Activate your premium subscription today
രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരെ ഇന്ത്യ സഖ്യം അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകി. കോൺഗ്രസ്, തൃണമൂൽ, കോൺഗ്രസ്, ആം ആദ്മി പാർട്ടി, സമാജ്വാദി പാർട്ടി, ഡിഎംകെ, രാഷ്ട്രീയ ജനതാദൾ എന്നീ പാർട്ടികളിൽ നിന്നുള്ള 50ലധികം എംപിമാരുടെ ഒപ്പുകളോടെയാണ് നോട്ടിസ് രാജ്യസഭാ സെക്രട്ടേറിയറ്റിൽ സമർപ്പിച്ചത്.
ന്യൂഡൽഹി ∙ ഹംഗേറിയൻ – യുഎസ് വ്യവസായി ജോർജ് സോറസുമായി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുണ്ടെന്ന ബിജെപി ആരോപണം വ്യാജമെന്ന് ഫ്രഞ്ച് അന്വേഷണാത്മക മാധ്യമമായ മീഡിയ പാർട്ട്. സോറസ് - സോണിയ ബന്ധമെന്ന ആരോപണം ഉന്നയിക്കുമ്പോൾ ബിജെപി ഉദ്ധരിച്ച വാർത്താ ഏജൻസിയാണ് മീഡിയപാർട്ട്. ബിജെപി വാദത്തിനു തെളിവില്ലെന്ന് മീഡിയപാർട്ട് വ്യക്തമാക്കി. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും അറിയിച്ചു.
ബെംഗളൂരു ∙ കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്ത് 3,350 അമ്മമാർ പ്രസവത്തിനിടെ മരിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കോവിഡ് കാലത്ത്, ബിജെപി സർക്കാർ സംസ്ഥാനം ഭരിക്കുമ്പോഴാണ് ഈ മരണങ്ങളിലേറെയും സംഭവിച്ചത്. 2019–20ൽ 662, 2020–21ൽ 714, 2021–22ൽ 595, 2022–23ൽ 527, 2023–24ൽ 518, ഈ വർഷം ഇതുവരെ 348 എന്നിങ്ങനെയാണു പ്രസവത്തിനിടെ മരിച്ച യുവതികളുടെ എണ്ണം.
പട്ന ∙ ഇന്ത്യ സഖ്യത്തിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് പിന്തുണയുമായി ലാലു പ്രസാദ് യാദവ്. കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും മമതയെ പിന്തുണയ്ക്കുമെന്നും ലാലു പറഞ്ഞു. 2025ൽ ബിഹാറിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബെംഗളൂരു∙ കോൺഗ്രസിനോട് അനുഭാവം പുലർത്തുന്ന 2 എംഎൽഎമാരെ അയോഗ്യരാക്കാൻ കർണാടക ബിജെപി നീക്കം തുടങ്ങി. എസ്.ടി.സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവരോട് വിശദീകരണം ചോദിച്ചശേഷം അയോഗ്യരാക്കാൻ സ്പീക്കർക്ക് കത്തെഴുതാനാണു തീരുമാനം. ബി.എസ്.യെഡിയൂരപ്പയ്ക്കു വേണ്ടി 2019ൽ കോൺഗ്രസിൽനിന്ന് കൂറുമാറി ബിജെപിയിൽ എത്തിയവരാണ് ഇരുവരും.
ന്യൂഡൽഹി∙ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാർലമെന്റിന്റെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. പാർലമെന്റിന് അകത്തും പുറത്തും വലിയ പ്രക്ഷോഭമാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്നത്. ബഹളത്തെ തുടർന്ന് 12 മണിവരെ നിർത്തിവച്ച സഭ നടപടികൾ പുനരാരംഭിച്ചെങ്കിലും ഇന്നത്തേക്ക് പിരിയുകയായിരുന്നു. പ്രതിപക്ഷത്തിന്റെ അനുമതിയില്ലാതെ മർച്ചന്റ് ഷിപ്പിങ് ബിൽ അവതരിപ്പിക്കാൻ ലോക്സഭയിൽ സർക്കാർ നടത്തിയ ശ്രമമാണ് ബഹളത്തിൽ കലാശിച്ചത്.
മുംബൈ ∙ കുർളയിൽ വാഹനങ്ങളിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. 27 പേർക്കു പരുക്കേറ്റു. തിങ്കളാഴ്ച രാത്രി 9.50ന് ആയിരുന്നു അപകടം. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അമിതവേഗത്തിലെത്തിയ ബസിന്റെ ബ്രേക്ക് തകരാറിലാവുകയായിരുന്നു.
ബെംഗളൂരു ∙ മുൻ വിദേശകാര്യ മന്ത്രിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണ (92) അന്തരിച്ചു. പുലർച്ചെ 2.45ന് ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. 2009 മുതൽ 2012 വരെ യുപിഎ സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു. 1999 മുതൽ 2004 വരെ കർണാടകയുടെ പത്താമത്തെ മുഖ്യമന്ത്രിയും 2004 മുതൽ 2008 വരെ
ന്യൂഡൽഹി ∙ വിശ്വഹിന്ദു പരിഷത്തിന്റെ നിയമവേദി നടത്തിയ ചടങ്ങിൽ പങ്കെടുത്ത് അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് നടത്തിയ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം. ഹിന്ദുസ്ഥാനാണ് ഇന്ത്യയെന്നു പ്രഖ്യാപിക്കാൻ മടിയില്ലെന്നു പറഞ്ഞ അദ്ദേഹം, ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താൽപര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നും പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂഡൽഹി ∙ നരേന്ദ്ര മോദിയുടെയും ഗൗതം അദാനിയുടെയും മുഖംമൂടികൾ ധരിച്ചെത്തിയെ കോൺഗ്രസ് എംപിമാരെ പാർലമെന്റ് വളപ്പിൽ പരിഹാസരൂപത്തിൽ ‘അഭിമുഖം’ നടത്തി രാഹുൽ ഗാന്ധി. അദാനി വിഷയത്തിലെ പ്രതിഷേധത്തിനിടെയാണു കൗതുകകരമായ രംഗങ്ങൾ അരങ്ങേറിയത്.കോൺഗ്രസ് എംപിമാരായ മാണിക്കം ടഗോർ ഗൗതം അദാനിയുടെയും ശിവജി കൽഗെ നരേന്ദ്ര മോദിയുടെയും മാസ്ക്കാണ് അണിഞ്ഞത്. രാഹുൽ ക്യാമറയിൽ വിഡിയോ പകർത്തിക്കൊണ്ടായിരുന്നു അഭിമുഖം.
ന്യൂഡൽഹി ∙ മതാടിസ്ഥാനത്തിൽ അല്ല സംവരണം നൽകേണ്ടതെന്നു സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. 2010 നു ശേഷം 77 സമുദായങ്ങളെ മറ്റു പിന്നാക്ക വിഭാഗ(ഒബിസി) പട്ടികയിൽപെടുത്തിയ ബംഗാൾ സർക്കാരിന്റെ നടപടിയുമായി ബന്ധപ്പെട്ട കേസിലാണ് പരാമർശം. ഇതിൽ ഭൂരിഭാഗവും മുസ്ലിം സമുദായങ്ങളായിരുന്നു. ഈ നടപടി റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി വിധി ചോദ്യംചെയ്ത് ബംഗാൾ സർക്കാർ നൽകിയ ഹർജി പരിഗണിക്കവേ ആണ് ജഡ്ജിമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.
ന്യൂഡൽഹി ∙ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള നിയമത്തിന്റെ (പോഷ്) പരിധിയിൽ രാഷ്ട്രീയ പാർട്ടികളെയും കൊണ്ടുവരണമെന്ന ആവശ്യം തിരഞ്ഞെടുപ്പു കമ്മിഷനിൽ നിവേദനമായി നൽകാൻ സുപ്രീം കോടതി നിർദേശിച്ചു. അഭിഭാഷക എം.ജി. യോഗമായ നൽകിയ ഹർജി പരിഗണിച്ചാണു നിർദേശം.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയ്ക്ക് സമീപം കുഴിബോംബ് സ്ഫോടനത്തിൽ സൈനികൻ വീരമൃത്യു വരിച്ചു. മാണ്ഡിയിലെ സൗജിയാൻ സെക്ടറിൽ ജോലി ചെയ്തിരുന്ന ഹവീൽദാർ വി.സുബയ്യ ആണ് മരിച്ചത്. കുഴിബോംബിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകട കാരണം. സ്ഫോടനം ഉണ്ടായതിന് പിന്നാലെ സൈനികൻ വീരമൃത്യു വരിയ്ക്കുകയായിരുന്നു.
ധാക്ക∙ ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമത്തിൽ ആശങ്ക പങ്കുവച്ച് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ധാക്കയിൽ ബംഗ്ലദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹുസൈനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മതസ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെയുണ്ടായ ആക്രമണം ഖേദകരമാണെന്ന് മിശ്രി അറിയിച്ചത്.
വയനാട് ദുരന്തം നടന്ന് നാല് മാസം പിന്നിട്ടിട്ടും കേന്ദ്രസഹായം ലഭിച്ചില്ലെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതായിരുന്നു ഇന്നത്തെ പ്രധാന വാർത്ത. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ രൂക്ഷമായി അദ്ദേഹം വിമര്ശിച്ചു. വയനാടിന്റെ കാര്യത്തില് ജനങ്ങളെയും പാര്ലമെന്റിനെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് അമിത്ഷാ നടത്തിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഹൈദരാബാദ്∙ ജർമ്മൻ പൗരനായിരിക്കെ ഇന്ത്യൻ പൗരനാണെന്ന വ്യാജ രേഖ ചമച്ച് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട മുൻ എംഎൽഎയും ബിആർഎസ് നേതാവുമായ ചെന്നമനേനി രമേശിനു തിരിച്ചടി. കോൺഗ്രസ് നേതാവ് ആദി ശ്രീനിവാസ് നൽകിയ ഹർജിയിലാണ് തെലങ്കാന ഹൈക്കോടതിയുടെ വിധി. ജർമ്മൻ എംബസിയിൽ നിന്ന് താൻ ആ രാജ്യത്തെ പൗരനല്ലെന്ന് സ്ഥിരീകരിക്കുന്ന രേഖകൾ നൽകുന്നതിൽ രമേശ് പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. 2023 നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രമേശിനു 30 ലക്ഷം രൂപ പിഴ ചുമത്തി. അതിൽ 25 ലക്ഷം രൂപ കോൺഗ്രസ് നേതാവ് ശ്രീനിവാസിനു നൽകണം.
ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ നിയമിച്ചു. 2024 ഡിസംബർ 12 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. ശക്തികാന്ത ദാസിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നിയമനം. രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഓഫിസറാണ് സഞ്ജയ് മൽഹോത്ര. കാൻപുരിലെ
രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഇന്ത്യ സഖ്യത്തിന്റെ നീക്കം. ഇന്ത്യ സഖ്യത്തിലെ 70 എംപിമാർ ഇതിനോടകം പ്രമേയത്തിൽ ഒപ്പിട്ടതായാണു വിവരം. രാജ്യസഭ നടപടികൾ കൈകാര്യം ചെയ്യുന്നതിൽ ധൻകറിനെതിരെ പ്രതിപക്ഷ നേതാക്കൾക്കിടയിൽ വർധിച്ചുവരുന്ന അതൃപ്തിയാണ് ഈ നീക്കത്തിനു പിന്നിൽ.
മണിപ്പുർ കലാപത്തിലെ നാശനഷ്ടങ്ങളിൽ സംസ്ഥാന സർക്കാരിനോടു റിപ്പോർട്ട് തേടി സുപ്രീംകോടതി. കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ വസ്തുക്കൾ, കൈയ്യേറ്റം ചെയ്യപ്പെട്ട സ്വത്തുക്കൾ എന്നിവയുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ നൽകണമെന്നാണു കോടതി നിർദേശം.
അഹമ്മദാബാദ്∙ ഫിക്സഡ് ഡെപ്പോസിറ്റ് തുകയ്ക്ക് നികുതി ഈടാക്കിയതിന്റെ പേരില് ബാങ്ക് മാനേജറെ ആക്രമിച്ച് ഉപഭോക്താവ്. എഫ്ഡി പലിശയ്ക്ക് നികുതി ഈടാക്കുന്നത് ശ്രദ്ധയില്പ്പെട്ട ഉപഭോക്താവ് ഇക്കാര്യം സ്ഥിരീകരിക്കുന്നതിനാണ് ബാങ്കിലെത്തിയത്. എന്നാൽ മാനേജരുമായുള്ള സംസാരം അടിപിടിയിൽ കലാശിക്കുകയായിരുന്നു.
ന്യൂഡൽഹി∙ ഭരണ–പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ രാജ്യസഭ നടപടികൾ ആരംഭിച്ചതു മുതൽ ശക്തമായ പ്രതിഷേധമാണ് തുടങ്ങിയിരുന്നു. ജോർജ് സോറോസ് – കോൺഗ്രസ് ബന്ധം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ശൂന്യവേളയിൽ ബിജെപി എംപിമാർ എഴുന്നേറ്റു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ് ഇതെന്നായിരുന്നു ഭരണപക്ഷത്തിന്റെ വാദം.
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി മുൻ സ്പീക്കർ രാഹുൽ നർവേക്കറെ തിരഞ്ഞെടുത്തു. കൊളാബയിൽ നിന്നുള്ള ബിജെപി എംഎൽഎയായ നർവേക്കർ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. സ്പീക്കർ സ്ഥാനത്തേക്ക് ആരെയും മൽസരിപ്പിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. ഭരണപക്ഷത്തിനു വൻ ഭൂരിപക്ഷമുള്ളതിനാൽ സ്ഥാനാർഥിയെ നിർത്തുന്നതിൽ അർഥമില്ലാത്തതിനാലാണ് പിന്മാറ്റം.
ബംഗാളിൽ ബോംബ് സ്ഫോടനത്തിൽ മൂന്നുമരണം. മാമുൻ മൊല്ല, സാകിറുൽ സർക്കാർ, മുസ്താഖീൻ ഷെയ്ഖ് എന്നിവരാണ് മരിച്ചത്. മുർഷിദാബാദ് ജില്ലയിലെ ഖയാര്ത്തല ഏരിയയിലാണ് സ്ഫോടനമുണ്ടായത്. രാത്രിയിൽ വലിയ സ്ഫോടന ശബ്ദം കേട്ടെന്നും എന്നാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ലെന്നും നാട്ടുകാർ പറഞ്ഞു.
ജോർജ് സോറോസ് ഫൗണ്ടേഷൻ ഫണ്ട് വിഷയം കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപി. മുൻ കോൺഗ്രസ് അധ്യക്ഷയായ സോണിയാഗാന്ധിക്ക് ജോർജ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന സംഘടനയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. കശ്മീരിനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കണം എന്ന ആശയത്തെ പിന്തുണയ്ക്കുന്നവരാണ് ജോർജ് സോറോസ് ഫൗണ്ടേഷൻ. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ വിദേശ സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ ബന്ധമെന്നും ബിജെപി കുറ്റപ്പെടുത്തി.
ബെംഗളൂരു∙ ബെല്ലാരി സർക്കാർ ആശുപത്രി പ്രസവ വാർഡിലെ അമ്മമാരുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർക്കാർ. സംഭവത്തിൽ ബംഗാളിലെ പശ്ചിമബംഗാ ഫാർമസ്യൂട്ടിക്കൽസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. കർണാടകയിലെ മരുന്ന് സംഭരണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്.
ഹൈദരാബാദ്∙ പുഷ്പ 2 റിലീസ് തിരക്കിനിടെയുണ്ടായ മരണവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. സന്ധ്യ തിയറ്റർ സ്ഥാപന പങ്കാളി എം.സന്ദീപ്, മാനേജർ എം.നാഗരാജു, ജി. വിജയ് ചന്ദർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് നടൻ അല്ലു അർജുനെതിരെ കേസെടുത്തിരുന്നു. ഭാരതീയ ന്യായസംഹിതയിലെ കരുതിക്കൂട്ടി ദേഹോപദ്രവമേൽപ്പിച്ചെന്ന വകുപ്പും ചുമത്തി.
മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്ത്രമന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സിനിമ–വ്യവസായ രംഗത്തെ പ്രമുഖരുമുൾപ്പെടെ ഒട്ടേറെ വിഐപികൾ പങ്കെടുത്ത മഹാരാഷ്ട്ര സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം നടന്നതായി റിപ്പോർട്ട്. ആസാദ് മൈതാനത്ത് അതീവസുരക്ഷയിൽ നടന്ന ചടങ്ങിനിടെ മൊബൈൽ ഫോണുകൾ, സ്വർണം, വാച്ചുകൾ, പഴ്സ് എന്നിവയുൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി പൊലീസ് അറിയിച്ചു.
ന്യൂഡൽഹി∙ ഡൽഹിയിൽ നാൽപ്പതിൽ അധികം സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂൾ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്ഫോടനമുണ്ടായാൽ വലിയ നാശനഷ്ടമുണ്ടാകുമെന്നുമാണ് സന്ദേശങ്ങളിലുള്ളത്. പണം ആവശ്യപ്പെട്ടാണ് ഭീഷണി. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. സന്ദേശമയച്ചയാളുടെ ഐപി അഡ്രസ് പരിശോധിക്കുകയാണ് പൊലീസ്. ഞായറാഴ്ച രാത്രി 11.38നാണ് മെയിൽ ലഭിച്ചത്. ബോംബ് നിർവീര്യമാക്കാൻ 30,000 അമേരിക്കൻ ഡോളറാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മുംബൈ∙ ഇന്ത്യാമുന്നണിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജിക്ക് എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പിന്തുണ. മമത കഴിവുള്ള നേതാവാണെന്നും സഖ്യത്തെ നയിക്കാനുള്ള താൽപര്യം പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും കോലാപുരിൽ പവാർ പറഞ്ഞു.
ധാക്ക/ കൊൽക്കത്ത∙ ബംഗ്ലദേശിൽ ഹിന്ദു ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന അക്രമങ്ങളിൽ ഇന്ത്യയുടെ ആശങ്ക അറിയിക്കാൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഇന്നു ധാക്കയിലെത്തും. ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറി ജഷിം ഉദിനുമായി അദ്ദേഹം ചർച്ചകൾ നടത്തും. ഓഗസ്റ്റ് 8ന് ഇടക്കാല സർക്കാർ ചുമതലയേറ്റ ശേഷം ബംഗ്ലദേശ് സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥനാണ് മിശ്രി. ബംഗ്ലദേശിലെ താൽക്കാലിക സർക്കാരിൽ വിദേശകാര്യ മന്ത്രിയുടെ ചുമതലയുള്ള തൗഹിദ് ഹുസൈനുമായും അദ്ദേഹം ചർച്ച നടത്തും.
ന്യൂഡൽഹി ∙ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള ജിഎസ്ടി കുറയ്ക്കാനുള്ള നിർദേശത്തോടു കേന്ദ്ര ധനമന്ത്രാലയത്തിനും ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിക്കും (ഐആർഡിഎഐ) പൂർണ യോജിപ്പ്. പാർലമെന്റിന്റെ ധനകാര്യ സ്ഥിരസമിതിയെ സർക്കാർ ഇക്കാര്യം അറിയിച്ചു. 21ന് രാജസ്ഥാനിൽ നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗം വിഷയത്തിൽ തീരുമാനമെടുക്കാനിരിക്കെയാണു കേന്ദ്രം അനുകൂലനിലപാട് അറിയിച്ചത്.
ന്യൂഡൽഹി∙ ഡൽഹിയിലേക്കുള്ള കർഷക കാൽനടജാഥ വീണ്ടും തടഞ്ഞതോടെ പഞ്ചാബ്–ഹരിയാന അതിർത്തിയായ ശംഭു യുദ്ധക്കളമായി. ഹരിയാന പൊലീസിന്റെ കണ്ണീർവാതക, ജലപീരങ്കി പ്രയോഗത്തിൽ പത്തോളം പേർക്ക് പരുക്കേറ്റതോടെ ഇന്നലത്തെ ജാഥ നിർത്തിവച്ചു. ശ്വാസതടസ്സത്തെ തുടർന്ന് ഒരു മാധ്യമപ്രവർത്തകയെയും ആശുപത്രിയിലേക്കു മാറ്റി. മൂന്നര മണിക്കൂറിലേറെ സംഘർഷം നീണ്ടു നിന്നു. കർഷകസംഘടനകൾ ഇന്നു നടത്തുന്ന ചർച്ചയ്ക്കു ശേഷം തുടർനടപടികൾ ആലോചിക്കും.
പോർബന്തർ∙ ബിജെപി സർക്കാരിന്റെ നിശിത വിമർശകനായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് 1997ലെ കസ്റ്റഡി പീഡനക്കേസിൽ കുറ്റവിമുക്തൻ. കേസിൽ ഭട്ടിന്റെ പങ്ക് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും വേണ്ടത്ര തെളിവുകളില്ലെന്നും പോർബന്തർ അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുകേഷ് പാണ്ഡ്യ പറഞ്ഞു. അതേസമയം മറ്റു 2 കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനാൽ സഞ്ജീവ് ഭട്ട് ജയിലിൽ തുടരും.
വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് തലസ്ഥാനമായ ഡമാസ്കസ് വിട്ടതും തുടർന്നുള്ള സംഭവങ്ങളുമാണ് ഇന്നത്തെ പ്രധാനവാർത്തകളിൽ ഒന്ന്. ബഷാർ അൽ അസദിന്റെ 24 വർഷത്തെ ഭരണത്തിന് അവസാനമായെന്ന് സിറിയയുടെ സൈനിക കമാൻഡ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബഷാർ അൽ അസദ് നിലവിൽ എവിടെയെന്ന് അറിവില്ല.
ന്യൂഡൽഹി∙ വിളകൾക്ക് താങ്ങുവില വർധിപ്പിക്കണമെന്ന ആവശ്യത്തിൽ ഡൽഹിയിലേക്ക് മാർച്ച് നടത്താനായി പഞ്ചാബിലെ കർഷകർ ഹരിയാനയിലേക്കു കടക്കാൻ ശ്രമിച്ചത് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പൊലീസ് അവരെ തടയുന്നതിനു കൂടുതൽ ബാരിക്കേഡുകൾ വച്ചു. പ്രതിഷേധം അക്രമത്തിലേക്കു കടന്നതിനു പിന്നാലെ കർഷകർ സ്ഥലത്തുനിന്നു താൽക്കാലികമായി പിൻവാങ്ങി. ഒൻപതു കർഷകർക്കു പരുക്കേറ്റെന്നും ഒരാളുടെ നില ഗുരുതരമെന്നും കർഷകർ പറഞ്ഞു.
മുംബൈ ∙ സത്യപ്രതിജ്ഞ കഴിഞ്ഞ് 3 ദിവസം പിന്നിടുമ്പോഴും മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിൽ പ്രധാന വകുപ്പുകളുമായി ബന്ധപ്പെട്ട തർക്കം തുടരുന്നു. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആഭ്യന്തരവകുപ്പിനായി സമ്മർദം ശക്തമാക്കിയതും പ്രധാന വകുപ്പുകൾ ആവശ്യപ്പെടുന്നതുമാണ് തീരുമാനം വൈകാൻ കാരണം. ആഭ്യന്തരവകുപ്പ് വിട്ടുനൽകാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ബിജെപിയും തയാറുമല്ല.
ന്യൂഡൽഹി∙ പൊലീസ് അടക്കമുള്ള അന്വേഷണ ഏജൻസികൾ നടത്തുന്ന ‘നിയമപരമായ ഫോൺ ചോർത്തൽ’ സംബന്ധിച്ച് കേന്ദ്ര കമ്യൂണിക്കേഷൻസ് മന്ത്രാലയം അന്തിമവിജ്ഞാപനം പുറത്തിറക്കി.
ന്യൂഡൽഹി ∙ ആരാധനാലയ നിയമത്തിന്റെ (1991) ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ചിനു രൂപം നൽകി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൽ, ജഡ്ജിമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥ് എന്നിവർ അംഗമാണ്. 12ന് വൈകിട്ട് 3.30നു ഹർജികൾ പ്രത്യേക ബെഞ്ച് പരിഗണിക്കും.
മുംബൈ ∙ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ ആദായനികുതി അപ്ലറ്റ് ട്രൈബ്യൂണൽ ബെനാമി കേസിൽ നിന്ന് ഒഴിവാക്കി. ഇതോടെ, അജിത് പവാറിന്റെയും ബന്ധുക്കളുടെയും പേരിലുള്ള ആയിരം കോടിയിലധികം രൂപ മൂല്യമുള്ള സ്വത്തുക്കൾ ആദായനികുതി വകുപ്പ് വിട്ടുനൽകി. ബെനാമി ഇടപാടിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ 2021 ഒക്ടോബറിലാണ് അജിത്തിന്റെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടിയത്. അന്ന് അജിത് പവാർ കോൺഗ്രസിനും ശിവസേനയ്ക്കും ഒപ്പം സഖ്യത്തിലായിരുന്നു.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി, വ്യവസായി ഗൗതം അദാനി എന്നിവർക്കെതിരായ ആരോപണങ്ങൾക്കും വാർത്തകൾക്കും പിന്നിൽ യുഎസിനു പങ്കുണ്ടെന്ന ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി. ആരോപണങ്ങൾ നിരാശാജനകമാണെന്നു പ്രതികരിച്ച യുഎസ് എംബസി വക്താവ് ഇവ നിഷേധിക്കുകയും ചെയ്തു.
ഗാസിയാബാദ് (യുപി) ∙ കാണാതായ മകനെന്ന് 6 സംസ്ഥാനങ്ങളിലെ 9 കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഒപ്പം ജീവിച്ചശേഷം മോഷണം നടത്തി മുങ്ങിയ രാജസ്ഥാൻ സ്വദേശി ഇന്ദ്രരാജ് റാവത്തിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഡൽഹി, യുപി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലുള്ള കുടുംബങ്ങളെയാണു കഴിഞ്ഞ 19 വർഷമായി റാവത്ത് കബളിപ്പിച്ചത്. കഴിഞ്ഞ മാസം 24നു രാജു എന്ന പേരിൽ ഇയാൾ ഖോഢ പൊലീസ് സ്റ്റേഷനിൽ എത്തി.
കൊച്ചി സ്മാർട് സിറ്റി പദ്ധതി നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ടീകോം കമ്പനി കാലതാമസം വരുത്തിയെന്ന സിഎജി റിപ്പോർട്ടും വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങിയതുമെല്ലാമായിരുന്നു ഇന്നത്തെ പ്രധാന വാർത്തകൾ.
മുംബൈ∙ മഹാരാഷ്ട്രയിൽ ഭരണത്തിലെത്തിയ മഹായുതി സഖ്യം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് നടത്തിയാണ് വിജയം കരസ്ഥമാക്കിയതെന്ന് ആരോപിച്ച് മഹാ വികാസ് അഘാഡി സഖ്യത്തിലെ എംഎൽഎമാർ നിയമസഭാ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. സഖ്യത്തിൽ നിന്ന് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച സമാജ്വാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ അബു അസ്മിയും റൈസ് ഷെയ്ഖും സത്യപ്രതിജ്ഞ ചെയ്തു.
മുംബൈ∙ മഹാ വികാസ് അഘാടി സംഖ്യത്തിൽ നിന്നു പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച് സമാജ്വാദി പാർട്ടി എംഎൽഎ അബു അസ്മി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം എംവിഎയുടെ സഖ്യകക്ഷിയായ ശിവസേന ഹിന്ദുത്വ അജണ്ട സ്വീകരിച്ചെന്ന് ആരോപിച്ചാണ് സമാജ്വാദി പാർട്ടി സഖ്യത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. മഹാരാഷ്ട്രയിൽ രണ്ടു എംഎൽഎമാരാണ് സമാജ്വാദി പാർട്ടിക്കുള്ളത്.
ന്യൂഡൽഹി∙ ഇന്ത്യക്കാർ എത്രയും വേഗം സിറിയ വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു. ലഭ്യമാകുന്ന വിമാനങ്ങളിൽ ഇന്ത്യക്കാർ എത്രയും വേഗം തിരികെയെത്തണം. അതിന് കഴിയാത്തവർ കടുത്ത ജാഗ്രത പുലർത്തണമെന്നും അടിയന്തര സാഹചര്യങ്ങളിൽ ഡമാസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദേശത്തിലുണ്ട്.
ചെന്നൈ ∙ ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ നൽകാത്ത സർക്കാരിന് 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്ന് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും വിജയ് പറഞ്ഞു. ഡോ. ബി.ആർ.അംബേദ്കറെ
ന്യൂഡൽഹി ∙ പഞ്ചാബ്–ഹരിയാന അതിർത്തിയിൽ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചതോടെ പഞ്ചാബിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്കു നടത്തിയ കാൽനട ജാഥ പിൻവലിച്ചു. പൊലീസ് ആക്രമണത്തിൽ ഒട്ടേറെ കർഷകർക്കു പരുക്കേറ്റതിനാൽ ജാഥ ഒരുദിവസത്തേക്കു നിർത്തിവയ്ക്കുന്നതായി സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം) നേതാവ് സർവാൻ സിങ് പാന്ധേർ പറഞ്ഞു. ‘ചർച്ചയ്ക്കു തയാറാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ചർച്ച നടത്തുന്നുണ്ടോ എന്നറിയാൻ ഇന്നൊരു ദിവസം കാത്തിരിക്കും. നാളെ ഉച്ചയ്ക്കു 12നു വീണ്ടും ജാഥ പുനരാരംഭിക്കും’ – പാന്ധേർ പറഞ്ഞു.
ന്യൂഡൽഹി ∙ ഈടില്ലാത്ത ലഭിക്കുന്ന കാർഷിക വായ്പയുടെ പരിധി 1.6 ലക്ഷത്തിൽനിന്ന് 2 ലക്ഷമായി റിസർവ് ബാങ്ക് വർധിപ്പിച്ചു. 2025 ജനുവരി ഒന്നിനകം പുതിയ മാറ്റം വായ്പകളിൽ പ്രതിഫലിക്കണമെന്നാണ് ഉത്തരവ്. കർഷകർക്ക് വായ്പ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം ചെറുകിട കർഷകർക്ക് ഏറെ ഗുണകരമാണ്. 2 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പയ്ക്ക് ഈട് നൽകണം. നടപ്പുസാമ്പത്തികവർഷം 27.5 ലക്ഷം കോടി രൂപ കാർഷിക വായ്പയായി അനുവദിക്കണമെന്നാണ് ബാങ്കുകൾക്ക് ടാർഗറ്റ് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യമാകെ വിതരണം ചെയ്തത് 24.8 ലക്ഷം കോടി രൂപയുടെ വായ്പയാണ്.
ന്യൂഡൽഹി ∙ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു പാക്കിസ്ഥാനോടു ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ബഹാവൽപുരിൽ നടന്ന സമ്മേളനത്തിൽ മസൂദ് അസ്ഹർ പ്രസംഗിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണു ഇന്ത്യ ശക്തമായി പ്രതികരിച്ചത്.
ചെന്നൈ ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ തമിഴ്നാടിന് 944.80 കോടിരൂപ അടിയന്തര സഹായമായി കേന്ദ്രം അനുവദിച്ചു. രണ്ട് ഗഡുകളായി തമിഴ്നാടിനു പണം കൈമാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. പുതുച്ചേരിയിലും തമിഴ്നാട്ടിലും ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘത്തെ അയച്ചിട്ടുണ്ട്.
Results 1-50 of 8952