Activate your premium subscription today
മാഡ്രിഡ്∙ സ്പെയിനിലും പോർച്ചുഗലിലും രാജ്യവ്യാപകമായി അനുഭവപ്പെടുന്ന വൈദ്യുതി തടസ്സം തുടരുന്നു. ഇതോടെ പ്രധാന നഗരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. സൂപ്പർമാർക്കറ്റുകളിൽ ആളുകൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ എത്തുന്നുണ്ട്. സ്ഥിതി ഗുരുതരമായേക്കാമെന്ന ഭയത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ
സ്പെയിനിലും പോർച്ചുഗലിലും തിങ്കളാഴ്ചയുണ്ടായ മെഗാ വൈദ്യുതി മുടക്കം കാരണം രാജ്യങ്ങൾ ഇരുട്ടിലായി.
സിറോ മലങ്കര കത്തോലിക്കാ സഭയുടെ ജർമൻ റീജന്റെ നേതൃത്വത്തിൽ ജർമനിയിലെ വിവിധ കേന്ദ്രങ്ങളിൽ ഈസ്റ്റർ ശുശ്രൂഷകൾ ആചരിച്ചു.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ ഈസ്റ്റർ വിഷു ആഘോഷത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
റോം∙ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് മേയ് ഏഴിന് ആരംഭിക്കുമെന്ന് ഹോളി സീ പ്രസ് ഓഫിസ് അറിയിച്ചു. ഏപ്രിൽ 21ന് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചതിനെ തുടർന്ന് പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ റോമിൽ സമ്മേളിച്ച കർദിനാൾമാരാണ് ഇത് സംബന്ധിച്ച
ലണ്ടൻ ∙ ന്യൂകാസിലിനു സമീപമുള്ള നോർത്ത് ഷീൽഡിലെ ആദ്യകാല മലയാളികളിൽ ഒരാളായ സജി കാവക്കുഴി അന്തരിച്ചു, കോട്ടയം സംക്രാന്തി സ്വദേശിയാണ്. അവധിക്ക് നാട്ടിലായിരിക്കെ അസുഖബാധിതനായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട് സംക്രാന്തി ലിറ്റിൽ ഫ്ലവർ ക്നാനായ കാത്തോലിക്കാ പള്ളിയിൽ.
ലണ്ടൻ∙ ലണ്ടൻ നഗരത്തിന് ഉൽസവമായി മാരത്തോൺ. വിശ്വപ്രസിദ്ധമായ ലണ്ടൻ മാരത്തോണിനിറെ നാൽപത്തഞ്ചാം എഡിഷനിൽ പുതിയ റിക്കാർഡോടെ കെനിയയുടെ സെബാസ്റ്റ്യൻ സാവേ പുരുഷ വിഭാഗത്തിലും എത്യോപ്യയുടെ ടിഗസ്റ്റ് അസഫേ വനിതാ വിഭാഗത്തിലും ജേതാക്കളായി.വിവിധ രാജ്യങ്ങളിൽ നിന്നുള്ള 56,000 പേർ മാരത്തോണിൽ പങ്കെടുത്തു. ഓരോ വർഷവും
കലാഭവൻ ലണ്ടനും റിഥം ക്രിയേഷൻസും ചേർന്ന് അവതരിപ്പിക്കുന്ന സൂപ്പർ മെഗാ ഷോ ‘’നിറം - 2025’’ ജൂലൈ ആറു മുതൽ പതിനൊന്നുവരെ ബ്രിട്ടനിലെ അഞ്ചു നഗരങ്ങളിൽ അരങ്ങേറും
കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ദ്രോഗീടാ ഇന്ത്യൻ സമൂഹം ആദരാജ്ഞലികൾ അർപ്പിക്കുന്നു.
വത്തിക്കാനില് അന്തരിച്ച ഫ്രാന്സിസ് മാര്പാപ്പയ്ക്കായി നടന്ന കുര്ബാനയില് കര്ദ്ദിനാള് പിയട്രോ പരോളിന് മുഖ്യകാര്മ്മികത്വം വഹിച്ചു.
ലണ്ടൻ∙ ലണ്ടനിൽ മലയാളി യുവതി മരണമടഞ്ഞു. കോട്ടയം വാകത്താനം ചക്കുപുരയ്ക്കൽ ഗ്രിഗറി ജോണിന്റെ (ജോർജ്) ഭാര്യ നിത്യ മേരി വർഗീസ് ആണ് മരിച്ചത്. കേവലം 31 വയസ് മാത്രമായിരുന്നു പ്രായം. ഇന്നലെ പുലർച്ചെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ഏതാനും ദിവസങ്ങൾ മുമ്പാണ് നിത്യ നാട്ടിൽ നിന്നും അവധിക്കു ശേഷം
ജര്മനിയില് 21 കാരനായ കറുത്ത വര്ഗക്കാരനെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം. കഴിഞ്ഞ വാരാന്ത്യത്തില് ജര്മനിയിലെ ഓള്ഡന്ബുര്ഗില് നടന്ന സംഘര്ഷത്തിനിടെ പൊലീസ് വെടിവയ്പില് യുവാവ് കൊല്ലപ്പെട്ടിരുന്നു
പോർട്ട് ടാൽബോട്ട് (സൗത്ത് വെയിൽസ്)∙ ഒരേ സഹപ്രവർത്തകയുമായി തനിക്കും ഡപ്യൂട്ടി ഹെഡിനുമുള്ള രഹസ്യബന്ധത്തെക്കുറിച്ചുള്ള സംശയത്തെത്തുടർന്ന് ആക്രമാസ്തനായി പ്രധാനാധ്യാപകൻ. സെന്റ് ജോസഫ്സ് കത്തോലിക് സ്കൂളിലെ (ഏകദേശം 800 വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനം) പ്രധാനാധ്യാപകൻ ആന്റണി ജോൺ ഫെൽട്ടൺ (54) ആണ് ഡപ്യൂട്ടി
ലണ്ടൻ∙ ദശലക്ഷക്കണക്കിന് പുരുഷന്മാർ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന മരുന്നിനെക്കുറിച്ച് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) മുന്നറിയിപ്പ് നൽകി. 'ഫിനസ്റ്റെറൈഡ്' എന്ന ഈ മരുന്ന് ജനനേന്ദ്രിയത്തിന് 'ഗുരുതരമായ അപകടസാധ്യത' ഉണ്ടാക്കുന്നുവെന്നാണ് മുന്നറിയിപ്പ്. മരുന്ന് കഴിച്ച പല
നോർത്തേൺ അയർലഡിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ആന്റ്രിം (MAA) വർണ്ണാഭമായ സമ്മർ ഫെസ്റ്റ് സംഘടിപ്പിച്ചു.
യുകെയിലെ ലെസ്റ്ററിനെ ആവേശത്തിലാഴ്ത്താൻ സ്റ്റാർ നൈറ്റ് 2025 മേയ് 3ന്. റേഡിയോ ലെമൺ ലൈവ് യുകെയും സ്റ്റുഡിയോ മൂൺ എന്റർടെയിൻമെന്റും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലെസ്റ്ററിലെ വേദിയിൽ മലയാളം, തമിഴ്, തെലുങ്ക് താരങ്ങൾ അണിനിരക്കും.
കഴിഞ്ഞ തിങ്കളാഴ്ച കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷകൾ അവസാന ഘട്ടത്തിലേക്ക്.
യുകെയിൽ മലയാളി വിദ്യാർഥിനി കാറിടിച്ചു മരിച്ച സംഭവത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി.
യുക്മ ലയ്സൺ ഓഫിസറായി മുൻ ദേശീയ പ്രസിഡന്റും യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് അംഗവുമായ മനോജ്കുമാർ പിള്ളയെ യുക്മ ദേശീയ നിർവാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
മാലാഖമാർ പാടിയുറക്കുന്ന നിത്യനിദ്രയിലേക്ക് പ്രവേശിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റർ അകലെ,
ബെർലിൻ ∙ ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾ ആഗോള സാമ്പത്തിക വളർച്ചയെ കാര്യമായി മന്ദഗതിയിലാക്കുകയാണെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നൽകി. ഉയർന്ന പണപ്പെരുപ്പവും താരിഫുകളും കാരണം ആഗോള സാമ്പത്തിക വളർച്ച ഗണ്യമായി കുറയുമെന്നും 2025ൽ ജർമൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച പൂജ്യമായിരിക്കുമെന്നും ഐഎംഎഫ്
പടിഞ്ഞാറൻ ഫ്രാൻസിലെ സ്കൂളിലുണ്ടായ കത്തിയാക്രമണത്തിൽ ഒരു വിദ്യാർഥിനി കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഐപിസി യുകെ ആൻഡ് അയർലൻഡ് റീജൻ വാർഷിക കൺവൻഷൻ കേംബ്രിജിലെ കാംബോൺ വില്ലേജ് കോളജിൽ സമാപിച്ചു.
നോർത്ത് ലിങ്കൺഷയർ കൗൺസിൽ സംഘടിപ്പിക്കുന്ന ടാലന്റ് ഷോയുടെ ഫൈനലിൽ ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ റിഥമിക് കിഡ്സ് ടീം മാറ്റുരയ്ക്കും.
ഐപിസി ബഥേൽ ചർച്ച് ബെൽഫാസ്റ്റിന്റെ നേതൃത്വത്തിൽ സുവിശേഷ യോഗവും സംഗീത സന്ധ്യയും സംഘടിപ്പിക്കുന്നു.
Results 1-25 of 10001