Activate your premium subscription today
ഇന്നത്തെ പരിപാടി ∙ കാസർകോട് കേരള ബാങ്ക് ഹാൾ: ജൻ സുരക്ഷാ പദ്ധതി ജില്ലാ പ്രഖ്യാപനം – രാജ്മോഹൻ ഉണ്ണിത്താൻ എംപി 11.00. ∙ കാസർകോട് സിറ്റി ടവർ: ‘നമ്മടെ കാസ്രോഡ്’ ലോഗോ പ്രകാശനം 11.30. കളിസ്ഥല നിർമാണം ഉദ്ഘാടനം നാളെ കുറ്റിക്കോൽ∙ ഗവ. ഹൈസ്കൂൾ കളിസ്ഥല നിർമാണ പ്രവൃത്തി നാളെ കേരള സ്പോർട്സ് യുവജനകാര്യ വകുപ്പ്
രാജപുരം ∙ ഏലക്കയുടെ സുഗന്ധം പരന്നിരുന്ന പനത്തടി പഞ്ചായത്തിലെ കുറിഞ്ഞിയിൽ ഇന്ന് മണക്കുന്നത് കർഷകരുടെ കണ്ണീരിന്റെ മണം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കനത്ത മഴയിൽ ഏലം തൈകൾ ചീഞ്ഞ് നശിച്ചതോടെ വായ്പയെടുത്ത് നടത്തിയ കൃഷിയിൽ നിന്നുള്ള വരുമാനം കണ്ണീർ മാത്രമായി. ഒന്നര ലക്ഷത്തോളം രൂപ മുതൽ മുടക്കിയാണ്
കാഞ്ഞങ്ങാട് ∙ വാഹനം കുഴിയിൽ വീഴാതെ ഒരുയാത്ര ഇപ്പോൾ ഉപ്പിലിക്കൈ, മോനാച്ച നിവാസികളുടെ സ്വപ്നമാണ്. പ്രധാന റോഡിൽ നിറയെ കുഴി വീണതോടെ റോഡിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതി! മഴ വെള്ളം നിറഞ്ഞാൽ കുഴിയുടെ ആഴം നടുവിനേൽക്കുന്ന ആഘാതത്തിലൂടെ മാത്രമേ തിരിച്ചറിയാന് കഴിയൂ... കാഞ്ഞങ്ങാട് നഗരസഭയിലെ വാഴുന്നോറടി, ഉപ്പിലിക്കൈ,
നീലേശ്വരം∙ ടൂറിസം രംഗത്തെ മുരടിപ്പിക്കല്ലേ..... ജില്ലയുടെ ആവേശമായ മഹാത്മാഗാന്ധി ട്രോഫി ജല മേള നടത്തിപ്പിന് അധികൃതർ തയാറകണം എന്ന ആവശ്യം ശക്തമായി. നടത്തിപ്പിന് മുൻകൈ എടുക്കേണ്ട ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പിന്റെയും മൗനം വലിയ പ്രതിഷേധത്തിന് കാരണമാകുകയാണ്. ജില്ലയുടെ ടൂറിസം മേഖലയിൽ അനന്ത സാധ്യത മുന്നിൽ
ഓണച്ചന്തകൾ ഇന്നുമുതൽ കാസർകോട് ∙ സപ്ലൈകോയുടെ കാസർകോട്, മഞ്ചേശ്വരം നിയോജക മണ്ഡലതല ഓണച്ചന്തകൾ ഇന്നുതുടങ്ങും. മഞ്ചേശ്വരം മാവേലി സ്റ്റോറിൽ രാവിലെ 8.30ന് എ.കെ.എം.അഷറഫ് എംഎൽഎയും കാസർകോട് പീപ്പിൾസ് ബസാറിൽ 10.30 ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎയും ഉദ്ഘാടനം ചെയ്യും. നോർക്ക അദാലത്ത് മാറ്റി കാഞ്ഞങ്ങാട് ∙ നോർക്ക
ചെറുവത്തൂർ ∙ ദിവസങ്ങളായി വള്ളവും ബോട്ടുമായി കടലിൽ പോകുന്നവർ നിറയെ മത്സ്യങ്ങളുമായി സന്തോഷത്തോടെ കരയിലേക്ക് മടങ്ങുന്നു. വല നിറയുന്ന ചെമ്മീനും മത്തിക്കും മിതമായ വിലയായതിനാൽ ആവശ്യക്കാരുമേറെ. ജില്ലയിലെ തീരദേശത്ത് പതിവില്ലാത്ത ആഹ്ലാദക്കാഴ്ചയാണിത്. കടലമ്മ കനിഞ്ഞതിനാൽ ഇത്തവണത്തെ ഓണം കളറാക്കാമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊളികളുടെയും അനുബന്ധ തൊഴിലാളികളുടേയും കുടുംബങ്ങൾ.
കാസർകോട് ∙ കാവി പെയ്ന്റടിച്ച വീട് പാർട്ടിഗ്രാമത്തിനു ചേർന്നതല്ലെന്ന് ഗൃഹപ്രവേശത്തിന്റെ തലേന്ന് സിപിഎം നേതാവിന്റെ മുന്നറിയിപ്പ്; ചടങ്ങിന്റെ സന്തോഷം ഇല്ലാതാക്കിയതിനെതിരെ ബ്രാഞ്ച് സമ്മേളന വേദിക്കു മുന്നിൽ കാവി ധരിച്ച്, കാവി വാഹനത്തിലെത്തി പാർട്ടി അനുഭാവിയുടെ പ്രതിഷേധം.
ഇരിയണ്ണി ∙ പുലികൾ ജനവാസ മേഖലയിലിറങ്ങുന്നതു പതിവായിട്ടും വനംവകുപ്പ് നിസ്സംഗത തുടരുകയാണെന്ന ആക്ഷേപം നിലനിൽക്കെ, സ്ഥലത്ത് വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. നേരത്തെ പുലിയിറങ്ങിയ കുണിയേരി, മിന്നംകുളം, മുഗളി തുടങ്ങിയ സ്ഥലങ്ങളിലായി 5 ക്യാമറകളാണ് സ്ഥാപിച്ചത്. രാത്രിയിലും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്നവയാണിത്.
രാജപുരം ∙ റാണിപുരം പെരുതടിയിലെ കാട്ടാനശല്യത്തിനു പരിഹാരം കാണാൻ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കൂടി സോളർ തൂക്കുവേലി സ്ഥാപിക്കുന്നതിന് സമ്മത പത്രം വാങ്ങി. പെരുതടി മുതൽ പുളിംകൊച്ചി തോട് വരെ 2 കിലോമീറ്റർ ദൂരമാണ് വേലി സ്ഥാപിക്കുന്നത്. ഇതിനായി 21 സ്വകാര്യ വ്യക്തികളുടെ സമ്മത പത്രമാണ് ഇന്നലെ വാങ്ങിയത്. 4
പെരിയ ∙ സ്വർണ ഇടപാടിൽ പണം നഷ്ടപ്പെട്ടതിന്റെ വിരോധത്തിൽ തട്ടിക്കൊണ്ടുവന്ന് പൂട്ടിയിട്ട രണ്ടുപേരെ പൊലീസെത്തി മോചിപ്പിച്ചു; ആറുപേരെ അറസ്റ്റ് ചെയ്തു. ദേശീയപാതയിൽ പെരിയ പെരിയാട്ടടുക്കത്തെ കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്നാണ് നീലേശ്വരം കോട്ടപ്പുറത്തെ ഇടക്കാവിൽ ഷെരീഫ്(40), കോട്ടയം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാംമൈലിലെ തട്ടാപറമ്പിൽ ടി.എം.സജി (40) എന്നിവരെ മോചിപ്പിച്ചത്. ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദനമേറ്റ ഇവരെ ഉദുമയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർകോട് ∙ അടുത്ത വർഷം ഒക്ടോബറിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വാർഡുകളുടെ പുനർ വിഭജനത്തിനുള്ള വിജ്ഞാപനം ഇറങ്ങി. ജില്ലയിലെ 38 പഞ്ചായത്തുകളിലായി 61 വാർഡുകൾ പുതിയതായി നിലവിൽ വരും. എല്ലാ പഞ്ചായത്തുകളിലും വാർഡുകളുടെ എണ്ണം വർധിക്കുന്നുണ്ട്. മധൂർ പഞ്ചായത്തിലാണ് പുതിയ വാർഡുകൾ കൂടുതൽ. 4
ആയുർവേദ മെഡിക്കൽ ക്യാംപ് 11ന് ബദിയടുക്ക ∙ നാഷനൽ ആയുഷ്മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ബദിയടുക്ക പഞ്ചായത്ത്, ആയുർവേദ ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ എന്നിവയുടെ 60 വയസ്സിനു മുകളിലുള്ളവർക്കുള്ള സൗജന്യ വയോജന ആയുർവേദ മെഡിക്കൽ ക്യാംപ് 11ന് പള്ളത്തടുക്ക മുദ്ദുമന്ദിരത്തിൽ നടക്കും.
കാസർകോട് ∙ ഇന്റർനെറ്റ് ബാങ്കിങും മൊബൈൽ ബാങ്കിങ് ആപ്പുകളുമൊന്നുമുപയോഗിക്കാതിരുന്ന ആളുടെ അക്കൗണ്ടിൽ നിന്ന് ഓൺലൈനായി അസം സ്വദേശികൾ തട്ടിയെടുത്തത് 10 ലക്ഷം. പൊലീസിനെ വട്ടം കറക്കിയ കേസിൽ ഒടുവിൽ കാസർകോട് ടൗൺ ഇൻസ്പെക്ടർ പി.നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 2 പ്രതികളെ പിടികൂടി. കാസർകോട് തളങ്കര
കമ്പല്ലൂർ ∙ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ആയന്നൂർ–കൊല്ലാട റോഡിൽ ദുരിതയാത്ര. നടപ്പുവർഷത്തെ സംസ്ഥാന ബജറ്റിൽ ഈ റോഡ് ഉൾപ്പെടുന്ന ചെമ്മരംകയം–കൊല്ലാട–ആയന്നൂർ–മണക്കടവ് റോഡ് ആധുനീകരിക്കാൻ 5 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും ഇതിന്റെ തുടർ നടപടികളൊന്നുംതന്നെ ആരംഭിച്ചിട്ടില്ല. 2016 ൽ എംഎൽഎ അസറ്റ് ഫണ്ടുപയോഗിച്ച്
സീറ്റ് ഒഴിവ് നീലേശ്വരം ∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ പി.എസ്.സി അംഗീകാരമുള്ള ഫാഷൻ ഡിസൈനിങ് & ഗാർമെന്റ് ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്.നീലേശ്വരത്തെ ഫസേറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ഓഫിസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. 9048485270. മെഡിക്കൽ ക്യാംപ് നടത്തി കുറ്റിക്കോൽ
മയിച്ച ∙ ഇടിഞ്ഞു വീണുകൊണ്ടിരിക്കുന്ന മണ്ണിൽ നിന്ന് നിലയ്ക്കാതെ നീരുറവ. ഒരു ഭാഗത്ത് ഉറവ കുത്തൊഴുക്കായി മാറുന്നു. ബൈപാസ് റോഡിന്റെ നിർമാണത്തിന് വേണ്ടി ദേശീയ പാത വീരമല കുന്നിനോട് ചേർന്നുള്ള റോഡിലൂടെ കടന്ന് പോകുന്ന നടപടികൾ തുടങ്ങിയതോടെ നാട്ടുകാർക്ക് ആശങ്കയേറുകയാണ്. എല്ലാ സമയത്തും നിലയ്ക്കാത്ത നീരുറവയിലെ
ചിറ്റാരിക്കാൽ ∙ ഇന്ന് ലോക സാക്ഷരതാ ദിനം. പ്രതിസന്ധികൾക്കിടയിലും തുടർവിദ്യാഭ്യാസ പ്രവർത്തന മേഖലയിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കുകയാണ് ജില്ല. ഇന്ന് കാസർകോട് നടക്കുന്ന സാക്ഷരത ദിന ജില്ലാതല ഉദ്ഘാടന ചടങ്ങിൽ ഇവിടെനിന്നു മാത്രമുള്ള 250 പഠിതാക്കളും പങ്കെടുക്കും.സാക്ഷരതാ മിഷനുകീഴിൽ സജീവമായി പ്രവർത്തിക്കുന്ന
മീപ്പുഗുരി ∙ ചെറിയ മഴ വന്നാൽ പോലും വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ വാഹനങ്ങൾക്ക് ദുരിതയാത്ര. കറന്തക്കാട്– മധൂർ പിഡബ്ല്യുഡി റോഡിൽ മീപ്പുഗുരി സ്കൂളിനു സമീപം വളവിലാണ് ദുരിതം. റോഡിന്റെ മധ്യഭാഗം വരെ കെട്ടിനിൽക്കുന്ന വെള്ളം വാഹനങ്ങളെ തെറ്റിക്കുന്നു. പലയിടങ്ങളിലും കുഴികളുമുണ്ട്.കാനയിൽ ആവശ്യമായ
കാഞ്ഞങ്ങാട് ∙ ഹരിതകർമ സേനാംഗങ്ങളുടെ ഒരു തിരിഞ്ഞുനോട്ടം, രക്ഷപ്പെട്ടത് രണ്ടു ജീവൻ. കാഞ്ഞങ്ങാട് ആവിയിൽ നൂറാനിയ മൻസിലിൽ എം.വി. ഇസ്മായിൽ ഹാജിയുടെ വീട്ടിൽ മാലിന്യമെടുക്കാൻ എത്തിയ ഹരിതകർമ സേനാംഗങ്ങളായ സുനിതയും രമയും മടങ്ങുന്നതിനിടെ വെറുതെയൊന്ന് തിരിഞ്ഞുനോക്കി. വീടിന്റെ മുകൾനിലയിൽനിന്നു പുക ഉയരുന്നു.
ചിറ്റാരിക്കാൽ ∙ ഓണ നാളെത്തിയിട്ടും മലയോര കർഷകർക്ക് ദുരിതകാലം തന്നെ. തുടർച്ചയായി പെയ്യുന്ന കനത്ത മഴ തന്നെയാണ് കർഷകർക്കു വിനയാകുന്നത്. പച്ചക്കറി ഉൾപ്പെടെയുള്ള വിളകളെല്ലാം പലയിടത്തും മഴയിൽ നശിച്ചു.മലയോരത്തുകാരുടെ വരുമാനത്തിന്റെ സിംഹഭാഗവും റബർ കൃഷിയിൽനിന്നാണ്. ഇക്കുറി സീസൺ ആരംഭിക്കുന്നതിനു മുൻപുതന്നെ
Results 1-20 of 10000