Activate your premium subscription today
ഓഫീസുകളിൽ മുതൽ കുടുംബങ്ങളിൽവരെ കൂട്ടായ്മകൾക്കായി ഒഴിവാക്കാനാവാത്ത മാർഗമായിരിക്കുകയാണ് വാട്സാപ്. ഏതൊരു പ്രവർത്തനങ്ങൾക്കും യാത്രകൾക്കും മുൻപും ആദ്യമായി ഉണ്ടാക്കുക ഒരു വാട്സാപ് ഗ്രൂപ്പാണ്. പക്ഷേ നമ്മുടെ കൈവശമുള്ള ഫോണിലല്ലേ എന്നു കരുതി പറയുന്ന ചില വാക്കുകളും ഉള്ളടക്കങ്ങളും വാട്സാപ്പിൽ നിരോധനം
യുണീക് വേൾഡ് റോബട്ടിക്സുമായി ചേർന്ന് മനോരമ ഓൺലൈൻ കഴിഞ്ഞ ജൂണിൽ സംഘടിപ്പിച്ച വിആർ എക്സ്പോയിലേക്ക് കടന്നു വന്നവർ അമ്പരന്നു നിന്നത് സ്റ്റാളിനടുത്ത് സജ്ജീകരിച്ച പ്രളയം നേരിടുന്ന റോബട്ടുകളെ കണ്ടിട്ടായിരുന്നു. ഏഴിലും നാലിലും പഠിക്കുന്ന കാത്ലിനും ക്ലെയറുമായിരുന്നു ഈ വമ്പൻ പ്രോജക്ട് നിർമിച്ചത്.
വൻ സ്രാവുകൾ പുളയ്ക്കുന്ന ടെലകോം മേഖലയിൽ ഒന്നാമതെത്താൻ കച്ചകെട്ടി ഇറങ്ങുകയാണ് ബിഎസ്എൻഎൽ. 4000 രൂപയോളം വരുന്ന വാർഷിക പ്ലാനുകളാണ് മറ്റു ടെലകോം കമ്പനികൾ അവതരിപ്പിക്കുന്നതെങ്കിൽ 2399 രൂപ നിരക്കിലാണ് ബിഎസ്എൻഎൽ ഒരു വാര്‍ഷിക റിചാർജ് പ്ലാൻ അവതരിപ്പിച്ചത്. എന്തൊക്കെയാവും 2399 പ്രീപെയ്ഡ് പ്ലാനിന്റെ
ചാനലുകൾ കാണാനും അതിൽ ചേരാനും ഉപയോക്താക്കൾക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചറുമായി വാട്സാപ്. ചാനലുകളിൽ ചേരാൻ ക്യുആർ കോഡുകൾ സ്കാൻ ചെയ്യാൻ ഉപയോക്താക്കളെ വാട്സാപ് ഉടൻ അനുവദിക്കും. ഉപയോക്താക്കൾക്ക് പുതിയ ചാനലുകൾ കണ്ടെത്തുന്നതും പിന്തുടരുന്നതും ഇതോടെ എളുപ്പമാകും. WABetaInfo യുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച്
ഫിൻലൻഡിലുള്ള ടാറ്റൂപ്രിയയായ വനിതയാണ് കാറിന വൂറിനെൻ. 30 വയസ്സുള്ള കാറിന ഈയടുത്ത് തന്റെ കാലിൽ ഒരു ടാറ്റൂ ചെയ്തു. എന്നാൽ ടാറ്റൂ ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ആർട്ടിസ്റ്റ് ആ വിവരം പറഞ്ഞത്. ഈ ടാറ്റൂ താൻ ഡിസൈൻ ചെയ്തത് എഐ സഹായത്തോടെയാണ്. കാറിനയ്ക്ക് സഹിച്ചില്ല. അവർ കുപിതയായി ആർട്ടിസ്റ്റിനെ വഴക്കുപറഞ്ഞു. പക്ഷേ
എഐയെയും റോബടിക്സിനെയും ഒരു കൗതുകത്തോടെ കണ്ടുതുടങ്ങിയതാണ് ഇടപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥി റൗള്‍ ജോണ്‍ അജു. ഗെയിം കളിക്കാൻ കംപ്യൂട്ടറുകൾ ഉപയോഗിച്ച് തുടങ്ങി, പതിയെ കൗതുകം എഐയുടെയും റോബടിക്സിന്റെയും അദ്ഭുത ലോകത്തിലേക്കു മാറി. ഇപ്പോൾ യുഎസിലും യുകെയിലുമുള്ള
ന്യൂഡൽഹി∙ ഡിസംബർ ഒന്നിന് നടപ്പാക്കുന്ന മാറ്റങ്ങൾ വഴി ഒടിപിയും മറ്റ് എസ്എംഎസുകളും ഡെലിവർ ചെയ്യാൻ കാലതാമസമുണ്ടാകില്ലെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്). ഒടിപി വൈകുമെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ട്രായ് വ്യക്തമാക്കി. ടെലി മാർക്കറ്റിങ് മെസേജുകൾ ട്രേസ് ചെയ്യാവുന്ന
കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ പദ്ധതിയുമായി കെഫോണ്‍. കണക്ടിങ്ങ് ദി അണ് കണക്റ്റഡ് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി തിരുവനന്തപുരം കോട്ടൂരിലെ ചോനംപാറ, വാലിപ്പാറ ആദിവാസി മേഖലകളില്‍ 103 വീടുകള്‍ക്ക് കെഫോണ്‍ കണക്ഷന് നല്‍കിക്കഴിഞ്ഞു. വിവിധ കമ്പനികളുടെയും
കഴിഞ്ഞവർഷം ലോകമാകെ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടി തരംഗമുയർത്തി. റെസ്യൂമെ തയാറാക്കൽ, രേഖകൾ തയാറാക്കൽ, എഡിറ്റിങ്, കഥ, കവിത എന്നു വേണ്ട സകല മേഖലകളിലും ചാറ്റ്ജിപിടി കൈവച്ചു. ഒരു കഥയൊക്കെ എഴുതിത്തരാൻ പറഞ്ഞാൽ പുഷ്പം പോലെ എഴുതിത്തരും. പിന്നെ ഒരു വിപ്ലവമായിരുന്നു.
ഉത്തർപ്രദേശിൽ പാലത്തിൽനിന്നും മൂന്ന് യുവാക്കൾ നദിയിലേക്കു വീണു മരിച്ച സംഭവത്തിൽ ഗൂഗിൾ മാപ് അധികൃതര്‍ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചു പൊലീസ്. പൊതുമരാമത്ത് വകുപ്പിലെ നാല് എൻജീനീയർമാർക്കും ഗൂഗിൾ മാപ്സിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനുമെതിരെ കേസെടുത്തതായും റിപ്പോർട്ടുണ്ട്. ലോകത്തിൽ ഏറ്റവും
ജര്‍മൻ ലൈംഗിക–ആരോഗ്യ ബ്രാന്‍ഡായ ബില്ലി ബോയി കാംഡോം (Camdom) എന്ന പേരില്‍ പുറത്തിറക്കിയ ആപ് ലോകമെമ്പാടും ശ്രദ്ധനേടുകയാണ്. ആരും പുറത്തിറക്കിയിട്ടില്ലത്ത തരത്തിലുളള ഒന്നാണ് ഇത് എന്നതാണ് ആപ്പിന് ശ്രദ്ധ കിട്ടാനുള്ള കാരണം.സ്വകാര്യനിമിഷങ്ങളിലെ അനധികൃത ഓഡിയോ, വിഡിയോ റെക്കോര്‍ഡിങുകൾ തടയാൻ രൂപകല്‍പ്പന ചെയ്ത
തട്ടിപ്പുകാരുടെ തന്ത്രങ്ങൾക്ക് അവസാനമില്ല. ബാങ്കിൽനിന്നാണെന്ന വ്യാജേന എത്തുന്ന ഒടിപി തട്ടിപ്പുകൾക്കെതിരെ വലിയ മുന്നറിയിപ്പുകൾ നൽകാൻ തുടങ്ങിയതോടെ ചുവടുമാറ്റുകയാണ് തട്ടിപ്പുകാർ.ഒരു നമ്പരിൽ നിന്നും വാട്സാപ് ചാറ്റിലേക്കു ഒടിപി വരുന്നതായിരിക്കും തുടക്കം. അൽപ്പസമയം കഴിഞ്ഞു സന്ദേശമെത്തും, അയ്യോ ചേട്ടാ
ആധാർ കാർഡിന്റെ സൗജന്യ അപ്ഡേറ്റ് സമയപരിധി അടുത്ത മാസത്തോടെ അവസാനിക്കും. ഡാറ്റാബേസിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനും സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഓരോ 10 വർഷം കൂടുമ്പോഴും ആധാർ രേഖകൾ അപ്ഡേറ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ ആധാർ ഉടമകളോട് നിർദ്ദേശിച്ചു. 2024 ഡിസംബർ 14 വരെ മൈ ആധാർ പോർട്ടൽ വഴി ഓൺലൈനായി
ഐടി പ്രൊഫഷണലായ യുവതിയുടെ പണം തട്ടിയെടുക്കാൻ ഒരു സംഘം സൈബർ ക്രിമിനലുകൾ ഉപയോഗിച്ചത് അതി ഭീകരമായ ഒരു ഭീഷണിയാണ്. ഹൈദരാബാദ് സ്വദേശിനിയെ വെർച്വൽ അറസ്റ്റിലാക്കിയത് പുൽവാമ ഭീകരാക്രമണത്തിലെ പ്രതികളുടെ അക്കൗണ്ടിലേക്കു പണം കൈമാറ്റം ചെയ്തെന്ന ആരോപണവുമായാണ്. ഏഴ് വർഷം തടവും 20 ലക്ഷം രൂപയും പിഴ
പിൻ നമ്പർ നൽകാതെ അതിവേഗ പണമിടപാടിന് സഹായിക്കുന്നതാണ് ‘യുപിഐ ലൈറ്റ്’ സംവിധാനം.ബാങ്ക് സെർവർ തകരാറിലാണെങ്കിലും പണമിടപാട് നടക്കുമെന്നതാണ് യുപിഐ ലൈറ്റിന്റെ മെച്ചം. യുപിഐ ലൈറ്റിൽ ഇനി റിചാർജ് ചെയ്യാൻ മറന്നാലും വിഷമിക്കേണ്ട. സെറ്റ് ചെയ്ത ലിമിറ്റിനു താഴെ പോയാൽ തനിയ ടോപ് അപ് ചെയ്യുന്ന സേവനവുമായി എത്തുകയാണ്
കൊച്ചിയിൽ ഇൻഫോപാർക്കിനടുത്തുള്ള പ്രദേശത്തെ ഗൂഗിൾ മാപ് നോക്കുന്നവർക്ക് വിചിത്രമായ ഒരു വ്യൂപോയിന്റ് കാണാം. 'ചെലപ്പോ പൊലീസ് കാണും. വിയർ ഹെൽമെറ്റ്'. ഏതോ പരോപകാരിയായ റൈഡർ സഹ റൈഡറന്മാർക്കായി മാപ്പിൽ നൽകിയ മുന്നറിയിപ്പാണിത്. ഇങ്ങനെ ആർക്കും ഗൂഗിൾ മാപ്പിൽ മാറ്റങ്ങൾ വരുത്താനാവുമോ?. ഗൂഗിൾ മാപ്പിൽ വിവരങ്ങൾ
2006ൽ ഹൈസ്കൂൾ കാലഘട്ടത്തിലാണ്, ജെന്നിഫറെന്ന യുവതി കൊല്ലപ്പെട്ടത്. ഈ ഒക്ടോബറിൽ മകൾ കൊല്ലപ്പെട്ടു ഏകദേശം 18 വർഷങ്ങൾക്കുശേഷം പിതാവിന് ഒരു ഗൂഗിൾ നോട്ടിഫിക്കേഷൻ ലഭിച്ചു. മകളെപ്പറ്റി പ്രചരിക്കുന്ന പുതിയ വാർത്ത എന്താണെന്ന് തേടിയ ഡ്രൂ ക്രെസെന്റ് ഞെട്ടിപ്പോയി. ഒരു എഐ പ്രൊഫൈലായിരുന്നു മകളുടെ പേരിൽ വെബിൽ
അതിശക്തമായ ടെക്നോളജി ഇന്ത്യയില്‍ തന്നെ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ്പ് കമ്പനി. തങ്ങള്‍ക്ക് 2025ല്‍ നിര്‍മ്മിത ബുദ്ധി (എഐ) ശക്തിപകരുന്ന ഒരു ഹ്യൂമനോയിഡ് (മനുഷ്യാകാരമുള്ള) റോബോട്ടിനെ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് നോയിഡാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നഅഡ്വെര്‍ബ് ടെക്നോളജീസ് (
ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ നിർണായകമായ തിരഞ്ഞെടുപ്പ് നിമിഷങ്ങൾ ട്രോളാക്കി മാറ്റി ട്രോളൻമാർ നീല ട്രോളി ബാഗും കള്ളപ്പണവുമൊക്കെ മുഖ്യവിഷയമായ പാലക്കാടും പ്രിയങ്കയുടെ ഭൂരിപക്ഷത്തെപ്പറ്റി മാത്രം ചർച്ചകൾ നടന്ന വയനാടും ചേലക്കരയുടെ മാറ്റങ്ങളും അറിയാൻ കാത്തിരുന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ
ന്യൂഡൽഹി∙ സ്വകാര്യ മൊബൈൽ കമ്പനികളുടെ താരിഫ് വർധന നടപ്പാക്കിയ ശേഷമുള്ള 3 മാസങ്ങൾക്കിടെ ബിഎസ്എൻഎൽ കേരളത്തിൽ മാത്രം 1.18 ലക്ഷം മൊബൈൽ കണക്ഷനുകൾ അധികമായി നേടി. അതേസമയം, വിപണിയിലെ മറ്റ് 3 കമ്പനികൾക്കും 3 മാസമായി ഇടിവു തുടരുകയാണ്. വിപണിയിലെ ഒന്നാമനായ റിലയൻസ് ജിയോയ്ക്ക് കേരളത്തിൽ മാത്രം 3.7 ലക്ഷം മൊബൈൽ
കൊച്ചി∙ ആഗോള വളർച്ച സാധ്യതയുള്ള സംരംഭങ്ങളെയും കമ്പനികളെയും ഉൾപ്പെടുത്തിയുള്ള ഫോബ്സ് ഇന്ത്യയുടെ ഡിജിഇഎംഎസ്– 2024 (ഡി ഗ്ലോബലിസ്റ്റ് ഓൻട്രപ്രനർ മൊബിലിറ്റി സമ്മിറ്റ്) ലിസ്റ്റിൽ ഇടംപിടിച്ച് കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളായ ഈസ്ഡിമെൻഷ്യയും ഫ്ലെക്സിക്ലൗഡും. ഇന്ത്യക്കാർ സ്ഥാപകരായിട്ടുള്ള, ആഗോളതലത്തിൽ
ജൂലൈയിലെ നിരക്ക് വർധന ജിയോയ്ക്കും എയർടെല്ലിനും വിഐയ്ക്കുമൊക്കെ ക്ഷീണവുമായപ്പോൾ മൂന്നാം മാസത്തിലും കിതയ്ക്കാതെ കുതിപ്പ് തുടരുകയാണ് ബിസ്എന്‍എൽ. 10 ദശലക്ഷം സബ്സ്ക്രൈബേഴ്സിനെയാണ് ഈ ടെലകോം ഭീമൻമാർക്ക് വെറും 3 മാസത്തിനുള്ളിൽ നഷ്ടമായത്. ഭാരതി എയർടെൽ (14.34 ലക്ഷം ഉപയോക്താക്കൾ), വോഡഫോൺ ഐഡിയ (15.53 ലക്ഷം
ജിപിഎസും ഫോൺ ഡാറ്റയും ക്യാമറയുമൊന്നും നോക്കാതെ നിങ്ങൾ ഇപ്പോൾ എവിടെയായിരുന്നെന്ന് കണ്ടെത്താൻ കഴിയുമോ?, കഴിയുമെന്നാണ് സ്വീഡനിലെ ഒരു കൂട്ടം ഗവേഷകർ പറയുന്നത്. കുറ്റന്വേഷണ, ഫൊറന്‍സിക് ശാഖലയിലൊക്കെ നിര്‍ണായകമായേക്കാവുന്ന ഒരു പഠനമാണ് ഗവേഷണ സംഘം അവതരിപ്പിച്ചിരിക്കുന്നത്. ലൊക്കേഷൻ ട്രാക്കിങ്ങിനായി
കോടീശ്വരനാകുക, ട്വിറ്റർ വാങ്ങുക, റോക്കറ്റ് വിക്ഷേപിക്കുക, റോക്കറ്റിനെ തിരിച്ചെത്തിക്കുക, ഹ്യൂമൻ ബ്രെയ്ൻ ചിപ് ഇംപ്ലാന്റ് ചെയ്യുക എന്നിങ്ങനെ ഇലോൺ മസ്ക് ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക പങ്കിട്ട് ടൈം മാഗസിൻ. എന്നാൽ ഇത് യഥാർഥത്തിൽ തന്റെ ചെക്ക് ലിസ്റ്റിൽ ഇതൊന്നും ഇല്ലെന്നും താൻ അഭിമുഖം നൽകിയില്ലെന്നുമാണ്
കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന മെഗാ കേബിള്‍ ഫെസ്റ്റില്‍ ലാസ്റ്റ്മൈല്‍ നെറ്റ്വര്‍ക്ക് സേവനദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കുമായി സ്റ്റാളൊരുക്കി കെഫോണ്‍. ലാസ്റ്റ്മൈല്‍ നെറ്റ്വര്‍ക്ക് സേവനദാതാക്കള്‍ക്ക് കെഫോണ്‍ ശൃംഖലയുടെ ഭാഗമാകുവാനും ഒപ്പം പൊതുജനങ്ങള്‍ക്ക്
12 വലിയ ചൈനീസ് ബോട്ടുകളെ പറഞ്ഞു വിശ്വസിപ്പിച്ചു ഷാങ്ഹായ് ഷോറൂമിൽ നിന്ന് ഒരു കുഞ്ഞൻ റോബട്ട് 'തട്ടിക്കൊണ്ടുപോയി'. ജോലി ചെയ്തതൊക്കെ ഇത്രയും മതിയെന്നും ഇനി വീട്ടിലേക്കു പോകാമെന്നും ഒരു കുഞ്ഞൻ റോബട്ട് സഹ ഭീമൻ റോബട്ടുകളെ പറഞ്ഞു വിശ്വസിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) പ്രത്യാഘാതങ്ങളെക്കുറിച്ച്
സന്ദേശക്കൈമാറ്റ സംവിധാനമായ വാട്സാപ്പിന് കനത്ത പിഴയിട്ടിരിക്കുകയാണ് കോംപറ്റിഷന്‍ കമ്മിഷന് ഓഫ് ഇന്ത്യ (സിസിഐ). മെറ്റ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്സാപ്പിലെ വിവരങ്ങളുടെ പങ്കുവയ്ക്കല്‍ രീതിക്കെതിരെ 213 കോടി രൂപയാണ് പിഴയാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യയില്‍ 500 ദശലക്ഷത്തിലേറെ
പതിനാറ് വയസിൽ താഴെ പ്രായമുള്ള കുട്ടികളെ സമൂഹമാധ്യമങ്ങളിൽനിന്നും പുറത്തുകടത്താനൊരുങ്ങുകയാണ് പല രാജ്യങ്ങളും. ഓസ്ട്രേലിയൻ സർക്കാർ ഇതു സംബന്ധിച്ചു നിയമം അവതരിപ്പിച്ചു കഴിഞ്ഞു. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമ അക്കൗണ്ടുകളുണ്ടാക്കുന്നത് വിലക്കുന്ന R നിയമം ലംഘിച്ചാൽ പ്ലാറ്റ്ഫോമുകൾക്ക് 30 ദശലക്ഷം
ഭൂമിയില്‍ മനുഷ്യേതര ബുദ്ധി ഉണ്ടെന്നതിനുള്ള ഞെട്ടിക്കുന്ന തെളിവുകള്‍ അമേരിക്ക അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന യുഎഫ്ഓ ഡേറ്റാ റിട്രീവല്‍ പ്രൊഗ്രാമില് ഉണ്ടെന്ന് അവകാശവാദം. അമേരിക്കന്‍ കോണ്‍ഗ്രസിനു പോലും നല്‍കാതിരുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡേറ്റാ ശേഖരണ പ്രോഗ്രാമിന്റെ കോഡ് നാമം 'ഇമാക്യുലേറ്റ്
ടെലിവിഷൻ,ഒടിടി ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ സീരാസാണ് ഗെയിം ഓഫ് ത്രോൺസ്. വെസ്റ്റ്റോസിലെ ആ സാങ്കൽപ്പിക ലോകത്ത് കഥാപാത്രങ്ങളോടൊപ്പം പടവെട്ടിയും വെല്ലുവിളിച്ചും കാഴ്ചക്കാരായി മാറിയത് ദശലക്ഷങ്ങളാണ്. പലർക്കും ഇത് ഒരു ഷോ മാത്രമായിരുന്നില്ല. എന്നാൽ ഓരോ കഥാപാത്രങ്ങളുടെ പേരും അവരുടെ ഡയലോഗും കാണാതെ പറയുന്ന
ചെന്നൈ ∙1,792 കോടി രൂപ മുതൽമുടക്കിൽ ശ്രീപെരുംപുത്തൂരിലെ പ്ലാന്റ് വിപുലീകരിക്കാൻ ആപ്പിൾ ഐ ഫോൺ കരാർ നിർമാതാക്കളായ ഫോക്സ്കോൺ നീക്കം തുടങ്ങി. പരിസ്ഥിതി അനുമതിക്ക് കമ്പനി അപേക്ഷ നൽകി. നിലവിൽ 3.55 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള നിർമാണ മേഖല 4.79 ലക്ഷം ചതുരശ്ര അടിയായി വികസിപ്പിക്കാനാണു നീക്കം. പ്രീമിയം
ചെന്നൈ ∙തയ്വാൻ കമ്പനിയായ പെഗാട്രോണിന്റെ ഇന്ത്യയിലെ ഏക ഐഫോൺ പ്ലാന്റിന്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ ഇലക്ട്രോണിക്സ് വാങ്ങും. കരാർ പ്രകാരം, ടാറ്റ 60% ഓഹരികൾ വാങ്ങി പ്ലാന്റിന്റെ സമ്പൂർണ നിയന്ത്രണം ഏറ്റെടുക്കും. ബാക്കി ഓഹരികൾ കൈവശം വയ്ക്കുന്ന പെഗാട്രോൺ സാങ്കേതിക പിന്തുണ നൽകും. പ്ലാന്റ് ടാറ്റ
മൈക്ക് ടൈസൺ ജെയ്ക്ക് പോൾ പോരാട്ടം കണ്ടത് ലോകമെമ്പാടുമുള്ള 60 ദശലക്ഷത്തോളം ആളുകൾ. പ്ലാറ്റ്ഫോമിൻ്റെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട തത്സമയ ഇവൻ്റുകളിൽ ഒന്നായി മാറി. അതേസമയം ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സ് പ്രവര്‍ത്തനരഹിതമായെന്ന് ഡൗണ്‍ഡിറ്റെക്ടര്‍ റിപ്പോർട്ട് ചെയ്തു.
ക്രിസ്തു മതത്തിന്റെ കേന്ദ്രമെന്ന് അറിയപ്പെടുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ഡിജിറ്റല്‍ ട്വിന്‍ സൃഷ്ടിച്ചിരിക്കുകയാണ് വത്തിക്കാന്‍. ലോകത്തെ ഏറ്റവും പ്രശസ്തവും, ഏറ്റവുമധികം സന്ദര്ശിക്കപ്പെട്ടിട്ടുള്ളതുമായ പള്ളിയുമാണിത്. വത്തിക്കാന്‍ സിറ്റിയില്‍ സ്ഥിതിചെയ്യുന്ന 400 വര്‍ഷത്തെ പഴക്കമുള്ള
കോഴിക്കോട് ∙ മനോരമ ക്വിക്ക് കേരളയുടെ നേതൃത്വത്തിൽ സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ 4 ദിവസങ്ങളിലായി നടന്ന ‘മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ’ സമാപിച്ചു. സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും നിന്നായി നാലു ദിവസം കൊണ്ടു 2,44,565 പേർ മേളയുടെ ഭാഗമായി. വിവിധ സ്റ്റാളുകളിൽ യന്ത്രങ്ങൾക്കു റജിസ്റ്റർ ചെയ്തവർ
അങ്ങനെ ഇലോൺ മസ്ക് വീണ്ടും ‘ഇൻസൾട്ട്’ ചെയ്യപ്പെട്ടിരിക്കുകയാണ്. ഇത്തവണ ബ്രസീലിലെ പ്രഥമവനിതയായ ഷാൻഷയാണ് മസ്കിനെ ചൊറിഞ്ഞത്. സമൂഹമാധ്യമങ്ങളെപ്പറ്റി പറയുന്നതിനിടെ ഷാൻഷ മസ്കിനെ കണക്കിന് മോശം പറഞ്ഞു. ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയുടെ ഭാര്യയാണ് ഷൻഷ.ഇതിന്റെ വിഡിയോ ‘ഇമോജിക്കൊപ്പം എക്സിൽ ഷെയർ ചെയ്ത മസ്ക്,
കോഴിക്കോട് ∙ മനോരമ ക്വിക്ക് കേരളയുടെ നേതൃത്വത്തിൽ സരോവരം ട്രേഡ് സെന്ററിൽ നടക്കുന്ന 'മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ' ഇന്നു സമാപിക്കും. സ്വന്തമായൊരു വ്യവസായം എന്ന സങ്കൽപത്തെ യാഥാർഥ്യമാക്കാൻ സഹായിക്കുന്ന പ്രദർശനം കാണാൻ ഇതിനകം 2 ലക്ഷത്തോളം പേർ എത്തി. ചെറുതും വലുതുമായ യന്ത്രങ്ങളുടെ വൈവിധ്യവും സാങ്കേതിക
വൈവിധ്യം നിറഞ്ഞ സ്റ്റാളുകൾ, അദ്ഭുതത്തോടെ നോക്കിക്കാണുന്ന ജനക്കൂട്ടം. അച്ചപ്പം നിർമാണ യന്ത്രം കണ്ടു സ്റ്റാളുകൾ പിന്നിട്ടപ്പോൾ വട നിർമാണത്തിന്റെ എളുപ്പ വിദ്യ അവതരിപ്പിച്ച മറ്റൊരു യന്ത്രം... മുന്നൂറിലേറെ സ്റ്റാളുകൾ കയറി ഇറങ്ങാം. ഒടുവിൽ റോബട്ടിക്ക് ഡോഗിനെ കണ്ടു കുട്ടികളും സ്ത്രീകളും വിസ്മയ
മനോരമ ക്വിക്ക് കേരള മെഷീനറി ആൻഡ് ട്രേഡ് എക്സ്പോയ്ക്ക് ആരംഭമായി. 17 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടത്തപ്പെടുന്ന എക്സ്പോയിൽ 32 കാറ്റഗറികളിലായി, 300ൽ അധികം സ്റ്റാളുകളിൽ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും എത്തിക്കുന്ന മെഷീനറികളും, ചെറുകിട ഇടത്തരം സംരംഭകരുടെ ഉൽപ്പന്നങ്ങളും, സേവനങ്ങളും മേളയിൽ
‘ലൂസിഫർ’ സിനിമയിൽ അബ്റാം ഖുറേഷിയായി ഇതിഹാസ നടൻ ജയന് വരുന്ന എഐ വിഡിയോയും മോഹൻലാലും രജനിയും മമ്മൂട്ടിയുമൊക്കെ ഗ്ലാഡിയേറ്റർമാരായുള്ള എഐ വിഡിയോകളുമൊക്കെ വൈറലായിരുന്നു. മൾട്ടിവേഴ്സ് മാട്രിക്സ് എന്ന സമൂഹമാധ്യമ പേജാണ് ഈ വിഡിയോകൾ പുറത്തുവിട്ടത്. നിലവിൽ സൗജന്യമായി കിട്ടുന്ന എഐ ടൂളുകള്‍ പലതും ഓരോ തവണയും
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ഇന്ത്യയിലെ ആദ്യത്തെ ഫൈബർ അധിഷ്ഠിത ഇൻട്രാനെറ്റ് ടിവി സേവനം പ്രഖ്യാപിച്ചു, ഇത് രാജ്യത്തെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ നിലവിൽ ലഭ്യമാണ്.പുതിയ ലോഗോയ്ക്കും മറ്റ് പുതിയ ഫീച്ചറുകൾക്കുമൊപ്പം കഴിഞ്ഞ മാസമാണ് ഈ സേവനം ആദ്യമായി അവതരിപ്പിച്ചത്. ദേശീയ വൈഫൈ റോമിങ് സംവിധാനം
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത് ടെക്നോളജി മേഖലയെ ഫാസ്റ്റ് ഫോര്‍വേഡ് ചെയ്യുമോ അതോ സ്ലോ മോഷനിലാക്കുമോ? നിര്‍മിത ബുദ്ധിയുടെ (എഐ) വികസിപ്പിക്കല്‍ മുതല്‍, സമൂഹ മാധ്യമങ്ങളുടെ ഭാവിയും, ക്രിപ്റ്റോകറന്‍സികളുടെമുന്നേറ്റവും വരെ ഒട്ടനവധി മേഖലകളെ
ഉപയോക്താക്കളുടെ ചാറ്റ് സ്ക്രീൻ ആകെ പച്ച നിറമാക്കി വാട്സാപ് ബീറ്റ അപ്ഡേറ്റ്. ചാറ്റ് സ്ക്രീൻ തുറക്കാൻ ശ്രമിക്കുമ്പോഴാണ് സ്ക്രീൻ പച്ചയായി മാറുന്നത്.നിരവധി ഉപയോക്താക്കളാണ് ഈ ബഗിനെപ്പറ്റി എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റാറ്റസ് അപ്ഡേറ്റുകൾക്കായുള്ള ആഡ് യുവേഴ്സ് ഇന്ററാക്റ്റീവ് സ്റ്റിക്കറുകൾ,
സംരംഭകർക്കായി മനോരമ ക്വിക്ക് കേരള മെഷീനറി ആൻഡ് ട്രേഡ് എക്സ്പോയ്ക്ക് ആരംഭമായി. 17 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടത്തപ്പെടുന്ന എക്സ്പോയിൽ 32 കാറ്റഗറികളിലായി, 300ൽ അധികം സ്റ്റാളുകളിൽ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും എത്തിക്കുന്ന മെഷീനറികളും, ചെറുകിട ഇടത്തരം സംരംഭകരുടെ ഉൽപ്പന്നങ്ങളും,
സംരംഭകർക്കായി മനോരമ ക്വിക്ക് കേരള മെഷീനറി ആൻഡ് ട്രേഡ് എക്സ്പോയ്ക്ക് നവംബർ 14ന് ആരംഭമാകും. 17 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടത്തപ്പെടുന്ന എക്സ്പോയിൽ 32 കാറ്റഗറികളിലായി, 300ൽ അധികം സ്റ്റാളുകളിൽ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും എത്തിക്കുന്ന മെഷീനറികളും, ചെറുകിട ഇടത്തരം സംരംഭകരുടെ ഉൽപ്പന്നങ്ങളും,
നഗരത്തിലെ ട്രാഫിക് വിവരങ്ങളെല്ലാം തത്സമയം അറിയാൻ കഴിയുകയും ഒരു റോഡ് ബ്ലോക്കാണെന്നറിഞ്ഞു മറ്റൊരു റൂട്ടിലൂടെ നീങ്ങാനും കഴിഞ്ഞാലോ?, ഇതാ ഇത്തരമൊരു സൂപ്പര്‍ ആപ് അവതരിപ്പിക്കാൻ ബെംഗലൂരു ട്രാഫിക് പൊലീസ് ഒരുങ്ങുന്നു. ആക്സിഡന്റ് റിപ്പോർട്ടിങ് , ട്രാഫിക് അപ്ഡേറ്റുകൾ, പിഴ പേമന്റ് ഓപ്ഷനുകൾ എന്നിവ നൽകുന്നതിനായി
ഉപകാരപ്രദങ്ങളായ നിരവധി സവിശേഷതകള്‍ പുതിയ അപ്ഡേറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. ഒരു മിനി പ്ലേയർ, സെറ്റിങ്സ് മെനു എന്നിവയ്ക്കൊപ്പം പ്ലേബാക് വേഗ നിയന്ത്രണങ്ങളിലും മാറ്റം കൊണ്ടുവന്നിരിക്കുന്നു. പ്രീസെറ്റ് സ്പീഡുകൾക്കു പകരം ഒരു സ്ലൈഡറിൽ. 5 ഇന്‍ക്രിമെന്റുകളിൽ വേഗം നിയന്ത്രിക്കാൻ അനുവദിക്കുന്നു.
ക്യുആർ കോഡിൽ കൃത്രിമം കാണിച്ച് 2 വർഷത്തിനിടെ അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ അണ്ണാനഗറിലെ സ്വകാര്യ ആശുപത്രി കാഷ്യറായ യുവതി പിടിയിലായ സംഭവം വാർത്തയായതോടെയാണ്, പലപ്പോഴും നാം രണ്ടാമതൊന്നു നോക്കാതെ പോലും പോകുന്ന ഇത്തരം ക്യാഷ്ലെസ് പണമിടപാടുകളിൽ ജാഗ്രത പുലർത്തേണ്ടതാണെന്നത്
ന്യൂഡൽഹി∙ ട്രൂകോളറിന് ഇനി ഇന്ത്യൻ സിഇഒ. ഇന്ത്യ എംഡിയും ചീഫ് പ്രോഡക്ട് ഓഫിസറുമായ റിഷിത് ജുൻജുൻവാലയെ (47) കമ്പനിയുടെ ഗ്ലോബൽ സിഇഒ ആയി നിയമിച്ചു. സ്ഥാപക സിഇഒ അലൻ മമ്മദിയും സഹസ്ഥാപകൻ നാമി സറിംഗാലവും കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അംഗങ്ങളായും അഡ്വൈസർമാരായും തുടരും. 2025 ജനുവരി 9ന് റിഷിത് ചുമതലയേൽക്കും.
Results 1-50 of 5369