞെട്ടിച്ചിരുന്നു. 60 ലക്ഷം ടൺ ടിഎൻടി ഊർജം പുറത്തുവിട്ട വിസ്ഫോടനമായിരുന്നു ടോംഗയ്ക്കു സമീപം സംഭവിച്ചതെന്ന് വിലയിരുത്തലുണ്ട്. ഈ വിസ്ഫോടനം ഇത്രയും തീവ്രമായതെന്താണെന്ന് ഗവേഷകർ നിരന്തരമായി അന്വേഷിച്ചിരുന്നു.
സൗരയൂഥത്തിൽ ഏറ്റവും കലുഷിതമായ സാഹചര്യങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ശുക്രൻ. അതീവ തോതിൽ ഉയർന്ന താപനില ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഈ ഗ്രഹത്തിനുണ്ട്. ശുക്രനിലെ ഈ കടുത്ത സാഹചര്യത്തിൽപോലും പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടർ. ശുക്രനിൽ മാത്രമല്ല, ഭൂമിയിലെയും വളരെ പ്രതികൂലമായ സാഹചര്യങ്ങളിലും ആണവ
ഗോപിചന്ദ് തോട്ടക്കുറ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ പേടകത്തിൽ നടത്തിയ യാത്രയിലൂടെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയായി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ് ബഹിരാകാശ വിനോദസഞ്ചാരം അഥവാ സ്പേസ് ടൂറിസം. ഒരുപാട് കമ്പനികളും സ്റ്റാർട്ടപ്പുകളുമൊക്കെ ഈ മേഖല ലക്ഷ്യം വച്ച്
ആകാശത്ത് പ്രത്യക്ഷപ്പെട്ട പ്രകാശം പരത്തുന്ന തൂണുകൾ- സയൻസ് ഫിക്ഷൻ സിനിമകളോട് സമാനമായ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ആകാംക്ഷ പരത്തി, ആകാശത്തേക്കു നീളുന്ന ഈ തൂണുകൾ ഒരു ഏലിയൻ ഷിപ് ഭൂമിയിൽ ലാൻഡ് ചെയ്യാൻ പോകുന്നുവെന്ന തോന്നലുണ്ടായെന്ന് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ വന്നു. ഗൂഢാലോചന സിദ്ധാന്തക്കാർക്ക് പുതിയ
നൂറ്റാണ്ടിലേറെയായി ഗവേഷകരെ കുഴക്കിയ പുരാതന കാലത്തെ ചിത്രങ്ങളുടെ രഹസ്യം ആദ്യമായി പുറത്തുവന്നു. ബിസി ഏഴാം നൂറ്റാണ്ടു മുതല് 14ാം നൂറ്റാണ്ടു വരെ പശ്ചിമേഷ്യയില് വ്യാപകമായിരുന്ന അസീറിയന് സാമ്രാജ്യത്തിലേക്ക് കൂടുതല് വെളിച്ചം വീശുന്നതാണ് കണ്ടെത്തലുകള്. ബുള്ളറ്റിന് ഓഫ് ദ അമേരിക്കന് സൊസൈറ്റി ഓഫ്
ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി ഗോപിചന്ദ് തോട്ടക്കുറ (30). ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ സഞ്ചാരി 1984 ൽ ഈ നേട്ടം കൈവരിച്ച റിട്ട. വിങ് കമാൻഡർ രാകേഷ് ശർമയാണ്. ബഹിരാകാശത്തെത്തുന്ന
Results 1-100 of 2899