Download Manorama Online App
കണ്ണൂർ∙ രാജസ്ഥാനിലെ ജയ്പുരിലെ അപരിചിതമായ നാട്ടുമ്പുറം. കൊടും തണുപ്പ്. വയറ്റിൽ പിടിക്കാത്ത ചുട്ടറൊട്ടിയും പരിപ്പു കറിയും. പ്രതിയെ സംരക്ഷിക്കാൻ വീടു വളഞ്ഞ് ജനക്കൂട്ടം. മജിസ്ട്രേട്ടിന്റെ വീടു വരെ പൊലീസിനെ പിന്തുടർന്ന് പ്രതിയെ മോചിപ്പിക്കാൻ ശ്രമിച്ച ഗുണ്ടാസംഘം... ഓൺലൈൻ വ്യാപാരസൈറ്റ് ആയ ഒഎൽഎക്സ് വഴി തട്ടിപ്പു നടത്തിയ കേസിലെ പ്രതി ജയ്പുർ റായികരോഖ മൊഹല്ല സ്വദേശി അക്ഷയ് കോർവാളിനെ സൈബർ പൊലീസ് പിടികൂടി, സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാറിന്റെ നിർദേശ പ്രകാരമാണ്, തോട്ടട സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് 2.65 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതികളെ പിടികൂടാൻ സൈബർ പൊലീസ് തുനിഞ്ഞിറങ്ങിയത്. സൈബർ പൊലീസ് ഇൻസ്പെക്ടർ കെ.സനൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ പ്ലാനിങ്. സൈബർ പൊലീസ് സബ്
കണ്ണൂർ ∙ പുലി കാടുവിട്ടു നാട്ടിലിറങ്ങിയ സംഭവം ജില്ലയിൽ മുൻപും ഉണ്ടായിട്ടുണ്ട്. 2017 മാർച്ച് 5ന് ആയിരുന്നു കണ്ണൂർ നഗരത്തെ വിറപ്പിച്ചു പുലിയുടെ പ്രവേശം. കണ്ണൂർ തായത്തെരു റെയിൽ പാലത്തിനു സമീപം കുറ്റിക്കാട്ടിലൊളിച്ച പുലി ഭീതി പടർത്തി നിലയുറപ്പിച്ചത് 8 മണിക്കൂർ. മയക്കുവെടി വച്ചു പിടികൂടും വരെ
കണ്ണൂർ ∙ രക്ഷാപ്രവർത്തനത്തിനിടെ വന്യമൃഗം ചാവുന്നതു സമീപകാലത്തെ രണ്ടാമത്തെ സംഭവം. നേരത്തേ തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി രക്ഷാപ്രവർത്തനത്തിനിടെ ചത്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 20ന് ആയിരുന്നു അത്. മയക്കുവെടിയേറ്റ കരടി വെള്ളത്തിൽ വീണു ചാവുകയായിരുന്നു. 50 മിനിറ്റോളം കരടി വെള്ളത്തിൽ
കണ്ണൂർ ∙ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേതു പോലെ 2024ലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ശക്തികൾക്കു തമിഴ്നാടും കേരളവും ശക്തമായ തിരിച്ചടി നൽകണമെന്നു തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. കണ്ണൂർ സർവകലാശാലാ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഫെഡറൽ
കണ്ണൂർ ∙ കഴിഞ്ഞ ദിവസം പിടിയിലായ രാജസ്ഥാൻ സ്വദേശി അക്ഷയ് ഖോർവാൾ (21) സൈനിക വേഷത്തിൽ ജില്ലയിൽ ഒട്ടേറെപ്പേരെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചെന്ന് സൂചന. മാധ്യമങ്ങളിലൂടെ ഇയാളുടെ ചിത്രം പുറത്ത് വന്നതോടെ കൂടുതൽപേർ ഇയാൾക്കെതിരെ രംഗത്തെത്തി. ‘ആർമി ഫ്രോഡ്’ എന്നു പൊലീസ് വിളിക്കുന്ന രീതിയിലാണ് ഇയാൾ പണം തട്ടാൻ
നികുതി പിരിവ് ക്യാംപ് ശ്രീകണ്ഠപുരം ∙ ചെങ്ങളായി പഞ്ചായത്തിന്റെ 2023–24 വർഷത്തെ കെട്ടിടനികുതി സ്വീകരിക്കുന്നതിന് നികുതിദായകരുടെ സൗകര്യാർഥം പഞ്ചായത്ത് ഉദ്യോഗസ്ഥർ 4 മുതൽ 29 വരെ വിവിധ സ്ഥലങ്ങളിൽ ക്യാംപ് ചെയ്യുന്നു. രാവിലെ 11 മുതൽ 3 വരെ നടക്കുന്ന ക്യാംപ് നികുതി ദായകർ പ്രയോജനപ്പെടുത്തണമെന്നു സെക്രട്ടറി
ചെറുപുഴ∙കാക്കയംചാൽ -പടത്തടം- തട്ടുമ്മൽ റോഡിൽ പടത്തടം മുതൽ തട്ടുമ്മൽ വരെയുള്ള ഭാഗം പൂർണമായും തകർന്നതോടെ വാഹനഗതാഗതം ദുസ്സഹമായി മാറി. തട്ടുമ്മൽ, പടത്തടം ഭാഗങ്ങളിൽ നിന്നുമുള്ളവർക്ക് കാക്കയംചാൽ, ചെറുപുഴ ടൗണുകളിൽ ഏളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന റോഡാണിത്. റോഡിന്റെ തുടക്കഭാഗം ചെറുപുഴ
കരിവെള്ളൂർ∙ അധികാരികളുടെ വാക്കുകൾ കടലാസിൽ ഒതുങ്ങി. കരിവെള്ളൂരിന്റെ നെല്ലറയായ കുണിയനിൽ ഇത്തവണയും കൃഷിയിറക്കാനാകാതെ കർഷകർ. കുണിയൻ പുഴയിൽ നിന്ന് വയലിലേക്ക് ഉപ്പുവെള്ളം കയറുന്നത് വർഷങ്ങളായുള്ള കാഴ്ചയാണ്. ഒരു കാലത്ത് മൂന്ന് വിളകളും കൃഷി ചെയ്ത വയലുകളിൽ കർഷകർ ഉപ്പുവെള്ളം കയറുന്നത് കാരണം കൃഷി
ചിറ്റാരിപ്പറമ്പ് ∙ മെരുവമ്പായി പാലത്തിനു സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്കു ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രി 11.15നാണ് അപകടം. മാങ്ങാട്ടിടം ടേക്ക് എ ബ്രേക്കിനു മുൻവശത്ത് സ്കൂട്ടറുകൾ കൂട്ടിയിടിക്കുകയായിരുന്നു. കൂത്തുപറമ്പ് സ്വദേശി നരവൂർ മാങ്ങാട്ടുവയൽ കാേരത്തുംങ്കണ്ടി ഹൗസിൽ മുഹമ്മദ്
പയ്യന്നൂർ∙രാമന്തളി ഏറൻ പുഴയോരത്ത് മത്സ്യത്തൊഴിലാളികളുടെ ഷെഡും ബൈക്കും തീവച്ച് നശിപ്പിച്ചു. മത്സ്യത്തൊഴിലാളി പി.പി.രാഘവന്റെ ഷെഡും ഇവിടെ സൂക്ഷിച്ചിരുന്ന വലകളും സിപിഎം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ കൊവ്വപ്പുറത്തെ ഒ.കെ.ഗിരീശന്റെ ബൈക്കുമാണ് അഗ്നിക്കിരയാക്കിയത്. ഗിരീശനും സുഹൃത്ത് സുരയും
കണ്ണൂർ∙ ഓൺലൈൻ ആപ്പ് ആയ ഒഎൽഎക്സിൽ ഫ്ലാറ്റ് വിൽപനയ്ക്കുണ്ടെന്ന പരസ്യം നൽകിയാളുടെ പണം തട്ടിയ രാജസ്ഥാൻ സ്വദേശി പിടിയിൽ. ജയ്പുർ റായ്ഗരോ കാമൊഹല്ല സ്വദേശി അക്ഷയ് ഖോർവാളിനെയാണു (21) കണ്ണൂർ സൈബർ പൊലീസ് ജയ്പുരിലെത്തി അറസ്റ്റ് ചെയ്തത്. കേസിലെ ‘മാസ്റ്റർ മൈൻഡ്’ എന്ന് പൊലീസ് കരുതുന്ന, അക്ഷയ്യുടെ പിതൃസഹോദരൻ
ഭിന്നശേഷി ദിനാഘോഷം; കലാമത്സരങ്ങൾ സംഘടിപ്പിക്കും: കണ്ണൂർ∙ ലോക ഭിന്നശേഷി ദിനാഘോഷത്തിൽ ജില്ലയിലെ ബഡ്സ് സ്കൂൾ / ബിആർസി / സ്പെഷൽ സ്കൂൾ, വിവിധ ഭിന്നശേഷി സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ച് കലാമത്സരങ്ങൾ സംഘടിപ്പിക്കും. ഡിസംബർ 3ന് കണ്ണൂർ ഗവ. മുനിസിപ്പൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണു പരിപാടി. മത്സരാർഥികളുടെ റജിസ്ട്രേഷൻ 30 വൈകിട്ട് 5 വരെ. റജിസ്റ്റർ ചെയ്യാൻ: pwddayknr@gmail.com
മട്ടന്നൂർ∙ നായാട്ടുപാറ ചോലയിലെ ന്യൂ വിക്ടറി പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിച്ചു നാശനഷ്ടം. മട്ടന്നൂർ അഗ്നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കി. രാവിലെ 8 നാണ് സംഭവം. ഫാക്ടറിയിലെ ഫർണസിനാണ് തീപിടിച്ചത്. ബോയിലറിന്റെ ഓയിൽ പൈപ്പ് ചോർന്നതാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
തളിപ്പറമ്പ്∙ യാത്രക്കാരിയായ വിദ്യാർഥിനിയുടെ പരാതിയിൽ സ്വകാര്യബസ് കണ്ടക്ടറെ പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തളിപ്പറമ്പിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. വ്യാജ പരാതിയാണെന്ന് ആരോപിച്ചായിരുന്നു സമരം. റിമാൻഡിലുള്ള കണ്ടക്ടർക്കെതിരെ മറ്റൊരു വിദ്യാർഥിനിയുടെ പരാതിയിലും
ചിറ്റാരിപ്പറമ്പ്∙ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കണ്ണവം - ചെറുവാഞ്ചേരി റോഡരിക് കുഴിച്ചതോടെ റോഡിൽ യാത്രക്കാർ വീണ്ടും അപകട ഭീഷണിയിൽ. രണ്ട് വർഷം മുൻപ് റോഡ് നിർമാണം പൂർത്തിയായതോടെ റോഡരികിൽ മണ്ണ് നിറച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉണ്ടായ വാഹന അപകടത്തിൽ രണ്ട് ജീവൻ നഷ്ടപ്പെട്ടതോടെയാണ് റോഡിന് ഇരു വശവും
ചാവശ്ശേരി∙ അപകടാവസ്ഥയിലായ വട്ടക്കയം പാലം നന്നാക്കാൻ നടപടിയില്ല. കൂരൻമുക്ക് - വട്ടക്കയം - പെരിയത്തിൽ റോഡും തകർന്നതോടെ ജനങ്ങൾ യാത്രാ ദുരിതം അനുഭവിക്കുന്നു. നടന്നു പോകാൻ പോലും പറ്റാത്ത സ്ഥിതിയായി. വട്ടക്കയം പാലത്തിന്റെ അടിയിലെ പാറക്കെട്ടുകൾ ഇളകി അപകടാവസ്ഥയിലാണ്. വർഷങ്ങളായി പാലം അപകടഭീഷണിയിലായിട്ടും
ഇരിട്ടി∙ എടൂർ ഉരുപ്പുംകുണ്ടിൽ കൃഷിയിടത്തിൽ പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് ഗുരുതരമായി പരുക്ക്. വെള്ളരിവയൽ മഠത്തിൽ കുടുംബിൽ നാരായണ (58) നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം ഉണ്ടായിരുന്ന ബിനു മരത്തിൽ കയറിയതിനാൽ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം.
ഇരിക്കൂർ ∙ മലയോരത്ത് തെങ്ങുകളിൽ ചെന്നീരൊലിപ്പും മണ്ഡരി രോഗവും പടരുന്നു. തടിക്കാണ് ചെന്നീരൊലിപ്പ് രോഗം കണ്ടു തുടങ്ങുന്നത്. തടി വിണ്ടുകീറി ചുവന്ന നിറത്തിലുള്ള നീര് പുത്തേക്ക് ഒഴുകുന്നതാണ് രോഗ ലക്ഷണം. ക്രമേണ തെങ്ങ് പൂർണമായും ഉണങ്ങിനശിക്കുന്നു. കായ്ച്ചു നിൽക്കുന്ന തെങ്ങുകളാണ് രോഗബാധയാൽ
ഇരിട്ടി∙നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ചെടിക്കുളം കൊട്ടാരം നിവാസികൾക്ക് ലഭിച്ചത് ‘ഉപാധി’ പട്ടയം. ലക്ഷം വീട് സാഹചര്യങ്ങളിലും ആറളം ഫാം പുനരധിവാസ സമയത്തും നൽകിയ മാതൃകയിൽ കടുത്ത ഉപാധികൾ നിഷ്കർഷിച്ചിട്ടുള്ള പട്ടയം ആണ് കൊട്ടാരത്തെ 33 കുടുംബങ്ങൾക്ക് അനുവദിച്ചത്. ഇതനുസരിച്ചു സ്വന്തം മക്കൾക്കു
കണ്ണൂർ∙ കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയ ജല പൈതൃകപ്പട്ടികയിൽ ജില്ലയിലെ പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളം ഇടംപിടിച്ചു. 75 സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് 2 എണ്ണം മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. 1500 വർഷം മുൻപ് നിർമിച്ച പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളം സ്റ്റെപ്പ് വെൽ
Results 1-20 of 10005