പ്രവാസ ലോകവും കോർപറേറ്റ് ഓണവും

my-creatives-onam
SHARE

മലയാളികളുടെ ഗൃഹാതുരത്വം ഉണർത്തുന്ന പ്രവാസലോകത്തെ ഏറ്റവും വലിയ ആഘോഷമാണ് ഓണം . സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളും മത മൈത്രിയെയും ഊട്ടിഉറപ്പിക്കാൻ മലയാളികൾ ഇപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ മലയാളികൾക്കൊപ്പം ഇതര സംസ്‌ഥാനക്കാരും മറ്റു രാജ്യക്കാരും ഓണാഘോഷങ്ങളിൽ നല്ല രീതിയിൽ പങ്കുചേരാറുണ്ട്. ഓണകാലമാവുമ്പോൾ പ്രവാസലോകവും ഒരു കൊച്ചു കേരളമായി മാറുന്നത് കാണാൻ സാധിക്കും . ഷോപ്പിങ് മാളുകളിലും ഓഫീസുകളിലും വീടുകളിലും മറ്റു പ്രവാസ സംഘടനകളും ഓണം വളരെ കെങ്കേമമായി ആഘോഷിക്കാറുണ്ട്.

ഗൾഫിലെ മിക്ക ഓഫീസിസുകളിലും പൂക്കളമത്സരയും ഓണസദ്യയും വിളമ്പുന്നത് വളരെ സാധാരണയായി കാണുന്ന കാഴ്ചയാണ്. എല്ലാവർഷത്തെപ്പോലെയും ഈ വർഷവും ഓണം നന്നായി ആഘോഷിക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഓഫീസിൽ ഒരു വലിയ പൂക്കളം ഒരുക്കുവാൻ തീരുമാനിച്ചു. തലേ ദിവസം തന്നെ ബർ ദുബായിൽ പോയി പൂക്കളത്തിനുള്ള ജമന്തി , ചെണ്ടുമലി , മല്ലപ്പൂ , പച്ച ഇലകൾ എന്നിവ വാങ്ങിച്ചു എല്ലാവരും ഒത്തുചേർന്നു രാത്രി തന്നെ പൂക്കൾ മുറിച്ചു ശരിയാക്കിവെച്ചു. തുടർന്ന് അടുത്ത ദിവസം അതിരാവിലെ തന്നെ ഓഫീസിലേക്ക് ചെന്ന് മുൻകൂട്ടി നിശ്ചയിച്ച പൂക്കളം ഡിസൈൻ ഉണ്ടാക്കി ഭംഗിയുള്ള ഒരു പൂക്കളം തീർത്തു. 

കേരളം തനിമ കാത്തു സൂക്ഷിക്കാനായി പുരുഷന്മാർ ഷർട്ടും മുണ്ടും , സ്ത്രീകൾ കേരളം സാരിയോ പല വർണ്ണത്തിലുള്ള ചുരിദാറാണ് ധരിച്ചിരുന്നത്. പൂക്കളം ഒരുക്കിത്തീർത്തതിന് ശേഷം ഒരുപാടു ചിത്രങ്ങൾ പകർത്തുവാൻ സമയം കണ്ടെത്തി. ഓഫീസിലെ മറ്റുള്ള ആളുകൾക്ക് പായസവും , കായവറുത്തതും ,ശർക്കര ഉപ്പേരിയിലും വിതരണം ചെയ്യുവാൻ പ്രതേക്യം ശ്രദ്ധിച്ചു. മാത്രമല്ല തിരുവോണ നാളിൽ എല്ലാവരും ചേർന്ന് പല വീടുകളിലായി സദ്യ ഉണ്ടാക്കി ഒരുമിച്ചിരുന്നു ഓണസദ്യ കഴിക്കുവാനുള്ള പദ്ധതികളും തയാറാണ്. ഓണത്തിന്റെ എല്ലാ ചെരുവകളും ഒട്ടും തന്നെ ചോരാതെ ഈ ഗൾഫ് നാട്ടിൽ മലയാളിക്ക് ആഘോഷിക്കാൻ അവസരം കിട്ടുന്നത് ഒരു മഹാഭാഗ്യം തന്നെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS