Activate your premium subscription today
പത്തു പതിനെട്ടു വർഷങ്ങൾക്കു മുൻപാണ്... ജിദ്ദയിൽ ജോലി ചെയ്യുന്ന കാലം. രാമപുരത്തുള്ള സുഹൃത്ത് ജലീലിന്റെ റുവൈസിലുള്ള വില്ലയിലെ സഹമുറിയൻ ജോലിയുടെ ഭാഗമായി മറ്റൊരു നഗരത്തിലാണ് കുറച്ചു മാസങ്ങളായിട്ടു. ആ ബെഡ് തൽക്കാലത്തേക്ക് ഒഴിവാണ്. നിനക്ക് വേണമെങ്കിൽ അവിടെ കഴിയാം എന്ന് ജലീൽ പറഞ്ഞപ്പോൾ പിന്നെ മറ്റൊന്നും
പകലന്തിയോളം കണ്ണിൽ നിന്നും തിരമാലകൾ കവിൾ തടത്തിലൂടെ ഊഴ്ന്നിറങ്ങിയിട്ടും സുഹറയുടെ ഹൃദയത്തിൽ കല്ലിൽ തറച്ചിട്ട പോലെ പതിഞ്ഞു പോയിരുന്ന നോവുകൾ തന്നെ വിട്ട് പോയിരുന്നില്ല...
ടൈഗർ ബാമിന്റെ മണമാണ് അച്ഛനെ കുറിച്ചുള്ള എന്റെ ഓർമകൾക്കെന്ന് ഞാനീമയക്കത്തിൽ അറിയുന്നുണ്ട്. എന്നും ഓഫിസിൽ നിന്ന് വന്നിട്ട് ഉറങ്ങാൻ നേരം അച്ഛൻ നെറ്റിയുടെ ഇരുവശത്തും ടൈഗർ ബാം പുരട്ടാറുണ്ട്. ഒരു തണുപ്പിന്റെ സുഖത്തിൽ അങ്ങനെ കിടന്ന് മയങ്ങി പോവാൻ ആണത്. പക്ഷേ ഈ ശീലം വർഷങ്ങൾ നീണ്ട് നിന്നു.
"പതിവിലും ഏറെ ധൃതിയിലാണ് എന്റെ നടത്തം, പാതിരാത്രിയും പിന്നിട്ട സമയം, ചുറ്റുപാടും നിശ്ശബ്ദത മയം.
1988, ജൂൺ മാസം, ചൊവ്വാണ LP സ്കൂളിലായിരുന്നു എന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ തുടക്കം.. ബാല്യ കാലത്തുള്ള വിദ്യാലയ ഓർമ്മകൾ എന്നും മനസ്സിൽ മധുരമുള്ള ഓർമകളായി നിലനിൽക്കുമല്ലോ.. ഒരു കിലോമീറ്ററിൽ അധികം നടക്കണം സ്കൂളിൽ എത്താൻ.. ഒന്നാം ക്ലാസ്സിൽ ഞാൻ പഠിക്കുമ്പോൾ ചെറിയ പെങ്ങൾ മൂന്നാം ക്ലാസ്സിലുണ്ട്...
അനേകം ഹൃദയസ്പർശിയായ സ്മരണകൾ ഉണർത്തിക്കൊണ്ട് നാല് വർഷത്തെ കോളജ് പഠനത്തിനും പന്ത്രണ്ട് വർഷത്തെ സ്കൂൾ ജീവിതത്തിനും ശേഷം പ്രിയപ്പെട്ട ക്യാംപസുകളിൽ നിന്ന് കുഞ്ഞുങ്ങൾ പടിയിറങ്ങി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് പ്രതീക്ഷയോടെ കടന്നുപോവുകയാണ്.
സമയം രാത്രി എട്ട് മണി കഴിഞ്ഞ് പത്ത് മിനുട്ടാകുന്നു. എന്റെ കണ്ണുകളടയുകയാണ്.
ഇവിടെ “ടീ പാർട്ടി” എന്ന് പറയുമ്പോൾ എല്ലാവർക്കും ആദ്യം ഓർമയിൽ വരിക ബോസ്റ്റൻ ടീ പാർട്ടി എന്ന ചരിത്ര സംഭവം. അതുകൊണ്ട് ഞങ്ങളുടെ പരിപാടിക്ക് “ചായേം കടീം” എന്ന നാടൻ പേര്.
പതിവു യാത്രകളേക്കാൾ വളരെയധികം പ്രത്യേകത നിറഞ്ഞതാണല്ലോ ഈ യാത്ര, അനിതയോർത്തു. 25 വർഷങ്ങളായി, ഒരിക്കലും മുടങ്ങാത്ത യാത്ര. പക്ഷേ മുൻപൊക്കെ തോന്നിയിരുന്ന, നാട്ടിലെത്താനുള്ള വെമ്പൽ, ഈ യാത്രയിൽ ഒട്ടും ഇല്ലാതായിപ്പോയി.
ഒരുവീട്ടിലെ മൊത്തംചുളിവുകളാണന്ന് അച്ഛനിസ്തിരിയിട്ട്നിവർത്തിയത്.. മക്കളുടെ നിറംമങ്ങിയസ്വഭാവത്തെയാണമ്മ അലക്കുകല്ലിലിട്ട്തല്ലിവെളുപ്പിച്ചത്.. തീവെയിലേറ്റ്തളർന്നപ്പോഴും അച്ഛനുള്ളമൊരുശീതക്കാറ്റിനാൽ കുളിർന്നിരുന്നു.. കുണ്ടംകുഴിഞ്ഞപിഞ്ഞാണത്തിൽ കയ്യിട്ട് വാരുമ്പോഴും വായുതിന്ന് അമ്മയുടെ വയറ് നിറഞ്ഞിരുന്നു..
1992 - 95 കാലഘട്ടം. പുണർപ്പ യു.പി സ്കൂളിലേക്കുള്ള അനിവാര്യമായ പറിച്ചു നടൽ സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ 4 കൊല്ലങ്ങൾ നടന്ന വഴികളോട് വിടപറഞ്ഞു പുതിയ വഴികൾ തേടേണ്ടിയിരിക്കുന്നു. മാടത്തൊടി പടിയിൽ നിന്നും പാടം വഴി ഒന്ന് വച്ച് പിടിച്ചാൽ ഇന്നത്തെ കാറ്റാടിപ്പാടത്ത് എത്താൻ അധികസമയം വേണ്ടിയിരുന്നില്ല.
കണ്ണൂർ ജില്ലയിലെ അടുത്തിലയിൽ സ്കൂളിനു പുറകിലെ അച്ഛന്റെ തറവാടു വീട്ടിലാണ് എലിമെന്ററി സ്കൂൾ കാലം കുറെ ചെലവഴച്ചത്. തൊട്ടു മുന്നിലെ അടുത്തവീട് നാരാണ്യേച്ചീന്റെ.നാരാണ്യേച്ചീന്റെ മോൻ ബാലകൃഷ്ണൻ. അച്ഛൻ പറമ്പിൽ പുതിയ വീടു കെട്ടി. ഇപ്പൊഴത്തെ വീടു നിൽക്കുന്നിടത്ത് ഒരു മരത്തിൽ ഊഞ്ഞാൽ കെട്ടിത്തന്നിരുന്നു അച്ഛൻ, എനിക്ക്.
പടരുന്ന ഭീതിയില്‍ പിടയുന്നു ഹൃതിനാല് തുടിക്കും മിടിപ്പീ മണല്‍ പരുപ്പില്‍ പിറവി കൊണ്ടന് ആണ്ടായി തീരുമ്പോള്‍ കൊതിക്കുമെന് ഹൃത്തിലൊരു പുതു ജീവിതം. തുളൂമ്പുമെന് ശിരസ്സില്‍ ചൂടു ചോരയും ചുവടില്‍ പുടയുന്ന തീ ജ്വാലയും നിദ്രയില്‍ മുയിച്ചവര് കൂട്ടൊരുങ്ങുമ്പോള് ജീവന്നു കൂട്ടായി തൂണക്കാന് ജഡമല്ലയോ..
നേരവും കാലവും തെറ്റി പെയ്ത മഴയിൽ ഉറഞ്ഞാടി നിന്ന കോമരങ്ങളുടെ പാതിവെന്ത കാലുകളിൽ തണുപ്പേകി, പെട്ടെന്ന് പെയ്ത മഴയിൽ കുതിർന്ന് അമ്പലം കുളിരണിഞ്ഞു നിന്നു. തിറയുടെ മുഖത്തെ ചായങ്ങൾ ഒലിച്ചിറങ്ങി മണ്ണിനെ കൂടുതൽ ചുവപ്പിച്ചു.
ചിലർ അങ്ങനെയാണ്, നമ്മുടെ ഓർമ്മകളിൽ നിന്നും ചിന്തകളിൽ നിന്നും ഹൃദയത്തിൽ നിന്നും തിരിച്ചുപോകാത്തവർ. അവർ വാക്കായി, ചൈതന്യമായി നമുക്ക് ചുറ്റുമുണ്ടാകും.അമ്മ... എന്റെ അമ്മ.എല്ലാവർക്കും 'അമ്മ' വിലപ്പെട്ട ഓർമ്മകൾ തന്നെ, അമ്മ കൂടെയുള്ളവർക്കും പിരിഞ്ഞു പോയവർക്കും. ചുരുക്കം ചില അപവാദങ്ങൾ ഒഴിച്ച്. എന്റെ അമ്മ,
അമ്മ! ആദ്യം വിളിച്ചു പഠിച്ച ആ രണ്ടക്ഷരങ്ങൾ. ഇനിയൊരിക്കലും വിളിക്കാൻ കഴിയില്ല. വിളിക്കാൻ കഴിഞ്ഞിരുന്ന കാലം മുഴുവൻ വിളിച്ചുവല്ലോ! അങ്ങിനെയൊരുപാടുകാലം വിളിക്കാൻ കഴിയാതെ പോയ ആളുകളുമുണ്ടല്ലോ.കഴിഞ്ഞ ജൂലായ് മാസമാണ് അമ്മ മരിച്ചത്. ഉള്ളിൽ ഇതുവരെയില്ലാത്ത നിർവികാരതയായിരുന്നു അമ്മയുടെ ചിതയ്ക്ക് തീ
എല്ലാ വർഷവും മാതൃ ദിന ആഘോഷങ്ങൾ നടക്കുമ്പോൾ വിട്ടു മാറാതെ ഒരു ഓർമ മനസ്സിൽ ഓടി എത്താറുണ്ട്.
പത്താംക്ലാസ് പരീക്ഷ എന്നൊരു കുപ്പിയിൽ അടച്ച ഭൂതത്തിനെ ഞാൻ ഭയക്കാൻ തുടങ്ങിയത് മൂന്നാം ക്ലാസ് മുതലാണ്.
ഈ ഭൂമിയിൽ കാണപ്പെട്ട സൃഷ്ടി സ്ഥിതി പരിപാലകയാം സ്നേഹ നിധിയാണമ്മ ഒരിക്കലും വറ്റാത്ത വാത്സല്യ തേൻ ഉറവയാണമ്മ അതിരുകളില്ലാത്ത സ്നേഹ വാത്സല്യങ്ങൾ സദാ വാരി കോരി ചൊരിയും മക്കൾക്കായി മലപോലെ ആകാശത്തോളം മക്കൾ വളർന്നാലും എന്നും അമ്മയ്ക്ക് സ്വന്തം കുഞ്ഞു പൊൻകുഞ്ഞു നമ്മൾ അമ്മതൻ സ്നേഹ വാത്സല്യ ചിറകിനടിയിൽ ഏതു
ഏകാന്തതയുടെ തുരുത്തിൽ ഒറ്റപ്പെട്ട് പോയവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കേൾക്കുമ്പോൾ നെഞ്ച് പൊടിയുന്ന ഒരായിരം കഥകൾ അവരുടെ ഇടനെഞ്ചിന്റെ ആഴങ്ങളിൽ താളം കൊട്ടുന്നുണ്ടാവാം
താത്രിക്കുട്ടി എറിഞ്ഞുടച്ച മറക്കുട സംഘടിപ്പിച്ചു തരുമോയെന്ന് ശിഷ്യ അതെന്തിനാ !
ഒരിക്കലും നമ്മൾ കേൾക്കാനും കാണാനും ആഗ്രഹിക്കുന്ന വാർത്തകളല്ല നമ്മുടെ ദൈവത്തിന്റെ ഈ സ്വന്തം നാട്ടിൽ കുറച്ചു കാലമായി കേൾക്കുന്നത്. എന്ത് പറ്റി നമ്മുടെ യുവ തലമുറയ്ക്ക്? രക്ത ബന്ധമോ സ്നേഹ ബന്ധമോ കുടുംബ ബന്ധമോ തിരിച്ചറിയാത്ത, എന്തിന് പറയുന്നു എന്തിനും ഏതിനും 'ഞങ്ങടെ ചങ്കാണ്' എന്ന് പറഞ്ഞു നടന്നിരുന്ന സ്വന്തം കൂട്ടുകാരെയും തിരിച്ചറിയാതിരിക്കാൻ മാത്രം നിങ്ങളുടെ ബുദ്ധിയും വിവേകവും നിങ്ങൾ എന്തിന് വേണ്ടി, ആർക്കു വേണ്ടിയാണ് പണയം വെയ്ക്കുന്നത്. ?
കൊൽക്കത്തയിലെ ഓരോ തെരുവുകൾക്കും ഒരു സംഗീതമുണ്ട്, പഴമയുടെ പ്രൗഢിയിൽ ചുമച്ചു തുപ്പി ഓടുന്ന ട്രാമുകളാൽ ശബ്ദമുഖരിതമായ ഈണം നിറഞ്ഞ തെരുവുകൾ.
വിമാന യാത്രയിൽ കൂടെയുള്ള യാത്രികരെ ശ്രദ്ധിച്ചാൽ മനസ്സിലാവും മിക്കവരും വളരെ സംഘർഷാ ഭരിതരാണ്.. അവസാന വട്ട യാത്ര പറച്ചിലും അവസാന സമയത്തെ ആ കുറിപ്പ് അയക്കലും കാണാം.. ഇടതടവില്ലാതെ പലരുടെയും ഫോണുകൾ ശബ്ദിക്കുന്നത് കേൾക്കാം.. വിമാനത്തിൽ കയറിയോ സീറ്റിൽ ഇരുന്നോ എപ്പോ പുറപ്പെടും അവിടെ എത്തിയാൽ വിളിക്കണേ
പണ്ട്, ആളുകൾ മുണ്ടുടുക്കാൻ തുടങ്ങിയ കാലത്ത്, എനിക്ക് പാന്റ് ധരിക്കാനായിരുന്നു ഏറെ ഇഷ്ടം. കാരണം, അന്ന് നാട്ടിൽ പാന്റ് ഒരു 'പേഷൻ' ആയിരുന്നു - പുതിയൊരു രീതി!
Results 1-25 of 854