ADVERTISEMENT

ഹാരിപോട്ടർ സിനിമകൾ കണ്ടിട്ടുണ്ടോ അല്ലെങ്കിൽ കഥകൾ വായിച്ചിട്ടുണ്ടോ?. ജെ കെ റൗളിങ് സൃഷ്ടിച്ച അദ്ഭുത ലോകത്തിലൂടെയുള്ള യാത്രയ്ക്കുശേഷം ഹാരിപോട്ടറും കൂട്ടുകാരും മാന്ത്രിക സ്കൂളിലേക്കു യാത്ര ചെയ്യുന്ന  9¾ എന്ന മാന്ത്രിക പ്ലാറ്റ്ഫോം യഥാർഥത്തിൽ ഉള്ളതാണോയെന്നും  അമ്പരപ്പെടാത്തതും ഹോഗ്​വാർട്സ് പോലൊരു മാന്ത്രിക സ്കൂളുകൾ  ഉണ്ടായിരുന്നെങ്കിലെന്നും ആഗ്രഹിക്കാത്ത കുട്ടികൾ കാണില്ല. ഈ കൗതുകങ്ങളുടെ പഠന സാധ്യത തിരിച്ചറിഞ്ഞാണ് കാലിഫോർണിയ, സാൻഡിയാഗോ സർവകലാശാല അവരുടെ ഒരു കോഴ്സിൽ ഹാരിപോട്ടറിലെ മാന്ത്രികതയും ശാസ്ത്ര കൗതുകങ്ങളും കൂട്ടിച്ചേർത്തൊരു പാഠഭാഗം ഉള്‍പ്പെടുത്തിയത്.ഇത്തരം മാന്ത്രിക വിദ്യകളുടെ പിന്നിലെ ശാസ്ത്രം നമുക്കൊന്നു പരിശോധിക്കാം.

അദൃശ്യ വസ്ത്രം: അദൃശ്യനായി നടക്കാൻ ആർക്കെങ്കിലും സാധ്യമാകുമോ?, ധരിക്കുന്നയാൾക്ക് ചുറ്റും പ്രകാശത്തെ വളച്ചൊടിച്ചു പ്രതിഫലിക്കുന്ന ഒരു അദൃശ്യ വസ്ത്രം ഇതുവരെ സാധ്യമല്ലെങ്കിലും, പ്രത്യേക രീതിയിൽ പ്രകാശത്തെ വളയ്ക്കാൻ കഴിയുന്ന ചില മെറ്റീരിയലുകൾ ഉപയോഗിച്ചു പ്രതിരോധ രംഗത്തുൾപ്പടെ ശാസ്ത്രജ്ഞർ പുരോഗമിച്ചിട്ടുണ്ടത്രെ. ഈ സാങ്കേതികവിദ്യ ഒരു ദിവസം ഹാരിപോട്ടറിലേതുപോലുള്ള അദൃശ്യ വസ്ത്രത്തിന്റെ കണ്ടെത്തലിലേക്കു നയിച്ചേക്കാം.

magic-portion-4 - 1

അതേസമയം ചില സയൻസ് ക്ലബുകൾ അപവർത്തനം(പ്രകാശം ഒരു മാധ്യമത്തില്‍ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് സഞ്ചരിക്കുമ്പോളുണ്ടാകുന്ന ദിശമാറ്റം) വിശദീകരിക്കാൻ ഈ അദൃശ്യവസ്ത്രത്തെ ഉദാഹരണമാക്കി ക്ലാസുകൾ എടുക്കാറുണ്ട്. ഒരു ഗ്ലാസിലേക്കു വെള്ളമൊഴിക്കുമ്പോൾ നാണയം അപ്രത്യക്ഷമാകുന്നത് പഠിപ്പിക്കുന്ന കാഴ്ച മാജിക് ആണോയെന്നു നാം അമ്പരക്കും.ആ വിഡിയോ കാണാം.

മാന്ത്രിക രസായനങ്ങള്‍

ഹാരി പോട്ടറിലെ മാന്ത്രിക രസായനങ്ങളും മാന്ത്രിക സസ്യങ്ങളും സാങ്കൽപ്പികമാണ്. പക്ഷേ പലപ്പോഴും പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ മരുന്നുകളും ചില സസ്യങ്ങളും മാജിക്കിനേക്കാൾ അദ്ഭുതപ്പെടുത്തുന്ന ഫലങ്ങൾ കാണിക്കാറുണ്ട്. രസതന്ത്രത്തിൽ വിവിധ രാസവസ്തുക്കളുപയോഗിച്ചു ഒരു മാന്ത്രിക പ്രപഞ്ചംതന്നെ സ‍‍ൃഷ്ടിക്കാനാകുമെന്നു നമുക്കറിയാം.

magic-portion - 1

മാന്ത്രിക ജീവികൾ: ഹാരി പോട്ടറിലെ ഡ്രാഗണുകൾ, ഹിപ്പോഗ്രിഫുകൾ, തെസ്ട്രലുകൾ, ബാസിലിക്സ് തുടങ്ങിയ ജീവികൾ യഥാർഥ ലോകത്തു കാണില്ലെന്നുറപ്പാണ്. പക്ഷേ അവ പലപ്പോഴും സാധാരണ മൃഗങ്ങളെ അനുസ്മരിപ്പിക്കുന്ന സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്നു, മാത്രമല്ല രണ്ടു ജീവിവർഗത്തെ സംയോജിപ്പിച്ചു മൂന്നാമതൊരു ജീവിയെയോ സസ്യത്തെയോ സൃഷ്ടിക്കുന്നത് ജനിതക ശാസ്ത്രത്തിനു അപ്രാപ്യമായ കാര്യമല്ല.

പറക്കുന്ന ബ്രൂംസ്റ്റിക്കുകൾ: പറക്കുന്ന ചൂലുകളും ആളുകളെെ അന്തരീക്ഷത്തിൽ ഉയർ‌ത്തുന്ന വിങാംർഡിയം ലെവിയോസ പോലെയുള്ള മന്ത്രങ്ങളും ഹാരി പോട്ടറിൽ കാണാം. പറക്കും ചൂൽ ഒരു പക്ഷേ  പ്രായോഗികമല്ലായിരിക്കാം, പക്ഷേ ഭൗതികശാസ്ത്രവും എൻജിനിയറിങും ഉൾപ്പെടെ വിവിധ മേഖലകളിൽ ലെവിറ്റേഷൻ സാങ്കേതികവിദ്യ സജീവമായി ഗവേഷണം നടത്തുന്നു.

magic-portion-3 - 1

ടൈം ട്രാവൽ: ഹാരി പോട്ടർ ആൻഡ് ദി പ്രിസണർ ഓഫ് അസ്‌കബാനിൽ ചിത്രീകരിച്ചിരിക്കുന്ന ടൈം ട്രാവൽ വളരെ രസകരമാണ്. നൂറ്റാണ്ടുകളായി കഥകളിലും ഏറ്റവും പുതിയ സിനിമകളിലും  ഈ ടൈം ട്രാവൽ വിഷയമാകാറുണ്ടെങ്കിലും നിലവിലെ ശാസ്ത്രത്തിനു ഈ മാന്ത്രികതയെ ആർജ്ജിക്കാൻ കഴിഞ്ഞിട്ടില്ല.

magic-portion-1 - 1

പോളിജ്യൂസ് പോഷൻ: ഒരാളെ മറ്റൊരാളിലേക്ക് രൂപാന്തരപ്പെടുത്തുന്ന പോളിജ്യൂസ് പോഷൻ പോലുള്ള മാന്ത്രിക രസായനങ്ങള്‍ നമ്മുടെ നിലവിലെ കഴിവുകൾക്കപ്പുറമാണ്, എന്നാൽ ജീനുകൾ നമ്മുടെ ശാരീരിക രൂപം എങ്ങനെ നിർണ്ണയിക്കുന്നു എന്ന് മനസ്സിലാക്കുന്നതിൽ ശാസ്ത്രജ്ഞർ മുന്നേറുകയാണ്. ഒരു ദിവസം സമാനമായ ഫലം കൈവരിക്കാൻ കഴിയുന്ന വിധത്തിൽ ജീനുകളെ കൈകാര്യം ചെയ്യാൻ നമുക്ക് കഴിയും.

ഹെർബോളജി: മാംസഭുക്കുകളായ സസ്യങ്ങളെയും ചെവിതുളയ്ക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ചെടികളും ഹാരിപോട്ടറിൽ നാം കാണാറുണ്ട്.  നിലവിൽ മാംസഭോജികളായ ധാരാളം സസ്യങ്ങളെ നാം കാണാറുണ്ട്.

ഹാരി പോട്ടറിലെ മാന്ത്രികത ആത്യന്തികമായി ഭാവനയാൽ നിറഞ്ഞതാണ്. എന്നാൽ ഈ അതിശയകരമായ കൽപ്പനകളുടെ പിന്നിലെ ശാസ്ത്രം പര്യവേക്ഷണം ചെയ്യുന്നതിലൂടെ കൂടുതൽ ശാസ്ത്രത്തോടു അടുത്തെത്താനാകും. ഹാരി പോട്ടറിലെ ശാസ്ത്രത്തിനു ചില സമയങ്ങളിൽ, രസതന്ത്രത്തിന്റെ മധ്യകാല മുന്നോടിയായ ആൽക്കെമിയോട് കൂടുതൽ സാമ്യമുണ്ട്, എല്ലാ പദാർത്ഥങ്ങളും നാല് മൂലകങ്ങളാൽ നിർമിതമാണ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ആൽകെമി: ഭൂമി,വായു, തീ, വെള്ളം. ഒരു മൂലകത്തെ മറ്റൊന്നിലേക്ക് മാറ്റാൻ കഴിയുമെന്ന് ആൽക്കെമിസ്റ്റുകൾ വിശ്വസിച്ചിരുന്നു.

ആൽക്കെമി ഇന്ന് ഒരു യഥാർത്ഥ ശാസ്ത്രമായി കണക്കാക്കപ്പെടുന്നില്ലെങ്കിലും, അത് ആധുനിക രസതന്ത്രത്തിന് അടിത്തറയിട്ടു. അതുപോലെ, യഥാർത്ഥ ലോകത്തിൻ്റെ സാധ്യതകളെക്കുറിച്ച് ക്രിയാത്മകമായി ചിന്തിക്കാൻ ഹാരി പോട്ടർ പോലുള്ള ഭാവനാ സമ്പന്നമായ കഥകൾക്കു കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com