Activate your premium subscription today
പത്തനംതിട്ട∙ ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായിട്ട് ഏഴുദിവസമായതോടെ വലഞ്ഞു രോഗികൾ. രോഗികളെ മൂന്നുനിലയിലേക്കും കൊണ്ടുപോകുന്നത് തുണിയിൽ കെട്ടിയാണ്.
ഒരേസമയം രണ്ട് പുത്തൻ പള്ളിയോടങ്ങൾ പണിതു നീറ്റിലിറക്കിയതിന്റെ ഇരട്ട നേട്ടത്തിലാണു മഹാശിൽപി അയിരൂർ സന്തോഷ് ആചാരി. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാനും മത്സര വള്ളംകളിക്കുമായി സന്തോഷ് ആചാരി ഇത്തവണ ഒരുപോലെ നിർമിച്ചത് കീക്കൊഴൂർ– വയലത്തല, കടപ്ര എന്നീ പുത്തൻ പള്ളിയോടങ്ങൾ.
പത്തനംതിട്ട ∙ കെഎസ്ആർടിസി ബസിലെ സ്ഥിരം യാത്രക്കാരുടെ വാട്സാപ് കൂട്ടായ്മ ബസ് ജീവനക്കാർക്കായി നൽകിയതു സ്നേഹത്തിൽ പൊതിഞ്ഞ ഓണസമ്മാനം. പത്തനംതിട്ട - ഗുരുവായൂർ - മാനന്തവാടി സൂപ്പർഫാസ്റ്റ് ബസിലെ വാട്സാപ് കൂട്ടായ്മയാണു ബസ് ജീവനക്കാർക്ക് ഓണക്കോടി നൽകിയത്. ഡ്യൂട്ടിക്കു വരുന്ന 6 ഡ്രൈവർമാർക്കും 4 കണ്ടക്ടർമാർക്കും വിവിധ സ്റ്റേഷനുകളിൽ വച്ചാണ് ഓണക്കോടി നൽകിയത്.
തിരുവല്ല ∙ വാഹനത്തിന്റെ ഇഷ്ട നമ്പറിനായുള്ള ലേലംവിളിയിൽ മത്സരം കടുത്തപ്പോൾ ഉയർന്ന തുകയെത്തിയത് 7.85 ലക്ഷത്തിൽ. കെഎൽ 27 എം 7777 എന്ന നമ്പറിനാണ് ലേലത്തിൽ ഇത്ര ഉയർന്ന തുക ലഭിച്ചത്. നടുവത്ര ട്രേഡേഴ്സ് ഡയറക്ടർ നിരഞ്ജന നടുവത്രയാണ് ഈ തുകയ്ക്ക് ലാൻഡ്റോവർ ഡിഫൻഡർ കാറിനായി ഇഷ്ട നമ്പർ സ്വന്തമാക്കിയത്. തിരുവല്ല ജോയിന്റ് ആർടി ഓഫിസിനു കീഴിൽ ഓൺലൈനായി ഇന്നലെ രാവിലെയാണ് ലേലം നടന്നത്. നമ്പറിനായി 50,000 രൂപ അടച്ച് 4 പേരാണ് ലേലത്തിൽ പങ്കെടുത്തത്. ഇതിൽ ഒരാൾ ആദ്യം തന്നെയും മറ്റെയാൾ 4.7 ലക്ഷം രൂപ വരെയും വിളിച്ചു പിന്മാറി. മൂന്നാമത്തെയാൾ 7.80 ലക്ഷം രൂപ വരെ വിളിച്ചു.
പന്തളം ∙ മാതാവിനെ ഉപദ്രവിച്ചതിലെ വിരോധം കാരണം പിതാവിനെ കഴുത്തിൽ കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ രണ്ടു മക്കൾ അറസ്റ്റിൽ. അമ്മയെ മുൻപ് ഉപദ്രവിച്ചു എന്ന വിരോധത്താൽ അച്ഛനെ ഗ്ലാസ് കഷ്ണം കൊണ്ട് കഴുത്തിന് ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണു സഹോദരന്മാരായ പന്തളം തെക്കേക്കര തട്ടയിൽ മങ്കുഴി കുറ്റിയിൽ
ആറന്മുള ∙ 2018ലെ ജലപ്രളയത്തിൽ മണലിന് അടിയിൽപെട്ടതെന്ന് കരുതുന്ന ബോട്ട് മരുതൂർകടവിൽ കണ്ടു. മണലിന് അടിയിൽനിന്ന് ലഭിച്ചതാണെന്ന സംശയാണ് നാട്ടുകാർ പറയുന്നത്. ആറന്മുള വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റായി നിക്ഷേപമാലിക്ക് സമീപത്താണ് മരുതൂർകടവ്. പള്ളിയോടങ്ങൾക്ക് തടസ്സമാകുന്ന വിധത്തിൽ പമ്പാനദിയിൽ രൂപപ്പെട്ടിരുന്ന മൺപുറ്റ് നീക്കുന്ന പ്രവൃത്തികൾ ഇപ്പോൾ നടക്കുന്നുണ്ട്. ബോട്ട് ഇവിടെനിന്ന് ലഭിച്ചതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പൊലീസും പരിശോധന നടത്തുന്നുണ്ട്.
ക്വിസ് മത്സരം നടത്തും: പത്തനംതിട്ട ∙ ഗാന്ധി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തും. ഓരോ സ്കൂളിൽ നിന്നും മികച്ച സ്കോർ നേടുന്ന വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകും. ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരിക്കും ചോദ്യങ്ങൾ.
പത്തനംതിട്ട ∙ പൊതുയോഗങ്ങളിൽ നേതാക്കൾ സഭ്യമായ ഭാഷ ഉപയോഗിച്ചില്ലെങ്കിൽ തിരിച്ചടിയാകുമെന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ വിമർശനം. നേതാക്കൾ ഉൾപ്പെടെ പലപ്പോഴും അതിരുവിട്ട പദപ്രയോഗങ്ങൾ നടത്തുന്നുണ്ടെന്നാണു കഴിഞ്ഞ ദിവസം കൊടുമൺ മേഖലയിൽ നടന്ന ബ്രാഞ്ച് യോഗങ്ങളിൽ വിമർശനമുണ്ടായത്. വിവാദ വിഷയങ്ങളിൽ സംസാരിക്കുമ്പോൾ ഭരണകക്ഷിയെന്ന നിലയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന അഭിപ്രായവും യോഗങ്ങളിലുണ്ടായി.
പത്തനംതിട്ട ∙ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിമർശിച്ച് ഫെയ്സ്ബുക്കിൽ വന്ന പോസ്റ്റിൽ അപകീർത്തികരമായി കമന്റിട്ടയാളെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി കുന്നന്താനം പുളിന്താനം പാലക്കത്തകിടി നിർമ്മാല്യം വീട്ടിൽ ബിനുകുമാറി(52)നെയാണ് അറസ്റ്റ് ചെയ്ത് അടൂർ കോടതിയിൽ ഹാജരാക്കിയത്.സമൂഹ
ഡാലസ് ∙ സ്പ്രിങ് ക്രീക്ക് - പാർക്കർ റോഡിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എഴുമറ്റൂർ സ്വദേശിയും ഭാര്യയും മരിച്ചു.എഴുമറ്റൂർ മാൻകിളിമുറ്റം പരേതനായ ഏബ്രഹാം വർഗീസിന്റെയും അമ്മിണി വർഗീസിന്റെയും മകൻ വിക്ടർ വർഗീസ് (സുനിൽ 45), ഭാര്യ കുശ്ബു വർഗീസ് എന്നിവരാണു മരിച്ചത്.
സീതത്തോട് ∙ ഈ തിരുവോണത്തിനു ആരെങ്കിലും തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് രവീന്ദ്രനും ഭാര്യ ഇന്ദിരയും. രോഗാവസ്ഥ പറഞ്ഞ് ഇനിയും കൈ നീട്ടാൻ വയ്യ. ശ്വാസം എടുക്കാൻ കഴിയുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്ന് ഭാര്യ ഇന്ദിര. വർഷങ്ങളായി കക്കി വനത്തിലും സമീപ പ്രദേശങ്ങളിലുമായിരുന്നു ഇരുവരുടെയും താമസം.
നിരണം ∙അപ്പർ കുട്ടനാട് ജലോത്സവം ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ മേൽപാടം ചുണ്ടൻ ഒന്നാം സ്ഥാനവും വീയപുരം ചുണ്ടൻ രണ്ടാം സ്ഥാനവും നേടി. വെപ്പ് വള്ളങ്ങളുടെ മത്സരത്തിൽ നവജ്യോതിയും ഷോട്ട് പുളിക്കത്തറയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരത്തിൽ ദാനിയേൽ ഒന്നാം സ്ഥാനവും
ആറന്മുള ∙ ബുധനാഴ്ച നടക്കുന്ന ആറന്മുള ഉത്തൃട്ടാതി ജലമേളയിൽ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ പള്ളിയോട സേവാ സംഘം. ജലമേളയിൽ 52 പള്ളിയോടങ്ങൾ പങ്കെടുക്കും. ഉച്ചയ്ക്കു 2ന് കേന്ദ്ര സംസ്ഥാന മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തോടു കൂടി ജലമേള ആരംഭിക്കും. ജല ഘോഷയാത്രയെത്തുടർന്ന് മത്സര വള്ളംകളിയും, സമ്മാനദാനവും
പത്തനംതിട്ട∙ നാട്ടിൽ ഓണമുണ്ണാൻ കാണം വിറ്റും ടിക്കറ്റെടുക്കേണ്ട അവസ്ഥയിലാണ് ഓണക്കാലത്ത് നാട്ടിലേക്കു വരുന്ന മറുനാടൻ മലയാളികൾ. എല്ലാ ഉത്സവ കാലത്തും ഉണ്ടാകുന്ന നിരക്കു വർധനയ്ക്കു ഇത്തവണയും മാറ്റമില്ല. കേരളത്തിലേക്കു ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ബെംഗളൂരു, ചെന്നൈ റൂട്ടുകളിലാണ് ടിക്കറ്റ് നിരക്ക്
ഓണത്തിന് ഇത്തവണ ശർക്കര മധുരം അൽപം കൂടും. ജില്ലയുടെ തനതായ ശൈലിയിൽ ഉൽപാദിപ്പിച്ച ശർക്കരയും വിപണിയിലെത്തുന്നുണ്ട്. 55 ടണ്ണോളം ശർക്കരയാണ് ജില്ലയിൽനിന്ന് ഉൽപാദിപ്പിച്ച് വിപണിയിൽ എത്തിച്ചിരിക്കുന്നത്. തിരുവല്ല ഭാഗങ്ങളിൽനിന്നു മാത്രം 10 ടണ്ണിലധികം ശർക്കര ഉൽപാദിപ്പിച്ചു. കൃഷി വകുപ്പിന്റെ പന്തളം കരിമ്പ്
ശബരിമല ∙ ശരണംവിളികൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അയ്യപ്പ സന്നിധിയിൽ ഓണസദ്യകൾ തുടങ്ങി. മേൽശാന്തി പി.എം.മഹേഷിന്റെ വകയായിരുന്നു ഇന്നലത്തെ ഉത്രാട സദ്യ. ആചാരപരമായ ചടങ്ങുകളോടെയാണ് സദ്യ തുടങ്ങിയത്. ഉച്ചപൂജയ്ക്കു മുൻപ് പാചകം പൂർത്തിയായി. കളഭാഭിഷേകത്തോടെ ഉച്ചപൂജയും അങ്കി ചാർത്തിയുള്ള പൂജയും കഴിഞ്ഞാണ്
എല്ലാക്കാലവും മനസ്സിൽ തങ്ങിനിൽക്കുന്ന ഓണം കുട്ടിക്കാലത്തേതാണ്. ചെറുപ്പത്തിലെ ഓണത്തിന് ഓർമയിൽ തിളക്കം കൂടുതലാണ്. സബ് കലക്ടറായിരിക്കുന്ന കാലത്ത് സ്കൂളുകളിൽ ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ ആഘോഷങ്ങളും ആരവങ്ങളും കാണുമ്പോൾ എന്റെ കുട്ടിക്കാലമാണ് ഓർമ വന്നത്.’ ഓണക്കാലത്തെ ഓർമകൾ
ഡാലസ് ∙ സ്പ്രിങ് ക്രീക്ക് - പാർക്കർ റോഡിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എഴുമറ്റൂർ സ്വദേശിയും ഭാര്യയും മരിച്ചു. എഴുമറ്റൂർ മാൻകിളിമുറ്റം പരേതനായ ഏബ്രഹാം വർഗീസിന്റെയും അമ്മിണി വർഗീസിന്റെയും മകൻ വിക്ടർ വർഗീസ് (സുനിൽ 45), ഭാര്യ കുശ്ബു വർഗീസ് എന്നിവരാണു മരിച്ചത്. ഒരാഴ്ചയായി ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കുളത്തുമൺ∙ താമരപ്പള്ളി ഭാഗത്ത് ഹാരിസൺ മലയാളം ലിമിറ്റഡിന്റെ തോട്ടത്തിൽ കാട്ടാനക്കൂട്ടം തമ്പടിച്ചു. 10 ആനകൾ കൂട്ടത്തിലുണ്ടെന്നും ആറ് എണ്ണത്തിനെ കണ്ടതായി നാട്ടുകാർ പറയുന്നു. ജനവാസമേഖലയോടു ചേർന്നുള്ള പ്രദേശമാണിവിടം. കഴിഞ്ഞ ദിവസം ആനക്കൂട്ടത്തെ കണ്ട നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചിരുന്നു. ജീവനക്കാർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനയെ ഓടിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടർന്നും ആനക്കൂട്ടം അവിടെയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ജനവാസ മേഖലയിലായതിനാൽ ഇവിടത്തെ ആളുകൾ ഭീതിയിലായിട്ടുണ്ട്.
ആറന്മുള ∙ ഉത്തൃട്ടാതി വള്ളംകളിക്കു തടസ്സമായി പമ്പാനദിയിൽ രൂപപ്പെട്ടിരുന്ന മൺപുറ്റ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ തുടങ്ങി.വള്ളംകളി സ്റ്റാർട്ടിങ് പോയിന്റായ നിക്ഷേപമാലിയിലെ മൺപുറ്റാണു നീക്കം ചെയ്യുന്നത്. നദിയിൽ കൂടുതൽ ഭാഗങ്ങളിൽ മൺപുറ്റ് വ്യാപിച്ചതിനാൽ പള്ളിയോടങ്ങളുടെ സുഗമമായ യാത്രയ്ക്കു തടസ്സമായിരുന്നു.
Results 1-20 of 10000