Activate your premium subscription today
ന്യൂഡൽഹി ∙ നിർമാണം പൂർത്തിയാകുന്ന നോയിഡ രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യ യാത്രാ വിമാനം പറന്നിറങ്ങി. ഇൻഡിഗോയുടെ എയർബസ് എ320-232 വിമാനമാണ് വിജയകരമായി പരീക്ഷണപ്പറക്കൽ നടത്തിയത്. വിമാനത്തിനു വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. പരീക്ഷണപ്പറക്കൽ വിജയമായതോടെ എയ്റോഡ്രോം ലൈസൻസിന് അപേക്ഷിക്കാം.
ന്യൂഡൽഹി ∙ ദേശീയ സ്കൂൾ ഗെയിംസിനു ഡൽഹിയിൽ തിരിതെളിഞ്ഞു. ഗെയിംസിന്റെ ഉദ്ഘാടനം ത്വാഗരാജ് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി അതിഷി നിർവഹിച്ചു. കരാട്ടെ, വുഷു, വെയ്റ്റ് ലിഫ്റ്റിങ്, ബാഡ്മിന്റൻ, ബോക്സിങ് മത്സരങ്ങളാണ് 15 വരെ നീളുന്ന ഗെയിംസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 80 അംഗ ടീമാണ് കേരളത്തിനായി മത്സരിക്കുന്നത്.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ വടക്കുകിഴക്കായുള്ള അജ്മേരി ഗേറ്റ് ഇന്ന് നാം ഓൾഡ് ഡൽഹി എന്നുവിളിക്കുന്ന പഴയ ഷാജഹാനാബാദിന്റെ കവാടങ്ങളിലൊന്നാണ്. അജ്മേരിന്റെ ദിശയിലേക്കുള്ള കവാടമായതിനാലാണ് ആ പേര് വന്നത്. വടക്കോട്ടുള്ള കവാടത്തിന് കശ്മീരി ഗേറ്റ് എന്ന് പേരുവന്നതുപോലെ. അജ്മേരി ഗേറ്റിന് പടിഞ്ഞാറായി കാണുന്ന
ന്യൂഡൽഹി ∙ മഹാത്മാ ഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചതിന്റെ നൂറാം വാർഷികം വിപുലമായ പരിപാടികളോടെ 2025ൽ ഡൽഹിയിൽ ആഘോഷിക്കുമെന്ന് വർക്കല ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അറിയിച്ചു. ഏകലോക വ്യവസ്ഥയുടെ മഹാപ്രവാചകനാണ് ശ്രീനാരായണ ഗുരുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ന്യൂഡൽഹി ∙ നഗരത്തിൽ അക്രമ സംഭവങ്ങൾ പെരുകുന്നു; ഇന്നലെയുണ്ടായത് 2 കൊലപാതകങ്ങൾ. ഒരു കുടുംബത്തിലെ മൂന്നുപേരുടെ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുൻപേയാണ് വീണ്ടും കൊലപാതകം ആവർത്തിക്കുന്നത്. ക്രമസമാധാന പാലനത്തിൽ അധികൃതർ വീഴ്ച വരുത്തുന്നതിന്റെ ആശങ്കയിലാണ് ജനം. പരസ്പരം പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന്
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ഋഷികേശിൽ വിനോദയാത്രയ്ക്കിടെ ഗംഗാ നദിയിൽ വീണു കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹന്റെ (27) മൃതദേഹം കണ്ടെത്തി. ഡൽഹി ഖാൻപുർ ദേവ്ലി വില്ലേജിൽ താമസിക്കുന്ന കോന്നി സ്വദേശി കെ.കെ.മോഹന്റെയും ശ്യാമളയുടെയും മകനായ ആകാശിനെ 9 ദിവസത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
ന്യൂഡൽഹി∙ ഗുരുഗ്രാമിൽ ഓൺലൈൻ ടാക്സി ഡ്രൈവർ യുവതിയെ തോക്കിൻ മുനയിൽ നിർത്തി കൊള്ളയടിച്ചതിന് പിന്നാലെ നഗരത്തിലെ ഓൺലൈൻ ഓട്ടോ, ടാക്സി യാത്രകൾ സുരക്ഷിതമാണോയെന്ന ചോദ്യമുയരുന്നു. രാത്രിസമയങ്ങളിൽ വനിതാ യാത്രക്കാരോട് ഇരട്ടി ചാർജ് ഈടാക്കുന്നുവെന്നു പരാതിയുണ്ട്. രാത്രികാലങ്ങളിൽ ഇടറോഡുകളിലേക്കും ഗലികളിലേക്കുമാണ്
ന്യൂഡൽഹി∙ ഡൽഹി മെട്രോയുടെ നാലാംഘട്ട വികസന പദ്ധതിയുടെ ഭാഗമായ റിതാല–നരേല–നാതുപുർ (കുണ്ട്ലി) ഇടനാഴിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഡൽഹിയും ഹരിയാനയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയ്ക്ക് 26.463 കിലോമീറ്റർ ദൈർഘ്യമുണ്ട്. പാതയുടെ നിർമാണം 4 വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണു
നേബ്സരായ്∙ സൗത്ത് ഡൽഹിയിലെ ദേവ്ലി വില്ലേജിൽ കൊലപാതകങ്ങളിൽ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയത് നിരന്തരം തന്നെ അവഗണിച്ചതിനുള്ള വൈരാഗ്യത്തിലാണെന്ന് പിടിയിലായ അർജുൻ തൻവർ(20) പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് നേബ്സരായ് ദേവ്ലി വില്ലേജിലെ വീട്ടിൽ
ന്യൂഡൽഹി ∙ കേരളത്തിൽനിന്നുള്ള വിമാനയാത്രയ്ക്കു വൻ നിരക്ക് ഈടാക്കുന്നതു തടയണമെന്ന് എംപിമാർ രാജ്യസഭയിൽ ആവശ്യപ്പെട്ടു. ഭാരതീയ വായുയാൻ വിധേയക് ബില്ലിന്റെ ചർച്ചയിലാണ് എംപിമാർ ആവശ്യമുന്നയിച്ചത്.യാത്രക്കാരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാത്ത ബില്ലാണെന്നു പി.സന്തോഷ് കുമാർ എംപി പറഞ്ഞു. വിമാനം റദ്ദാക്കുന്നതു
Results 1-10 of 3214