Activate your premium subscription today
മഡ്രിഡ്∙ ജർമൻ ക്ലബ് ബയൺ മ്യൂണിച്ചിന്റെ യൂത്ത് ടീമിനായി മുൻപു കളിച്ചിരുന്ന ചൈനീസ് താരത്തിന് മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ച് ഡോക്ടർമാർ. ചൈനയിൽ നിന്നുള്ള പതിനെട്ടുകാരൻ ഡിഫൻഡർ ഗുവോ ജിയാക്സുവാനാണ് മത്സരത്തിനിടെ പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ചത്. സ്പെയിനിൽവച്ച് നടന്ന പരിശീലന മത്സരത്തിനിടെ സഹതാരത്തിന്റെ കാൽമുട്ട് മുഖത്തിടിച്ചാണ് ഗുവോ ജിയാക്സുവിന് ഗുരുതര പരുക്കേറ്റത്. ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു സംഭവം.
കൊച്ചി ∙ കലൂരിലെ കോട്ടമുറ്റത്തു കേരളത്തിന്റെ കൊമ്പൻമാരെ മോഹൻ ബഗാൻ കൗശലപൂർവം വേട്ടയാടി വീഴ്ത്തി (3–0). ആദ്യ 25 മിനിറ്റിൽ ആക്രമണത്തിരമാല തീർത്ത കേരള ബ്ലാസ്റ്റേഴ്സിനെ ക്ഷമാപൂർവം കാത്തിരുന്ന്, അതിവേഗ പ്രത്യാക്രമണങ്ങളിലൂടെയാണ് കൊൽക്കത്ത വമ്പന്മാർ മുട്ടുകുത്തിച്ചത്. കോൺക്രീറ്റ് പോലെ ഉറച്ച പ്രതിരോധവും മിന്നൽ ഗോളുകളുമായി ബഗാൻ മത്സരം കാൽക്കലാക്കിയപ്പോൾ ബ്ലാസ്റ്റേഴ്സിനെ ചതിച്ചത് ആടിയുലഞ്ഞ പ്രതിരോധം.
എങ്ങനെ പന്തുമായി മുന്നേറണമെന്നു ബ്ലാസ്റ്റേഴ്സ് കാണിച്ചുതന്നു. എങ്ങനെ ഗോൾ അടിക്കണമെന്നു മോഹൻ ബഗാനും. നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളം നിറഞ്ഞു കളിച്ചെങ്കിലും ബഗാനെപ്പോലൊരു ബഡാ ടീമിനെ വീഴ്ത്താൻ അതു മതിയായിരുന്നില്ല. കിക്കോഫ് വിസിൽ മുതൽ മുന്നേറ്റങ്ങളുടെ മാലപ്പടക്കം തീർത്താണ് ബ്ലാസ്റ്റേഴ്സ് കളി മുന്നോട്ടു കൊണ്ടുപോയത്.
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി വീണ്ടും വിജയവഴിയിൽ. വെറും 14 മിനിറ്റിനിടെ മാഞ്ചസ്റ്റർ സിറ്റിയുടെ നീല ജഴ്സിയിൽ ഹാട്രിക് കുറിച്ച ഈജിപ്ഷ്യൻ താരം ഒമർ മർമോഷിന്റെ പ്രകടനമാണ് സിറ്റിക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. അവസാന 10 മിനിറ്റിൽ ഇരട്ടഗോൾ നേടിയ മൈക്കൽ മെറീനോയുടെ മികവിൽ ലെസ്റ്റർ
കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേഓഫ് ബെർത്ത് ഉറപ്പാക്കാൻ വിജയം അത്യാവശ്യമായിരുന്ന കേരളത്തിന്, സ്വന്തം തട്ടകത്തിൽ മോഹൻ ബഗാനെതിരായ മത്സരത്തിൽ നിരാശപ്പെടുത്തുന്ന തോൽവി. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബഗാൻ ബ്ലാസ്റ്റേഴ്സിനെ തകർത്തത്. ജെയ്മി മക്ലാരൻ (28, 40), ആൽബർട്ടോ റോഡ്രിഗസ് (66) എന്നിവർ നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്താൻ ബഗാനെ സഹായിച്ചത്. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്നു. ഇതോടെ 21 മത്സരങ്ങളിൽനിന്ന് 15 വിജയം, നാലു സമനില എന്നിവ ഹിതം 49 പോയിന്റുമായി ബഗാൻ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലെത്തി. സീസണിലെ 10–ാം തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്.
തുർക്കിയിലെ അന്റാലിയയിൽ 3 രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ അണ്ടർ 20 വനിതാ ഫുട്ബോൾ ടീം സംഘ തലവനായി ഡോ. റെജിനോൾഡ് വർഗീസ് നിയമിതനായി. ജോർദാൻ, ഹോങ്കോങ്, റഷ്യ എന്നീ രാജ്യങ്ങളുമായി 19,22,25 തീയതികളിലാണ് യങ് ടൈഗ്രസ്സ് ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ.
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കു സ്വന്തം ഗ്രൗണ്ടിൽ തോൽവി. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ജെഎഫ്സിയെ 2–0ന് കീഴടക്കിയത്. 6, 81 മിനിറ്റുകളിൽ മൊറോക്കൻ താരം അലാദിൻ അജാരെയാണ് നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ നേടിയത്.
മ്യൂണിക് ∙ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്ലേ ഓഫ് റൗണ്ടിലെ ആദ്യപാദം വിജയിച്ച് നില ഭദ്രമാക്കി ബയൺ മ്യൂണിക്. എസി മിലാൻ, അറ്റലാന്റ, മോണക്കോ ക്ലബ്ബുകൾ ആദ്യപാദം തോറ്റ് പ്രതിസന്ധിയിലുമായി. സ്കോട്ടിഷ് ക്ലബ് സെൽറ്റിക്കിന്റെ ഗ്രൗണ്ടിൽ നേടിയ 2–1 വിജയം ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനു സ്വന്തം ഗ്രൗണ്ടിലെ രണ്ടാം പാദത്തിൽ കരുത്താകും. മൈക്കിൾ ഒലിസെ, ഹാരി കെയ്ൻ എന്നിവരുടെ ഗോളുകളിലാണ് ബയൺ മ്യൂണിക്കിന്റെ വിജയം.
Kerala Blasters star player Nova Sadui suffers an injury and will be out for two weeks, potentially missing crucial matches against Mohun Bagan and Goa FC. This setback impacts the team's ISL campaign.
പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു വർഷം കൂടി സൗദി പ്രൊ ലീഗ് ഫുട്ബോൾ ക്ലബ് അൽ നസ്റിൽ തുടരുമെന്ന് റിപ്പോർട്ട്. ജൂണിൽ കരാർ അവസാനിക്കാനിരിക്കെ നാൽപതുകാരൻ താരവുമായി ഒരു വർഷത്തേക്കു കൂടി ക്ലബ് കരാർ നീട്ടിയതായാണ് വിവരം.
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ ജയം അനിവാര്യമാണെന്നറിഞ്ഞിട്ടും ഉഴപ്പിക്കളിച്ച ഗോകുലം കേരളയ്ക്കു വീണ്ടും തോൽവി. റിയൽ കശ്മീർ എഫ്സിയോട് 1-0നാണ് ഗോകുലം തോറ്റത്. 52–ാം മിനിറ്റിൽ മുഹമ്മദ് ഇനാമാണ് കശ്മീരിന്റെ വിജയഗോൾ നേടിയത്. വി. പി. സുഹൈറിനെയും അതുൽ ഉണ്ണികൃഷ്ണനെയും പുറത്തിരുത്തിയാണ് ഇന്നലെ ഗോകുലം കളത്തിലിറങ്ങിയത്. കശ്മീർ ലീഡ് നേടിയതിനു ശേഷം, 55–ാം മിനിറ്റിൽ മൈക്കിൾ സുസൈരാജിനെ മാറ്റി ആഫ്രിക്കൻ താരം തബിസോ ബ്രൗണിനെ ഗോകുലം കളത്തിലിറക്കിയെങ്കിലും ഫലിച്ചില്ല. ഈ സീസണിൽ റിയൽ കശ്മീരിന്റെ ആദ്യ എവേ വിജയമാണിത്. റിയൽ കശ്മീർ നാലാം സ്ഥാനത്തെത്തി. 14 മത്സരങ്ങളിൽനിന്ന് 19 പോയിന്റുമായി ഗോകുലം ഏഴാമതാണ്. 17നു രാത്രി ഏഴിന് കോഴിക്കോട്ട് ഡൽഹി എഫ്സിയുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
ന്യൂഡൽഹി ∙ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ അടുത്ത രണ്ടു രാജ്യാന്തര മത്സരങ്ങൾക്കു ഷില്ലോങ്ങിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകും. മാർച്ച് 19ന് മാലദ്വീപിനെതിരെയും 25ന് ബംഗ്ലദേശിനെതിരെയുമാണ് മത്സരങ്ങളെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
മാഞ്ചസ്റ്റർ ∙ ലിവർപൂളിനെ തോൽപിച്ച് എഫ്എ കപ്പ് അഞ്ചാം റൗണ്ടിലെത്തിയ പ്ലിമത്തിന് അടുത്ത എതിരാളി മാഞ്ചസ്റ്റർ സിറ്റി. ഞായറാഴ്ച ലിവർപൂളിനെ 1–0നു തോൽപിച്ചാണ് രണ്ടാം ഡിവിഷൻ ക്ലബ് പ്ലിമത്ത് വാർത്ത സൃഷ്ടിച്ചത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാർച്ച് ഒന്നിനാണ് പ്ലിമത്തിന്റെ അടുത്ത റൗണ്ട് മത്സരം. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെയും ന്യൂകാസിൽ ബ്രൈട്ടനെയും ബോൺമത്ത് വൂൾവ്സിനെയും ആസ്റ്റൻ വില്ല കാഡിഫിനെയും നേരിടും.
കോഴിക്കോട്∙ ഐ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്താൻ മോഹിച്ച് ഗോകുലം കേരള എഫ്സി ഇന്ന് വീണ്ടും കളത്തിൽ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ റിയൽ കശ്മീർ എഫ്സിയാണ് ഗോകുലത്തിന്റെ എതിരാളികൾ. അവസാന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനോട് അവരുടെ തട്ടകത്തിലേറ്റ തോൽവിയുടെ ക്ഷീണം തീർക്കുകയാണ് ഗോകുലത്തിന്റെ ലക്ഷ്യം.
മാഞ്ചസ്റ്റർ∙ എതിരാളികളുടെ തട്ടകത്തിൽ രണ്ടു തവണ പിന്നിലായിപ്പോയിട്ടും കരുത്തോടെ തിരിച്ചടിച്ച റയൽ മഡ്രിഡിന്, യുവേഫ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടർ പ്ലേഓഫിന്റെ ആദ്യ പാദത്തിൽ തകർപ്പൻ ജയം. ഇംഗ്ലിഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ 3–2നാണ് റയൽ തകർത്തത്. ആദ്യ പാദ പ്ലേഓഫിലെ മറ്റു മത്സരങ്ങളിൽ ഫ്രഞ്ച് വമ്പൻമാരായ
കോട്ടയം ∙ നീണ്ട 28 വർഷം. ദേശീയ ഗെയിംസ് ഫുട്ബോളിൽ ഒരു സ്വർണ മെഡലിനായുള്ള കേരളത്തിന്റെ കാത്തിരിപ്പിന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഫലമുണ്ടാകുമ്പോൾ, നായകസ്ഥാനത്തുള്ളത് അജയ് അലക്സ് എന്ന ചെറുപ്പക്കാരനാണ്. ഹൽദ്വാനി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കൊടുംതണുപ്പിനെ അതിജീവിച്ചാണ് കേരളത്തിന്റെ കിരീടനേട്ടം. കൈവിട്ടുപോയ സന്തോഷ് ട്രോഫിയുടെ നിരാശയ്ക്ക് ദേശീയ ഗെയിംസിലെ സ്വർണനേട്ടത്തിലൂടെ കേരളം പരിഹാരം കാണുമ്പോൾ, ഇന്ത്യയ്ക്കായി പന്തു തട്ടുകയെന്ന സ്വപ്നവും താലോലിച്ച് ആ ടീമിന്റെ നായകൻ രാമമംഗലമെന്ന കൊച്ചു ഗ്രാമത്തിലുണ്ട്.
ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സി– പഞ്ചാബ് എഫ്സി മത്സരം 1–1 സമനില. ഒന്നാം പകുതിയുടെ അവസാനം പെട്രോസ് ഗിയാകൗമാകിസിലൂടെ (45+2) പഞ്ചാബ് മുന്നിലെത്തിയെങ്കിലും 51–ാം മിനിറ്റിൽ ഇസാക് വൻലാൽറൗട്ട്ഫെലയിലൂടെ ഒഡീഷ സമനില പിടിച്ചു.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന്, ഇംഗ്ലണ്ടിലെ എല്ലാ ഡിവിഷൻ ക്ലബ്ബുകളും പങ്കെടുക്കുന്ന നോക്കൗട്ട് ടൂർണമെന്റായ എഫ്എ കപ്പിൽ കാലിടറി. രണ്ടാം ഡിവിഷൻ ക്ലബ്ബായ പ്ലിമത്ത് 1–0ന് ലിവർപൂളിനെ തോൽപിച്ചു. 53–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് റയാൻ ഹാഡ്ലിയാണ് പ്ലിമത്തിന്റെ വിജയഗോൾ നേടിയത്. മുൻനിര താരങ്ങളായ മുഹമ്മദ് സലാ, കോഡി ഗാക്പോ, വിർജിൽ വാൻ ദെയ്ക് തുടങ്ങിയവരില്ലാതെ ഇറങ്ങിയ ലിവർപൂൾ നിരയിൽ പരിചയസമ്പന്നരായ ഡാർവിൻ ന്യൂനസ്, ലൂയിസ് ഡയസ്, ഡിയേഗോ ജോട്ട തുടങ്ങിയവരുണ്ടായിരുന്നിട്ടും ഫലമുണ്ടായില്ല. മോശം പ്രകടനത്തിന്റെ പേരിൽ മുൻ ഇംഗ്ലണ്ട് നായകൻ വെയ്ൻ റൂണിയെ അടുത്തിടെ പുറത്താക്കിയ ക്ലബ്ബാണ് പ്ലിമത്ത്. ആസ്റ്റൺ വില്ല 2–1നു ടോട്ടനത്തെയും തോൽപിച്ചു.
കൊച്ചി ∙ പ്രണയദിനപ്പിറ്റേന്ന്, കേരള ബ്ലാസ്റ്റേഴ്സ് – കൊൽക്കത്ത മോഹൻ ബഗാൻ ഐഎസ്എൽ ഫുട്ബോൾ മത്സരം കൊച്ചി നെഹ്റു സ്റ്റേഡിയത്തിലെ ‘വാലന്റൈൻസ്’ കോർണറിലിരുന്ന് ആസ്വദിക്കാം! 15 നു രാത്രി 7.30 ന് നടക്കുന്ന മത്സരം കാണാനെത്തുന്ന പ്രണയിതാക്കൾക്കായി പ്രത്യേക സീറ്റിങ് സൗകര്യമാണു ബ്ലാസ്റ്റേഴ്സ് ഗാലറിയിൽ ഒരുക്കുന്നത്.
കേരള പ്രിമിയർ ലീഗിൽ വയനാട് യുണൈറ്റഡ് എഫ്സി ദേവഗിരി സെന്റ് ജോസഫ്സ് കോളജിനെ തോൽപിച്ചു (3–0). പയ്യനാട് സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ട് 3.30ന് ഗോൾഡൻ ത്രെഡ്സ് എഫ്സി കേരള പൊലീസിനെ നേരിടും.
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കെതിരെ ബെംഗളൂരുവിന് 3–0 ജയം. ആൽബർട്ടോ നൊഗേര ഇരട്ടഗോൾ (57,82) നേടി. 43–ാം മിനിറ്റിൽ എഡ്ഗാർ മെൻഡസാണ് ആദ്യഗോൾ നേടിയത്. പോയിന്റ് പട്ടികയിൽ ബെംഗളൂരു നാലാം സ്ഥാനത്തേക്കു കയറി.
മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ അത്ലറ്റിക്കോ മഡ്രിഡിനെതിരെ കിലിയൻ എംബപെയുടെ ഗോളിൽ റയലിനു സമനില (1–1). 50–ാം മിനിറ്റിൽ റീബൗണ്ട് ഷോട്ടിലൂടെയാണ് എംബപെ റയലിനെ ഒപ്പമെത്തിച്ചത്. 35–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയിലൂടെ യൂലിയൻ അൽവാരസ് അത്ലറ്റിക്കോയ്ക്കു ലീഡ് നൽകിയിരുന്നു. സാമുവൽ ലിനോയെ ഒറെലിയാൻ ചുവാമെനി ഫൗൾ ചെയ്തതിനായിരുന്നു പെനൽറ്റി. ആദ്യ പകുതിയിൽ അത്ലറ്റിക്കോയും രണ്ടാം പകുതിയിൽ റയലും കളിയിൽ ആധിപത്യം പുലർത്തി. ജയത്തോടെ 23 കളികളിൽ 50 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്തു തുടരുന്നു. 49 പോയിന്റുമായി അത്ലറ്റിക്കോ തന്നെയാണ് രണ്ടാമത്.
തിരുവനന്തപുരം ∙ കേരള ഫുട്ബോളിന്റെ സുവർണ കാലഘട്ടത്തിലെ സൂപ്പർ താരങ്ങൾ ഇരുചേരികളായി മുഖാമുഖം. ഒരു വശത്ത് ഐ.എം.വിജയനും കുരികേശ് മാത്യുവും തോബിയാസും കെ.ടി.ചാക്കോയും യു.ഷറഫലിയും ഉൾപ്പെടുന്ന കേരള പൊലീസിന്റെ സൂപ്പർ ഇലവൻ. മറുവശത്ത് സേവ്യർ പയസും വി.പി.ഷാജിയും ജിജു ജേക്കബും ഉൾപ്പെടുന്ന എസ്ബിടി, ടൈറ്റാനിയം തുടങ്ങിയ ടീമുകളിലെ വെറ്ററൻമാർ ഉൾപ്പെട്ട കേരള ഇലവൻ. കളിയോർമകൾ നിറയുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സൗഹൃദം കൈവിടാത്ത വീറോടെ അവർ വീണ്ടും പന്തു തട്ടി. രണ്ടു പകുതികളായി അര മണിക്കൂർ നീണ്ട ‘ഫൗൾരഹിത’ മത്സരം അവസാനിക്കുമ്പോൾ 40–ാം വാർഷികം ആഘോഷിക്കുന്ന പൊലീസ് ടീമിന് ജയം (2–1). മുഹമ്മദ് ബഷീറിന്റെ ഗോളിലൂടെ മുന്നിലെത്തിയ പൊലീസിനെ രഞ്ജിത്ത് കുന്നുമ്മലിന്റെ ഗോളിൽ എതിരാളികൾ സമനിലയിൽ തളയ്ക്കാൻ ശ്രമിച്ചെങ്കിലും എ.ഷക്കീറിന്റെ ഗോളിലൂടെ പൊലീസ് ജയം സ്വന്തമാക്കി.
ബാർസിലോന ∙ കോപ്പ ഡെൽ റേ ഫുട്ബോളിൽ വലൻസിയയെ 5–0നു തകർത്ത് ബാർസിലോന സെമിഫൈനലിൽ. ഫെറാൻ ടോറസിന്റെ ഹാട്രിക്കാണ് ബാർസയ്ക്കു വലിയ വിജയമൊരുക്കിയത്. ഫെർമിൻ ലോപസ്, ലമീൻ യമാൽ എന്നിവരും ഗോൾ നേടി.
കേരള പ്രിമിയർ ലീഗ് ഫുട്ബോളിൽ (കെപിഎൽ) കേരള ബ്ലാസ്റ്റേഴ്സ് – ഇന്റർ കേരള മത്സരം സമനില (2–2). മുഹമ്മദ് അജ്സൽ (29–ാം മിനിറ്റ്), റോഷിത്ത് ജോഷി (73) എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. പെനൽറ്റിയിലൂടെയായിരുന്നു ഇന്റർ കേരളയുടെ രണ്ടു ഗോളും.
ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മുംബൈ സിറ്റി എഫ്സിക്കു ജയം (2–0). ഷില്ലോങ്ങിൽ നടന്ന മത്സരത്തിൽ ബിപിൻ സിങ് (41–ാം മിനിറ്റ്), ലാലിയൻസുവാല ഛാങ്തെ (90+2) എന്നിവരാണ് ഗോൾ നേടിയത്.
ചെന്നൈ ∙ ഫസീല ഇക്വാപുത്തിന്റെ നാലു ഗോൾ നേട്ടത്തിൽ ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരള എഫ്സിക്ക് തുടർച്ചയായ നാലാം ജയം. സേതു എഫ്സിയെ 4–1നാണ് ഗോകുലം തോൽപിച്ചത്. ഈ സീസണിൽ യുഗാണ്ട താരം ഫസീല ഇക്വാപുത്ത് മൂന്നാം ഹാട്രിക്കാണ് നേടിയത്. 10, 20, 60, 80 മിനിറ്റുകളിലാണു ഫസീല ഗോളുകൾ നേടിയത്. 25–ാം മിനിറ്റിൽ നിർമലാദേവി സേതു എഫ്സിയുടെ ഏകഗോൾ നേടി. ആറു മത്സരങ്ങളിൽനിന്ന് 14 ഗോളുകൾ നേടിയ ഫസീല ഇക്വാപുത്താണ് സീസണിലെ ഗോൾ വേട്ടക്കാരിൽ മുന്നിൽ.
സന്തോഷ് ട്രോഫിയിൽ കൈവിട്ടുപോയ ഫുട്ബോൾ കിരീടം കേരളം ദേശീയ ഗെയിംസിൽ നേടിയെടുത്തു. ഹൽദ്വാനി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ ആയിരക്കണക്കിനു കാണികളെ സാക്ഷി നിർത്തി കേരളം പ്രഖ്യാപിച്ചു: ‘ഞങ്ങളാണ് ഇന്ത്യൻ ഫുട്ബോളിലെ രാജാക്കന്മാർ’. ആതിഥേയർക്കു വേണ്ടി ആർത്തുവിളിച്ച പന്ത്രണ്ടായിരത്തിലേറെ കാണികൾക്കു മുന്നിൽ ഉത്തരാഖണ്ഡിനെ തോൽപിച്ച് കേരളത്തിനു ദേശീയ ഗെയിംസ് ഫുട്ബോൾ സ്വർണം (1–0). ഈ സ്വർണത്തിനായുള്ള 28 വർഷത്തെ കാത്തിരിപ്പിനു വിരാമം.
കണ്ണൂർ: രാജ്യത്തെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ബെംഗളൂരു എഫ്സിയോടൊപ്പം ചേർന്ന് കോച്ച്സ് ക്ലിനിക് സംഘടിപ്പിക്കാൻ എഫ്13 അക്കാദമി. കായിക രംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് പരിശീലനത്തിന്റെ ഗുണ നിലവാരം ഉയർത്തുന്നതിനും കേരളത്തിൽ കൂടുതൽ പ്രെഫഷണൽ ഫുട്ബോൾ പരിശീലകരെ വളർത്തിയെടുക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 16ന് കതിരൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ബെംഗളൂരു എഫ്സി അക്കാദമിയിലെ വിദേശ പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്.
ലണ്ടൻ∙ ടോട്ടനം ഹോട്സ്പറിനെ തകർത്ത് ലിവർപൂൾ ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോൾ ഫൈനലിൽ. ഏകപക്ഷീയമായി മാറിയ രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലിവർപൂൾ ടോട്ടനത്തെ തകർത്തത്. ടോട്ടനത്തിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിലേറ്റ 1–0 തോൽവിയുടെ കടം കൂടി വീട്ടിയാണ് ലിവർപൂളിന്റെ മുന്നേറ്റം. ഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡാണ് ലിവർപൂളിന്റെ എതിരാളികൾ.
പനജി∙ ഐ ലീഗ് ഫുട്ബോളിൽ വിജയം തേടി ഗോകുലം കേരള എഫ്സി ഇന്ന് കളത്തിലിറങ്ങുന്നു. ഉച്ചയ്ക്ക് 3.30ന് ഗോവയിലെ റയ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സാണ് ഗോകുലത്തിന്റെ എതിരാളികൾ. അവസാന മത്സരത്തിൽ ഇന്റർ കാശിയോടു പിണഞ്ഞ തോൽവിയുടെ ക്ഷീണം മാറ്റാൻ ഗോകുലത്തിന് ഇന്ന് ജയിച്ചേ തീരു. ഇന്റർ കാശിക്കെതിരേ സ്വന്തം മൈതാനത്ത് 6-2ന്റെ ജയം നേടിയ ഗോകുലം, എവേ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് അതേ എതിരാളികളോട് പരാജയപ്പെട്ടത്.
കേരള പ്രിമിയർ ലീഗ് (കെപിഎൽ) ഫുട്ബോളിൽ എഫ്സി കേരളയും ഗോൾഡൻ ത്രെഡ്സ് ഫുട്ബോൾ ക്ലബ്ബും 2–2 സമനിലയിൽ പിരിഞ്ഞു.
മഡ്രിഡ് ∙ ലെഗാനസിനെ 3–2നു മറികടന്ന് റയൽ മഡ്രിഡ് കോപ്പ ഡെൽ റെ ഫുട്ബോൾ സെമിഫൈനലിൽ കടന്നു. ഇൻജറി ടൈമിൽ യൂത്ത് ടീം താരം ഗോൺസാലോ ഗാർഷ്യയാണ് മഡ്രിഡിന്റെ വിജയഗോൾ നേടിയത്.
ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സിയെ 2–1നു തോൽപിച്ച എഫ്സി ഗോവ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കയറി. ബ്രൈസൻ ഫെർണാണ്ടസ് (29–ാം മിനിറ്റ്) ഗോവയ്ക്കായി ഗോൾ നേടി. 47–ാം മിനിറ്റിൽ ഒഡീഷ താരം ലാൽതാതാംഗ ഖോൽറിങ് സെൽഫ് ഗോളും വഴങ്ങി.
റിയോ ഡി ജനീറോ ∙ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെയും ബ്രസീൽ ടീമിന്റെയും ഇടതു പാർശ്വത്തിൽ ‘കരുത്തും കുതിപ്പുമായി’ ദീർഘകാലം നിലകൊണ്ട ഡിഫൻഡർ മാർസലോ സജീവ ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. മുപ്പത്തിയാറുകാരനായ മാർസലോ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബായ്ക്കുകളിൽ ഒരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രതിരോധ മികവിനൊപ്പം വിങ്ങുകളിലൂടെ ആക്രമണങ്ങൾക്കു തുടക്കമിടാനുള്ള മികവും മാർസലോയെ ടീമുകളിലെ വിശ്വസ്ത താരമാക്കി.
തിരുവനന്തപുരം ∙ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ആവേശമായിരുന്ന കേരള പൊലീസ് ഫുട്ബോൾ ടീം വീണ്ടും ഒത്തുകൂടുന്നു. ടീം രൂപീകൃതമായിട്ട് 40 വർഷമാകുന്ന വേളയിലാണ് റീയൂണിയൻ. നാളെ വൈകിട്ട് 4.30ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ താരങ്ങൾക്കൊപ്പം മന്ത്രി വി.ശിവൻകുട്ടിയും പങ്കെടുക്കും.
ഹൽദ്വാനി ∙ ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണം തേടി കേരളം ഇന്നിറങ്ങുന്നു. വൈകിട്ട് ആറിനു നടക്കുന്ന ഫൈനലിൽ എതിരാളികൾ ആതിഥേയരായ ഉത്തരാഖണ്ഡ്. 28 വർഷമായി ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിനു സ്വർണം നേടാനായിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിലും സെമി ഫൈനലിലും കടുപ്പമേറിയ മത്സരങ്ങൾ കടന്നു ഫൈനലിലെത്തിയതിന്റെ ആത്മവിശ്വാസം കേരളത്തിനുണ്ട്.
സാവോപോളോ ∙ ബാല്യകാല ക്ലബ്ബായ സാന്റോസിൽ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മത്സരത്തിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മാറിന് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ബ്രസീലിയൻ പോളിസ്റ്റ ചാംപ്യൻഷിപ്പിൽ ബോട്ടഫെഗെയോടാണ് സാന്റോസ് 2–2 സമനില വഴങ്ങിയത്.
ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിയെ 3–0ന് തോൽപിച്ച് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ജാമി മക്ലാരൻ (56, 90 മിനിറ്റുകൾ), ലിസ്റ്റൻ കൊലാകോ (63) എന്നിവരാണ് ബഗാനായി ലക്ഷ്യം കണ്ടത്.
കോഴിക്കോട്∙ കേരള പ്രിമിയർ ലീഗിൽ കേരള യുണൈറ്റഡ് എഫ്സിയെ 1–1ന് സമനിലയിൽ തളച്ച് റിയൽ മലബാർ എഫ്സി. പകരക്കാരനായി ഇറങ്ങിയ കെ.തുഫൈലാണ് കേരള യുണൈറ്റഡ് എഫ്സിക്കു വേണ്ടി ആദ്യഗോൾ നേടിയത്.
ഹൽദ്വാനി ∙ ഇന്ദിരാഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ മുഴങ്ങിയതു കേരള ഫുട്ബോളിന്റെ ആരവം. ദേശീയ ഗെയിംസ് പുരുഷ ഫുട്ബോളിന്റെ സെമിയിൽ, കിക്കോഫ് മുതൽ വിജയത്തിനു വേണ്ടി വാശിയോടെ പോരാടിയ കേരളത്തിന്റെ കുട്ടികൾക്കു മുന്നിൽ അസം തോറ്റു മടങ്ങി; കേരളം ഫൈനലിൽ. സെമിയിൽ പെനൽറ്റി ഷൂട്ടൗട്ടിലാണു കേരളത്തിന്റെ ജയം (3–2). വൻമതിൽ പോലെ ഉറച്ച കേരള പ്രതിരോധവും ഗോൾകീപ്പർ ടി.വി. അൽകേഷ് രാജുമാണ് അസമിന്റെ മുന്നേറ്റത്തെ തടഞ്ഞത്. പെനൽറ്റി ഷൂട്ടൗട്ടിൽ അസം താരങ്ങളുടെ 2 കിക്കുകൾ തടഞ്ഞിട്ട അൽകേഷ് തന്നെ കളിയിലെ ഹീറോ. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ നേടിയില്ല.
സുരക്ഷാ ഉദ്യോഗസ്ഥനെ മറികടന്ന് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ കെട്ടിപ്പിടിച്ച് ആരാധകൻ. യുഎസിലെ സുരക്ഷാ ഉദ്യോഗസ്ഥനായ യാസിൻ ചുക്കോവിനെ വീഴ്ത്തിയ ശേഷമാണ് ഗ്രൗണ്ടിൽ കയറിയ ആരാധകൻ മെസ്സിയെ തൊട്ടത്. സൂപ്പർ താരത്തെ കെട്ടിപ്പിടിക്കാനുള്ള ശ്രമത്തിനിടെ യാസിൻ ഇയാളെ കീഴ്പ്പെടുത്തി ഗ്രൗണ്ടിനു പുറത്തേക്കു കൊണ്ടുപോയി.
കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ഗോൾകീപ്പർ സോം കുമാർ സ്ലൊവേനിയൻ ക്ലബ് എൻകെ റാഡംലെയുമായി കരാറിലെത്തി. സ്ലൊവേനിയയിലെ ഒന്നാം നിര ലീഗിലെ ക്ലബ്ബാണ് റാഡംലെ. നിലവിൽ യൂറോപ്യൻ ക്ലബ്ബുമായി കരാറിലുള്ള ഏക ഇന്ത്യൻ താരമാണ് പത്തൊൻപതുകാരൻ സോം കുമാർ.
വെസ്റ്റ് ഹാമിനെതിരെ പൊരുതി നേടിയ ജയവുമായി (2–1) ചെൽസി ഇംഗ്ലിഷ് പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കു കയറി. 74–ാം മിനിറ്റിൽ വെസ്റ്റ് ഹാം താരം ആരൺ വാൻ ബിസാക്ക വഴങ്ങിയ സെൽഫ് ഗോളാണ് നീലപ്പടയ്ക്കു വിജയം സമ്മാനിച്ചത്. ചെൽസി താരം കോൾ പാമറുടെ ഷോട്ട് ബിസാക്കയുടെ ദേഹത്തു തട്ടി സ്വന്തം ഗോളിലേക്കു കയറുകയായിരുന്നു.
ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോളര് താനാണെന്നു സ്വയം പ്രഖ്യാപിച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു സ്പാനിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ നിലപാടു വ്യക്തമാക്കിയത്. ‘‘നിങ്ങൾക്ക് പെലെ, മെസ്സി, മറഡോണ തുടങ്ങി ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം.
നിലവിലെ ചാംപ്യൻമാരായ സർവീസസിനെ അവസാന ഗ്രൂപ്പ് മത്സരത്തിൽ തകർത്ത് (3–0) കേരളം ദേശീയ ഗെയിംസ് പുരുഷ ഫുട്ബോളിന്റെ സെമി ഫൈനലിൽ കടന്നു. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ കേരളം സെമിയിൽ നാളെ 9ന് അസമിനെ നേരിടും. 2 ഗോൾ നേടിയ, കാസർകോട് തൃക്കരിപ്പൂർ സ്വദേശി പി. ആദിലാണ് വിജയശിൽപി. ബാബിൽ സിവറിയും കേരളത്തിനായി ഗോൾ നേടി.
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ആർസനലിന് വമ്പൻ വിജയം. മാഞ്ചസ്റ്റർ സിറ്റിയെ 5–1ന് ആര്സനൽ തകര്ത്തുവിട്ടു. മാർടിൻ ഒദെഗാഡ് (രണ്ടാം മിനിറ്റ്), തോമസ് പാട്ടി (56), മൈൽസ് ലെവിസ് സ്കെല്ലി (62), കൈ ഹാവെർട്സ് (76), എതൻ നാനെരി (90+3) എന്നിവരാണ് ആഴ്സനലിന്റെ ഗോൾ സ്കോറർമാർ.
സാന്റോസ് ∙ 12 വർഷങ്ങൾക്കു ശേഷം ബാല്യകാല ക്ലബ്ബായ സാന്റോസിലേക്കു തിരിച്ചെത്തിയ ബ്രസീലിയൻ സൂപ്പർ താരം നെയ്മാറിന് ആരാധകരുടെ ഗംഭീര വരവേൽപ്. ഇരുപതിനായിരത്തോളം ആരാധകരാണ് ക്ലബ്ബിന്റെ വില ബെൽമിറോ സ്റ്റേഡിയത്തിൽ നെയ്മാറിനെ സ്വീകരിക്കാനെത്തിയത്. ‘ദ് പ്രിൻസ് ഈസ് ബാക്ക്’ എന്ന സ്ക്രീൻ പ്രദർശിപ്പിച്ചാണ് സാന്റോസ് ക്ലബ് നെയ്മാറിനെ സ്റ്റേഡിയത്തിലേക്കു വരവേറ്റത്. സ്വകാര്യ വിമാനത്തിൽ സൗദി അറേബ്യയിൽ നിന്ന് സാവോപോളോയിൽ ലാൻഡ് ചെയ്ത നെയ്മാർ പിന്നീട് വിശ്രമത്തിനു ശേഷം ഹെലികോപ്റ്ററിലാണ് സാന്റോസിലെത്തിയത്.
കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം നമ്പർ ഗോൾകീപ്പർ സോം കുമാർ ടീം വിട്ടു; പകരം ഒഡീഷ എഫ്സി ഗോൾകീപ്പർ കമൽജിത് സിങ് (29) ടീമിലെത്തി. സ്ലൊവേനിയയിലേക്കാണു സോം കുമാർ (19) ചേക്കേറുന്നത്. ഡ്യുറാൻഡ് കപ്പിലും ഐഎസ്എലിൽ ഏതാനും മത്സരങ്ങളിലും അദ്ദേഹം ബ്ലാസ്റ്റേഴ്സ് വല കാത്തിരുന്നു.
ചെന്നൈ ∙ ചെന്നൈയിൻ എഫ്സിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേടിയ മൂന്നാം ഗോളിൽ ടീമിലെ 11 താരങ്ങളുടെയും സ്പർശമുണ്ടെന്ന് തെളിയിക്കുന്ന വിഡിയോ ശ്രദ്ധ നേടുന്നു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 56–ാം മിനിറ്റിൽ ക്വാമി പെപ്ര നേടിയ ഗോളിലാണ്, ഗോൾകീപ്പർ
Results 1-50 of 6958